അനുപല്ലവി – 3 Like

ജസ്റ്റ്‌ ചാരി കിടന്നോളു..

ഓക്കേ ജസ്റ്റ്‌ റിലാക്സ്…

ഇനി മുട്ട് മടക്കി ഈ സ്റ്റിറപ്സിലേക് കാലെടുത്തു വെച്ചോളൂ..

സിസ്റ്റർ ആ സ്പെകുലം എടുത്തു തരു..

ശ്രുതി എടുത്തു തന്ന സ്പെകുലം ഉപയോഗിച്ച് പെൽവിക് എക്സമിനു നടത്തി…

റസിയ കഴിഞ്ഞുട്ടോ… എവെരി തിങ് ഈസ്‌ പെർഫെക്ട്….

റസിയക് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കേക്കണോ…

ഹ്മ്മ്.. അവൾ മൂളി…

സൈഡിൽ പോർട്ടബിൾ ഫീറ്റൽ ഡോപ്ലർ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു..

സിസ്റ്റർ അത് കണക്ട് ചെയ്യൂ….

സാർ… എനിക്ക്…. ശ്രുതി നിന്നു പരുങ്ങുന്നതു കണ്ടു…

എന്താ അറിയില്ലേ… സാർ ഞാൻ ഗൈനകിൽ ആദ്യായിട്ട…

എനിക്ക് നല്ല ദേഷ്യം വന്നു… റസിയ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല… അവളെ നോക്കിയപ്പോളേക്കും അവൾ തല കുനിച്ചിരുന്നു…

ഞാൻ തന്നെ ജെൽ ഇട്ടു ഡോപ്ലർ കണക്ട് ചെയ്ത് റസിയക് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കേൾപ്പിച്ചു കൊടുത്തു… അവൾ കുറച്ചു നേരം അത് കേട്ടിരുന്നു… അമ്മക് കുഞ്ഞിന്റെ ഹൃദയ താളം ഏതൊരു സംഗീതത്തേക്കാളും മധുരമുള്ളതാണെന്നു എനിക്ക് അറിയരുന്നു… കണ്ണുകൾ അടച്ചു അവൾക് എല്ലാമായിരുന്നവൻ സമ്മാനിച്ച ജീവന്റെ ഹൃദയ താളം.. അതിന്റെ പല്ലവിയും… അനുപല്ലവിയും.. ചരണവും എല്ലാം ഒരു നിർവൃതിയോടെ അറിയുന്നത് ഞാൻ നോക്കി നിന്നു…
അവിടെ നിന്നു പുറത്തേക് ഉമ്മയുടെ അടുത്തേക് വരുമ്പോളേക്കും റസിയയുടെ മുഖം മാറി അവിടെ ഒരു പ്രസന്നത കളിയാടിയിരുന്നു… അവളുടെ മുഖം കണ്ട ഉമ്മയുടെ മുഖത്തും അത് പ്രതിഫലിക്കുന്നത് ഞാൻ അറിഞ്ഞു…

കുറച്ചു വൈറ്റമിൻ സപ്ലിമെൻറ്സ് മാത്രം കുറിച്ച് കൊടുത്തു… സ്കാൻ ചെയ്തു റിസൾട്ട്‌ നോക്കീട്ടു ബാക്കി മെഡിസിൻ പ്രീസ്‌ക്രൈബ് ചെയ്യാം എന്നു പറഞ്ഞു അവരെ പറഞ്ഞയച്ചു..

അപ്പോളേക്കും സമയം ഒരുമണി കഴിഞ്ഞിരുന്നു… 10 മണി തൊട്ടു 1മണി വരെയുള്ള മോർണിംഗ് സെക്ഷൻ അവസാനിപ്പിച്ചു ഞാൻ പുറത്തേക് നടന്നു…

ശ്രുതി… ജീവ പര്യന്തം ശിക്ഷ കഴിഞ്ഞു മോചിതയായ പ്രതിയുടെ മുഖ ഭാവവുമായി.. പുറത്തേക് പോയി..

അടുത്ത സെക്ഷൻ രണ്ടു മണിക്കാണ്.. പുറത്തിറങ്ങിയപ്പോൾ ഡോണ വരുന്നത് കണ്ടു…

ഡോണ.. ആ കുട്ടിയെ പോയി നോക്കിയിരുന്നോ.. ഡോണ പീഡിയാട്രീഷ്യൻ ആണ്…കേട്ടോ..

നോക്കിയിരുന്നു അനുവേട്ടാ അവരെ പോസ്റ്റ്‌ ഓപ്പറേറ്റ് വാർഡിലേക് മാറ്റി.. കുഞ്ഞ് സുഗായിരിക്കുന്നു.. 3kg വെയ്റ്റ് ഉണ്ട്.. ലെന സിസ്റ്ററിനൊക്കെ പുതിയ ഡോക്ടറെ നന്നായി പിടിച്ചല്ലോ… നേരത്തെ ധന്യ ഡോക്ടറെ നൂറു കുറ്റം പറഞ്ഞോണ്ടിരുന്നവരാ… അനുവേട്ടനെ കുറിച്ച് പറയാൻ നൂറു നാവ്… ഇപ്പൊ..

ഞാൻ ഒന്നും മിണ്ടിയില്ല..

അപ്പോളേക്കും പൃഥ്‌വി വന്നിരുന്നു എടാ.. ഫുഡ്‌ നമുക്ക് വീട്ടിൽ പോയ്‌ കഴിച്ചിട്ടു വരാം നീ വാ.. ഞാൻ അവരുടെ കൂടെ പുറത്തേക് നടന്നു…

മെയിൻ OP യുടെ അടുത്ത് എത്തിയപ്പോ പല്ലവി അവിടെ എവിടെയെങ്കിലും ഉണ്ടോന്നു നോക്കി… പക്ഷെ അവിടെങ്ങും കണ്ടില്ല…

**** ***** ***** ***** ***** ***** ***** ****

ശ്രുതി പല്ലവിയെ കാണാൻ ഒപിയിലേക് ചെന്നെങ്കിലും…കാണാൻ സാധിച്ചില്ല…

ഒരു ആക്സിഡന്റ് കേസ് വന്നതു കൊണ്ട് പേഷ്യന്റിനേം കൊണ്ട് ICU വിലെക് പോയി എന്നു മീര ഡോക്ടർ പറഞ്ഞു …
ശ്രുതി പുതിയ ഡോക്ടർ എങ്ങനുണ്ട്…

OP യിൽ ഉണ്ടായിരുന്ന മീര ഡോക്ടർ അന്വേഷിച്ചു… ആളെങ്ങനാ സുന്ദരി ആണൊ…

സുന്ദരിയോ… അതിനു ഡോക്ടറോട് ആരാ പറഞ്ഞെ ലേഡി ഡോക്ടർ ആണെന്ന്…

ഇന്നലെ MD അല്ലേ പറഞ്ഞത് ഒരു അനു ആണ്‌ ഡോക്ടർ എന്നു… വല്യ ജാഡ കാരി ആവും.. പല്ലവിയും അതാ പറഞ്ഞെ.. ഇല്ലേൽ ജോയിൻ ചെയ്താൽ എല്ലാരേയും പരിചയ പെടാൻ വരുന്നതല്ലേ ആരായാലും.. ഇത് ഈ പരിസരത്തേക്കേ വന്നില്ലാലോ..

എന്റെ മീര ഡോക്ടറെ അനു ഒരു ലേഡി ഡോക്ടർ അല്ല…

പിന്നെ

ഡോക്ടർക് അറിയുന്ന ആളാണ് …

എനിക്കറിയുന്ന ആളോ… അതാരാ

മീര ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു…

ഇന്നലെ കാലിനു കുപ്പിച്ചില്ലു കേറി.. എന്നു പറഞ്ഞു വന്നില്ലേ.. വെളുത്തു സുന്ദരനായ ഒരാൾ… ഹാ… അതാണ് കക്ഷി…

ആര് “അനുരാഗ് “ആണൊ… മീരയുടെ ചോദ്യത്തിൽ ഉദ്വെഗം നിറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *