ചാച്ചൻ ജാനിയമ്മയെയും നോക്കി ഒരു നിമിഷം നിന്നുപോയി..അത്ര സുന്ദരിയായിരുന്നു ജാനിയമ്മ..22 വയസ്സുള്ളൊരു മകളുടെ അമ്മയാണെന്ന് പറഞ്ഞാൽ ഒരു കുഞ്ഞുപോലും വിശ്വസിക്കൂല..ചാച്ചന്‍റെ നില്പ് കണ്ടെനിക്ക് ചിരിയാണ് വന്നത്
ഞാൻ പതിയെ ശ്രീയുടെ അടുത്ത് വന്ന് അവളെ വിളിച്ച് ചാച്ചന്‍റെ നില്പ് നോക്കാൻ ആംഗ്യം കാട്ടി
“അച്ഛാ…അച്ഛനെന്താ അമ്മയെ ഇങ്ങനെ നോക്കണേ..ഇതിനുമുൻപ് കണ്ടിട്ടില്ലേ അമ്മയെ…”അവൾ ചിരിച്ചകൊണ്ട് ചാച്ചനോട് ചോദിച്ചു
അതിന് ജാനിയമ്മയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ശ്രീയോടായി ചാച്ചൻ “മോളെ…ലച്ചു…ഞാനും അമ്മേം കൂടെ ഈ പോക്കിനൊരു ഹണിമൂണിന് കൂടെ പോയെച്ചു വന്നാ നിനക്ക് വല്ല വിഷമവുമുണ്ടോ…??”(ലച്ചു എന്ന് ഇടക്ക് ചാച്ചന്‍ ശ്രീയെ വിളിക്കാറുള്ളതാണ്)
അത് കേട്ട് ഞാനും ശ്രീയും കൂടെ പൊട്ടി ചിരിച്ചുപോയി
“ശോ..എന്തോന്ന മനുഷ്യാ നിങ്ങളീ പറയുന്നേ..പെങ്കൊച്ചിനു പത്തിരുപത് വയസ്സായി അപ്പോഴ ഹണിമൂണ്‍ “ജാനിയമ്മ നെറ്റിയിലടിച്ച് പറഞ്ഞു
അപ്പോഴും ഞങ്ങൾ കിടന്ന് പൂരചിരിയായിരുന്നു..കാരണം ചാച്ചന്‍റെ നില്പ് അങ്ങനെ ആയിരുന്നു…
ചിരി കുറച്ചൊന്ന് അടങ്ങി ജാനിയമ്മയെയും ചാച്ചനെയും നോക്കിയപ്പോ അവര് എന്തോ തമ്മിൽ കുശുകുശുക്കുന്നുണ്ട്..റൊമാൻസ് ആയിരിക്കും..സത്യത്തിൽ അത് കണ്ടപ്പോ എനിക്ക് ഒരു ചമ്മൽ ആയിരുന്നു.. പതിയെ അവിടുന്നു സ്കൂട്ട് ആവാമെന്ന് കരുതി സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നീങ്ങി..പിറകെ അവരെ നോക്കി ചിരിച്ചുകൊണ്ട് ശ്രീയും..
“എന്തുന്നാടി നോക്കി ചിരിക്കുന്നെ കേറി പോടി…”അവരെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ ജാനിയമ്മ അവളെനോക്കി വഴക്ക് പറഞ്ഞു…
“ഒന്നൂല്ലേ..ഞാൻ പോയെക്കുവാ..പിന്നെ ഹണിമൂണിനോ..ട്രിപ്പിനോ എന്താന്ന് വെച്ച പൊക്കോ..പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കേം…..”അവൾ അത് പറഞ്ഞ് നിർത്തിയപ്പോ അവർ രണ്ടുപേരും അവളെ നോക്കി ബാക്കി അവളെന്താ പറയാൻ പോകുന്നത് എന്ന് കേൾക്കാൻ
“….എനിക്കിനിയൊരു അനിയനേം അനിയത്തിയെം ഒന്നും നോക്കാനൊന്നും പറ്റൂല കേട്ടല്ലോ..അത് രണ്ടുപേരും ഓർത്താല്‍ കൊള്ളാം…ഹാ..”അവളത് പറഞ്ഞ് ചിരിച്ചു..അത് കേട്ട് ഞാൻ ഞെട്ടിപ്പോയി ഈ പെണ്ണിന്‍റെ നാക്കിനൊരു ബെല്ലും ബ്രേക്കും ഇല്ലാതായിപോയല്ലോ…
കേട്ട് നിന്ന ചാച്ചൻ പൊട്ടിച്ചിരിച്ചുപോയി…ചാച്ചൻ ചിരിക്കുന്നത് കൂടെ കണ്ടപ്പോ ജാനിയമ്മ ശ്രീയെ അടിക്കാനായി കയ്യോങ്ങികൊണ്ട് വന്നു..അവൾ അതിനും
മുന്നേ സ്റ്റെപ്പുകൾ കയറി ഓടി
അവൾക്ക് പിറകെ ഞാനും പയ്യെ കയറി..ചാച്ചൻ അതൊന്നും ശ്രദ്ധിക്കാതെ ജനിയമ്മയെയും നോക്കി നിക്കുന്നു..
“…പിള്ളേര് അവിശ്യമില്ലാത്തത് പറയുന്നത് കേട്ട് ചിരിക്കുന്നൊ മനുഷ്യാ..” ജാനിയമ്മ ഞങ്ങൾ കേറി പോകുന്നത് നോക്കിയിട്ട് ചാച്ചന്റെ നെഞ്ചിൽ ഒരു പിച്ച് കൊടുത്തുകൊണ്ട് പതിയെ പറയുന്നത് ഞാൻ കേട്ടു
“…മോള് വളർന്നു അവൾക്കെല്ലാം അറിയാം..ഇല്ലാത്ത കാര്യമൊന്നുവല്ലല്ലോ പറഞ്ഞേ..നീയൊന്ന് അടങ്ങ്..വേണേ നമുക്ക് ഒന്നൂടെ ശ്രമിക്കാടി”അത് പറഞ്ഞ് ചാച്ചൻ ജാനിയമ്മയെ അരക്ക് ചുറ്റുമായി കയ്യിട്ട് ചാച്ചനോട് ചേർത്ത് നിർത്തി സംസാരിക്കാൻ തുടങ്ങി
ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത പോലെ തന്നെ കയറിപ്പോയി..നേരെ ചെന്ന് ഫോൺ എടുത്തു അച്ഛന്‍റെ മിസ്സ്ഡ് കാൾ വല്ലതും വന്നിട്ടുണ്ടോയെന്നു നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടില്ല…
ചെലപ്പോ ചാച്ചൻ പറഞ്ഞപോലെ കാൾ കണക്ട് ആയി കാണില്ല..ഞാൻ ഫോൺ മാറ്റി വെച്ചിട്ട്..അവിടെ കിടന്ന ഒരു കസേരയിൽ കേറി ഇരുന്ന് അവിടെയിരുന്നു ഒരു റുബിക്‌സ് ക്യൂബ് എടുത്ത് റെഡി ആക്കാൻ തുടങ്ങി…ഒരു സൈഡ് ശെരിയാക്കുമ്പോഴേക്ക് വേറെ സൈഡ് കുളം ആവും..ഞാൻ അതും തിരിച്ചോണ്ടിരുന്നു
“പണ്ടാരം പിടിക്കാൻ ഇത് കണ്ട് പിടിച്ചവനെ തലമണ്ട തല്ലിപൊളിക്കണം…ഓരോരോ സാമാനങ്ങൾ കണ്ടുപിടിച്ച് വെക്കും മനുഷ്യനെ പ്രാന്താക്കാൻ..കോപ്പ്” ഞാൻ അതും പറഞ്ഞ് തിരിച്ച് അത് ടേബിളിൽ തന്നെ വെച്ചിട്ട് റൂം വിട്ട് പുറത്തിറങ്ങി അവിടെയുള്ള ദിവാങ്കോട്ടിൽ കയറി കിടന്നതും മുമ്പത്തേതിന്‍റെ ബാക്കി ഉറക്കം എന്നെ പിടികൂടി
