ജാനി – 9 1

Related Posts


ഇത്രയും പറഞ്ഞു ജോ മുൻപോട്ട് നടന്നു എല്ലാവരും നിറകണ്ണുകളോടെ അത് നോക്കി നിന്നു

രണ്ട് ആഴ്ച്ചക്ക്‌ ശേഷം ഡെവിൾസ് ഗ്യാങ്ങ്

കിരൺ :ടാ ജോ വിളിച്ചിരുന്നു അവൻ അവിടെ എല്ലാം സെറ്റ് ആയെന്ന് നാളെ മുതൽ ക്ലാസ്സിൽ പൊയി തുടങ്ങും

ദേവ് :അവൻ എന്തെങ്കിലും ഉണ്ടാക്കട്ടേ അതൊക്കെ എന്തിനാ ഇങ്ങോട്ട് വിളിച്ചു പറയുന്നത്

ജെയ്സൺ :മതിയെടാ ദേവ് എത്ര ദിവസം നീ അവനോട് പിണങ്ങിയിരിക്കും പിന്നെ കിരണേ അവൻ വേറേ എന്തൊക്കെ പറഞ്ഞു

കിരൺ :അവൻ നിങ്ങളെ അനേഷിച്ചു പിന്നെ ജാനിയോടും അനേഷണം പറയാൻ പറഞ്ഞു

ജൈസൺ :ഉം അവൻ പോയതിൽ പിന്നെ ജാനി പഴയതു പോലെ ഒന്നുമല്ല ഒന്നിനും ഒരു ഉത്സാഹവുമില്ല എന്തായാലും അവളുടെ മൂഡ് ഒന്ന് മാറ്റിഎടുക്കണം ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്

കിരൺ :എന്ത് പ്ലാൻ

ജെയ്സൺ :അതൊക്കെ യുണ്ട് ഇപ്പോൾ നീ അറിയണ്ട

പിറ്റേന്ന് ജാനിയും ജിൻസിയും ബേക്കറിയിൽ

ജിൻസി :ജോയെ പറ്റി വല്ല വിവരവും ഉണ്ടോ ജാനി

ജാനി :അവൻ അവിടെ ഒക്കെയാ ജിൻസി ക്ലാസ്സിൽ പോയി തുടങ്ങിയിട്ടുണ്ട് എനിക്ക് ഉറപ്പുണ്ട് അവൻ വലിയ നിലയിൽ എത്തും

ജിൻസി :പിന്നെ നമ്മുടെ ദേവൻ സാർ എന്ത് പറയുന്നു

ജാനി :ആള് ഇപ്പൊഴും കലിപ്പിലാ ജോ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല എന്നാ കേട്ടത്

ജിൻസി :വിഷമം കൊണ്ടായിരിക്കുമെടി കുറച്ചു ദേഷ്യം ഉണ്ടെന്നെ ഉള്ളു ആളൊരു പാവമാ

ജാനി :ഏത് നേരവും ദേവിന്റെ കുറ്റം പറയുന്ന നിനക്കിത് എന്ത് പറ്റി ജിൻസി

ജിൻസി :എനിക്ക് ഒന്നും പറ്റിയിട്ടില്ല മോൾ വേഗം പണിയൊക്കെ തീർക്കാൻ നോക്ക് നമുക്ക് പോകണ്ടേ

ബേക്കറിയിലെ ജോലിക്ക് ശേഷം ജാനി വീട്ടിലേക്കുള്ള വഴിയിൽ

പെട്ടെന്നാണ് ഒരു ബൈക്ക്‌ ജാനിക്ക് മുൻപിൽ വന്നു നിന്നത്
ജാനി :എന്താ ജൈസാ ഇത് ഞാൻ പേടിച്ചു പോയി

ജെയ്സൺ :എന്റെ പുതിയ ബൈക്ക്‌ എങ്ങനെയുണ്ട് ലാൻഡ്രി

ജാനി :ഇത് എപ്പോ വാങ്ങി

ജെയ്സൺ :ഇന്നലെ എന്താ കൊള്ളില്ലേ

ജാനി :എന്തിനാ ജൈസാ ഇങ്ങനെ പൈസ കളയുന്നത്

ജെയ്സൺ :ചുമ്മാ ഒരു രസം എന്തായാലും മോള് വണ്ടിയിൽ കയറിക്കൊ നമുക്കൊന്ന് കറങ്ങിയിട്ട് വരാം

ജാനി :എനിക്ക് വീട്ടിൽ പോകണം അമ്മ അനേഷിക്കും

ജെയ്സൺ :അതൊന്നും സാരമില്ല ഇന്ന്‌ രാത്രിവരെ ജോലിയുണ്ടെന്ന് പറഞ്ഞാൽ മതി രാത്രി ഞാൻ തന്നെ വീട്ടിൽ കൊണ്ട് വിടാം

ജാനി :രാത്രിയോ അത് വരെ എന്ത് ചെയ്യാനാ

ജെയ്സൺ :അതൊക്കെ ഉണ്ട് നീ വേഗം വന്നു വണ്ടിയിൽ കയറാൻ നോക്കിയേ

ജാനി പതിയെ ബൈക്കിന്റെ പുറകിലേക്ക്‌ കയറി

ജെയ്സൺ ബൈക്ക്‌ മുൻപോട്ടേക്ക്‌ എടുത്തു

ജാനി :എവിടെക്കാണെന്നെങ്കിലും ഒന്ന് പറ ജൈസാ

ജെയ്സൺ :അതൊക്കെയുണ്ട് നമ്മൾ കുറച്ചു സമയത്തിനുള്ളിൽ അവിടെയെത്തും പിന്നെ ജാനി ഇങ്ങനെ തൊളിൽ പിടിച്ചിരിക്കുന്നത് അത്ര സേഫ് അല്ല നീ വയറ്റിൽ ചുറ്റി പിടിച്ചോ

ജാനി :വേണ്ട എനിക്ക് ഇത്രയും സേഫ്റ്റിയൊക്കെ മതി

ജെയ്സൺ :വേണ്ടെങ്കിൽ വേണ്ട

ഇത്രയും പറഞ്ഞു ജെയ്സൺ വണ്ടി വീണ്ടും മുൻപോട്ട് എടുത്തു പെട്ടെന്ന് തന്നെ ജാനി ജെയ്സന്റെ വയറ്റിൽ ചുറ്റിപിടിച്ചു

ജെയ്സൺ :അമ്മേ പറഞ്ഞിട്ട് പിടിക്കേണ്ട ജാനി ഇപ്പോൾ വണ്ടി തെറ്റിയേനെ

ജാനി ഒന്നും മിണ്ടാതെ ജെയ്സന്റെ മുറുകെ പിടിച്ചു അവന്റ ദേഹത്ത് ചാഞ്ഞു കിടന്നു

അല്പനേരത്തിനു ശേഷം അവർ വലിയൊരു വീടിന്റെ മുൻപിൽ എത്തി

ജാനി :ഇതാരുടെ വീടാ ജൈസാ

ജെയ്സൺ :ഇത് നമ്മുടെ വീടാ ജാനി

ജാനി :നമ്മുടെയോ

ജെയ്സൺ :അതേ ജാനി കല്യാണത്തിനു ശേഷം നമ്മൾ ഇവിടെയാ താമസ്സിക്കാൻ പോകുന്നത് ഞാൻ ഒരുപാട് ആഗ്രഹിച്ച് ഉണ്ടാക്കിയതാ ജാനി ഇനി നീ വേണം വീട് എങ്ങനെ ഉണ്ടന്ന് പറയാൻ

ജാനി :നിനക്ക് വല്ല വട്ടുമുണ്ടോ ജൈസാ ഇതൊക്കെ ഇത്തിരി കൂടുതലാണ്

ജെയ്സൺ :ഒരു കൂടുതലുമല്ല നീ വന്നേ നമുക്ക് വീടിന്റെ അകമൊക്കെ ഒന്ന് കാണാം
ജാനി :ഇവിടെ വേറേ ആരുമില്ലേ ജൈസാ

ജെയ്സൺ :ജോലിക്കാരൊക്കെ ഉണ്ടായിരുന്നു ഇന്ന്‌ എല്ലാവർക്കും അവധി കൊടുത്തു ഇന്നിവിടെ നമ്മൾ മാത്രമേ ഉണ്ടാകു

ജാനി പതിയെ ജൈസന്റെ മുഖത്തേക്ക് നോക്കി

ജെയ്സൺ :എന്താ ജാനി

ജാനി :നീ വിചാരിക്കുന്നതോന്നും നടക്കില്ല എന്നെ വീട്ടിൽ കൊണ്ട് പോയി വിട്ടേക്ക്‌ ജൈസാ

ജെയ്സൺ :എന്ത് നടക്കില്ലെന്ന്

ജാനി :അത് തന്നെ

ജൈസൺ :ഏത് അത്

ജാനി :ഒന്നും അറിയാത്ത പോലെ നടിക്കണ്ട എനിക്ക് നിന്റെ നിന്റെ ഉദ്ദേശമൊക്കെ മനസ്സിലായി അതൊക്കെ കല്യാണത്തിനു ശേഷം മതി

ജെയ്സൺ :ഓഹ് അപ്പോൾ അതാണ് കാര്യം എന്താ ജാനി ഇത് നിനക്ക് എന്നെ വിശ്വാസമില്ലേ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല നീ വന്നേ

ജെയ്സൺ ജാനിയുടെ കയ്യിൽ പിടിച്ചു വീടിനുള്ളിലേക്ക് നടന്നു അവർ രണ്ട് പേരും ഹാളിൽ

ജാനി :രണ്ട് പേർക്ക് എന്തിനാ ജൈസാ ഇത്രയും വലിയ വീട്

ജെയ്സൺ :എന്താ നിനക്ക് വീട് ഇഷ്ടപ്പെട്ടില്ലേ

ജാനി :അതൊക്കെ ഇഷ്ടപ്പെട്ടു എന്നാലും ഒരുപാട് പൈസ ചിലവായി കാണില്ലേ

ജെയ്സൺ :അതൊന്നും നീ നോക്കണ്ട നീ വന്നെ ഇനിയും ഒരുപാട് കാണാൻ ഉണ്ട് ജെയ്സൺ ജാനിയെ വീട് മുഴുവൻ ചുറ്റികാണിക്കാൻ തുടങ്ങി

ജെയ്സൺ :വാ ജാനി ഇതാണ് നമ്മുടെ സ്വിമ്മിംഗ് പൂൾ എങ്ങനെയുണ്ട്

ജാനി :നിനക്ക് നീന്താൻ അറിയില്ലല്ലോ ജൈസാ പിന്നെന്തിനാ ഇതൊക്കെ

ജെയ്സൺ :ഇത് നിനക്ക് വേണ്ടിയാ ജാനി ഇത് ഉണ്ടങ്കിൽ എനിക്ക് ഇടക്കൊക്കെ നിന്നെ ആ സ്വിമ്മിംഗ് സ്യുട്ടിൽ കാണാമല്ലോ

ജാനി വേഗം ജെയ്സന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി

ജാനി :വഷളത്തരത്തിനു ഒരു കുറവുമില്ല

ജെയ്സൺ :ആ വിട് ജാനി ഇനി ഒരു സ്ഥലം കൂടി കാണാൻ ഉണ്ട്

ജെയ്സൺ വേഗം ജാനിയെ ഒരു റൂമിനുള്ളിലേക്ക്‌ കൊണ്ട് പോയി

ജെയ്സൺ :ഇതാണ് നമ്മുടെ മാസ്റ്റർ ബെഡ് റൂം എങ്ങനെ ഉണ്ട്

ജാനി റൂം മുഴുവനും നോക്കാൻ തുടങ്ങി ശേഷം പതിയെ ജനലിനരികിലേക്ക്‌ പോയി പതിയെ പുറത്തേക്ക്‌ നോക്കാൻ തുടങ്ങി

ജാനി :നന്നായിട്ടുണ്ട് ജൈസാ ഇവിടെ നിന്ന് പുറത്തേക്ക്‌ നോക്കാൻ നല്ല രസമുണ്ട്
ഇത് കേട്ട ജെയ്സൺ പതിയെ ജാനിയുടെ പുറകിൽ വന്നു നിന്നു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന പൂവ് ജാനിയുടെ തലയിൽ ചൂടി

ജാനി :ഇപ്പോൾ എങ്ങനെ എന്നെ കാണാൻ കൊള്ളാമോ

ജെയ്സൺ :എങ്ങനെയിരുന്നാലും നീ സുന്ദരിയാ ജാനി

ജാനി :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസിക്കാൻ കഴിയുന്നില്ല ജൈസാ ഞാൻ ആദ്യം കണ്ട ആളേ അല്ല നീ ഇപ്പോൾ ആ അഹങ്കാരിചെറുക്കനിൽ നിന്ന് നീ എങ്ങനെയടാ ഇത്രയും പാവമായത്

ജെയ്സൺ :എല്ലാത്തിനും നീ യാ കാരണം ജാനി നീയാ എന്നെ മാറ്റിയെടുത്തത് ഇപ്പോൾ ആ പഴയ ജെയ്സനെ ഞാൻ പോലും വെറുക്കുന്നു

ജാനി :നീ ഇനി ഒരിക്കലും ആ പഴയ ജെയ്സൺ ആകിലല്ലോ

ജെയ്സൺ :ഒരിക്കലുമില്ല ജാനി പിന്നെ ഞാൻ നിന്നെ ഒരിക്കലും കൈ വിടുകയുമില്ല ഇനി എനിക്ക് വാക്ക് താ എന്നെ വിട്ട് ഒരിക്കലും പോകില്ലേന്ന്

Leave a Reply

Your email address will not be published. Required fields are marked *