അക്ഷയം – 6 21

“ടി നിനക്കെന്നോട് എപ്പഴാ പ്രേമം തൊടങ്ങിയെ?????……”

“അതൊന്നും എനിക്കോർമ്മയില്ല…….. കുഞ്ഞിലെ എപ്പോഴെങ്കിലുമായിരിക്കും………. കുഞ്ഞിലെ സിനിമ കാണുമ്പോ സിനിമയിലൊക്കെ നായകനും നായികേം കല്യാണം കഴിക്കൂലേ അവരെ കാണുമ്പോ എനിക്ക് നിന്നെ ഓർമ വരും……. കൊറേ കാലം കഴിഞ്ഞ് അറിവ് വെച്ചപ്പോഴാ അത് ലവ്വാണെന്ന് ന്നെനിക്ക് മനസിലായത്………. പിന്നെ അന്നേരൊക്കെ നിന്റെ പെരുമാറ്റം കണ്ടപ്പോ ഞാനോർത്തു നിനക്കും എന്നോടിഷ്ടമായിരിക്കും എന്ന്……. പിന്നെ നിന്നെ ആ റിയെടെ വീട്ടീന്ന് പിടിച്ചെന്നറിഞ്ഞപ്പോ എനിക്കെന്തോരം സങ്കടം വന്നെന്നറിയാവോ??….

എന്തോരം കരഞ്ഞെന്നറിയാവോ……. അത് നിനക്ക് ഇടി കിട്ടിയെന്ന് അറിഞ്ഞപ്പഴോ ചിത്തപേര് കെട്ടാന്നറിഞ്ഞപ്പഴോ അല്ലെ….. നീ വേറൊരു പെണ്ണിനെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോഴാ……..പിന്നെ എനിക്ക് നിന്നോട് വല്ലാത്ത ദേഷ്യമായി…… അതാ അന്ന് നിന്നെ ക്രിമിനലെ എന്നൊക്കെ വിളിച്ചത്………

സോറി……

…. എന്നാലും ഞാനിപ്പോ ഹാപ്പിയാ…… എനിക്ക് നിന്നെ കിട്ടിയില്ലേ…….”

“എടി നീ ഹാപ്പിയിയിട്ടൊക്കെ ഇരുന്നോ…….. പക്ഷെ നമ്മള് തമ്മില് പ്രേമത്തിലാന്ന് മാമനേം അമ്മായിനെന്നും അറിയിക്കരുത്…….”
“അതെന്ന???….”

“അതറിഞ്ഞാ അവരും കൂടെ എന്നെ പുറത്താക്കും അതാ……”

“അതോർത്ത് മോൻ പേടിക്കണ്ട……. ഞാനാരോടും പറയൂല…… പിന്നെ അച്ഛൻ പറഞ്ഞത് നിന്നെയിനി അങ്ങോട്ട് പറഞ്ഞ് വിടണ്ടന്ന…..നിന്നെ ഇവിടെ നിർത്തി പഠിപ്പിക്കാനാ അവരുടെ പ്ലാൻ…….”

“ശെരിക്കും!!!…. നിന്നോടിതാര് പറഞ്ഞ്???”

” ഇന്നലെ അമ്മേം അച്ഛനും പറയണത് കേട്ടതാ…….പിന്നെ അപ്പുവേട്ടൻ നിന്റെ ഡോക്യുമെന്റസെടുക്കാൻ പോയേക്കുവാ…….

“ഇതൊക്കെ എപ്പോ സംഭവിച്ചു…….”

“അഹ് അതൊക്കെ സംഭവിച്ചു……. എന്തായാലും നീ നിന്റെ പരിക്കൊക്കെ മാറിക്കഴിയുമ്പോ മര്യതക്ക് പഠിച്ചു ജോലിമേടിച്ചെന്നെ കെട്ടിക്കോളണം…….”

“ഓ നിനക്കത്രേം മുട്ടി നിക്കുവാണോ……”

ഞാനൊരു ഊള ചിരിയോടെ ചോദിച്ചു…….

“പോടാ നിന്നോടൊള്ള സ്നേഹം കൊണ്ട് പറഞ്ഞതാ…..”

“ഓ ഇനി അങ്ങനെ പറഞ്ഞ മതിയല്ലോ…..”

അതും പറഞ്ഞ് ഞാനവളുടെ തോളിൽ ചാരിയിരുന്നു…… ഫുട്ബോൾ കളിക്കാൻ പോകുന്ന പിള്ളേരും തെങ്ങു ചെത്താൻ പോണ ചേട്ടന്മാരുമെല്ലാം ഞങ്ങളുടെ ആ ഇരിപ്പിനെ സസൂക്ഷ്മമം വീക്ഷിച്ചു കടന്ന് പോയി……. ഇടക്കിടക്ക് പൊന്നു എന്തേലും പറയും….. ഞാനതിന് ഉത്തരം പറയും…….

……. എന്തോരം നേരം ആ ഇരിപ്പിരുന്നു എന്നെനിക്കറിയില്ല നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് തിരിച്ചു വീട്ടിൽ പോണ കാര്യം ഓർത്തത്……..

“ടി പൊന്നു വാ എണീക്ക് വീട്ടിപോകാം……”

ഞാൻ ഇരുന്നിടത്ത് നിന്നും എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു…….
“ശേ നേരം വൈകിയില്ലാരുന്നേൽ കൊറച്ചു നേരം കൂടി ഇരിക്കാരുന്നു……. ഈ വെള്ളത്തില് കാലിട്ടിരിക്കണത് നല്ല രസോണ്ട് ……..”

അവളും എഴുന്നേറ്റ് നിന്ന് പറഞ്ഞു…….

….. ഞങ്ങള് പയ്യെ നടന്ന് തുടങ്ങി….

തിരിച്ച് നടക്കുന്ന വഴിയൊക്കെ എന്റെ മനസ് നിറയെ അവള് പറഞ്ഞ പോലെ ഞങ്ങളുടെ കല്യാണമായിരുന്നു……. കാര്യം പ്രേമിച്ചു തുടങ്ങിയ ദിവസം തന്നെ കല്യാണത്തെ പറ്റി ചിന്തിക്കുന്നത് അല്പം

കടന്ന കൈയാണെന്നറിയാം പക്ഷെ അവള് എന്നും എന്റെ കൂടെയുണ്ടാവും എന്ന് എനിക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു അതാണ് എന്നെ അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്……….

ഞങ്ങൾ പയ്യെ നടന്ന് വീട്ടിലേക്ക് എത്തിയതും അമ്മായി ഉമ്മറത്തിട്ടിരുന്ന കസേരല് കേറിയിരുപ്പുണ്ട്…..

“നിങ്ങളിത് എവിടെ പോയതേ പിള്ളേരെ………നിങ്ങളെ കാണാത്തത് കൊണ്ട് ഞാനീവടെ പേടിച്ചിരിക്കുവാരുന്നു………”

അമ്മായി അല്പം ഭയം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചപ്പോഴാണ് ആരോടും പറയാതെയാണ് ഇറങ്ങിയതെന്ന കാര്യം ഞാനോർത്തത്……..

“ഞങ്ങളാ പുഴക്കരെ വരെ പോയതാ…….. ”

“അഹ് എവിടേലും പോകുമ്പോ പറഞ്ഞിട്ട് പോകണ്ടേ…… അല്ലെത്തന്നെ അടുത്തത് എന്ത് സംഭവിക്കുമെന്നോർത്ത് തീ തിന്നാ ജീവിക്കുന്നെ അപ്പൊ നിങ്ങളും കൂടെ ഇങ്ങനെ കാണിച്ച എങ്ങനാ മക്കളെ……..”

Leave a Reply

Your email address will not be published. Required fields are marked *