അഞ്ചന ചേച്ചി – 4 2അടിപൊളി  

 

ഞാൻ വെറുതെ ചേച്ചിയെ എന്നോട് അണച്ചുപിടിച്ചു കൊണ്ട്‌ നിന്നു.

 

ചേച്ചിയുടെ ശരീരം വല്ലാതെ നടുങ്ങുന്നുണ്ടായിരുന്നു.

 

ഞാൻ ചേച്ചിയുടെ തലയും ദേഹത്തും ഒക്കെ മെല്ലെ തടവി കൊടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 

ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ചേച്ചിയുടെ കരച്ചില്‍ അടങ്ങിയത്.

 

അവസാനം ചേച്ചി മെല്ലെ എഴുനേറ്റ് എന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.

 

സന്ധ്യ കഴിഞ്ഞിട്ടും ചേച്ചി റൂം തുറക്കാത്തത് കൊണ്ട്‌ ചെറിയൊരു ഭയം എന്റെ ഉള്ളില്‍ ജനിച്ചു.

 

ഞാൻ വേഗം പോയി പൂട്ടിയിരുന്ന വാതിലിൽ മുട്ടി വിളിച്ചു. പക്ഷേ ഉള്ളില്‍ നിന്നും ശബ്ദം ഒന്നും കേട്ടില്ല. ഒരുപാട്‌ നേരം തട്ടിയിട്ടും തുറക്കാതെ വന്നപ്പോ വെപ്രാളപ്പെട്ട് ഫോണിൽ ചേച്ചിയെ വിളിച്ചു നോക്കി.

 

ഉടനെ ചേച്ചി റിസീവ് ചെയ്തപ്പോള്‍ മാത്രമാണ് സമാധാനമായത്.

 

“എന്നെ വെറുതെ വിട് വിക്രം.” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.

 

ചേച്ചിയുടെ സ്വരത്തില്‍ ദേഷ്യം ഇല്ലായിരുന്നു.

 

ഇവിടെ ഒറ്റയ്ക്കിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. അതുകൊണ്ട്‌ പുറത്ത് എവിടെയെങ്കിലും പോകാൻ ഞാൻ തീരുമാനിച്ചു.

 

ആദ്യം കിച്ചനിൽ പോയി അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ഭക്ഷണം എല്ലാം എടുത്ത് വേസ്റ്റ് കവറിലാക്കി. അതും എടുത്തുകൊണ്ട് ഫ്ലാറ്റും പൂട്ടി ഞാൻ ഇറങ്ങി.

 

ദേഷ്യത്തില്‍ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിനെ തുറിച്ചു നോക്കയിട്ട് ലിഫ്റ്റിൽ കേറി താഴേക്ക് വന്നു. മുനിസിപ്പാലിറ്റി ഡ്രമ്മിൽ ഞാൻ കൊണ്ടുവന്ന വേസ്റ്റ് കളഞ്ഞിട്ട് എനിക്ക് തോന്നിയ വഴികളിലൂടെ ഞാൻ നടന്നു.

 

ഏഴുമണി ആയതേയുള്ളു. പക്ഷേ കാലാവസ്ഥ മാറുന്നത് കൊണ്ട്‌ ഇപ്പോഴേ നല്ലതുപോലെ ഇരുട്ടിയിരുന്നു.

 

അധികം വെളിച്ചമില്ലാത്ത വഴി നോക്കിയാണ് ഞാൻ നടന്നത്. അവസാനം, എവിടെയൊക്കെയോ രണ്ട് മണിക്കൂറോളം അലഞ്ഞു തിരിഞ്ഞ ശേഷം എന്റെ കാലുകൾ എന്നെ ആ തോട്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.

 

ഉടനെ ചേച്ചിയുടെ ആ കവിതയാണ് എന്റെ മനസ്സിൽ തെളിഞ്ഞത് — ജീവിതം വെറുത്ത ചേച്ചിയും, പ്രേമനൈരാശ്യത്തിൽ ഞാനും…..!!

 

അത് തന്നെയല്ലേ സത്യം?

 

ആ തോട്ടത്തെ കണ്ടെനിക്ക് സന്തോഷം തോന്നിയില്ല. അവിടെ ഇരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ വേഗം തോട്ടത്തിന്‍റെ എതിർ ദിശയിലേക്ക് നടന്നു.

 

ഒടുവില്‍ ഞങ്ങളുടെ ബിൽഡിംഗിന് താഴെ ഞാൻ എത്തിപ്പെട്ടു. പക്ഷേ ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല.

 

എന്റെ ഫോൺ എടുത്ത് ചേച്ചിയെ വിളിക്കണോ വേണ്ടയോ എന്ന് മടിച്ചു നിന്നപ്പോള്‍, ചേച്ചി തന്നെ എന്നെ ഇങ്ങോട്ട് വിളിച്ചു.

 

ഞാൻ വേഗം എടുത്തു.

 

“നീ എവിടെയാ വിക്രം? നീ പോയിട്ട് എത്ര നേരമായെന്ന് അറിയോ! ഇപ്പൊ സമയം പത്ത് കഴിഞ്ഞു.” ചേച്ചി പരിഭവം പറഞ്ഞു. “ഇങ്ങനെ ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാവുന്നു, വിക്രം. നി വേഗം ഒന്ന് വന്നേ.” ചേച്ചി തിടുക്കം കൂട്ടി.

 

“ഞാൻ താഴെ തന്നെയുണ്ട് ചേച്ചി.”

 

“എന്നാ ഞാനും താഴേക്ക് വരാം, വിക്രം. അല്‍പ്പ നേരം നമുക്ക് അവിടെ നില്‍ക്കാം.”

 

ഞാൻ തിരിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ്‌ ചേച്ചി കട്ടാക്കി. ഉടനെ ഞാൻ വേഗം നടന്ന് ബിൽഡിംഗ് എന്റ്റൻസിൽ പോയി നിന്നു. രണ്ട് മിനിറ്റിൽ ചേച്ചിയും താഴേക്ക് വന്നു.

 

എന്നെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട്‌ ചേച്ചി ധൃതിയില്‍ എന്റെ അടുത്തേക്ക് വന്നു.

 

അവസാനമായി ചേച്ചിയുടെ മുഖത്ത് കണ്ടിരുന്ന ദുഃഖമോ ടെൻഷണോ ഇപ്പോൾ കാണാന്‍ കഴിഞ്ഞില്ല.

 

എന്റെ അടുത്ത് വന്ന് നിന്നതും ചുണ്ട് കോട്ടി കൊണ്ട്‌ ചേച്ചി തലയാട്ടി. വിയർപ്പിൽ കുളിച്ചു നിന്ന എന്റെ ശരീരമാകെ ചേച്ചിയുടെ കണ്ണുകൾ ഉഴിഞ്ഞു നടന്നിട്ട്, അവസാനമായി എന്റെ കണ്ണിലേക്ക് ചേച്ചിയുടെ നോട്ടം തഴഞ്ഞു നിന്നു.

 

“ഇത്രമാത്രം വിയർക്കാൻ നി എന്താണ് ചെയ്തത് വിക്രം? ” ചേച്ചി സംശയത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *