വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ – 2 19

“നീ ചുമ്മാ ഇരുന്നേ.. മനുഷ്യനെ പേടിപ്പിക്കാതെ. ”

“പേടിക്കാൻ മാത്രമായി ഒന്നുമില്ലടി.. ആരെങ്കിലും അങ്ങനെ പിന്നാലെ ഒലിപ്പിച്ചു വന്നാൽ താല്പര്യമില്ല എന്ന് അങ്ങ് ധൈര്യത്തിൽ പറഞ്ഞാൽ മതി ”

 

 

പിന്നീടുള്ള ദിവസങ്ങൾ അവർ പറയുന്നതെല്ലാം സത്യമായി തീരുന്നത് പോലെയായിരുന്നു.. ഒരു ആഴ്ച തീരും മുമ്പേ തന്നെ പലരും ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നു.. ക്ലാസ്സിലെ ചില ആൺകുട്ടികളും ചില സീനിയർസും… ശരിക്കും ഇവരെല്ലാം പിന്നാലെ നടന്ന ഇഷ്ടം പറയാൻ മാത്രമുള്ള സൗന്ദര്യം എനിക്ക് ഉണ്ടോ.. അതോ തിരിച്ചു ഒന്നും പ്രതികരിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല …

എന്നാൽ അവരെക്കാളും വലിയ തലവേദന രാഹുൽ സർ ആയിരുന്നു… ആദ്യ ക്ലാസ്സിൽ എന്നെ സർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് തോന്നിയ സംശയം സത്യം തന്നെ ആയിരുന്നു എന്ന് പിന്നീടുള്ള ക്ലാസ്സിൽ വ്യക്തമായി… ആദ്യം വലിയ കാര്യമാക്കി എടുത്തില്ല എങ്കിലും ഒരിക്കൽ ഡിപ്പാർട്മെന്റിൽ നിന്നും ക്ലാസ്സിലേക്ക് വരുന്ന വഴിക്ക് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു മാറ്റി നിർത്തി

“എനിക്ക് നിത്യേ വിവാഹം കഴിക്കണം എന്നുണ്ട്.. ഒരു proposal ആയി ഉടനെ ഞാൻ തന്റെ വീട്ടിൽ വരുന്നുണ്ട്..”

രാഹുൽ സർ പറഞ്ഞു നിർത്തിയതും ആദ്യം വല്ലാത്ത ഞെട്ടൽ ആയിരുന്നു… അതിനുപ്പറും എന്തോ വലിയ ഒരു ഇഷ്ടക്കേടും മനസ്സിൽ പതിഞ്ഞു … അയാൾക്ക് ഇഷ്ടമാണ് അതുകൊണ്ട് വീട്ടിൽ വന്നു ആലോചിക്കുന്നു എന്നതിന് അപ്പുറം എന്റെ സമ്മതമോ.. ഞാൻ ഇപ്പോൾ ഒരു വിവാഹത്തിന് താല്പര്യപെടുന്നുണ്ടോ എന്നൊന്നും ചോദിക്കാതെ എന്തോ പിടിച്ചു വാങ്ങി എടുക്കുന്ന പോലെയുള്ള ഒരു മനോഭാവം അയാളുടെ ഓരോ വാക്കിലും വ്യക്തമായിരുന്നു… ഒരു ഭയം മനസ്സിൽ ഉരുണ്ട് കയറി എങ്കിലും ഐഷു പറഞ്ഞത് പോലെ മിണ്ടാതെ ഇരുന്നാൽ എല്ലാരും നമ്മുടെ തലയിൽ ചവുട്ടി കയറാനെ ശ്രമിക്കു …

“Sorry സർ ഇപ്പോൾ ഒരു വിവാഹത്തിന് എനിക്ക് താല്പര്യമില്ല.. അത് മാത്രമല്ല എനിക്ക് സാറിനോട് എന്റെ അധ്യാപകനാണ് എന്നതിന് അപ്പുറം ഒരു ഫീലിംസും ഇല്ലാ ”

എന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു തുറന്ന് rejection ഒരിക്കലും പ്രധീക്ഷിക്കാത്ത ഞെട്ടൽ ആ മുഖത്തുണ്ടായിരുന്നു… എന്നാലും പറയേണ്ടത് പറയണമല്ലോ ..

 

ആ സംഭവത്തോടെ അത് കഴിഞ്ഞു എന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും നേരത്തെകാലും കൂടുതൽ ശല്യം രാഹുൽ സറിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുകയാണ് ചെയ്തത്.. ക്ലാസ്സ്‌റൂമിൽ പഠിപ്പിക്കുമ്പോൾ ഉള്ള നോട്ടം സഹിക്കാൻ കഴിയാതെ അയാളുടെ പീരീഡിൽ മുഴുവൻ ശ്രദ്ധ മുന്നിലുള്ള പുസ്തകത്തിലേക്ക് മാത്രം ചുരുക്കി…നിസ്സാര കാര്യത്തിൽ ഡിപ്പാർട്മെന്റിൽ വിളിച്ചു വരുത്തി.. രണ്ട് മൂന്ന് മിനുട്ട് മുമ്പിൽ നിർത്തിച്ചിട്ട് തിരിച്ചു ക്ലാസ്സിലേക്ക് പൊയ്ക്കോ എന്ന് സ്ഥിരം ഡയലോഗും.. എല്ലാം കഴിഞ്ഞിട്ട് അയാളുടെ ഒരു ചിരിയുണ്ട്.. എല്ലാം പ്രേമവും തുടങ്ങുന്നത് ഇത് പോലെയാണ് ഞാനും ഇത് എല്ലാം പതിയെ പതിയെ ആസ്വദിക്കുന്നുണ്ട് എന്ന് പോലെ കണ്ണ് ഇറുക്കിയുള്ള അയാളുടെ ഒരു ചിരി അത് കാണുമ്പോൾ ആ മുഖം പിടിച്ചു ഭിത്തിയിൽ ഉരയ്ക്കാൻ എത്ര വട്ടം കൈ തരിച്ചിട്ടുണ്ട് എന്ന് അറിയില്ല…

സകല നിയന്ത്രണവും തെറ്റിയത് ഒരു രാത്രി റൂമിൽ പഠിച്ച കൊണ്ട് ഇരുന്നപ്പോൾ ഫോണിൽ വന്ന് ഒരു unknown മെസ്സേജിന് ശേഷമായിരുന്നു..

“നിത്യകുട്ടി എന്ത്‌ ചെയ്യുവാ..”

സേവ് ചെയ്യാത്ത നമ്പർ ആണെങ്കിലും dp കാണാമായിരുന്നു. ഒരു കൂളിംഗ് ഗ്ലാസ്സും വച്ച ബുള്ളറ്റിന്റെ മേലെ ഇരിക്കുന്ന രാഹുൽ സർ… ശരിക്കും വല്ലാത്ത ദേഷ്യം തോന്നി അന്ന്.. അതുകൊണ്ട് തന്നെ തിരിച്ചു ഒരു മെസ്സേജും അയച്ചില്ല….

‘”നിത്യകുട്ടി.. ”

“നിത്യ കുട്ടുസെ….”

“രാഹുലേട്ടനാണ്…”

“ഏട്ടൻ വിളിക്കട്ടെ..”

“നിത്യ….”

നിർത്താതെയുള്ള message കാരണം അവസാനം സഹികെട്ടു ആ നമ്പർ തന്നെ അങ്ങ് ബ്ലോക്ക്‌ ആക്കി…

ആ ദിവസത്തിന് ശേഷം വല്ലാത്ത ഒരു ഭയം മനസ്സിൽ വന്നു തുടങ്ങി…ഒരു അധ്യാപകന് തീരെ ചേരാത്ത രീതിയിൽ ഒരുമാതിരി psycho stalker ine പോലെ അയാൾ പിന്നാലെയും …

2 Comments

Add a Comment
  1. Waiting for next part…

  2. Waiting for next part..

Leave a Reply

Your email address will not be published. Required fields are marked *