ഉണ്ടകണ്ണി – 12 Like

Related Posts


“ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത

കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”

” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”

“ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”

“ആര്… ”

കിരൺ ആകാംഷയോടെ അമ്മയെ നോക്കി

” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”

കിരൺ ഞെട്ടി

“അമ്മേ…….”

“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”

“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”

” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”

അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു

” നീ…. നീ എന്റെ മകൻ അല്ല…. ”

” അമ്മേ…….. ”

അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട് നിലത്ത് വീണുടഞ്ഞു

“എന്താ. .. എന്താമ്മ പറഞ്ഞേ..???”

കിരൺ വിശ്വാസം വരാതെ അമ്മയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു

“സത്യമാണ് നീ എന്റെ മോൻ അല്ല ”

അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,

കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു

“കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . “
“എന്തൊക്കെയാ അമ്മേ പറയുന്നേ… ഞാൻ… ഞാൻ അമ്മയുടെ മോൻ അല്ലെന്ന് … അങ്ങനെ ഒന്നും പറയല്ലേ അമ്മേ എനിക്ക് സഹിക്കാൻ പറ്റില്ല”

കിരൺ കരഞ്ഞു തുടങ്ങി

“ഹ കരയാതെ ടാ.. നിന്നോട് ഒരു ദിവസം ഇത് പറയേണ്ടി വരുമെന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ നീ എങ്ങനെയൊക്കെ പ്രതികരിക്കും ന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നു, ദെ നീ ഇങ്ങോട്ട് നോക്കിയേ… ” അമ്മ അവന്റെ മുഖം പിടിച്ചു അമ്മയുടേ നേരെ പിടിച്ചു

“നീ എന്റെ വയറ്റിൽ ജനിച്ചില്ല നിനക്ക് ഞാൻ മുലപ്പാൽ തന്നിട്ടില്ല എന്നെ ഉള്ളൂ നീ എന്റെ മോൻ തന്നെ ആണ് അത് ഞാൻ ചാവുന്ന വരെ അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ ബയോളജിക്കലി പറഞ്ഞതാ ” അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു

കിരൺ കണ്ണോകെ കൈത്തലം കൊണ്ട് തുടച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഇരുന്നു

“അമ്മേ…”

“എന്താടാ”

“ആരാ എന്റെ ഒറിജിനൽ അമ്മ… എന്താ എന്റെ അച്ചന് സംഭവിച്ചത്… ഈ അമ്മ …. അമ്മ ആരാണ്??”

“ഹ ഹ , ഇത് നീ ചോദിക്കുന്ന ദിവസം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കൊല്ലം ആയി ന്ന് അറിയാമോ ”

“പറയമ്മെ”

“ആ പറയാം .. ഞാൻ മുന്നേ നിന്നോട് പറഞ്ഞില്ലേ നിന്റെ അമ്മാവന്റെ കാര്യം.. രാജശേഖരൻ ? ”

“അതേ… അപ്പോ അയാളുടെ പെങ്ങൾ ആണോ അമ്മ അപ്പോ ഞാൻ എങ്ങനെ… അയാൾ എങ്ങനെ എന്റെ മാമൻ ആവും?? ”

“ടാ ഞാൻ പറയുന്ന കേൾക്ക് നീ ആദ്യം ”

“ആ അമ്മ പറഞ്ഞോ”

അവൻ വായടക്കി നിറഞ്ഞ കണ്ണുകളുമായി ഇരുന്നു , അമ്മ അവന്റെ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു

“നിന്റെ അമ്മയെ എന്നുവെച്ചാൽ എന്റെ ചേച്ചി അനുരാധ.. ഈ അനാമിക യുടെ ചേച്ചി… അതാണ് നിന്റെ അമ്മ , ഒരുപാട് വർഷങ്ങൾക്കു മുൻപ് പൊടി കുഞ്ഞായ നിന്നെ എന്നെ ഏൽപ്പിച്ചു പറഞ്ഞ ഒരു വാക്ക് ഉണ്ട് ഒരു കാരണവശാലും നിന്നെ കൈ വിടരുത് നിന്നെ പഠിപ്പിക്കണം വലിയ ആൾ ആക്കണം അവന്റെ അമ്മക്ക് വന്ന ദുരന്തം നിനക്ക് വരരുത് എന്നൊക്കെ”
“അപ്പോ… അനുരാധ…?? അതാണോ അമ്മയുടെ പേര് എന്താ സംഭവിച്ചത്??”

” പറയാം…

വലിയപറമ്പിൽ തറവാട്ടിലെ ചന്ദ്രശേഖരനും ആനന്ദവല്ലിക്കും ഞങ്ങൾ 3 മക്കൾ ആയിരുന്നു മൂത്തത് ചേട്ടൻ രാജശേഖരൻ അതിനു താഴെ നിന്റെ അമ്മ അനുരാധ പിന്നെ ഞാൻ അനാമിക , പണ്ട് മുതലേ തലതെറിച്ച സ്വഭാവം ആയിരുന്നു ഞങ്ങളുടെ ചേട്ടന് . മര്യാദക് പഠിക്കില്ല അച്ചനെ വക വെക്കില്ല അച്ചന്റെ കാശ് മുഴുവൻ ദൂർത്തടിച്ചു നടക്കും

നാട്ടിലെ കുട്ടികളും ആയി അടിയും വഴക്കും ചൂത് കളിയും ഒക്കെ ആയി ആകെ അലമ്പുണ്ടാക്കി നടക്കൽ. അയാളുടെ ആ നടപ്പ് ന്റെ അനുഭവിക്കുന്നത് മുഴുവൻ ഞങ്ങളും , അവസാനം ഞങ്ൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്‌ഥ ആയപ്പോൾ അച്ഛൻ ചേട്ടനെ ഞങ്ങളുടെ ഒരു വകയിലെ ബന്ധുവിന്റെ വീട്ടിലേക്ക് ബോംബെക്ക് അയച്ചു, .

എന്നാൽ അത് വലിയ ഒരു അപകടം ആയിരുന്നു അവിടെ പോയി അവിടുത്തെ വീട്ടിലെ പെണ്ണിനെ മാനഭംഗപെടുത്താൻ നോക്കിയ കാര്യം ഒക്കെ വീട്ടിൽ അറിഞ്ഞപ്പോ അച്ഛൻ ആകെ തകർന്നു പോയി. അവിടുന്ന് തിരികെ നാട്ടിൽ എത്തിയ ചേട്ടനെ ഞങ്ൾ 2 പെണ്ണുങ്ങൾ ഉള്ള വീട്ടിൽ എന്ത് ധൈര്യത്തിൽ കയറ്റും എന്നും പറഞ്ഞു പുറത്താക്കി. അത് അയാൾക്ക് സഹിച്ചില്ല കള്ളും കഞ്ചാവും കൂട്ടുകെട്ടും ഒക്കെ ആയി അയാൾ അയാളുടെ വഴിക്ക് പോയി. അങ്ങനെ കുറെ കാലം പോയി ഞാൻ നേഴ്സിങ് പഠിക്കാൻ ബാംഗ്ലൂർ ചേർന്നു. ചേച്ചി പഠിത്തം ഒക്കെ കഴിഞ്ഞു അച്ചന്റെ കൂടെ ബിസിനസ് ഒക്കെ നോക്കാൻ തുടങ്ങി .ഞാൻ അന്ന് ബാംഗ്ലൂർ ൽ നേഴ്സിങ് പഠിക്കുന്ന സമയം . ഒരു ദിവസം നിന്റെ അമ്മയുടെ കോൾ ഹോസ്റ്റലിൽ വന്നു അടുത്ത അവധി ദിവസം നോക്കി പെട്ടെന്ന് നാട്ടിലേക്ക് വരാൻ. സന്തോഷത്തോടെ വീട്ടിൽ എത്തിയ എന്നെ വരവേറ്റത് നിന്റെ ചേച്ചി ഇപോ ഗർഭിണിയാണ് എന്നുള്ള അവളുടെ രഹസ്യമാണ് . ആരാണ് ഉത്തരവാദി എന്നുള്ള ചോദ്യത്തിന് അവൾ തന്ന ഉത്തരം ഞങ്ങളുടെ കമ്പനിയിൽ പുതുതായി മാനേജർ ആയി വന്ന ഒരു ചെറുപ്പക്കാരന്റെ പേര് മോഹൻ കുമാർ ആയിരുന്നു അതായത് നിന്റെ അച്ഛൻ, ഞാൻ അയാളെ പോയി കണ്ടു , അയാൾക്ക് അവളെ കല്യാണം കഴിക്കണം അവളെ ചതിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ല എന്നായിരുന്നു അയാൾ പറഞ്ഞത് . ഞാൻ അവസാനം വീട്ടിൽ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു അമ്മ അച്ഛനോടും ഒടുവിൽ ഒരു വൻ പൊട്ടിത്തെറിക്ക് ശേഷം അച്ഛനെയും അമ്മയെയും സമ്മതിപ്പിച്ചു ഞാൻ . എന്നാൽ അയാൾ ,ഞങ്ങളുടെ ചേട്ടൻ അത് അറിഞ്ഞപോൾ ആകെ പ്രശ്നം ആയി. ഒരു വൈകുന്നേരം വീട്ടിലേക്ക് കയറി വന്ന അയാൾ ചേച്ചിയെ തല്ലാൻ തുടങ്ങി, വയറ്റിൽ ഉള്ള ചേച്ചിയെ തല്ലുന്ന കണ്ട അച്ചൻ അയാളെ തടയാൻ നോക്കി എന്നാൽ അയാൾ പിടിച്ചു തള്ളിയപ്പോൾ ഭിത്തിൽ തല അടിച്ചു വീണ അച്ഛൻ പിന്നീട് എണീറ്റില്ല അയാൾ മനപൂർവം ചെയ്തത് ആണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് അച്ചന്റെ മരണം അമ്മയെ ആകെ തകർത്തു കളഞ്ഞു ഒടുവിൽ നീറി നീറി അമ്മയും പോയി പോലീസും കേസും ഒന്നും നടന്നില്ല അയാൾക്ക് എല്ലായിടത്തും ബന്ധങ്ങൾ ഉണ്ടായിരുന്നു . പിന്നെ ഞാനും ചേച്ചിയും മാത്രമായി അവസരം നോക്കി അയാൾ വീടും ബിസിനസും ഒക്കെ കയ്യേറി അവിടെ നിൽക്കാൻ പേടിച്ച ഞങ്ങൾ വീട് വിട്ട് ഇറങ്ങി . നിന്റെ അച്ഛ്നെ ആൾ വച്ചു തല്ലി ജോലിയിൽ നിന്നും പിരിച്ചു വിട്ടു, അയാളെ പേടിച്ചു നിറവയർ ആയി നിൽകുന്ന നിന്റെ ചേച്ചിയെ നിന്റെ അച്ചന്റെ കൂടെ ആക്കിയ ശേഷം ഉള്ളതൊക്കെ പെറുക്കി ഞാൻ തിരിച്ചു പഠിക്കാൻ പോയി. കുറച്ചു നാൾ പിന്നെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു നിന്റെ അച്ചനും അമ്മയും അയാളുടെ കണ്ണിൽ പെടാതെ കല്യാണം ഒക്കെ കഴിച്ചു അയാളുടെ കണ്ണിൽ പെടാതെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു , അപ്പോഴാണ് നിന്റെ അച്ഛൻ പ്രതാപനും ആയി അടുക്കുന്നത് അയാളുടെ കമ്പനിയിൽ ജോലിക്ക് കയറിയ നിന്റെ അച്ഛൻ അയാളുടെ കമ്പനിക്ക് വേണ്ടി നന്നായി പണി എടുത്തു ഒടുവിൽ പ്രതാപന്റെ പാർട്ണർ വരെ ആയി വളരെ പെട്ടെന്ന് ബിസിനസ് ൽ നല്ല നിലയിലേക്ക് വന്നു കൊണ്ടിരുന്ന സമയം പക്ഷെ നിന്റെ അച്ചന് അറിയില്ലായിരുന്നു രാജശേഖരൻ പ്രതാപന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു ന്ന്. നിന്നെ പ്രസവിച്ചു ഒരാഴ്ച്ച കഴിഞ്ഞ സമയം ഒരിക്കൽ ബിസിനസ് മീറ്റിംഗ് നു വച് നിന്റെ അച്ചനെ കണ്ട രാജശേഖരൻ നിന്റെ അച്ചനെ മനസിലാക്കുകയും എല്ലാരേം അത്ഭുതപെടുത്തികൊണ്ടു വളരെ സന്തോഷത്തോടെ പെരുമാറി എല്ലാ തെറ്റും ഏറ്റു പറഞ്ഞു നിന്നെ കാണണം തലോലിക്കണം നിന്റെ അമ്മയെയും കൂട്ടി വീട്ടിൽ വരണം എന്നൊക്കെ പറഞ്ഞു . ചേച്ചി വിളിച്ച് എന്നോട് ഫോണിൽ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ ചേച്ചിയോട് ആവുന്ന പറഞ്ഞതാണ് അയാളെ വിശ്വസിക്കരുത് ന്ന് എന്നാ അയാളുടെ അഭിനയത്തിന് മുന്നിൽ വിശ്വസിച്ചു പോയ നിന്റെ അച്ചനും അമ്മയും പൊടികുഞ്ഞായ നീയുമായി ആ വീട്ടിലേക്ക് വീണ്ടും ചെന്നു എന്നാൽ അയാൾക്ക് വേറെ ലക്ഷ്യം ആയിരുന്നു ഒരു രാത്രി എന്തോ ബിസിനസ് ആവശ്യമുണ്ടെന്നും പറഞ്ഞ് പ്രതാപൻ വന്നു വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയ നിന്റെ അച്ഛൻ വണ്ടി ആക്സിഡന്റിൽ മരിച്ചു എന്നാണ് നിന്റെ അമ്മ അറിഞ്ഞത് . ഇതെല്ലാം അറിഞ്ഞു ഓടി പിടിച്ചു വീട്ടിൽ എത്തിയ ഞാൻ കണ്ടത് പൊടികുഞ്ഞായ നിന്നെയും ആയി വീടിനു വെളിയിൽ നിൽകുന്ന നിന്റെ അമ്മയെ ആണ് ഒടുവിൽ നിന്നെ എന്നെ ഏൽപ്പിച്ചു ഒരു വാടക വീട്ടിലേക് മാറിയിട്ട് ഒരു ദിവസം ചേട്ടനോട് എല്ലാം ചോദിക്കാൻ വേണ്ടി അയാളെ കാണാൻ പോയ നിന്റെ അമ്മയും പിന്നെ തിരികെ വന്നില്ല എന്തു ചെയ്തു ന്ന് എനിക്ക് ഇപ്പോഴും അറിയില്ലടാ ഞാൻ ഒരുപാട് തിരഞ്ഞു പോലീസ് ൽ പറയാൻ പോയ എനിക്ക് അവിടുന്ന് നേരിടേണ്ടി വന്നത് മോശം അനുഭവം ആയിരുന്നു, അയാളോട് ചോദിച്ചു പോവാൻ എനിക്ക് പേടി ആയിരുന്നു വേറെ ഒന്നും കൊണ്ടല്ല നീ കാരണം, നിന്നെ അവളെന്നെ ഏല്പിച്ചു പോയതാണ് എന്ന കാരണം ആ ഒരു ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഇന്നും ജീവനോട് ഇരിക്കുന്നത് , നിനക്ക് വേണ്ടി… അവൾ…. അവൾ പാവം ആയിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ അവസാനം ഞാൻ കാണുമ്പോഴും നിന്നെ എന്റെ കയ്യിൽ തന്നിട്ട് നിനക്ക് ഒരു പോറൽ പോലും എൽക്കരുത് നന്നായി വളർത്തണം നന്നായി പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞിട് നിന്റെ മൂർധാവിൽ ഉമ്മയും വച്ചിട്ടാണ് അവൾ പോയത് “
അമ്മ കരയുകയാണ്

Leave a Reply

Your email address will not be published. Required fields are marked *