വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ – 2 15

വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അച്ഛന്റെ ഓരോ നിർബന്ധങ്ങൾക്കും നിബന്ധന്ധങ്ങൾക്കും അതിനെല്ലാം തലയാട്ടി സമ്മതിക്കുന്ന അമ്മയും. ഒറ്റ മോൾ കൂടെ ആയത് കൊണ്ട് ഒന്ന് ശ്വാസം വിടാൻ പോലും അനുവാദം ചോദിക്കേണ്ട അവസ്ഥ. അച്ഛനും അമ്മയും ഉണ്ട് എങ്കിലും ശരിക്കും ഒറ്റപെടലിന്റെയും മാനസിക സമ്മർദ്ദം അനുഭവിച്ച 17 വർഷങ്ങൾ.

നല്ലത് പോലെ പഠിച്ചാലെ വളർന്നു വലിയ ആൾ ആകാൻ പറ്റുകയുള്ളു നിത്യകുട്ടി…എന്ന് മൂന്നാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായ താര ടീച്ചറിന്റെ സ്നേഹത്തോടെ ഉള്ള വാക്കുകൾ ആ എട്ടാം ക്ലാസുകാരിയുടെ മനസ്സിൽ ആവോളം പതിഞ്ഞത് കൊണ്ടോ അതോ പുറമെ സ്നേഹം കാണിക്കാത്ത അച്ഛനും അമ്മയിൽ നിന്ന് വ്യത്യസ്തമായി ആ ടീച്ചറിൽ നിന്നും വാത്സല്യചൂട് കിട്ടിയത് കൊണ്ടോ പഠിത്തത്തിൽ ഒരിക്കലും ഒഴപ്പ് കാണിച്ചിട്ടില്ല.. കൂടെ അന്ന് മുതൽ ആരാവണം എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ എനിക്ക് താര ടീച്ചറിനെ പോലെ ഒരു teacher ആയാൽ മതി എന്നാവും എന്റെ ഉത്തരം.

ഒരു ട്യൂഷൻ പോലും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പ്ലസ് ടുയിൽ full A+ വാങ്ങി. Result വന്ന കഴിഞ്ഞ് ഇനി എന്ത്‌ എന്ന് ആലോചനോയോടെ നിന്നപ്പോളാണ് അപ്പച്ചിയുടെ മൂത്ത മോൾ ഗൗരി ചേച്ചി ഈ കോളേജിനനെ കുറിച് പറഞ്ഞു തന്നത്. പുള്ളികാരിയുടെ നാത്തൂൻ പഠിച്ചത് ഇവിടെയാണ്. കേരളത്തിലെ തന്നെ നല്ല കോളേജും ഒപ്പം അന്വേഷിച്ചപ്പോൾ bsc chemistry ഏറ്റവും നല്ല രീതിയിലാണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞത്.. Netil ഒക്കെ കയറി കോളേജ് നോക്കിയപ്പോൾ വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. മരങ്ങളാലും പച്ചപ്പിനാലും നിറഞ്ഞ നിക്കുന്ന main റോഡിൽ നിന്ന് മാറി സിറ്റിയുടെ ഹൃദയ ഭാഗത്തു എന്നാൽ സിറ്റിയുടെ ഏതൊരു ബഹളവുമില്ലാതെ തലയുയർത്തി നിക്കുന്ന കോളേജ്.

അവസാനം ഗൗരി ചേച്ചി വഴി അമ്മയോടും.. അമ്മ വഴി അച്ഛനോടുമെല്ലാം ഒരു വിതമാണ് സമ്മതം വാങ്ങിയത്. Aided ആയത് കൊണ്ട് കുറച്ച് എങ്കിലും ഫീസ് അടക്കണം എന്നെല്ലാം പറഞ്ഞു അച്ഛൻ പിന്നതിരഞ്ഞു നിന്നു എങ്കിലും നല്ല മാർക്ക്ഒ ഉള്ളത് കൊണ്ട് വലിയ പ്രയാസമില്ലാതെ അഡ്മിഷനായി ഒപ്പം ആശ്വാസവും.

എല്ലാം ആലോചിച്ചു തിരികെ തന്നിട് ഉള്ള റൂമിൽ വന്നു. 3 ഷെറിങ് ആണ്.. രണ്ടുപേരും വന്നിട്ടില്ല. കട്ടിലിൽ ബെഡ് ഇട്ടു sheet വിരിച്ചു ഒന്ന് തട്ടി കൊടഞ്ഞിട്ടു. ബാഗിൽ നിന്നും ഡ്രെസ്സും പുസ്തകവുമെല്ലാം ഒതുക്കി വച്ചു. എന്തോ മനസ്സിൽ വല്ലാത്ത സമാധാനം തോന്നുന്നു ഒപ്പം യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണത്തിൽ അറിയാതെ മിഴികൾ അടഞ്ഞു.

പിനീട് കണ്ണ് തുറന്നപോൾ സമയം വൈകീട്ട് ആറു മണിയായി എന്ന് കണ്ടതും ചാടി എണീറ്റു.

ഈശ്വരാ.. ഇത്രെയും നേരം ഉറങ്ങിയോ.. വീട്ടിലായിരുന്നു എങ്കിൽ തൃസന്ധ്യ നേരത്ത് കിടന്ന് ഉറങ്ങിയത്തിന് നല്ലത് കേൾക്കാമായിരുന്നു..

വന്നിട്ട് മണിക്കൂറിനുള്ളിൽ തന്നെ ജീവിതത്തിൽ സംഭവിച്ച ആ മാറ്റം വെറുമൊരു തുടക്കമാത്രമായിരുന്നു.. കോളേജ് തുറക്കാൻ ഇനിയും മൂന്നു ദിവസങ്ങൾ ഉണ്ട്.. ആ ദിവസങ്ങളുടെ ഇടയിൽ തന്നെ റൂമിൽ ബാക്കി രണ്ട് പെരും എത്തി.

ഐശ്വര്യ, കീർത്തിക.

ഐശ്വര്യയായി പെട്ടെന്ന് തന്നെ കൂട്ടായി. എന്നെ പോലെ വീട്ടുകാരാണ് അവളെയും കൊണ്ട് ആക്കിയത്. കീർത്തിക ഫ്രണ്ട്സിന്റെ ഒപ്പമാണ് വന്നത്. അവരെല്ലാം ഒരു മണിക്കൂറിനുള്ളിൽ മടങ്ങി പോവുകയും ചെയ്തു. കോളേജ് ഹോസ്റ്റൽ അല്ല. അവിടെ full ആയത്കൊണ്ട് തൊട്ട് അടുത്ത pg പോലെ നടത്തുന്ന രണ്ട് കെട്ടിടം വരുന്ന ഒരു ബിൽഡിംഗ്‌ ആണ്. മേലെ ചില റൂമിൽ വർക്കിംഗ്‌ വുമൺസും ഉണ്ട്. കോളേജ് ഹോസ്റ്റലിനെ കാളും ഈ ബിൽഡിംഗ്‌ കോളേജിനോട് ചേർന്ന് ഇരികുനത് കൊണ്ട് ചിലർ തെറ്റിദ്ധരിക്കും ഇതും കോളേജ് ഹോസ്റ്റലാണ് എന്ന്..കോളേജിൽ നിന്ന് ഇറങ്ങി വരുന്ന ചില സീനിയർ ചേച്ചിമാർ ഇവിടെക്ക് വരുന്നത് കണ്ടത് കൊണ്ട് തന്നെ അച്ഛനും ആ ധാരണ ഉണ്ട്. ഞാൻ തിരുത്താനും പോയില്ല. കാരണം ഇനി ഹോസ്റ്റൽ ഒഴിവ് ഇല്ല എന്ന് പറഞ്ഞു വീട്ടിൽ കൊണ്ട് പോയാൽ… എന്റെ പഠിത്തം.. ആഗ്രഹിച്ച കോളേജ് കോഴ്‌സും എല്ലാം നഷ്ടമാകും…

Leave a Reply

Your email address will not be published. Required fields are marked *