ഞാൻ വായിച്ചുകൊണ്ടിരുന്ന ഫയറിലേയ്ക് തന്നെ മുഖം താഴ്തി.
“ടീ രേവൂ പോകല്ലേ…..”
ജിഷചേച്ചിയുടെ വിളി ഉയർന്ന് കേട്ടു.
“ഞാനെന്നാ ക്ളാസ് കഴിഞ്ഞ് നിന്നെ കാണാന്ന് കരുതി പോവാരുന്നു….!”
കിളിമൊഴിയോടെ അവർ പറഞ്ഞ് കൊണ്ട് ഡോർ അടച്ച് തിരിഞ്ഞു.
എടീ രേവൂ! ക്ളാസ് കഴിഞ്ഞ് നിന്നെ കാണാമെന്ന്! അപ്പോൾ പേര് രേവതി! എടീ പോടീ ബന്ധമാണ് ചേച്ചിയുമായി!
അവരുടെ സംസാരം കഴിഞ്ഞ് രേവതി വന്ന് കടയുടെ ഗ്ളാസ് ഡോർ തുറന്ന് കൊണ്ട് പറഞ്ഞു:
“ടീ കൊച്ചേ ഒരു സ്റ്റെയ് ഫ്രീ താടീ ഒരു ഹെയർറിമൂവറൂടി…!”
പറഞ്ഞിട്ട് നോക്കുന്നത് എൻറെ മുഖത്തോട്ട്! രേവതിയുടെ മുഖം കടലാസുപോലെ വിളറി!
“ശ്ശെ!… ഞാനാ പെങ്കൊച്ചാന്നാ ഓർത്തേ….”
ചമ്മലിൽ രേവതി ഒരുവിധം പറഞ്ഞൊപ്പിച്ചു.
“അതിനെന്താ…..!”
ഞാൻ ചിരിച്ച് സാധനങ്ങൾ എടുത്ത് കൊടുത്തു.
“ജിഷേടെ കസിനാ അല്ലേ! ഞാൻ രേവതി ഞാനുമവളും ഡിഗ്രിയ്ക് ഒരുമിച്ച് പഠിച്ചതാ! മോനിവിടെ ട്യൂഷനൊണ്ട് എന്നാൽ വരട്ടേ!”
കാശും തന്ന് രേവതി യാത്രയായി! എന്തോ കൈമോശം വന്നത് പോലെ ഇതികർത്തവ്യാമൂഢനായി ഞാനുമിരുന്നു……
എന്താണെന്നറിയില്ല രേവതിചേച്ചിയെ കണ്ടത് മുതൽ പത്ത് മുപ്പത് വയസ്സ് വരേയും ഇല്ലാതിരുന്ന എന്തോ ഒരിളക്കം എന്നെ ബാധിച്ചു!
ജീവിതത്തിൽ കൃത്യനിഷ്ഠ എന്നത് എന്ത് എന്ന് അത് വരെയും അറിയാതിരുന്ന ഞാൻ കൃത്യമായും ആ പെണ്ണ് പോകുമ്പോൾ ചെന്ന് കടയിലിരുന്ന് തുടങ്ങി!
രേവതിചേച്ചിയും ഗൂഢമായ ഒരു മന്ദസ്മിതത്തോടെ എന്റെ ആ മാറ്റം മനസ്സിലായി എന്നത് അറിയിച്ചു!
ഏഴരയ്ക് ട്യൂഷൻ തീരുന്നതിന് പത്തിരുപത് മിനിട്ട് മുൻപേ വന്ന് കടയിൽ ഞാനുമായി സംസാരിച്ചിരിയ്കുന്നത് ചേച്ചി ഒരു പതിവാക്കി! മാസങ്ങൾ കടന്ന് പൊയ്കൊണ്ടിരുന്നു….
ട്യൂഷനില്ലാത്ത ദിവസങ്ങളിൽ ഞാൻ വല്ലാത്തൊരുതരം വീർപ്പുമുട്ടൽ അനുഭവിയ്കാൻ തുടങ്ങി…..
“ഞാൻ നിന്നെക്കാട്ടിലും എത്രവയസിന്റെ മൂത്തതാന്ന് അറിയാവോടാ നിനക്ക്..?”
ഒരു ദിവസം ഞങ്ങൾ കടയ്കുള്ളിൽ സംസാരിച്ച് കൊണ്ടിരിയ്കുമ്പോൾ പെട്ടന്ന് രേവതിച്ചേച്ചി ഒരു കള്ളപ്പുഞ്ചിരിയോടെ ചോദിച്ചു!
“ജിഷേച്ചീന്റെ കൂടെ പഠിച്ചതല്ലേ അപ്പ പത്തുവയസ്സ് മൂത്തതാ! എന്താ ചേച്ചീ…?”
ഞാൻ അമ്പരന്ന് ചോദിച്ചു.
“അല്ല! നിനക്കതറിയാവോ എന്ന് ചോദിച്ചെന്നേയുള്ളു”
ചേച്ചി വീണ്ടും അതേ പുഞ്ചിരിയോടെ പറഞ്ഞിട്ട് വിഷയം മാറ്റി.
“അച്ചൂന്റെ ഫോട്ടോ വല്ലതും ഇവിടുണ്ടോടാ…? ഞാൻ കണ്ടിട്ടില്ലവളെ!”
“കാണാൻ പോണ പൂരം പറഞ്ഞറീക്കുന്നതെന്തിനാ! നാല് മാസോടെ ഷമിക്ക് അവള് പ്രസവത്തിന് ഇങ്ങെത്തും!”
“മ്…. മ്! ജിഷ പറഞ്ഞിട്ടൊണ്ടെല്ലാം! നീ ആള് ഈ എടപെടും പോലൊന്നുവല്ല ഭയങ്കരനാ അല്ലേ!”
“ആ കോപ്പ് ചേച്ചി എല്ലാം പറഞ്ഞല്ലേ”
ഞാൻ വളിച്ച ഒരു ചിരിയോടെ ചമ്മി ചോദിച്ചു.
“ഉം…! എല്ലാം! ആട്ടെ ഞാനാ നാപ്കിൻ വാങ്ങിയ അന്നുമൊതല് ജീവിതത്തീ വടീം കൊടേം ഒരിടത്ത് വെച്ചിട്ടില്ലാത്ത നീ എന്തുദ്ദേശത്തിലാടാ കൃത്യമായും ഈ കടേം തൊറന്നിരിക്കുന്നേ!”
വെറും പച്ചയ്ക് വെട്ടിത്തുറന്നുള്ള രേവതിച്ചേച്ചിയുടെ മൂർച്ചയുള്ള ചോദ്യത്തിന് മുന്നിൽ ഞാൻ പതറിപ്പോയി!
“അത് ചേച്ചീ…. അത്… ഇപ്പ അങ്ങനെ കന്പനികൂടിച്ചയൊന്നുമില്ല അതാ…”
ഞാൻ വിക്കി വിക്കി ഒരുവിധത്തിൽ ചേച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചതും ഒരു ദൈവദൂതനെപ്പോലെ അഖിൽ ട്യൂഷൻ കഴിഞ്ഞെത്തി വന്ന് ചേച്ചിയെ വിളിച്ചു!
എണീറ്റ് എന്നെ നോക്കി ഒന്നിരുത്തി മൂളിയിട്ട് രേവതിചേച്ചി അഖിലിനൊപ്പം പോയി വണ്ടിയെടുത്തു.
പിടിയ്കപ്പെട്ട ജാള്യതയിൽ ചമ്മി നാണംകെട്ട ഞാനും കടയുമടച്ച് ചെന്ന് ജവാനിൽ അഭയം പ്രാപിച്ചു!
പിറ്റേന്ന് ഉച്ചയോട് കൂടി രേവതിച്ചേച്ചിയുടെ വിളി വന്നു! ഞാൻ ഫോണെടുത്തില്ല. വൈകിട്ട് ചേച്ചി വന്നപ്പോൾ പതിവിന് വിപരീതമായി ഒരുപാട് കാലം കൂടി കട അടഞ്ഞ് കിടക്കുന്നു!
ചേച്ചി അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ ചുറ്റുപാടുമൊന്ന് ഓടിച്ച് നോക്കിയിട്ട് കാറിൽ കയറി പോകുന്നത് വീടിന്റെ മുകൾ നിലയിലെ ജനൽകർട്ടന് മറഞ്ഞ് നിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു..!
