വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ – 2 15

“നീ ഇങ്ങനെ വിഷമിക്കണ്ടാ.. ഞാൻ അത്ര ക്രൂരൻ ഒന്നുമല്ല.. പക്ഷെ ആഗ്രഹിച്ചത് കൈയിൽ കിട്ടില്ല എങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും.. അത് പോലെയൊരു ഒരു പ്രാന്ത് ആണ് നീ എനിക്ക് ഇപ്പോൾ… അതുകൊണ്ട് വീട്ടുകാർ ചോദിക്കുമ്പോൾ അങ്ങ് സമ്മതം പറഞ്ഞേക്ക്.. പഠിപ്പ് മുടങ്ങി എന്ന് കരുതി വിഷമിക്കണ്ട.. ഞാൻ നിന്നെ റാണിയെ പോലെ നോക്കും… പകരം നിന്നെ എനിക്ക് തന്നാൽ മതി… എനിക്ക് മാത്രം… ഞാൻ പറയുന്നത് അനുസരിച്ചു സന്തോഷത്തോടെ നിനക്ക് ജീവിക്കാം എന്റെ കൂടെ.”

എന്തോ ഓദാര്യം ചെയുന്ന പോലെയുള്ള അയാളുടെ പറച്ചിൽ കേട്ട് അങ്ങേ അറ്റം വെറുപ്പോടെ ഞാൻ നോക്കി…

എന്നെ മൊത്തത്തിൽ ഒഴിഞ്ഞു നോക്കുന്ന അയാളുടെ ദൃഷ്ടിയിൽ നിന്നും ഓടി ഒളിക്കാൻ ഞാൻ ആഗ്രഹിച്ചു.. ഒരു അടി പിന്നിലേക്ക് വച്ചതും എന്റെ വലത്തേ കൈയിൽ പിടിച്ചു അയാളുടെ അടുത്തേക്ക് വലിച്ചു…

ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന അയാളുടെ സ്പർശനം എന്റെ കൈയിൽ വീണതും അയാളെ സർവ്വശക്തിയുമെടുത്തു ഞാൻ പിന്നിലേക്ക് തള്ളി… തീരെ പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ എന്റെ കൈയ്യിലെ പിടി വിട്ട് അയാൾ ബാക്കില്ക്ക് പോയി ഇടിച്ചു നിന്നു..

 

“ടി… ഞാൻ ഒന്ന് തൊട്ടപ്പോൾ നിനക്ക് പൊള്ളി അല്ലെ.. നീ ഒളിപ്പിച്ചു വച്ചേക്കുന്ന ഈ ശരീരം എനിക്ക് ഉള്ളത് തന്നെയാ.. അതിന് ഇനി വലിയ കാലതാമസവുമില്ലാ… ഓർത്തോ നീ…”

അയാളുടെ വെല്ലുവിളികൾക്കോ തുറിച്ച നോട്ടങ്ങൾക്കോ ഒന്നിനും മറുപടി പറയാൻ നിൽക്കാതെ ഞാൻ ഡിപ്പാർട്മെന്റിൽ നിന്നും ഇറങ്ങി ഓടി … അപ്പോഴും അയാൾ പിടിച്ച എന്റെ വലം കൈയിൽ ഞാൻ shawl കൊണ്ട് അമർത്തി തുടയ്ക്കുന്നുണ്ടായിരുന്നു… അയാളുടെ സ്പർശനം മാഴ്ച്ചുകളയണം എന്ന് ഉദ്ദേശത്തോടെ..

എങ്ങനെ തരണം ചെയ്യും ഞാൻ ഈ പ്രതിസന്ധി…ആര് കൂടെ നിൽക്കും…

എന്റെ സമ്മതം പോലും ചോദിക്കാൻ നിൽക്കാതെ കല്യാണം ഉറപ്പിക്കാൻ നിൽക്കുന്ന അച്ഛനും അമ്മയുമോ…

പഴമയുടെ അന്ധവിശ്വാസങ്ങൾ സത്യമാണ് എന്ന് മുറുകെ പിടിച്ചു ജീവിക്കുന്ന കുടുംബക്കാരോ..

അയാളുടെ മേൽ complaint കൊടുത്താലും വീട്ടിൽ കല്യാണത്തിന് സമ്മതിക്കുമ്പോൾ ഞാൻ എന്ത്‌ ചെയ്യും…

എന്റെ ദേവി…. എനിക്ക് ഒരു സഹോദരൻ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ… ഇല്ലാ ആരുമില്ല…. അച്ഛനും അമ്മയും കുടുംബക്കാരോ നാട്ടുകാരോ ആരുമില്ല… ഞാൻ ഒറ്റയ്ക്ക് ആണ്… ആരുമില്ല എന്നെ രക്ഷിക്കാൻ….ആരും വരില്ല….

ലക്ഷ്യബോധമില്ലാതെ ഓടുന്ന മനസ്സും ശരീരവും പെട്ടെന്ന് ആരെയോ തട്ടി നിന്നു…ആകെ വല്ലാതെ തളർന്നു പോയ ശരീരത്തിന് ആ ചെറിയ അഘാതം പോലും നേരിടാൻ കഴിയാതെ നിലത്തേക്ക് വീഴാൻ തുടങ്ങിയതും അതിന് സമ്മതിക്കാതെ കരുത്തുള്ള ഒരു കരം എന്റെ അരയിൽ പിടി മുറുക്കി ആ ശരീരത്തോട്ട് അടുപ്പിച്ചു..

ഒരു ആരോഗ്യവാനായ പുരുഷന്റെ നെഞ്ചിലാണ് ഞാൻ തല ചേർത്ത് നിക്കുന്നത് എന്ന് മനസിലായതും കണ്ണുകൾ വലിച്ചു തുറന്നു…

ആദ്യം കണ്ണിൽ പതിഞ്ഞത് ആ silver rolex വാച്ച് ആയിരുന്നു… പതിയെ തല തിരിച്ചു കണ്ണുകൾ ഉയർത്തി നോക്കിയതും എന്നെ വരവേറ്റത് ബ്രൗൺ ആണോ കറുപ്പ് ആണോ എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചു അറിയാൻ കഴിയാത്ത രണ്ട് മിഴികൾ…

വിരിഞ്ഞ എന്റെ കണ്ണുകളിൽ കരഞ്ഞതിന്റെ അവശേഷിപ്പായ മിഴിനീർ തുള്ളികൾ പറ്റി പിടിച്ചു ഇരികുന്നത് അറിഞ്ഞാവണം ആ മിഴികളും ഭംഗിയിൽ കട്ടിയുള്ള ആ പുരികങ്ങളും ഒന്ന് ചുരുങ്ങിയത്…

അപ്പോഴും നേരത്തെ വന്ന് ഇടിച്ച ഇടിയിൽ അദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം എന്റെ വലത്തേ കൈയിലേക്ക് ഒഴുകി കൊണ്ട് ഇരുന്നു…കുറച്ച് മുമ്പ് രാഹുൽ തൊട്ട് ആശുദ്ധമാക്കി എന്ന് ഞാൻ വിശ്വസിച്ച കരങ്ങളൾ വീണ്ടും ശുദ്ധമാക്കുന്നത് പോലെ….

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *