ടിവിയിൽ ഡോറയുടെ വടയും ബുജിയുടെ മൊണ്ണതരങ്ങളും കണ്ട് ബുസ്റ്റും നക്കികൊണ്ടിരുന്നപ്പോളാണ് കോളിംഗ് ബെല്ലിൻ്റെ കിളി നാദം എൻ്റെ കർണപുടങ്ങളിൽ പതിച്ചത്.. ഏത് നാറിയ ഈ നേരത്ത് എന്നോർത്തൊണ്ട് മടിയോടെ പോയി വാതിൽ തുറന്നു…
വാതിലുതുറന്നതെ എനിക്ക് ഓർമയുള്ളു അപ്പുറത്ത് നിൽക്കുന്ന ആളെ കണ്ട് എൻ്റെ സകല റിലെയും കിട്ടിയ വണ്ടി വിളിച്ച് നാടുവിട്ടു… ലതയാൻ്റിയായിരുന്നു അപ്പുറത്ത്… ഒരു ഇളംപച്ച സാരിയും അതിനു ചേരുന്ന കരിനീല നിറത്തിൽ ഗോൾഡൺ പാറ്റേണുള്ള ഹാഫ് കൈ ബ്ലൗസും ആവശ്യത്തിനു മാത്രം മേക്കപ്പുമിട്ട് അഴിച്ചിട്ട കേശഭാരവും കാതിൽ ഞാന്ന് കളിക്കുന്ന ചെറിയ ഒരു ജിമിക്കിയും സെറ്റിപിൻവെച്ച് മറക്കാൻ നോക്കിയിട്ടും മറ്റുള്ളവർക്ക് കണിയൊരുക്കുന്ന ആലില വയറും മുല്ലപൂമൊട്ടുകൾ പോലെയുള്ള ദന്തങ്ങൾ കാട്ടിയുള്ള മന്ദസ്മിതവും… എൻ്റെ മുന്നിൽ നിൽക്കുന്ന ആൻ്റിയെ കണ്ടതും
ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് എൻ്റെ മനസ്സ് പലകുറി ആവർത്തിച്ച് ഉരുവിട്ടു…..
“എടാ ഞാൻ ഇറങ്ങാൻ ഇച്ചിരിതാമസിച്ചു എന്നെയൊന്നു സ്റ്റാൻഡ് വരെ കൊണ്ടുവിടാവോ…??” ആവലാതിയും വേവലാതിയും തുല്യ അളവിൽ മിക്സ് ചെയ്തുകൊണ്ടുള്ള ആ ചോദ്യം എൻ്റെ സൗന്ദര്യ വീക്ഷണത്തിന് വിഘ്നം വരുത്തി.
“അതിനിപ്പോ എന്നാ ഞാൻ കൊണ്ടു പോയി വിടാല്ലോ….” അല്ലേലും അത്രേം സുന്ദരിയായി എൻ്റെ മുന്നിൽ ഒരുങ്ങി നിൽക്കുന്ന ആൻ്റിയോട് ഹൗ ഐ ക്യാൻ സെയ് നോ….!!
“ഒരു മിനുറ്റെ ഞാൻ കീ എടുത്തിട്ട് വരാ…”
അതും പറഞ്ഞുകൊണ്ട് ഞാൻ ചാവി എടുക്കാൻ പോയി. സ്കൂട്ടറിൻ്റെ കീ എടുത്ത് തിരിഞ്ഞപ്പോളാണ് എനിക്ക് ഓർമ്മ വന്നത്.. സ്കൂട്ടറിൽ ആണെങ്കിൽ സ്പർശനസുഖം കിട്ടാൻ നല്ല സാധ്യതയുണ്ട് പക്ഷേ അപ്പോ വണ്ടി പതുക്കെ ഒടിക്കാണെ കഴിയൂ അതുമല്ല ആ സാരിയെല്ലം ചുറ്റികൊണ്ട് ആൻ്റിക്ക് വണ്ടിയിൽ ഇരിക്കാനും പാടായിരിക്കും … എങ്ങാനും ഞാൻ കാരണം താമസിച്ചാൽ ആൻ്റിക്ക് എന്നോടുള്ള മതിപ്പ് നഷ്ടമാകും…ഞാൻ ആകെ ധർമ സങ്കടത്തിലായി….!! കിട്ടേണ്ടിയിരുന്ന സ്പർശനസുഖത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഞാൻ സ്‌കൂട്ടെറിൻ്റെ കീ തിരിച്ചുവെച്ചു എന്നിട്ട് അമ്മയുടെ പഴയ കാറായ ആൾട്ടോയുടെ ചാവി എടുത്ത് ആൻ്റിയുടെ അടുത്തേക്ക് നടന്നു…
അക്ഷമയോടെ എന്നെ കാത്ത് ആൻ്റി തൻ്റെ നഖം തിന്നുന്നുണ്ടായിരുന്നു ടെൻഷൻ കാരണം ആയിരിക്കും പ്യാവം..!
പിന്നെയെല്ലാം പെട്ടന്നായിരുന്നു ഞാൻ ഷെഡ്ഡിൽ നിന്നും വണ്ടിയെടുത്തതും, ആൻ്റി വണ്ടിയിൽ കയറിയതും ഞങ്ങൾ യാത്ര തുടങ്ങിയതും എല്ലാം…
“ഞാൻ കാരണം നിനക്കു ബുദ്ധിമുട്ടായല്ലേ
ഞാൻ കുറെ നേരം ഓട്ടോ നോക്കി നിന്നു പക്ഷേ ഒറ്റ ഓട്ടോപോലും വന്നില്ല…ഇനിയും താമസിച്ചാൽ നാത്തുൻ്റെ നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സും പോകും അതാ നിന്നെ വിളിച്ചേ….” സീരിയലിലെ നടിമാർ കണ്ണീരും ഒഴുക്കി മൂക്കളയും പിഴിഞ്ഞ് വിലാപം പറയുന്നതുപോലെ ആൻ്റി എന്നോട് കാര്യങ്ങൾ അണുവിണ തെറ്റാതെ പറഞ്ഞു….
ബുദ്ധിമുട്ടേ അതും എനിക്കേ…!! ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്ന എന്നോടോ ബാല..!!
“ഹാ…എന്ന പറയാനാ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്… അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗൂഗിളിൻ്റെ CEO ആയിട്ട് ഒരു ഓൺലൈൻ മീറ്റിംഗ് ഉണ്ടായിരുന്നു…ആഹ് സാരില്ല പുള്ളിയോട് ഞാൻ പറഞ്ഞോളാം….” ഒരു സാമട്ടിൽ ഞാൻ അങ്ങനെ പറഞ്ഞു…എന്തായാലും അത് കൊള്ളേണ്ടവർക്ക് നല്ല കൃത്യമായി കൊണ്ടിട്ടുണ്ട്… വീർപ്പുമുട്ടിയിരുന്ന ആൻ്റിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു….
വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ ദൂരമുണ്ട് സ്റ്റാൻഡിലേക്ക്… അങ്ങനെ ചിരിച്ചുല്ലസിച്ച് പോകുന്നതിനടയിൽ ആണ് കാറിൻ്റെ മ്യൂസിക്ക് സിസ്റ്റത്തിൽ നിന്നും ആ പാട്ട് കേൾക്കാൻ ഇടയാവുന്നത്…
🎶🎶🎶…….
ഹൊ ഹോയ് ഹോയ്…ഹൊ ഹോയ് ഹോയ്
അർജ്ജുനാരു വില്ലു അരിച്ചന്ദ്രൻ സൊല്ലു ഇവനൊട ദില്ലു പോയ്കാതു
എതിരിയ കൊല്ലു ഇമയത്തെ വെല്ലു ഉനക്കൊരു എല്ലൈയ് കിടയാതു……🎶🎶
