ലെന സിസ്റ്റർ …പീഡിയാട്രീഷ്യൻ ചെക് ചെയ്തു കഴിഞ്ഞു കുഞ്ഞിനെ ഒന്ന് കൊണ്ടു പോയി പുറത്തു കാത്തു നിക്കുന്നവർക് കാണിച്ചോളൂട്ടോ…
ശ്രുതി.. വരൂ.. നമുക്ക് ഒപിയിൽ പോകാം.
ഞാൻ ഡോർ തുറന്നു പുറത്തേക് നടന്നു…
നല്ല ഡോക്ടർ അല്ലേ ശ്രുതി… ലേഡി ഡോക്ടർസ് പോലും ഇത്ര സ്നേഹത്തോടെ പെരുമാറുന്ന കണ്ടിട്ടില്ല…
അതെ ലെന ചേച്ചി… പക്ഷെ ആള് ഭയങ്കര ചൂടനും ആണെന്ന തോന്നുന്നേ…
ഹലോ.. നീ എന്തെടുക്കുവാ അവിടെ വരാൻ പറഞ്ഞ കേട്ടില്ലേ… ലേബർ റൂമിന്റെ പുറത്തു വന്നിട്ടും ശ്രുതി പുറകിൽ വരാത്തത് കൊണ്ടാണ് തിരിച്ചു പോയത്… അപ്പോളുണ്ട് അവൾ ലെന സിസ്റ്ററുമായി കത്തി അടിച്ചു നിക്കുന്നു…
സാർ ഇതാ വരുന്നു… ചേച്ചി ഞാൻ ഒപിയിൽ ഉണ്ടാകും… ലെന സിസ്റ്ററിനോട് വേഗത്തിൽ പറഞ്ഞിട്ട് ശ്രുതി അവിടെ നിന്നും പുറത്തേക് വന്നു…
ഗൈനക് OT യുടെ ഡോർ തുറന്നു ഞാൻ ചെന്നത് പുറത്തു ആകാംഷയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആയിരുന്ന ചെറുപ്പകാരന്റെ അടുത്തേക്കാണ് അയാളുടെ ടെൻഷൻ മുഴുവൻ ആ കണ്ണുകളിൽ കാണാമായിരുന്നു…
… നീതുവിന്റെ ഡെലിവറി കഴിഞ്ഞു ട്ടോ.. ആൺ കുട്ടിയാണ്.. കുറച്ചു കഴിയുമ്പോ നിങ്ങളെ കാണിക്കും.. അവരുടെ മുഖത്തെ സന്തോഷം എന്റെ മുഖത്തേക്കും പടർന്നു… താങ്ക്യു ഡോക്ടർ.. ചെറുപ്പക്കാരൻ എന്റെ നേർക്കു കൈ കൂപ്പി നീതുവിന്റെ ഭർത്താവ് ആയിരിക്കണം… ഒകെ ഡോ.. അയാളുടെ പുറത്തൊന്നു തട്ടി ഞാൻ മുന്നോട്ട് നടന്നു
അമ്മ തന്നെ പ്രസവിച്ച സമയത്തെ അച്ഛന്റെ വെപ്രാളം അമ്മ പറഞ്ഞതാണ് എന്റെ മനസ്സിലേക്ക് ഓടി എത്തിയത്…ലേബർ റൂമിൽ കയറ്റിയത് തൊട്ടു പുറത്തെത്തിച്ചു എന്നെ കാണിക്കുന്നത് വരെ വലിച്ചു കൂട്ടിയത് അച്ഛൻ ഒരു മാസം വലിക്കുന്ന ബീഡി ആയിരുന്നത്രേ…
ഗൈനക് OP യുടെ പുറത്ത് ഒരുപാട് പേരുണ്ടായിരുന്നു..
ഞാൻ ഡോർ തുറന്നു ഉള്ളിലേക്കു കയറി..
ആ റൂം ആകമാനം ഒന്ന് നോക്കി… വലിയ റൂം..സെന്ററിലായി എനിക്ക് വേണ്ടിയുള്ള ടേബിൾ ഇട്ടിരുന്നു മരത്തിന്റെ വീതിയുള്ള ടേബിളിന്റെ പുറത്തു ഗ്ലാസ് ഇട്ടിരിക്കുന്നു.. ഒരു സൈഡിൽ ആപ്പിൾ ന്റെ പുതിയ ലാപ്ടോപ് വെച്ചിട്ടുണ്ടായിരുന്നു ഹെർട്ടിന്റെ ആകൃതിയുള്ള പെൻ ഹോൾഡർ മറു സൈഡിൽ ഒരു പേപ്പർ ട്രേ.. ഒരു ചെറിയ ഫ്‌ലോർവേഴ്സ്…
ട്രാന്സ്പരെന്റ് അല്ലാത്ത ഗ്ലാസ് കൊണ്ട് സെപ്പറേറ്റ് ചെയ്ത ഭാഗത്തു മെഡിക്കൽ എക്‌സാമിന് ഉള്ള രണ്ടു ടേബിൾ ഇട്ടിരുന്നു.
ഒന്ന് ഒരു നോർമൽ പേഷ്യന്റ് ടേബിൾ മറ്റൊന്ന് ആധുനിക രീതിയിൽ ഉള്ള ഗൈനക്കോളജിക്കൽ എക്‌സാമിൻ ടേബിൾ അത് മൂന്നു ഫോൾഡിങ്ങും സ്റ്റാൻഡും ഹാൻഡ് റെസ്റ്റും ഉള്ള ടൈപ്പ് ആയിരുന്നു ഫൂട് സ്റ്റാൻഡ് മുകളിലോട്ടും താഴോട്ടും അഡ്ജസ്റ്റ് ചെയ്തു വെക്കാൻ സാധിക്കുന്നത്..
ഭിത്തിയിൽ.. ചെറിയ കുട്ടികളുടെ ചിത്രം.. ഒരു സൈഡിൽ ഒരു അമ്മയും കുഞ്ഞും… ഒരു സൈഡിൽ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം….
എനിക്ക് വേണ്ടി ഇട്ടിരുന്ന വലിയ ചെയറിലേക്ക് ഇരുന്നു കൊണ്ട് ശ്രുതിയോഡായി പറഞ്ഞു..
സിസ്റ്റർ ഓരോരുത്തരെ ആയി വിളിച്ചോളൂ..
ശ്രുതി… പല്ലവി റെഡി ചെയ്തിരുന്ന പേഷ്യന്റ്സ് ലിസ്റ്റ് എടുത്തു.. അവൾക് എങ്ങനെയെങ്കിലും പല്ലവിയെ കാണണം എന്നും ഈ ന്യൂസ് എത്തിക്കണം എന്നും ഉണ്ടായിരുന്നു പക്ഷെ അവിടെ നിന്നും ഇറങ്ങാൻ പറ്റാത്ത സ്ഥിതി ആയിരുന്നു..
ടോക്കൺ നമ്പർ അനുസരിച്ചു ശ്രുതി ഓരോരുത്തരെ ആയി വിളിച്ചു കൊണ്ടിരുന്നു…
സ്ഥിരമായി ധന്യ ഡോക്ടറെ കാണിച്ചു കൊണ്ടിരുന്നവർ… ഉള്ളിൽ എന്നെ കണ്ടാവണം വരാൻ മടിച്ചു…
വാതിലിനടുത്തു അറച്ചു നിന്നവരെ ഞാൻ വളരെ ഫ്രണ്ട്‌ലി ആയി തന്നെ സ്വീകരിച്ചു..
ശ്രുതി അത്ഭുതത്തോടെ നോക്കി കാണുക ആയിരുന്നു അനു ഡോക്ടറിന്റെ പെരുമാറ്റം..
ഉള്ളിലേക്കു വരുമ്പോൾ എല്ലാവർക്കും ഡോക്ടറെ കാണുമ്പോൾ ഒരു ചമ്മലും വെപ്രാളവും ഒക്കെ ആയിരുന്നു.. പക്ഷെ ഡോക്ടറിന്റെ ഹൃദ്യമായ പെരുമാറ്റത്തിൽ അവരുടെ ചമ്മലും വെപ്രാളവും ഒക്കെ മാറി..
ഓരോരുത്തരുടെയും വിഷമതകളും.. കാര്യങ്ങളും അനു ഡോക്ടർ വിശദമായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു..
