ഞാനും എന്റെ റൂമിൽ ചെന്ന് വേഗം കുളിച്ചിട്ട് വന്നു. പക്ഷേ ചേച്ചി വന്നിട്ടില്ലായിരുന്നു.
അതുകൊണ്ട് കിച്ചനിൽ പോയി കോഫീയും ഇട്ട് പ്ലേറ്റും മറ്റും എടുത്തുകൊണ്ട് ഹാളിലേക്ക് ചെന്നതും ചേച്ചിയും റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ടു.
ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. കോഫിയും കുടിച്ച ശേഷം എല്ലാം എടുത്തു കൊണ്ട് കഴുകി വച്ചിട്ട് ഞങ്ങൾ തിരികെ ഹാളില്‍ വന്നു.
“എനിക്ക് നല്ല ക്ഷീണം തോന്നുന്നു, വിക്രം. ഞാൻ ഉറങ്ങാൻ പോകുവാ.” അതും പറഞ്ഞ് ചേച്ചി റൂമിലേക്ക് പോയതും എനിക്ക് നിരാശ തോന്നി.
റൂമിൽ നിന്ന് എന്റെ ബെഡ്ഡെടുത്തു കൊണ്ട് വന്നിട്ട് അതിനെ ഹാളിലിട്ട് ഞാൻ കിടന്നു. രാത്രി ചേച്ചി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ ആ രാത്രി ചേച്ചി എന്റെ അടുത്തേക്ക് വന്നതേയില്ല.
വിഷമിച്ചു കൊണ്ട് എപ്പോഴോ ഞാൻ ഉറങ്ങി.
രാവിലെ ചേച്ചിയും പ്രഷോബ് ചേട്ടനും സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണര്‍ന്നത്.
അവർ എന്റെ ഫ്ലാറ്റിന്‍റെ നടയില്‍ നിന്നാണ് സംസാരിച്ചു കൊണ്ടിരുന്നത്. നല്ലതുപോലെ ശബ്ദം താഴ്ത്തി സംസാരിച്ചത് കൊണ്ട് അവരുടെ സംഭാഷണം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല.
ചേട്ടൻ ജോലിക്ക് പോകാൻ റെഡിയായിട്ടാണ് നിന്നിരുന്നത്.
അവസാനം ചേട്ടൻ പോയതും ചേച്ചി കുറെ നേരം കൂടി അവിടെതന്നെ നിന്ന ശേഷം തിരിഞ്ഞു നോക്കി.
ഞാൻ പുഞ്ചിരിച്ചു. പക്ഷേ ചേച്ചി ചിരിച്ചില്ല. രാത്രി ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ചേച്ചിക്ക് എന്നോട് ദേഷ്യം മാറിയിട്ടില്ല.
“നിനക്ക് ഓഫീസിൽ പോകണ്ടേ, വിക്രം?” ചേച്ചി ചോദിച്ചു.
പോകണമെന്ന് ഞാൻ തലയാട്ടി.
“ഞാനും ചേട്ടന്റെ ഫ്ലാറ്റിലേക്ക് പോകുവാ.” അതും പറഞ്ഞ് ചേച്ചി ഉടനെ ഇറങ്ങിപ്പോയി.
ചേച്ചിയുടെ ആ പോക്ക് എന്നെ സങ്കടപ്പെടുത്തി എങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.
ചേച്ചിയുടെ പിണക്കം എന്നെ ശെരിക്കും തളർത്താൻ തുടങ്ങിയിരുന്നു.
*************
ഒന്‍പത് മണിക്കാണ് ഞാൻ ഓഫിസിൽ എത്തിയത്. എന്റെ ഓഫീസ് റൂമിൽ കേറിയതും മറിയ എന്നെയും കാത്തിരിക്കുന്നതാണ് കണ്ടത്.
എന്നെ കണ്ടതും മറിയ എഴുനേറ്റ് വിഷ് ചെയ്തു.
ഞാനും വിഷ് ചെയ്തിട്ട് എന്റെ കസേരയില്‍ പോയിരുന്ന് ലാപ്ടോപ്പ് തുറന്നു വച്ചു.
“സർ, എനിക്ക് കുറച്ച് പേഴ്സണല്‍ കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ഉണ്ടായിരുന്നു.”
അതിനുള്ള മൂഡൊന്നും എനിക്ക് ഇല്ലായിരുന്നു, പക്ഷേ ഞാനും മറിയയും തമ്മിലുള്ള ഈ പിണക്കം തീരണം എന്നായിരുന്നു എന്റെയും ആഗ്രഹം.
“ശരി, മറിയ പറഞ്ഞോളൂ.”
“ഇവിടെ…! ഇവിടെ വേണ്ട സർ.” മറിയ മടിച്ചു.
“ശരി മറിയ, ഉച്ചയ്ക്ക് ഫ്രീ ആവുമ്പോ നമുക്ക് സംസാരിക്കാം.” അതും പറഞ്ഞ് എന്റെ ലാപ്ടോപ്പിൽ ഞാൻ ശ്രദ്ധ കൊടുത്തതും മറിയ എഴുനേറ്റ് പോയി.
പക്ഷേ കമ്പനിയുമായി ബന്ധപ്പെട്ട ചില പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഉയർന്നതും എനിക്ക് രണ്ട് മൂന്ന് ചെറിയ യാത്രകള്‍ ചെയ്യേണ്ടി വന്നു. ഒടുവില്‍ നാല് മണിക്കാണ് ഓഫിസിലേക്ക് ഞാൻ മടങ്ങിയത്.
പക്ഷേ കുറച് കാര്യങ്ങൾ കൂടി ഓഫീസിൽ എനിക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നത് കൊണ്ട് മറിയയോട് സംസാരിക്കാനുള്ള സമയം കിട്ടിയില്ല.
അഞ്ച് മണി ആയിട്ടും എന്റെ ജോലി ഞാൻ തുടർന്നു കൊണ്ടിരുന്നു. സ്റ്റാഫ്സ് എല്ലാവരും പോയി. എന്റെ കൂടെ നിക്കണോ എന്ന് ചോദിച്ചു വന്ന ഓഫീസ് ബോയ് റാമിനേയും ഞാൻ പറഞ്ഞു വിട്ടു.
അവസാനം ആറര ആയപ്പോ എന്റെ ജോലി എല്ലാം കഴിഞ്ഞു. എന്റെ ഓഫീസില്‍ നിന്നിറങ്ങി റിസപ്ഷനിൽ വന്നപ്പോ, എനിക്കു വേണ്ടി കാത്തിരിക്കുന്ന മറിയയെ കണ്ട് അല്‍ഭുതം ഒന്നും തോന്നിയില്ല.
ഓഫീസ് ക്ലോസ് ചെയ്ത് ഞാനും മറിയയും ഇറങ്ങി.
പാർക്കിംഗിൽ എന്റെ വണ്ടിക്കടുത്ത് വന്നതും മറിയ ചോദിച്ചു, “എനിക്ക് വണ്ടി ഓടിക്കാന്‍ മൂഡില്ല വിക്രം, എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ? പിന്നെ നമുക്ക് എന്റെ വീട്ടില്‍ വച്ച് സംസാരിക്കാം.”
