അർച്ചനയുടെ അമ്മ 1

എന്നിട്ടും ഞാൻ സഹിച്ചു.. ഈ നാപ്പത് വയസ്സുവരെ തെറ്റിനൊന്നും പോകാതെ പിടിച്ച് നിന്നതാണല്ലോന്നോർത്ത്….

“നീയാരാന്നും നിൻറെ പ്രവർത്തികൾ എന്താന്നും അറിയാതല്ല നിന്നെ ഞാൻ ഇഷ്ടപ്പെട്ടത്. ഇത്ര സൌന്ദര്യമുണ്ടായിട്ടും ധാരാളമായി കിട്ടുമായിരുന്ന അവിശുദ്ധ ബന്ധങ്ങൾക്ക് നീ പോകാത്തത്. അതാണ് ഞാൻ നിന്നിൽ കണ്ട യോഗ്യത.

ഇനി വയ്യ മടുത്തു ഞാനും ഒരു മനുഷേത്തി തന്നല്ലേ എത്രകാലാ ഈ എല്ലാം അടക്കിപ്പിടിച്ച് തെറീം കേട്ട്…..”

“ഇതെന്താ ചേച്ചീ അങ്ങേര് ഇങ്ങനെ….”

ഞാൻ മടിച്ച് മടിച്ച് ചോദിച്ചു.

“ആട്ടെ നീ വീട്ടീന്ന് എന്ത് പറഞ്ഞാ ഇറങ്ങിയേ എപ്പഴാ പോകണ്ടത്?”

“അത് സാരമില്ല ചേച്ചീ വെളുപ്പിനേ ചെന്നാലും മതി കള്ളടിയ്കുമ്പോ പോലീസ് പിടിക്കുന്നകൊണ്ട് മിക്കവാറും കെട്ടെറങ്ങി നേരം വെളുത്തിട്ടാ ചെല്ലുന്നേ.”

“അന്നാ പറയാം ചരിത്രം അങ്ങൂന്ന് തൊടങ്ങണം കല്യാണം തൊട്ട്. ഇരുപത് വർഷം പൊറകീന്ന്… നീ അങ്ങോട്ട് ചാരിയിരുന്നേ നമ്മക്ക് ഇരുന്ന് പറയാം”

ഞാൻ തലയിണ കട്ടിലിൽ ചാരി അതിൽ ചാരിയിരുന്നു ചേച്ചി ഒരു കാൽ എൻറെ തുടകളിലേയ്ക് കയറ്റിവച്ച് എൻറെ മാറിൽ കവിളമർത്തി പറ്റിച്ചേർന്നിരുന്നു.

പത്ത് പതിനഞ്ച് മിനിട്ടുകളോളം രേവതിചേച്ചി നിശബ്ദയായിരുന്നു. മുടിയിഴകളിൽ തലോടി ക്ഷമയോടെ ഞാനും…..
ചേച്ചി പതിയെ പറഞ്ഞ് തുടങ്ങി…

ഞാൻ ഡിഗ്രി ഫൈനലീയർ പരീക്ഷയും കഴിഞ്ഞ് ഫലവും കാത്ത് വീട്ടിൽ വെറുതേ നിൽക്കുന്ന സമയം.
ഇരുപത് വയസ്സ് പൂർത്തിയായതേയുള്ളു.

എനിക്ക് താഴെ ഒരു അനിയത്തിയും അനിയനും കൂടിയുണ്ട്.

അൽപ്പമുള്ള സ്ഥലത്തെ കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് അഞ്ച് വയറുകൾ കഴിയണം മൂന്ന് പേരുടെ പഠനവും. അച്ചൻ നന്നേ പ്രയാസപ്പെടുന്ന കാലം.

ഉമ്മറത്ത് ആരോടോ അച്ചൻ സംസാരിച്ചിരുന്നതിൽ കല്യാണം എന്ന വാക്ക് കേട്ടതാണ് ഞാൻ ചെവിയോർക്കാൻ കാരണം.

അപ്പോളത്തെ ഞങ്ങളുടെ അവസ്ഥയിൽ സ്വപ്നത്തിൽ പോലും ചിന്തിയ്കാവുന്ന ഒരു കാര്യമല്ല കല്യാണം എന്നത് നല്ല ബോദ്ധ്യമുള്ളത് കൊണ്ടാണ് ഞാനത് ശ്രദ്ധിച്ചത്.

“ചേട്ടൻ യാതൊന്നും അറിയേണ്ട കല്യാണച്ചിലവിനുള്ള കാശും ഇടാനുള്ള പൊന്നും അവൻ ഇങ്ങോട്ട് തന്നോളും അവന് പെങ്കൊച്ചിനെ അത്രയ്കങ്ങ് പിടിച്ചുപോയി.

ഇത് നടത്തിയെടുത്താ ചേട്ടന് തന്നാ ഗുണം ഇളയ കൊച്ചിൻറെ കാര്യോം ചെക്കൻറെ ജോലിക്കാര്യോമൊക്കെ അവൻ നോക്കിക്കോളും ഈ കുടുംബം രക്ഷപെടും”

“ന്നാലും അങ്ങനെങ്ങനാ സുകൂ..? വെറുംകൈയോടെ ഒരു പെണ്ണിനെ..? തന്നേമല്ല പതിമൂന്ന് വയസ്സിൻറെ കൂടുതലന്നൊക്കെ പറയുമ്പോ…..”

അച്ചൻ ഒരു തീരുമാനം പറയാനാവാതെ വിക്കി…..

“ചേട്ടന് വേണേൽ മതി. കുടുംബം കരകേറുന്ന കാര്യാ. ചേട്ടനവളെ കെട്ടിക്കണേ ഈ കുടുംബം പണയപ്പെടുത്തണ്ടേ?

അത് വീട്ടാനൊള്ള പാങ്ങ് ചേട്ടനൊണ്ടോ?

അടുത്തവളെ എറക്കിവിടണേ ചേട്ടനെന്നാ ചെയ്യും?

ഇതാണേ എല്ലാം അവൻ നോക്കിക്കോളും ചെക്കനേം അക്കരക്ക് കൊണ്ടക്കോളും അവനവിടെ അറബീടെ വിശ്വസ്ഥനാ. നല്ല കാശാ.

പ്രായോം നോക്കി ചേട്ടനിരുന്നാ ഇരി അവളോട് ചേട്ടൻ കാര്യം പറ അറിവില്ലാത്തവളൊന്നുമല്ലല്ലോ പ്രായോം സൌന്ദര്യോം ഒക്കെ നോക്കണേ നോക്കിക്കോ ഞാനൊന്നും പറയുന്നില്ല.

ഇതുപോലെ ഒന്ന് ഇനീ വരുവോ അതോർത്തോണം എന്നാന്നാ ആലോചിച്ച് നാളെത്തന്നെ പറയണം”

അച്ചൻ എന്നോട് ഒരക്ഷരം ചോദിച്ചില്ല. ഞാൻ കേട്ട കാര്യം ഒട്ട് അറിഞ്ഞുമില്ല.

രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന എൻറെ കാതിൽ ആ ചേട്ടൻറെ ശബ്ദം മുഴങ്ങി.

അയാൾ പറഞ്ഞതൊക്കെയും നൂറ് ശതമാനവും സത്യമായ കാര്യങ്ങളാണ്.

അവസാനം ഞാനൊരു ഉറച്ച തീരുമാനത്തിലെത്തി എൻറെ ജീവിതം ഞാൻ വേണ്ടെന്ന് വച്ചു. എൻറെ വീട്ടുകാർക്ക് വേണ്ടി.

പതിമുന്ന് വയസ്സ് എന്നെക്കാൾ കൂടുതലുണ്ട് എന്ന് മാത്രം അറിഞ്ഞ കാണാത്ത പുരുഷനെ വേൾക്കാൻ ഞാൻ മാനസികമായി തയ്യാറായി.

രാവിലെ കാപ്പി നൽകിയിട്ട് ഞാൻ അച്ചനോട് പറഞ്ഞു:

“ഇന്നലെ ആ സുകൂച്ചേട്ടൻ പറഞ്ഞതൊക്കെയും ഞാൻ കേട്ടാരുന്നച്ചാ. എനിക്കീ കല്യാണത്തിന് സമ്മതാ അച്ചൻ അവരോട് വരാമ്പറ…..”

Leave a Reply

Your email address will not be published. Required fields are marked *