ക്ലാര ദി ക്വീൻ – 4 Like

Related Posts


വൈകിയതിന് ക്ഷമ ചോദിക്കുന്നു.. കോവിഡ് വന്നു കുറച്ചു കഷ്ട്ടപ്പെട്ടു.. പിന്നെ എഴുതാൻ ഒരു മൂഡ് കിട്ടിയില്ല.. മെന്റലി ഇപ്പഴാണ് ഒന്ന് ഓക്കേ ആയത്.. അപ്പൊ കഥയിലേക്ക് പോവാം…

.

“ഇവളിത് എത്രനാൾ ഇങ്ങനെ ഒളിച്ചും പാത്തും നമ്മളെ കാണാൻ ഇവിടെ വരും ഈ കള്ളി…”

തന്റെ മടിയിൽ കിടന്ന ആ കറുത്ത വസ്ത്രമണിഞ്ഞ അതി സുന്ദരിയായ സ്ത്രീയുടെ തലയിൽ തലോടി ചന്ദ്രശേഖർ (സിദ്ധുവിന്റെ അപ്പൂപ്പൻ)തന്റെ ഭാര്യയോട് പറഞ്ഞു..

“ഈ ഒളിച്ചു കളിയൊക്കെ വൈകാതെ അവസാനിക്കുമച്ഛാ.. എനിക്കും മടുത്തു തുടങ്ങി.. കുറച്ചു നാളുകൂടി മാത്രം എനിക്കിങ്ങ്ങനെ നടന്നെ പറ്റു..”

ആ സ്ത്രീ മടിയിൽ നിന്നെഴുന്നേറ്റിരുന്ന് പറഞ്ഞു..

“നീ എന്നോട് പോലും മുഴുവൻ കാര്യങ്ങളും ഇത് വരെ പറഞ്ഞിട്ടില്ല.. പക്ഷെ എനിക്കറിയാം എന്റെ കുട്ടി ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണിത്രനാളും നടന്നതെന്ന്.. വൈകാതെ തന്നെ എല്ലാം മോൾ വിചാരിക്കുന്ന പോലെ നടക്കട്ടെന്ന് അച്ഛൻ എപ്പഴും പ്രാർത്ഥിക്കുന്നുണ്ട്..”

ചന്ദ്രശേഖർ അവളുടെ കൈ തന്റെ കയ്ക്കുള്ളിലാക്കി കൊണ്ടു പറഞ്ഞു..അവൾ അതിനൊന്ന് പുഞ്ചിരി തൂകി അയാളുടെ തോളിൽ തല ചായ്ച്ചു…

പെട്ടെന്നാണ് ആരോ കാളിങ് ബെൽ അടിച്ചത്..

“സിദ്ധുന് കോളേജിൽ പോവാനുള്ള സമയായി.. അവനായിരിക്കും മിക്കവാറും…എന്തു ചെയ്യും.. മോളെവിടേലും പോയി ഒളിക്ക് വേഗം..”

സിദ്ധുവിന്റെ അമ്മൂമ്മ വെപ്രാളത്തോടെ പറഞ്ഞു..
“ഈ അമ്മക്കിത് ഭയങ്കര പേടിയാണല്ലോ അച്ഛാ… സില്ലി ഗേൾ..”

ആ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു..

“നിന്നെയുണ്ടല്ലോ കള്ളി…..”

എന്നും പറഞ്ഞു കൊണ്ട് അമ്മ അവളുടെ ചെവിക്ക് പിടിച്ചു പിച്ചി..

“ആഹ്.. അമ്മാ.. ഞാൻ ചുമ്മാ പറഞ്ഞതാ.. ചെവിന്ന് വിട്.. വേദനിക്കുന്നു….

നോക്കി ചിരിക്കാതെ ഒന്ന് വിടാൻ പറ അച്ഛാ..”

അവൾ ചിണുങ്ങികൊണ്ട് അച്ഛനോടും അമ്മയോടും ആയിട്ട് പറഞ്ഞു..

“നീ അവൾടെ ചെവി വിട്ടിട്ട് ആ വാതിലൊന്ന് പോയി തുറക്ക് സാവിത്രി..”

“മനുഷ്യ അവൻ കേറി വന്നു ഇവളെ കണ്ടാലോ.. ആരാണെന്ന് പറയും..”

“ആരെ കണ്ടാലുള്ള കാര്യാണ് നീ പറയുന്നേ..”

“നിങ്ങൾക്കിത് എന്താണ് മനുഷ്യ.. വേറെ ആരുടെ കാര്യാ.. ദേ ഇവള്ടെ തന്നെ…”

സിദ്ധുവിന്റെ മുത്തശ്ശി തിരിഞ്ഞു നോക്കി പറഞ്ഞതും ആ സ്ത്രീ അവിടെന്ന് മറഞ്ഞിരുന്നു.. എന്താ നടന്നതെന്നറിയാതെ മുത്തശ്ശി ചുറ്റിനും അവളെ തേടി..ഇതൊക്കെ കണ്ട് ചിരിച്ചോണ്ടിരിക്കുകയായിരുന്നു സിദ്ധുവിന്റെ അപ്പൂപ്പൻ…

“നിനക്കിത്രയായിട്ടും അവളെ പറ്റി മനസിലായില്ലേ സാവിത്രി… അവളെ ആര് കാണണം എപ്പോ കാണണമെന്ന് അവൾ തീരുമാനിക്കണം.. എന്റെ മോൾ ചില്ലറക്കാരിയാണെന്നാണോ നീ വിചാരിച്ചേ… ഹഹ..നീ പോയി വാതിൽ തുറക്ക്.. അവനിപ്പോ ആ ബെല്ലടിച്ചു പൊട്ടിക്കും…”

ഇത് സ്ഥിരം കലാപരിപാടിയെന്ന പോലെ മുത്തശ്ശി അതിനൊന്ന് ചിരിച്ചിട്ട് വാതിൽ തുറക്കാനായി പോയി..

(ഇവിടെ തൊട്ട് സിദ്ധുവിന്റെ പോയിന്റ് ഓഫ് വ്യൂ..)

ഇതെന്താ പതിവില്ലാതെ ഡോർ ലോക്ക് ചെയ്തിരിക്കുന്നത്.ഞാൻ നീട്ടി ഒരു ബെല്ലടിച്ചു.. കൂടാതെ ഡോറിനും ഇട്ടു മുട്ടി.. സാദാരണ തുറക്കേണ്ടതാണ് ഇന്ന് മാത്രം എന്താ ഇത്ര താമസം..
എന്തോ ഒരു കള്ളകളി മണക്കുന്നുണ്ടല്ലോ…

ഞാൻ വീണ്ടും നീട്ടി ഒരു ബെല് കൂടിയടിച്ചു..

“അതടിച്ചു പൊട്ടിക്കാതെടാ..”

അമ്മൂമ്മ വാതിൽ തുറന്നു കൊണ്ട് കള്ള ദേഷ്യത്തിൽ പറഞ്ഞു..

“എന്താണമ്മുമ്മേ വാതിൽ ഒക്കെ ലോക്ക് ചെയ്തു അകത്തു പരിപാടി..”

ഞാൻ ഒരു കള്ളചിരിയോടെ ചോദിച്ചു കൊണ്ടാകത്തേക്ക് കയറി..

“ഡാ ഡാ നിനക്കിത്തിരി കൂടുന്നുണ്ട് കള്ളതെമ്മാടി..”

കയറിയ ഉടനെ അപ്പൂപ്പൻ എന്റെ ചെവിക്ക് പിടിച്ചിട്ട് പറഞ്ഞു..

“അആഹ്ഹ വിടപ്പൂപ്പ.. പിന്നെ ഡോർ ഒക്കെ അടച്ചു എന്തെടുക്കുവാർന്നു രണ്ടാളും…എത്ര ബെല്ലടിച്ചു ഞാൻ..”

“അതെന്താടാ ഡോർ അടച്ചാൽ ഇത്ര പ്രശ്നം..”

“സംതിങ് ഫിഷി… സത്യം പറഞ്ഞോ..എന്തോ കള്ളത്തരം ഉണ്ടല്ലോ… ഇതെന്താ ഇവിടെ വേറെ തന്നെ ഒരു മണം..”

ഹാൾ ഒട്ടാകെ നല്ല ഒരു സുഗന്ധം ഉണ്ടായിരുന്നു.. ഞാൻ സംശയത്തോടെ അപ്പൂപ്പനോട് ചോദിച്ചു..

“എന്തു മണം.. നമുക്കൊന്നും മണക്കുനില്ലലോ.. നിനക്ക് തോന്നുന്നതാവും..”

അപ്പൂപ്പൻ ഒന്ന് പരുങ്ങിയിട്ട് പറഞ്ഞു..

“ഡാ പെട്ടന്ന് വാ സമയായി..”

പെട്ടന്നാണ് ജിത്തു പുറത്തിന്ന് വിളിച്ചത്..

“കള്ള അപ്പൂപ്പ എന്തോ കള്ളകളി ഉണ്ടെന്നെനിക്ക് മനസ്സിലായി ട്ടൊ.. പിന്നെ കണ്ടോളാം ഞാൻ.. ഇപ്പൊ ഞാൻ കോളേജിലേക്ക് പോട്ടെ..”

ഞാൻ അപ്പൂപ്പന്റെ മൂക്കിൻ പിടിച്ചു കൊണ്ടു പറഞ്ഞു..

അപ്പൂപ്പൻ അതിനൊന്ന് ചിരിച്ചു കാണിച്ചു.. പോക്കറ്റിൽന്ന് കുറച്ചു പൈസ എടുത്തു എന്റെ പോക്കറ്റിൽ വച്ചു കൊണ്ടു പറഞ്ഞു..
“ഇതിനല്ലേ എന്റെ പോന്നു മോൻ രാവിലെ തന്നെ ഇങ്ങോട്ട് വന്നത് കള്ളതെമ്മാടി..”

ഞാൻ അപ്പൂപ്പന്നും അമ്മൂമ്മയ്ക്കും ഓരോ ഉമ്മ പാസ്സാക്കിട്ട് പെട്ടന്ന് തന്നെ പുറത്തേക്ക് നടന്നു..ജിത്തു അവിടെ എന്നെയും നോക്കി നിക്കുന്നുണ്ടായിരുന്നു..

“എന്തായി കിട്ടിയോ..”

എന്നെ കണ്ടപാടെ ജിത്തു ആകാംഷയോടെ ചോതിച്ചു..

“പിന്നല്ല… ചോയ്ക്കാതെ തന്നെ വിചാരിച്ചതിലും കൂടുതൽ തന്നു എന്റെ ചക്കര അപ്പൂപ്പൻ..”

അപ്പൂപ്പൻ തന്ന പൈസ എണ്ണിയൊന്നും നോക്കിയില്ലെങ്കിലും ഒറ്റക്കാഴ്ചയിൽ തന്നെ അതവിശ്യത്തിനും കൂടുതൽ ഉണ്ടെന്നെനിക്ക് മനസിലായിരുന്നു..

“വൗ.. പൊളിച്ചു.. അപ്പൊ ഇന്ന് കോളേജിന്ന് ഉച്ചയ്ക്ക് മുങ്ങുന്നു സിനിമക്ക് പോവുന്നു.. ഓക്കെ..!!”

ജിത്തു പൈസ കിട്ടിയ സന്ദോഷത്തിൽ പറഞ്ഞു.

“ഡൺ മാൻ…നീ വണ്ടി എടുക്ക്.. സമയായില്ലേ..”

ജിത്തു എന്റെ ബുള്ളറ്റ്റും ഞാൻ സോഫിയുടെ ആക്ടിവയും ആയിരുന്നു എടുത്തത്..

അങ്ങനെ നമ്മൾ കോളേജിലേക്ക് പെട്ടന്ന് തന്നെ വിട്ടു..ഇന്നലെ മറ്റവളും ആയിട്ട് വഴക്കു കൂടിയ സ്ഥലത്ത് എത്തിയപ്പോ ഞാനൊന്ന് പാളി നോക്കി ആ റോഡിൽ ആ നാറി അവിടെയെങ്ങാനും ഉണ്ടോ എന്ന്.. ഉണ്ടെങ്കിൽ ഒരു ചവിട്ട് കൊടുക്കായിരുന്നു ആ ജാട തെണ്ടിക്ക്..

ലാസ്റ്റ് ബെല്ലിന് മുന്നേ തന്നെ കോളേജിലെത്തി.. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സോഫി അവിടെ നമ്മളെയും കാത്തു നിക്കുന്നുണ്ടായിരുന്നു.. എന്നെ കണ്ടപ്പോ തന്നെ ആ ചുണ്ടിൽ ഒരു കള്ളച്ചിരി വന്നു..

“ദേ ഡാ നിന്റെ ലെസ്ബിയൻ കാമുകി നമ്മളെ വെയിറ്റ് ചെയ്തിരിക്കുന്നുണ്ട്..”

വണ്ടി പാർക്ക്‌ ചെയ്തു സോഫിക്കരികിലേക്ക് നടക്കവെ ജിത്തു ചിരിച്ചോണ്ട് പറഞ്ഞു..

“എന്റെ പൊന്ന് മൈരേ ഒന്ന് മെല്ലെ പറ..കഷ്ടപ്പെട്ട് വളച്ചെടുത്തതാ..”

ഇന്നലെ ബൈക്കിന്ന് വീണു വേദന പറ്റിയ ഇടത്തെ ഷോൾഡർ തടവിക്കൊണ്ട് ഞാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *