വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ – 2 15

“ഡേയ്.. ഡേയ് ഇങ്ങനെ തള്ളി മറിക്കാൻ നീ ആര് പുലിമുരുകനിലെ മൂപ്പന് പഠിക്കുവാണോ… ”

“ഓഹോ.. അപ്പോ പിന്നെ എന്താണാവോ car കണ്ടപ്പോൾ നീയും പുലിയെ കണ്ട പേടിച്ച ഡാഡിഗിരിജ പോലെ നിന്ന് വിറച്ചത് ”

കൂട്ടത്തിലെ ജിമ്മൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ചേട്ടൻ പറഞ്ഞതും അതിന് മറുപടിയായി രസികൻ ചേട്ടന്റെ മറുപടി കേട്ടു ജിമ്മൻ ചേട്ടൻ ചമ്മി നിന്നതും അവരുടെ കൂടെയുള്ളവർ കൂട്ടചിരിയായി..

 

അവർ അവരുടെ കളിയാക്കലും തമാശകളിലേക്ക് തിരിഞ്ഞതും ഐഷു എന്റെ കൈയും വലിച്ചു main എൻട്രൻസിലേക്ക് സ്പീഡിൽ വലിച്ചു.

“ആ സർ വന്നത് കൊണ്ട് തത്കാലം രക്ഷപ്പെട്ടു ഇനി ആരുടെയും കണ്ണിൽ പെടാതെ വേഗം ഡിപ്പാർട്മെന്റ് പിടിക്കാം”

ആരുടെയൊക്കെയോ ചോദിച്ചു ഡിപ്പാർട്മെന്റ് എവിടെ എന്ന് മനസ്സിലാക്കി. ഐഷു sociologyilekk തിരഞ്ഞപ്പോൾ ഞാൻ chemistry ഡിപ്പാർട്മെന്റ്ഇലേക്ക് തിരഞ്ഞു.

 

First ഡിസി chemistry ക്ലാസ്സിലേക്ക് കാൽ എടുത്ത് വച്ച കയറിയപ്പോൾ എന്തോ വല്ലാത്ത സന്തോഷം. ചില ബെഞ്ചുകൾ ഒഴിഞ്ഞ ഇരുന്നു.. ചിലതിൽ രണ്ട് മൂന്നു കുട്ടികൾ ഇരിക്കുന്നു അവരിൽ തന്നെ പലരും പരസ്പരം സംസാരിക്കുന്നു.. മറ്റുചിലർ ആദ്യ ദിവസമായത് കൊണ്ടാവും ചെറിയ പരിഭ്രമത്തോടെ ഇരിക്കുന്നു.

Frontil നിന്നും രണ്ടാമത്തെ സിറ്റിൽ ഞാൻ ഇരുന്നു.. ക്ലാസ്സിലും പഠിത്തത്തിലും നല്ലത് പോലെ ശ്രദ്ധിക്കുമെങ്കിലും എന്ത്‌ കൊണ്ടോ പണ്ട് മുതലേ first ബെഞ്ചിൽ ഇരിക്കാൻ ഒരു മടി. പിനീടും കുട്ടികൾ വന്ന് കൊണ്ടേ ഇരുന്നു. അപ്പോഴാ ക്ലാസ്സിൽ കീർത്തിക വന്നത്.. കൂടെ രണ്ട് വേറെ പെൺകുട്ടികളും ഉണ്ടായിരുന്നു. അവർ വന്ന് നേരെ ബാക്ക് ബെഞ്ചിൽ ഇരുന്നു.

Western type wears ആയിരുന്നു മൂന്നുപേരും പ്രത്യേകിച്ച് കീർത്തിക.ഒരിക്കൽ പോലും അത് പോലെയുള്ള വസ്ത്രങ്ങൾ ഞാൻ ഉപയോഗിച്ചിട്ടില്ല. വീട്ടിൽ സമ്മതിക്കില്ല അത് വേറെ കാര്യം.. എങ്കിലും മറ്റുള്ളവർ ഇത് പോലത്തെ വസ്ത്രം ധരിച്ചു വരുമ്പോൾ ഒന്ന് നോക്കി പോകും. കീർത്തികയ്ക്ക് നല്ല രീതിയിൽ ചെരുന്നുമുണ്ട്. എന്നെ കണ്ടതും പരിചയഭാവത്തിൽ അവൾ ഒന്ന് തലയാട്ടി ചിരിച്ചു തിരിച്ചു ഞാനും.

തൊട്ട് അടുത്ത കുട്ടികൾ വന്നു ഇരുന്നപ്പോൾ പരസ്പരം പേരും നാടും പഠിച്ച സ്കൂളും എല്ലാം പറഞ്ഞു പരിചയപ്പെട്ടു. First ബെൽ അടിച്ച prayer കഴിഞ്ഞ് കുറച്ച് മിനുട്ട് കഴിഞ്ഞ് ക്ലാസ്സ്‌ ട്യൂട്ടർ വന്നു.

 

രേഖ മിസ്സ്‌.. നല്ല സ്നേഹമുള്ള ഒരു മിസ്സ്‌.. Introduction സെക്ഷനിൽ ഓരോ കുട്ടികൾ പേരും മറ്റു basic detailsum പറഞ്ഞു…

 

“നിത്യ.. നല്ല hair ആണ് കേട്ടോ..”

പേരും സ്ഥലവും പറഞ്ഞു സിറ്റിൽ വന്ന് ഇരിക്കാൻ തുടങ്ങിയപ്പോളാണ് മിസ്സ്‌ പറഞ്ഞത്. ഒരു താങ്ക്സ് പറഞ്ഞു ഞാൻ പെട്ടെന്ന് സിറ്റിൽ ഇരുന്നു.

“മിസ്സ്‌ പറഞ്ഞത് ശരിയാ.. നിത്യയുടെ മുടി നല്ല ഭംഗിയുണ്ട് ”

“മുടിമാത്രമല്ല തന്നെ കാണാനും നല്ല ഭംഗിയുണ്ട്.. പഴയ സിനിമയിലെ നായികമാരെ പോലെ.. ശാലീന സുന്ദരി ”

അടുത്തിരുന്ന ആതിരയും നീതുവും പറയുന്ന കേട്ട് ഞാൻ വെറുതെ ചിരിച്ചു കൊണ്ട് ഇരുന്നു.അതിനെല്ലാം എന്ത്‌ മറുപടി പറയണം എന്ന് അറിയാതെ..

“ഇപ്പോൾ തന്നെ നമ്മുടെ ക്ലാസ്സിലെ മിക്ക ആണുങ്ങളുടെയും കണ്ണ് നിത്യയുടെ മേലെയായിരിക്കും.”

നീതു കണ്ണ് ഇറുക്കി കൊണ്ട് കളിയാക്കി പറഞ്ഞതും അറിയാതെ ഞാനും ഒന്ന് ബോയ്സ് സൈഡിലേക്ക് നോക്കി.. ചിലർ ഇങ്ങോട്ട് നോക്കി ഇരിക്കുന്നുണ്ട്.. എന്നാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല.. ചുറ്റിലും ഒന്ന് കണ്ണ് ഒട്ടിച്ചതിന് ശേഷം വീണ്ടും മിസ്സിലേക്ക് ശ്രദ്ധ വന്നു..

“എല്ലാരുടെയും name ഒക്കെ പഠിച്ചു വരാൻ കുറച്ച് time എടുക്കും കേട്ടോ… സാരമില്ല മൂന്ന് വർഷം നിങ്ങൾ ഇവിടെ തന്നെ കാണുമല്ലോ. ഇന്ന് എന്തായാലും ക്ലാസ്സ്‌ ഒന്നുമില്ല ഫസ്റ്റ് day അല്ലെ.. നിങ്ങളെ പഠിപ്പിക്കുന്ന ടീച്ചേർസ് എല്ലാരും just വരും പരിചയപ്പെടും modulesum തരും… എന്തായാലും നമുക്ക് ആദ്യം class representativine തിരിഞ്ഞ് എടുക്കാം.. ആർക്ക് എങ്കിലും intrest ഉണ്ടോ..”

Leave a Reply

Your email address will not be published. Required fields are marked *