“ഞങ്ങൾ ദൂരെയൊന്നുവല്ലല്ലോ പോയത്…… പിന്നെ എന്നതിന ഇങ്ങനെ പേടിക്കണത്…….”
“ഓ മോനോണ്ടാക്കി വെച്ച പ്രശ്‌നൊക്കെ മറന്ന് പോയോ……. ആ മെമ്പറിന്റെ മോൻ ഇപ്പോഴും icu വീലാണ്…… പുറത്ത് വെച്ചാരെങ്കിലും കണ്ടിട്ട് എന്തെങ്കിലും സംഭവിച്ചാലോന്നോർത്തിട്ട് മനുഷ്യന്റെ കൈയും കാലും വിറക്കുവാ……”
അമ്മായി പറഞ്ഞപ്പോഴാണ് ഞാനാകാര്യത്തിനെ പറ്റി ഓർക്കുന്നത്…… എന്റെ മനസ്സിലും വല്ലാത്തൊരു ഭയം ഓടലെടുക്കുന്നത് ഞാനറിഞ്ഞു……. പൊന്നുനെ നോക്കിയപ്പോഴാണേൽ അവളുടെ മുഖത്തും വല്ലാത്തൊരു ഭയം………
“ഓ അതോർത്തണേൽ അമ്മായി പേടിക്കണ്ട…… അവൻ സാമൂഹിക സേവനം ചെയ്തിട്ടല്ലോ ഞാനവനെ തല്ലിയത് ഇവളെ കേറി പിടിച്ചിട്ടല്ലേ അപ്പൊ ഇനി അവരോരു പ്രശ്നോം ഉണ്ടാക്കാൻ പോണില്ല…. നാട്ടിലറിഞ്ഞാൽ അവർക്കല്ലേ നാണക്കേട്……അമ്മായി കണ്ടോ അവരീ കേസ് ഒതുക്കി തീർക്കും…….”
മനസ്സിലുള്ള പേടി പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു………
“വാടി ഇത്തിരി ചായ താ നല്ല ദാഹം…..”
ഞാൻ വിഷയം മാറ്റാനായി പറഞ്ഞിട്ട് അകത്തേക്ക് കേറി…….. എന്റെ കൂടെ അമ്മായിയും അവളും അകത്തേക്ക് കേറി………
ഞാൻ നേരെ റൂമിലേക്ക് പോയപ്പോ അവള് പോയത് അടുക്കളയിലൊട്ടായിരുന്നു……… കുറച്ച് കഴിഞ്ഞ് ചായയുമായി റൂമിലേക്ക് വന്നപ്പോഴും അവളുടെ മുഖം വാടിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു……..
അവള് ചായ കൊണ്ടുവന്ന് എന്റെ കൈയിൽ തന്നിട്ട് എന്റെ കൂടെ കട്ടിലിൽ കേറിയിരുന്നു…….
“എന്ത് പറ്റി മോന്തക്കൊരു വാട്ടം??….. ”
ഞാനവളുടെ കിറിക്കിട്ട് ഒരു കുത്ത് വെച്ചു കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു……..
“എടാ അവരിനി എന്തേലും പ്രശ്നം ഉണ്ടാക്കുവോ……’
“എടി ഞാനൊന്ന് പറഞ്ഞു അവര് ഒരു പ്രശ്നോം ഉണ്ടാക്കാൻ പോണില്ല…… നീ ജസ്റ്റ് പ്രാക്ടിക്കലയിട്ട് ഒന്ന് ചിന്തിക്ക് അവര് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയ നടന്നതിന്റെ സത്യാവസ്ഥ നാട്ടുകാരറിയും അവരുടെ മാനം പോകും…… അതുകൊണ്ട് അവര് പ്രശ്നം ഒന്നും ഉണ്ടാക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല……. അല്ലെങ്കി വധശ്രമത്തിന് എന്റെ പേരിലിപ്പോ കേസ് വന്നേനെ………”
ഞാൻ പറഞ്ഞത് സത്യമാണെന്ന് തോന്നിയത് കൊണ്ടാണോ അവളുടെ മുഖത്തെ സങ്കടം കുറച്ച് കുറഞ്ഞിട്ടുണ്ട് ………..
“അവര് പ്രശ്നം ഒന്നും ഉണ്ടാക്കില്ലാരിക്കുവല്ലേ…..”
“ഏയ്….. ഇല്ല…..”
ഞാൻ ചായ കുടിച്ചോണ്ടിരുന്ന സമയം മുഴുവൻ അവള് ഭയങ്കര ചിന്തയിലാരുന്നു…….
“എടി നീ പേടിക്കണ്ട…… ഒരു പ്രശ്നോം ഉണ്ടാവാൻ പോണില്ല നീയത് വിട്ടുകള……”
“എടാ ഞാനതല്ല ആലോചിച്ചോണ്ടിരുന്നത് റിയെനെ പറ്റിയ…….. അവള് നിന്നെ കൊറേ വട്ടം കറക്കിയതല്ലേ എന്നിട്ട് നീയെന്താ പ്രതികാരം ഒന്നും ചെയ്യുന്നില്ലേ…..”
“ഓ ഇതിലും വലിയൊരു പ്രതികാരമൊന്നും എന്റെ മൈൻഡിലില്ല……. ഞാൻ ഇപ്പൊ ഹാപ്പിയാണ്….. അതുകൊണ്ട് പ്രതികാരമൊക്കെ മാറ്റി വെച്ച് നമുക്ക് കെട്ടിപിടിച്ചിരിക്കാം വാ……”
എന്റെ കാലിന്റെ ഭാഗത്തായിരുന്ന അവളെ പിടിച്ച് ഞാനെന്റെ ശരീരത്തിലേക്ക് വലിച്ചിട്ടു………
“എടാ എനിക്കവളോട് പ്രതികാരം ചെയ്യണം…….”
“ഇപ്പൊ തന്നെ ചെയ്യാണോ???…”
ഞാനവളെ കളിയാക്കുന്നത് പോലെ ചോദിച്ചു…….
“തമാശയാല്ലാ…. ഞാൻ കാര്യമായിട്ട് പറഞ്ഞതാ…..
ഇപ്പൊ അവടത്തെ നാട്ടുകാരെല്ലാം വിചാരിച്ചിരിക്കുന്നത് നീ അവളെ കേറി പിടിച്ചെന്നല്ലേ…….അതിന്റെ പേരിലല്ലേ നീ കടേൽ കെടന്നിടിവെച്ചത്…… ആദ്യം നമ്മുക്ക് ആ ചീത്തപേര് മാറ്റിയെടുക്കണം………”
“അല്ല നാട്ടുകാരോടുണ്ടായ പ്രശ്നോക്കെ നിന്നോടാര് പറഞ്ഞു????…..”
“വേറാര്പറയാൻ അപ്പുവേട്ടൻ തന്നെ……”
“ഓ അവനാരുന്നോ……”
“ആ……. അപ്പൊ സത്യം എല്ലാരും അറിയണം…… അല്ലെങ്കി നമ്മടെ കല്യാണം കഴിഞ്ഞ് നാട്ടിലിറങ്ങി നടക്കുമ്പോ അവള്ടെ പേരും പറഞ്ഞ് ആള്ക്കാര് എന്നേം കളിയാക്കും…….. അതുകൊണ്ട് നീ ആ ഫോട്ടോസ് എല്ലാർക്കും അയച്ചു കൊടുക്ക്……. മെയിനായിട്ടും നാട്ടിലെ അയൽക്കൂട്ടം ചേച്ചിമാർക്ക് അയച്ചു കൊടുക്കണേ…….”
“എടി അത്രേം വേണോ അവള്ടെ കല്യാണം ഒറപ്പിച്ചിരിക്കുവാ…….”
