പലപ്പോഴും ഡിപ്പാർട്മെന്റ് chemistry എന്ന് പറയുമ്പോൾ തന്നെ എല്ലാരുടെയും നാവിൽ നിന്നും അപ്പോഴും കേട്ടു ആ പേര്… ഹരി സർ.. ഇന്നലെ മറ്റേ ചേട്ടൻ പറഞ്ഞത് പോലെ Nitric acid എന്നും sulphuric acid എന്ന് പേര് വേറെയും.. പക്ഷെ കളിയാക്കി വിളിക്കുമ്പോഴും എല്ലാരുടെയും മുഖത്തു ഒരുപോലെ നിറഞ്ഞ നിന്ന ഭാവം ബഹുമാനം ആയിരുന്നു.. കൂടെ ചെറിയ ഭയവും..
“ഹാവു.. ഇത്രേയുള്ളു അല്ലെ ragging.. ഞാൻ ഈ സിനിമയിലെയും ന്യൂസിലുമൊക്കെ കേൾക്കുന്ന പോലെ ആയിരിക്കും എന്ന് കരുതി..”
“ആഹ്.. അതിന് നന്ദി പറയേണ്ടത് നിന്റെ HODയോടാണ് ”
ഐഷു പറഞ്ഞതും കാര്യമറിയാതെ ഞാൻ അവളെ നോക്കി..
“ടി ഇന്നലെ എന്റെ കസിൻ ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു.. കോളേജിലെ വിശേഷമൊക്കെ അറിയാൻ… പുള്ളികാരിയാ പറഞ്ഞത്.. ഒരിക്കൽ ഏതോ പാവപെട്ട വീട്ടിലെ ചെക്കനോട് ചില സീനിയർസ് ഒരു കാരണവുമില്ലാതെ മുടി വെട്ടിട് വരണമെന്ന് പറഞ്ഞു.. അവൻ ചെയ്തില്ല അതിന് കലിപ്പ് ആയി ഇവന്മാർ ആ പയ്യന്റെ തലയിൽ കൂടെ oru bucket സൂപ്പർ glue കലക്കി ഒഴിച്ചു..”
“അയ്യോ.. എന്നിട്ട്…”
“ഇവന്മാരിലെ ഗാങ് ലീഡർ ഒരുത്തൻ ഉണ്ടായിരുന്നു.. ഒരു മന്ത്രി കുമാരൻ.. തന്തയുടെ മന്ത്രി സ്ഥാനം കണ്ടാണ് അവൻ എല്ലാം ചെയ്തിട്ട് ഒരു പേടിയും ഇല്ലാതെ നിന്നത്… ഒരു മന്ത്രിയുടെ മോൻ നമ്മുടെ കൂടെ ഉണ്ടല്ലോ എന്ന് ധൈര്യത്തിൽ ആണ് ബാക്കി ഉള്ളവന്മാരും വിലസിയത്…. അത് ഏറെ കുറെ ശരിയുമായിരുന്നു നമ്മുടെ പ്രിൻസിപ്പാലിന് പോലും ഒന്നും ചെയ്യാൻ പറ്റില്ലാ…
അവസാനം ഹരി സർ രണ്ട് കൂട്ടരെയും ഒരുമിച്ച് വിളിച്ചു സംസാരിച്ചു.. ഇത്പോലെ പണചാക്ക്കാർക്ക് എതിരെ കേസിന് പോവാൻ ആ ചേട്ടന്റെ ഫാമിലിക്കും പേടി ഉണ്ടായിരുന്നു.. എന്നാലും ഹരി സാറിന്റെ ധൈര്യത്തിൽ അവരും കുറച്ചൊക്കെ strong ആയി നിന്നു …. അവസാനം
സാർ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ് എന്റെ അച്ഛൻ മന്ത്രിയാണ്.. എനിക്കും എന്റെ ഫ്രണ്ട്സിന്റെയും മേലെയുള്ള പരാതിയൊക്കെ എന്റെ അച്ഛൻ തന്നെ ഒതുക്കി തീർത്തോളും
എന്ന് ഹരി സാറിന്റെ മുഖത്തു നോക്കി വെല്ലുവിളിച്ചപ്പോൾ.. എന്നാൽ ആദ്യം നിന്റെ അച്ഛനെ തന്നെ ഒതുക്കികളയാം എന്ന് സർ തിരിച്ചും…
എന്താ എങ്ങനെ എന്ന് ആർക്കും അറിയില്ല ഈ വെല്ലുവിളി കഴിഞ്ഞ് കറക്റ്റ് മൂന്നാം നാൾ അങ്ങേരുടെ മന്ത്രി സ്ഥാനം തെറിച്ചു… പോരാഞ്ഞിട്ട് അങ്ങേർക്ക് എതിരെ പല കേസും പൊങ്ങി വന്നു…
പിന്നെ കോളേജിൽ വച്ച് എല്ലാരും നോക്കി നിൽക്കെ റാഗ് ചെയപെട്ട പയ്യന്റെ കാലിൽ പിടിച്ചു ഇവന്മാർ എല്ലാം മാപ്പ് പറയേണ്ടി വന്നു.. ഹരി സറിന്റെ കാലിൽ മന്ത്രിയും വീണു.. ഇനിയും ഉപദ്രവിക്കല്ലേ എന്ന് കരഞ്ഞ കൊണ്ട്…ഒടുക്കം മന്ത്രിയുടെ കാര്യം എന്തായി എന്നൊന്നും അറിയില്ല..കേസും വേണ്ടാ എന്ന് വച്ച് എങ്കിലും എല്ലാത്തിനെയും സ്പോട്ടിൽ പുറത്താക്കി സർ…
മന്ത്രിയുടെ കസേര വരെ തെറിപ്പിച്ച ആളാണ് നിങ്ങളുടെ ഹരി സർ.. അതുകൊണ്ടാ ബാക്കി എല്ലാരും ഒതുങ്ങിയതും … Ragging ഫ്രീ ക്യാമ്പസ് ആയതും “.
ഒരു സിനിമ കഥ കേൾക്കുന്ന പോലെ ഐഷുവിനെ ഞാൻ കേട്ടു നിന്നു.. ഒപ്പം ഹരി സാറിനോട് പേടിയും അതെ പോലെ തന്നെ ഒരു ബഹുമാനവും തോന്നി.. ന്യായമായുള്ള കാര്യത്തിന് ആണല്ലോ സർ മുന്നിട്ട് ഇറങ്ങിയത്..
“അല്ല അതൊക്കെ പോട്ടെ.. ക്ലാസ്സ് എങ്ങനെയുണ്ട്.. കുട്ടികളും ”
“നല്ലതാ… ഹരി സർ ഒഴികെ പഠിപ്പിക്കുന്ന ബാക്കി എല്ലാരേയും പരിചയപ്പെട്ടു..വലിയ പ്രശ്നമില്ല..”
“എന്റെ ഒരു ഊഹം ശരിയാണെങ്കിൽ മിക്കവാറും നിനക്ക് ക്ലാസ്സിൽ നിന്ന് തന്നെ proposal ഒക്കെ വരാൻ chance ഉണ്ട്..”
ആതിരയും നീതുവും കുറച്ചു മുമ്പ് പറഞ്ഞ കാര്യം ഐഷുവും ആവർത്തിച്ചപ്പോൾ എന്തോ ഒരു പേടി തോന്നി..
“ഏഹ്.. അങ്ങനെയൊന്നുമില്ല.. എന്നെ കാളും ഭംഗിയുള്ള കുട്ടികൾ ഉണ്ട് ക്ലാസ്സിൽ ”
“ടി.. പക്ഷെ നിനക്ക് ഒരു പ്രതേക ഭംഗിയാ.. ഈ കണ്ണും മുടിയും.. പിന്നെ പമ്മിയുള്ള നിന്റെ സംസാരവും പെരുമാറ്റവും..”
