ഡോക്ടർ പേരൊക്കെ ഓർത്തു വെച്ചിട്ടുണ്ടല്ലേ കള്ള ചിരിയോടെ… ശ്രുതി പറഞ്ഞു…
അത്…. മറുപടി പറയാൻ മീര വിഷമിക്കുന്നത് കണ്ട ശ്രുതി മീരയെ
നോക്കി അർത്ഥം വെച്ചൊന്നു മൂളി… ഉം
ആള് ഭയങ്കര സ്ട്രിക്റ്റാണ്….
രാവിലെ തന്നെ ഒരു ഡെലിവറി അറ്റൻഡ് ചെയ്തു..ഒപിയിലും നല്ല തിരക്കുണ്ടായിരുന്നു… അതാവും ആരെയും പരിചയപ്പെടാൻ വരാതിരുന്നത്..
പേഷ്യന്റ്‌സിനോടൊക്കെ നല്ല സ്നേഹത്തോടെയാ പെരുമാറുന്നെ….
പക്ഷെ എന്നോട് വല്ലാത്തൊരു മുരടൻ സ്വഭാവം ആയിരുന്നു ഞാൻ ഇനി ഗൈനകിലേക്കില്ല… എനിക്ക് മതിയായി..
പല്ലവി തന്നെ പോയ മതി…
പുതിയ ഡോക്ടർ താൻ തലേ ദിവസം കണ്ട അനുരാഗ് ആണെന്നറിഞ്ഞ…അവനും ഡോക്ടർ ആണെന്നറിഞ്ഞ മീരയുടെ മനസ്സിൽ ചില മോഹ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു….
എന്തോ ഓർത്തു മീര ഡോക്ടറുടെ കവിളുകൾ ചുവന്നു തുടുക്കുന്നതും.. ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിയുന്നതും കണ്ടുകൊണ്ടു..
അവളെ നോക്കി അർത്ഥം വെച്ച ഒരു ചിരിയും ചിരിച്ചു… ശ്രുതി വെളിയിലേക്കു ഇറങ്ങി…..
(തുടരും)
[ അനുപല്ലവി… രണ്ടാമത് ഒന്ന് വായിക്കുക കൂടി ചെയ്യാതെ ഈ ഭാഗം ഞാൻ അയക്കുകയാണ്…കഥ കുറച്ചു ലാഗ് ചെയ്യുന്നു എന്നൊരു പരാതി ഉണ്ടാവാം… ക്ഷമിക്കുക… ഇവിടെ അനുവിനെയും പല്ലവിയെയും സ്വീകരിച്ച എല്ലാരോടും നന്ദി… പേരെടുത്തു പറഞ്ഞാൽ ഒരുപാട് പേരുണ്ട്.. . ഹർഷൻ ബ്രോയും.. ആൽബിച്ചായനും അടക്കമുള്ള പ്രമുഖ എഴുത്തുകാർ… എല്ലാ കഥകൾക്കും അകമഴിഞ്ഞ് പ്രോത്സാഹനം തന്ന റഷീദ് ഭായിയും.. പൊന്നുവും. പൊതുവാളും, അടക്കമുള്ള വായനക്കാർ.. എല്ലാവരോടും ഉള്ള നന്ദി ഒറ്റ വാക്കിൽ ഒതുക്കാവുന്നതല്ല….
മുഖമില്ലാത്തവരുടെ കൂട്ടത്തിൽ ഇരുന്നു കുത്തി കുറിക്കുമ്പോൾ… പ്രതീക്ഷിക്കുന്നത് മുകളിലെ ആ ഹൃദയവും… പിന്നെ നല്ലതായാലും മോശം ആയാലും.. നിങ്ങളുടെ അഭിപ്രായങ്ങളും ആണ്… പിശുക് കാട്ടണ്ട അഭിപ്രായങ്ങൾ പോന്നോട്ടെ… ]
സ്നേഹത്തോടെ
♥️നന്ദൻ ♥️
