വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ – 2 15

 

“ടി.. Tension ഉണ്ടോ…?”

കോളേജ് ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോകുമ്പോൾ ഐഷു ചുറ്റിലും കണ്ണ് ഒട്ടിച്ചു ചോദിച്ചു..

“മ്മ്മ്.. ചെറുതായി ഉണ്ട്.. Ragging ഒക്കെ കാണുമോ?..”

“Anti -ragging ക്യാമ്പസ്‌ ആണെങ്കിലും ചില സീനിയർസ് ഒരുമാതിരി ആൾ ആകാൻ വേണ്ടി പിടിച്ചു നിർത്തി ഓരോന്നും ചോദിക്കും എന്നാ തോന്നുന്നേ..”

അവൾ പറഞ്ഞു തീർന്നതും ഒരു കൂട്ടം കുട്ടികൾ നിക്കുനടത്തു നിന്ന് ഒരു വിസിൽ വിളി മുഴങ്ങി. ഞങ്ങൾ രണ്ട് പേരുടെ കണ്ണും അങ്ങോട്ടേക്ക് ചലിച്ചു..

“ഇങ് വന്നേ മക്കളെ.. പരിചയപ്പെടട്ടെ..”

“വിളി വന്നടി..”

ഐഷു ടെൻഷനോടെ എന്റെ കൈയിൽ അമർത്തി പിടിച്ചു.. അതിനെ കാലും ടെൻഷനിൽ ഞാനും നിന്നു.. വീണ്ടും വിളി വന്നപ്പോൾ വേറെ വഴി ഇല്ലാതെ അവരുടെ അടുത്തേക്ക് പോയി.. നാല് ആണുങ്ങളും രണ്ട് പെൺകുട്ടികളുമാണ്.

മഞ്ഞ അനാർക്കലി ടൈപ്പ് വരുന്ന ചുരിദാർ ആയിരുന്നു ഞാൻ ധരിച്ചിരുന്നത്.

“മഞ്ഞ കിളിയുടെ മൂളി പാട്ട് ഉണ്ടേ മസ്സിൽ ഉള്ളിൽ മായ കാവടിയാടും ചിന്തുണ്ടെ..”

അവരുടെ അടുത്തേക്ക് എത്തിയതും കൂട്ടത്തിൽ രസികൻ എന്ന് തോന്നിക്കുന്ന ഒരു പയ്യൻ ബൈക്കിലെ പെട്രോൾ ടാങ്കിൽ കൊട്ടി പാടാൻ തുടങ്ങി..ബാക്കി ഉള്ളവർ കൂടെ ചിരിക്കാനും.

“അപ്പോൾ തുടങ്ങിക്കോ.. പേരും നാളും.. Sorry.. പേരും ഡിപ്പാർട്മെന്റ്ഉം പറഞ്ഞോ..”

“ഐശ്വര്യ..BA sociology”

“നിത്യ.. BSC Chemistry ”

“എന്നാൽ ഐശ്വര്യമായി നിത്യ ഒരു ഡാൻസ് കളിച്ചേ ”

കൂട്ടത്തിൽ അല്പം modern ആയ ഒരു ചേച്ചി പറഞ്ഞു

“അയ്യോ ചേച്ചി.. എനിക്ക് ഡാൻസ് അറിയില്ല.”

നൃത്തം ചെയ്യാൻ അറിയാമെങ്കിലും എന്ത് കൊണ്ടോ അങ്ങനെയാണ് എന്റെ നാവിൽ നിന്ന് വന്നത്..

“അത് കള്ളം.. ആ സ്ത്രീത്വം വിലങ്ങുന്ന മുഖവും..അഴിഞ്ഞു വീണ കേശഭാരവും. വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവികഭാവവും…”

മോഹൻലാൽ സ്റ്റൈലിൽ കൂട്ടത്തിൽ നേരത്തെ പാട്ട് പാടിയ പയ്യൻ തോളു ചരിച്ചു പറഞ്ഞു കൊണ്ട് ഇരിക്കെ…

പെട്ടെന്നു ചരിച്ച വച്ചിരിക്കുന്ന തോളു നേരെയാക്കി നിന്നു കൂടെ ബൈക്കിൽ ചാഞ്ഞും ചരിഞ്ഞും ഇരുന്നവരും ഒരേ സ്ഥലത്തേക്ക് നോട്ടം പായിച്ചു നിവർന്നു ഇരുന്നു… ഇത് ഇപ്പോൾ എന്താ സംഭവമെന്ന് രീതിയിൽ എല്ലാരും നോട്ടം പായിക്കുന്നടത്തേക്ക് ഐഷുവും തിരഞ്ഞു നോക്കി… ഒപ്പം ഞാനും…

കോളേജ് ഗേറ്റ് കടന്ന് വേഗത്തിൽ പോകുന്ന ഒരു കാറാണ് കണ്ടത്..

 

“ശെടാ.. ഇതാരപ്പാ defender il ഒക്കെ വന്ന് ഇറങ്ങാൻ…”

ഐഷു ചെവിയിൽ ആകാംഷയോടെ പറഞ്ഞപ്പോൾ നല്ല വിലയുള്ള കാറാണ് എന്ന് മനസിലായി. ആ കാർ അടുത്തൂടെ പോയപ്പോൾ ആ കാറ്റിൽ മുഖത്തേക്ക് പാറി പറന്ന മുടികളെ ഒതുക്കി ഒപ്പം shawlum ഒതുക്കി പിടിച്ചു മുന്നിലേക്ക് പോകുന്ന ആ കാറിൽ ഞാൻ ഒരു നിമിഷം…. എന്തിനോ ഒരു നിമിഷം മിഴികൾ ഉറപ്പിച്ചു….

 

“ഇങ്ങേര് ഇന്ന് നേരത്തെ ആണല്ലോ. പുല്ല് ‘

“Freshers വരുന്ന ദിവസമല്ലേ.. എന്തായാലും ragging ഉണ്ടാവും എന്ന് ഉറപ്പ് അല്ലെ.. അതുകൊണ്ടാവും ഇനി ഒന്നിനും chance ഇല്ലാ.. മൂപരുടെ വണ്ടി കണ്ടയുടനെ super സീനിയർസ് വരെ ക്ലാസ്സിൽ കയറിറ്റ് ഉണ്ടാവും.”

അവരുടെ സംസാരത്തിൽ നിന്നും വന്നത് അത്യാവശ്യം നല്ല strirct ആയുള്ള ഒരു സാറാണ് എന്ന് മനസിലായി… ഒപ്പം കണ്ണുകൾ ആ car കടന്ന് പോയ വീഥിയിലും

 

“ചേട്ടാ… ഞങ്ങൾ പൊയ്ക്കോട്ടേ…”

ഇനിയും നിന്നാൽ താമസിക്കുമോ എന്ന് കരുതി അവസാനം ഐഷു പതിയെ അവരോട് ചോദിച്ചു

“ഏഹ്.. നിങ്ങൾ അപ്പോൾ ഇതുവരെ പുറപ്പെട്ടില്ലേ ”

“ഏഹ്ഹ് “.

അവര് പറയുന്ന സിനിമ ഡയലോഗും ഒന്നും മനസ്സിലാവാതെ നിക്കുന്ന ഐഷുവിനെ കണ്ട് അറിയാതെ ഞാൻ ചിരിച്ചു പോയി..

“ആ.. ചിരിച്ചോ… ചിരിച്ചോ…ഡിപ്പാർട്മെന്റ് കെമിസ്ട്രി എന്നല്ലേ പറഞ്ഞത്.. അതുകൊണ്ട് ഇനി അധികം ചിരിക്കാൻ പറ്റില്ല..”

ഒന്നും മനസ്സിലാവാതെ ഞാൻ ആ പറയുന്ന ചേട്ടന്റെ മുഖത്തേക്ക് നോക്കി..

“പുതിയ കുട്ടി ആയോണ്ട് ഫ്രീ ആയി ഒരു മുൻകരുതൽ തരാം… നേരത്തെ ആ ഡിഫെൻഡറിൽ പോയ item ഉണ്ടലോ… ഞങ്ങൾ ബാക്കി ഡിപ്പാർട്മെന്റ്കാർക്ക് nitric acid ആണെങ്കിൽ നിങ്ങൾ കെമിസ്ട്രികാർക്ക് ഉണ്ടല്ലോ… നല്ല ഒന്നാം തരം sulphuric acid ആണ്..”

Leave a Reply

Your email address will not be published. Required fields are marked *