: അപ്പൊ ഞാൻ മുന്നേ എന്റെ ഇഷ്ടം നിന്നോട് പറഞ്ഞിരുന്നെങ്കിൽ നീ വിഷമിക്കുമായിരുന്നോ…
: ഒരു മിനിറ്റ് ഇത് ഒന്ന് കുടിക്കട്ടെ… എന്നിട്ട് ഉത്തരം പറയാം…
ബോട്ടിലിൽ അവശേഷിച്ച അവസാന തുള്ളിയും അകത്താക്കിയപ്പോഴേക്കും രണ്ടാൾക്കും നല്ല മൂഡായി. ലെച്ചുവിന്റെ കൂടെ അടിച്ചപ്പോൾ എന്തോ ഭയങ്കര കിക്ക്. ലെച്ചു എന്നെ പിടിച്ചെഴുന്നേല്പിച്ച് റൂമിലേക്ക് കൊണ്ടുപോയി. എന്നെ തള്ളി കിടക്കയിലേക്കിട്ട് കെട്ടിപിടിച്ച് കിടന്നു.
: ശ്രീകുട്ടാ… ഞാൻ വിഷമിക്കുമോ എന്നല്ലേ നീ ചോദിച്ചത്.. അതെന്താടാ നിനക്കൊരു സംശയം. നീയെങ്ങാൻ എന്നോട് ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ സത്യത്തിൽ ഞാൻ കഷ്ടപ്പെട്ടേനെ. നിന്നെ എനിക്ക് ഇഷ്ടാ, പക്ഷെ എന്റെ പാച്ചുവിനെ വേണ്ടെന്ന് വച്ചിട്ട് ഞാൻ ഒരിക്കലും ഒരാളുടെയും സ്വന്തമാവില്ല.
: ഇപ്പൊ എന്റെ ചേച്ചിപ്പെണ്ണിന് വിഷമം ഒന്നുമില്ലല്ലോ…
: ഇപ്പൊ സന്തോഷമേ ഉള്ളു.. നീ എന്റെ തലയിൽ നിന്ന് ഒഴിഞ്ഞുപോയില്ലേ….
: ആഹ്… കടിക്കല്ല മൈരേ… ഇതേ സ്വഭാവം ആണ് ആ പെണ്ണിനും.
: ഓഹോ അപ്പൊ പെണ്ണ് കടിയൊക്കെ തുടങ്ങിയോ… കെട്ടുന്നതിനിടയ്ക്ക് ഗർഭം ആവോ ശ്രീകുട്ടാ…
: നീ കാത്തിരുന്നോ…..
മദ്യത്തിന്റെ ലഹരിയിൽ ലെച്ചുവുമൊത്ത് കുത്തിമറിഞ്ഞു. ചെറുപ്പത്തിലൊക്കെ അടികഴിയാറുണ്ട് ഞങ്ങൾ. അന്നൊക്കെ ലെച്ചുവാണ് എപ്പോഴും ജയിക്കുക. ഇന്ന് ലെച്ചുവിനെ പൊക്കിയെടുത്ത് എറിയാനുള്ള കരുത്തുണ്ടെങ്കിലും അവളുടെ മുന്നിൽ തോറ്റുകൊടുക്കുന്നത് ഒരു രസമാണ്. കിടക്കയിൽ കുത്തിമറിഞ്ഞ് തലയിണകൊണ്ട് പരസ്പരം തല്ലുകൂടി തളർന്ന് കിടക്കുമ്പോഴാണ് തുഷാരയുടെ ഫോൺ എത്തിയത്. അയ്യോ..നേരത്തെ അവൾ വിളിച്ച് കട്ടാക്കുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞിരുന്നല്ലോ. പെണ്ണ് ചൂടിൽ ആയിരിക്കുമോ.. ഫോൺ വന്നയുടനെ ലെച്ചു എഴുന്നേറ്റ് അവളുടെ റൂമിലേക്ക് നടന്നു..
: ലെച്ചു, നീ എങ്ങോട്ട് പോവാ… ഇവിടിരിക്ക്
: നീ ഒറ്റയ്ക്ക് സൊള്ളിയാൽ മതി. ഞാൻ കുറച്ചുകഴിഞ്ഞ് വരാം. എന്റെ പാച്ചുക്കുട്ടൻ ഉറങ്ങിയോന്ന് നോക്കട്ടെ
ലെച്ചു പോയ ഉടനെ ഞാൻ തുഷാരയെ തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ഉടനെ പെണ്ണിന്റെവക ചൂടോടെ
ഒരുമ്മ. ഭാഗ്യം ദേഷ്യത്തിലല്ല. അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ വിവരിച്ച് അവൾ ഫോൺ കട്ടാക്കി. ഉടനെ വീഡിയോ കോളിൽ അവതരിച്ചു. എന്റമ്മോ, യൂണിഫോമിൽ കാണുന്ന പെണ്ണേ അല്ല വീട്ടിൽ. എന്തൊരു മൊഞ്ചാണ് കട്ടുറുമ്പിന്.
: എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ.. ആളുമാറിപ്പോയോ
: ഇത് കൊള്ളാലോ നിന്റെ വേഷം. യൂണിഫോമിൽ കാണുന്നതിനേക്കാൾ ഭംഗിയായിട്ടുണ്ട്.
: എനിക്ക് വീട്ടിൽ ബനിയൻ ഇടനാ ഇഷ്ടം. ബനിയനും ബർമുഡയും, അതാണ് എന്റെ ഫേവറൈറ്റ് പക്ഷെ അമ്മ വഴക്ക് പറയും. ബനിയൻ കുഴപ്പമില്ല ട്രൗസറൊന്നും ഇടാൻ വിടില്ല..
: ഇടണ്ട… വെറുതേ എന്തിനാ ആ നാട്ടിലെ ആൺപിള്ളേരുടെ ഉറക്കം കളയുന്നേ
: കുശുമ്പൻ…
: അതേടി, എനിക്ക് കുശുമ്പാ. അങ്ങനിപ്പോ എന്റെ പെണ്ണിനെനോക്കി ആരും വെള്ളമിറക്കണ്ട.. അതിന് ഞാനുണ്ട്
: എന്നിട്ട് ഏട്ടന്റെ ഉറക്കം പോയോ…
: ഉറക്കം പോവാൻ നീ ഒന്നും കാണിച്ചു തന്നില്ലല്ലോ.. ഇത് കണ്ടിട്ട് എന്താവാനാ
: എന്താ കാണേണ്ടത്…
: ഒന്നും വേണ്ട… എന്റെ കയ്യിൽ കിട്ടിയിട്ട് മതി.. ഇപ്പോഴേ കണ്ടാൽ ആ ത്രിൽ പോയാലോ
: അല്ലേലും ഞാൻ കാണിക്കുവൊന്നും ഇല്ല…, അങ്ങനിപ്പോ സുഖിക്കണ്ട..
: നാളെയും പൊതിച്ചോറ് കൊണ്ടുവരുവോടി…
: ഇഷ്ടപ്പെട്ടോ…
: പിന്നില്ലാതെ… ഇന്ദിരാമ്മ സൂപ്പറാണല്ലോ. എന്താ കൈപ്പുണ്യം
: ഓഹോ… അങ്ങനിപ്പോ അമ്മയ്ക്ക് മാത്രം ക്രെഡിറ്റ് കൊടുക്കണ്ട…അതിലെ ചമ്മന്തിയും, മുട്ട പൊരിച്ചതും ഞാൻ ഉണ്ടാക്കിയതാ
: അങ്ങനെ പറ…വെറുതെയല്ല അത് രണ്ടും വായിൽ വയ്ക്കാൻ കൊള്ളില്ല
: ദുഷ്ടൻ…മിണ്ടണ്ട എന്നോട്
: എന്ന മിണ്ടുന്നില്ല… ഒരുമ്മ തരുവോ
: ഇല്ല…
: എന്ന വേണ്ട… ഉറങ്ങാം
: അയ്യോ പോവല്ലേ…കുറച്ചു കഴിയട്ടെ, എന്താ മുഖത്തൊക്കെ ഒരു ക്ഷീണം പോലെ…
: ഹേയ്… ഒരു ബിയർ കുടിച്ചിരുന്നു, ചിലപ്പോ അതിന്റെയാവും
