🌷 തങ്കി 🌷 Like

ആദ്യമേ പറയാം, M.D.V യും കൊമ്പനും ഞാൻ തന്നെയാണ്.
കഥ എഴുതിയ ആളുടെ പേര് കണ്ടു കഥയെ മുൻവിധിയോടെ നോക്കി കാണരുതെന്നപേക്ഷിക്കുന്നു ….
കഥയെക്കുറിച്ചു എനിക്ക് പറയാൻ ഉള്ളത് ഇത് ഞാൻ സ്ക്രാച്ചിൽ നിന്നും ഉണ്ടാക്കിയെടുത്ത പ്രണയകഥയാണ്.
കട്ട കമ്പി കഥ എഴുതാൻ വേണ്ടി ഈ സൈറ്റിലേക്ക് വന്നവനാണ് ഞാൻ എന്നെകൊണ്ട് ഇതുപോലെ ഒരു ശ്രമം അതെത്രമാത്രം
നടപടിയാകുമെന്നെനിക്കറിയില്ല. പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്.
പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട ….
എന്തായാലും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ പറ്റുമെന്ന് മാത്രം വിശ്വസിച്ചുകൊണ്ട് ….
നന്ദി മിഥുൻ X കൊമ്പൻ.

🥰🥰🥰🥰🥰🥰🥰🥰🥰🥰

എന്നാണ് ഇവളോടുള്ള ഇഷ്ടം തുടങ്ങിയത്..?!……ഹഹ വല്ലാത്തൊരു ചോദ്യം… അതുമീ വെളുപ്പാൻ കാലത്ത്. അവളുടെ കുഞ്ഞിക്കൈ കൈപിടിച്ച് ആ ഉറക്കച്ചടവുള്ള കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് ചെറു നാണത്തോടെ ഞാനെന്നോടു തന്നെ പറഞ്ഞു

“അറിയില്ല!!”

അമ്മ പറഞ്ഞ ഓർമ്മ ശരിയാണ് എങ്കിൽ 4 ആം വയസിൽ നിന്നാണ്. പിന്നെയത് പരിണമിച്ചു പ്രണയമായി മാറിയതാകണം. അന്നൊരൂസം നഴ്സറിയിൽ പോകാൻ നേരം തങ്കി വീട്ടിൽ പനിച്ചു കിടക്കുകയാണെന്നുള്ള വിവരം അവളുടെ വീടിനു മുൻപിൽ എത്തിയപ്പോൾ വിജയമ്മ പറഞ്ഞത് കേട്ട് ഞാൻ അവൾ കിടക്കുന്ന മുറിയിലേക്ക് ഓടിയിട്ടുണ്ട്… നെറ്റിയിൽ വെള്ളത്തുണിയും വെച്ച് എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞി കണ്ണുകൾ ഞാനന്ന് മുതലേ പ്രണയിച്ചു തുടങ്ങിയോ…… അതോ അതിനും മുൻപാണോ…..അവളുടെ കഴുത്തിൽ തൊട്ടുനോക്കി ചൂട് കുറഞ്ഞൊന്നിടക്കിടെ ഉറപ്പുവരുത്തുന്ന എന്നെ നോക്കി വാതിൽക്കൽ നിന്ന് ചിരിച്ച വിജയമ്മയ്ക്ക് അന്നേ അറിയുമായിരിക്കുമോ….

നേരമായിട്ടും എന്നെ കാണാതെ തങ്കിയുടെ വീട്ടിലേക്ക് വന്ന അമ്മ “എടാ നേരമായി ക്ലാസ്സിലേക്കൊന്നും പോണ്ടേ ഇന്ന്” എന്ന് വിളിക്കുമ്പോ “ഞാനിന്നില്ല…മ്മെ തങ്കി ഇല്ലാതെ ഞാൻ എങ്ങനെ നഴ്സറി പോകും.” എന്ന നിഷ്ക്കളങ്കമായ ആ ചോദ്യത്തിൽ എന്റെ അമ്മ ലക്ഷ്‌മി വിജയമ്മയെ നോക്കിയപ്പോൾ…..

സാരമില്ല അവനിരുന്നോട്ടെ എന്നവർ സാരി കൊണ്ട് മുഖം തുടയ്ക്കുകയും
ചിരിച്ചുകൊണ്ട് അമ്മയോട് മറുപടിയും പറഞ്ഞത് ഞാനിപ്പോ ഓർക്കുന്നത്….
ചിരിവരുന്നുണ്ട്…അവളെകുറിച്ചോർക്കുന്ന ഇതുപോലെയുള്ള ഓരോ ഓർമയിലും മാജിക് ആണ്. അത് തന്നെയല്ലേ ശെരിക്കും പ്രണയം.

ഇപ്പോഴും അവളുടെ മടിയിൽ തലവെച്ചു ഞാൻ അവളുടെ വയറ്റിലെ എന്റെ
കുഞ്ഞിന്റെ കലനക്കം കേൾക്കുമ്പോ എനിക്കെന്റെ ബാല്യം ഓർമ്മവരും…. അമ്മ പറഞ്ഞതും എന്റെ മനസ്സിൽ ഉള്ളതും എല്ലാം ഞാൻ ഓർത്തെടുക്കാൻ പോവുകയാണ്. നിങ്ങളോടു മാത്രമിതെല്ലാം ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇപ്പൊ ദേ അവൾ പയ്യെ മിഴികൾ പൂട്ടി ഉറങ്ങാൻ ശ്രമിക്കുവാണ്, ചെറിയ നടുവേദനയുണ്ട് അവൾക്ക്.
ഉറങ്ങിക്കോട്ടെ അവൾ…..
എന്നിട്ട് പറഞ്ഞു തുടങ്ങാം…..ല്ലേ.

ഫോൺ അടിയ്ക്കുന്നുണ്ട് ഹോസ്പിറ്റലിൽ നിന്നാണ്….ഞാനിതൊന്നോടുത്തോട്ടെ…

“Doc, el niño y la mamá están a salvo ahora. La operación salió bien”.

“Gracias Gabriela.”

“Si seguro… ”

“Tmrw llegará tarde Gabriella. Por favor, actualice con Neethu”

“Vale, buenas noches”

ഹാ ഞാൻ ഫ്രീ ആയി….

തങ്കിയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ മാത്രമാണീ കഥ, നിഷ്ക്കളങ്കമായ ഒരു മനസിനെ നാമെല്ലാരും ഒരുപോലെ ഇഷ്ടപെടും, അല്ലെ.. ഒരു നിമിഷം കൊണ്ടുനാം പ്രണയിക്കാനുമാരംഭിക്കും….
പക്ഷെ എന്റെ ജീവിതം ഇന്നേവരെ നേടിയത് ഒന്നും തങ്കിയോളം
വരില്ല എന്നതാണ് സത്യം. എന്താണ്കാര്യം എന്നല്ലേ പറയാം.
വിരഹത്തെക്കാളും വലിയ നഷ്ടമെന്നു….ഞാൻ വിശ്വസിക്കുന്നത് ബാല്യം ആണ്.

ബാല്യമൊ!? അതെ!

മനസ്സിൽ നന്മയും നിഷ്കളങ്കതയും നിറഞ്ഞു തുളുമ്പുന്ന, കണ്ണിൽ നിറയെ ആകാംഷയും പ്രസരിപ്പും നിറഞ്ഞ നിങ്ങളുടെ ബാല്യത്തെ നിങ്ങൾക്ക് ജീവിതകാലം മുഴുവനും തിരിച്ചു തരാമെന്നൊരാൾ പറഞ്ഞാൽ അതിനോളം വരുമോ മറ്റെന്തെങ്കിലും!
അത് തന്നെയാണ് തങ്കിയെ ഞാൻ മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കാൻ കാരണവും…

പ്രണയിച്ചു തുടങ്ങിയതെന്നാണ് എന്നുപോലും കൃത്യമായി ഒരു മോമെന്റ്റ് എനിക്ക് പറയാനാകില്ല. ആദ്യമായി അവൾ എനിക്ക് നഷ്ടമാകുമോ എന്ന ചിന്ത എന്നെയുലച്ചു തുടങ്ങിയ നിമിഷമാണോ… അതോ അവൾ പിണങ്ങുമ്പോ വീണ്ടുമിനിയവൾ സംസാരിക്കില്ലേ എന്ന പേടി ഇടക്കിടെ വരുമ്പോഴാണോ…..അറിയില്ല എല്ലാമൊരു ഓർഡറിൽ ഞാൻ പറഞ്ഞു തരാം. ഇന്നലെ കഴിഞ്ഞപോലെയുള്ള എന്റെ ഓർമ്മകൾ…ലോകത്തേറ്റവും മികച്ച പ്രണയമെന്നത് നമ്മുടെ സ്വന്തം പ്രണയകഥ ആയിരിക്കും. അല്ലെ… എനിക്കും അങ്ങനെത്തന്നെയാണ്….

തുടങ്ങുന്നതിന് മുൻപൊരുനിമിഷം..
4 മത്തെ വയസിൽ ആദ്യമായി സ്‌കൂളിൽ പോയതും. ആദ്യത്തെ കൂട്ടുകാരൻ….
അല്ലെങ്കിൽ കൂട്ടുകാരി. സ്‌കൂളിലേക്ക് തോടിന്റെ അരികിലൂടെയും വരമ്പത്തൂടെയും നടക്കുമ്പോ തെന്നി വീഴുമോ എന്ന പേടി. ഇതൊക്കെ നിങ്ങൾ ഇപ്പഴും ഓർക്കുന്നുണ്ടോ…?
വല്ലപോഴെങ്കിലും…?!!
കുട മറന്നു വെച്ചിട്ട് വീട്ടിൽ എത്തുമ്പോ അമ്മയുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിക്കുന്നതും….
ചോറ് കൊണ്ടുപോയ പാത്രം കഴുകാതെ ബാഗിൽ തന്നെ വെച്ചിട്ട്, വെയിലത്തും മഴയത്തും കളിച്ചു, ഞായാറഴ്ച ദൂരദർശൻ സിനിമയും കണ്ടു നടന്നു തിങ്കളാഴ്ച അമ്മ പാത്രമെവിടെ ന്ന് ചോദിക്കുമ്പോ ഉള്ള ആ ഭാവം ഇല്ലേ? ഒന്ന് കണ്ണടച്ചു ശ്രമിച്ചു നോക്കിയേ…അത് ഓർക്കാൻ പറ്റുന്നുണ്ടോ? ഗോട്ടി, കുട്ടിയും കോലും, മരം കേറലും കുളത്തിലെ മണിക്കൂർ കണക്കിന് കുളിയും ഒടുവിൽ നീന്തി കണ്ണ് ചുവക്കുമ്പോ വീട്ടിലേക്ക് പോകുന്നതും. അമ്മയുടെ ചൂരൽകഷായവും എല്ലാം. ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ കഥ ഉറപ്പായും ഇഷ്ടമാകുമെന്നു പ്രതീക്ഷയോടെ….

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഇപ്പൊ എനിക്കിതൊക്കെ നിങ്ങളോടു പറഞ്ഞു തുടങ്ങുമ്പോ മനസ്സിലെന്താന്നറിയാമോ….

കുഞ്ഞുന്നാള് മുതൽ കൈപിടിച്ച് നടന്ന എന്റെ കൂട്ടുകാരി. അവളുടെ കുഞ്ഞി കണ്ണും കുട്ടിപ്പാവാടയും പാദസരമിട്ട കാലും..
പല്ലില്ലാത്ത ചിരിക്കാൻ ബുദ്ധിമുട്ടുന്നവളുടെ മുഖവുമാണ് ഇപ്പൊ എന്റെ മുഖത്തൊരു പുഞ്ചിരി വിടർത്തുന്നത്…..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

എന്റെ അച്ഛൻ പ്രശാന്തൻ ഒരു പ്രവാസി ആയിരുന്നത്കൊണ്ട് അമ്മയായിരുന്നു ആഭ്യന്തരവും, ധനകാര്യവും, ഭക്ഷ്യവും കൈകാര്യം ചെയ്തിരുന്നത്. ടീച്ചർ ആയോണ്ട് ആളെന്നെ നല്ലപോലെ ഇരുത്തി പഠിപ്പിക്കുമായിരുന്നു. ഞാൻ പഠിച്ച അതെ സ്‌കൂളിൽ ഹെഡ്മിസ്ട്രസ് ആയാണ് ലക്ഷ്മി ടീച്ചർ പിൽക്കാലത്തു റിട്ടയർ ആയത്.

Leave a Reply

Your email address will not be published. Required fields are marked *