ഞാൻ പിറ്റേന്നും കട തുറന്നില്ല! രേവതിചേച്ചി പിന്നെ വിളിച്ചതുമില്ല!
മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് നാലാം ദിവസവും എന്നെ കാണാഞ്ഞ ചേച്ചി വണ്ടിയിൽ നിന്നിറങ്ങി നാലുപാടും നോക്കിയിട്ട് ഫോണെടുത്ത് ചെവിയോട് ചേർത്തു.
ഒരു വെള്ള ജീൻസും വെള്ളയിൽ ചുവപ്പും കറുപ്പും വലിയ വരകൾ കൊണ്ടുള്ള ചെക്കോടുകൂടിയ കോട്ടൺ ഫുൾസ്ളീവ് ഷർട്ടുമാണ് വേഷം!
എന്റെ ഫോൺ ശബ്ദിച്ചു! ഞാനത് എടുത്ത് നോക്കി രേവതിചേച്ചി തന്നാണ്…!
എന്തും വരട്ടെ! രണ്ടും കൽപ്പിച്ച് ഞാൻ ഫോൺ എടുത്തു!
“ഹലോ ചേച്ചീ…!”
“മോനേ നീയിതെവിടാ? കട തുറന്നില്ലല്ലോ?”
“ഞാൻ ടൌണിലാ ചേച്ചീ…”
“ശ്ശ! ഇനിയിപ്പ എന്താ ചെയ്ക! എന്റെ ചുരിദാറ് കാറിന്റെ ഡോറേ കൊണ്ട് കീറിയെടാ! നിന്റൊരു ജായ്കറ്റ് വാങ്ങാന്ന് കരുതിയാ വിളിച്ചേ!”
“അതിനിപ്പം ചേച്ചി ഷർട്ടല്ലേ ഇട്ടേക്കുന്നേ…!”
ചോദ്യം കഴിഞ്ഞാ അക്കിടി പുടികിട്ടുന്നേ! ഞാൻ ചമ്മി കണ്ണിറുക്കി നാവ് കടിച്ചതും ചേച്ചിയുടെ ചിരിയോടെയുള്ള സ്വരം മുഴങ്ങി!
“കള്ളത്തെമ്മാടീ ഇറങ്ങിവാടാ ഇവിടെ!”
ഞാൻ കള്ളത്തരം തൊണ്ടിസഹിതം പിടിയ്കപ്പെട്ടവന്റെ മുഖഭാവത്തോടെ ഇറങ്ങിച്ചെന്നു!
മുഖവും കുനിച്ച് നിന്ന എന്നോട് ചേച്ചി ചിരിയോടെ:
“കാണ്ടാമൃഗത്തിലും തൊലിക്കട്ടിയുള്ള നിനക്കും നാണോ! വാ വന്ന് കേറ്…!”
ചേച്ചി ചെന്ന് വണ്ടി സ്റ്റാർട്ടാക്കി!
ഞാനും ചെന്ന് ഡോർ തുറന്ന് മുഖവും കുമ്പിട്ട് കയറിയിരുന്നു.
“നിന്റെ ഫോർച്ച്യൂണർ പുറത്തിറക്കാൻ ഷട്ടർ തുറന്നിട്ടില്ല! സിഫ്റ്റ് പോർച്ചിലുണ്ടുതാനും! അപ്പോ ഈ ദിവസങ്ങളിലെല്ലാം നീ ജനലിന് മറഞ്ഞ് എന്നെ കാണുന്നൊണ്ടന്ന് എനിക്കറിയാരുന്നെടാ പൊട്ടാ!”
“രതീഷേ…..”
അൽപം കഴിഞ്ഞ് ചേച്ചി പതിയെ വിളിച്ചു. ഞാൻ മൂളി.
“നിന്റെ ഈ പോക്ക് അപകടത്തിലേയ്കാ മോനേ! അത് നിന്റേം എന്റേം ജീവിതം നശിപ്പിക്കും! എനിക്ക് നിന്നോടും താൽപ്പര്യമുണ്ടെന്ന് കൂട്ടിക്കോ!
പക്ഷേ നമ്മക്കീ നല്ല ബന്ധം മതി! അതിന് വേറൊരു നിറം വേണ്ട!”
“ചേച്ചീ… എന്റെ ആയുസ്സിൽ സ്നേഹം എന്ന വികാരം തോന്നിയ ഒരേയൊരാൾ ചേച്ചിയാ! അശ്വതി ഇപ്പോഴും കരുതുന്നത് ഞാനവളെ ജീവനുതുല്യം സ്നേഹിക്കുന്നൊണ്ടെന്നാ! എന്റെ അഭിനയം അത്ര മികച്ചതാ!
അവള് വിരൂപയായ കൊണ്ടല്ല എന്തോ എനിക്കങ്ങനെ സ്നേഹോ പ്രേമോ ഒരുത്തിയോടും തോന്നീട്ടില്ല ഒരുത്തിയോടും!
ചേച്ചിയേക്കാട്ടിലും എത്രയോ മടങ്ങ് കൂടുതൽ സൌന്ദര്യവും ശരീരഭംഗിയുമുള്ള എത്ര പെങ്കൊച്ചുങ്ങളും ചേച്ചിമാരുമൊക്കെ എന്റെ പിന്നാലെ നടന്നിട്ടുണ്ടെന്നറിയാവോ?
അവരോടൊന്നും തോന്നാത്ത ഒരിത്! എന്താ പറയുക! എനിക്കറിയില്ലത്…!”
“ആഹാ…! നീ കണ്ട സുന്ദരികളിലൊന്നും കാണാത്ത എന്താടാ ഈ നാപ്പത് വയസ്സായ കിളവീടടുത്ത് നീ കണ്ടത്…!!!”
ചേച്ചി ഉറക്കെ ചിരിച്ചു.
ഞാനും ചിരിച്ചു.
“കിളവിയോ! എന്നാ ഞാൻ കെളവനുമാ! നമ്മളെ അറിയുവേലാത്ത ആരു കണ്ടാലും ഭാര്യേം ഭർത്താവുമല്ല എന്ന് പറയുവോ!”
“അല്ല നിനക്ക് പെണ്ണിനോടൊരു പൂതീമില്ലല്ലോ! അപ്പ എന്റെ ശരീരം വേണ്ടല്ലോ…?”
“വേണം! ശരീരോം വേണം മനസ്സും വേണം എല്ലാം വേണം എനിക്കീ രേവതീനെ മുഴുവത്തോടെ വേണം!”
ഞാൻ ചാടിക്കേറി പറഞ്ഞു!
ചേച്ചി വീണ്ടും ചിരിച്ചു:
“ടാ…. ഞാനൊരു ഭാര്യയാ! അമ്മയാ! എന്റെ കുടുംബത്തെ നയിക്കുന്ന കുടുംബനാഥയാ!
നീയോ? നീയൊരു ഉത്തരവാദിത്വമുള്ള ഭർത്താവും അച്ചനുമാ അത് മറന്നുള്ള ഒരു കളിയ്കും ഞാനില്ല!”
ഉറച്ച ശബ്ദത്തിൽ തരിതീർത്ത് രേവതിചേച്ചി അത് പറഞ്ഞപ്പോൾ എന്റെ മുഖം മങ്ങി.
ചേച്ചി ആശ്വസിപ്പിയ്കും പോലെ തുടർന്നു….
“ന്റെ മോനേ…. നിന്നെപ്പോലെ തന്നെ എനിയ്കും നിന്നെ ഇഷ്ടാടാ! ഒന്നിക്കണോന്ന് ആഗ്രഹോമൊണ്ട് താനും!
പക്ഷേ നമ്മടെ സാഹചര്യങ്ങൾ! അത് നാം മറക്കാൻ പാടില്ല!
നമുക്ക് സ്നേഹിയ്കാം പക്ഷേ അത് ശരീരം കൊണ്ട് വേണ്ട!”
ഞാൻ ഒന്നും പറയാനാവാത്ത അവസ്ഥയിൽ ഒരു മരപ്പാവ കണക്കേ ഇരുന്നു!
“നിനക്കറിയ്വോ ഈ നാൽപ്പത് വയസിനോടിടയ്ക് എന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷനുമായി ഞാൻ ഇതുവരെ കിടപ്പറ പങ്കിട്ടിട്ടില്ല!”
