ചേച്ചി വീണ്ടും പറഞ്ഞു.
വഴിയരികിൽ കരിന്പിൻ ജ്യൂസ് കണ്ട ചേച്ചി വണ്ടി ഒതുക്കി നിർത്തി!
ജ്യൂസ് കുടിച്ചുകൊണ്ട് ചേച്ചി തിരക്കി
“അശ്വതി എന്നു വരുമെടാ..?”
“അടുത്ത മാസം! അതിനടുത്ത മാസമാ ഡേറ്റ് പറഞ്ഞേക്കുന്നേ..”
“അവളെ ഒന്ന് കണ്ട് പരിചയപ്പെടണോലോ! പ്രസവത്തിന് മൂന്നാല് മാസം കാണില്ലേ ഇവിടെ..?”
ഞാൻ ചിരിച്ചു:
“ഇങ്ങോട്ടല്ല ചേച്ചീ വരുന്നെ നേരേ വീട്ടിലോട്ടാ ഈപ്രാവശ്യം ഇങ്ങോട്ട് വരുന്നേയില്ല! അവളെത്തും മുന്നേ ഞങ്ങളങ്ങ് വീടും പൂട്ടി പോകും”
അശ്വതിയെ രേവതിച്ചേച്ചി കണ്ടുപോയാൽ പണിപാളും! ഞാൻ അച്ചുവിന് നൽകിയിരിക്കുന്ന വൃത്തികെട്ട അഹങ്കാരസ്വഭാവം അപ്പാടെ നുണയാണെന്നത് വെളിച്ചത്ത് വരും!
ഇവിടെ വന്ന് രണ്ടാഴ്ച കഴിഞ്ഞ് വീട്ടിലേയ്ക് പോകാനുള്ള പ്ളാൻ എന്ത് പാടുപെട്ടാ മാറ്റിയത് എന്ന കാര്യം എനിയ്കല്ലേ അറിയൂ..!!!
“അപ്പ നിന്റെ കടയോ..?”
“അതാ പെണ്ണൊണ്ടല്ലോ! രണ്ടയ്ചേലൊന്നോ വല്ലോം വന്ന് നോക്കിയാ മതിയല്ലോ”
“അപ്പ നിന്നെയിനി കാണണേ നാലഞ്ച് മാസം കഴിയും!”
ചേച്ചി വിഷമത്തോടെ പറഞ്ഞു. ഞാൻ ചിരിച്ചു.
“എന്റെ രേവൂട്ടിയെ കാണാതെ ഞാനെങ്ങനവിടെ കഴിയും? ആഴ്ചേലൊന്ന് ഞാനിങ്ങ് പോരും!”
“പോടാ ചെക്കാ! കൊഞ്ചാതെ!”
ചേച്ചി സ്നേഹത്തോടെ കൈയോങ്ങി.
അശ്വതി എത്തുന്ന ആ ആഴ്ച ഞങ്ങൾ വീട്ടിൽ പോകുന്നത് വരെ ചേച്ചി എന്നും
കടയിൽ വന്നു!
ഈ വരവിന് ഇവിടെ തങ്ങുന്നുമില്ല അശ്വതിയും രേവതിചേച്ചിയും തമ്മിൽ കാണുകയുമില്ല എന്ന ഉറപ്പിൽ ഞാൻ അശ്വതിയുടെ ആരെയും കൂസാത്ത സ്വഭാവവും കാശിന്റെ അഹങ്കാരവും ആ വൈരൂപ്യവുമൊക്കെ എന്നോട് നല്ല സഹതാപം തോന്നത്തക്ക വിധത്തിൽ നല്ല വിശദമായി തന്നെ ഞാൻ ചേച്ചിയുടെ മുന്നിൽ അവതരിപ്പിച്ച് ഫലിപ്പിച്ചു!
ജിഷചേച്ചിയ്കും അശ്വതിയേപ്പറ്റി അറിയാവുന്നത് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതിനും മുൻപത്തെ ചരിത്രമായത് എനിക്ക് വലിയ ഗുണമായി!
അശ്വതി വരുമ്പോൾ ആകെയുള്ള ഒരുമാസത്തിൽ ഇവിടെ തങ്ങുക മൂന്നോ നാലോ ദിനം മാത്രമാണ്. ഇവിടെ വച്ച് ജിഷചേച്ചിയുമായി ഒട്ട് കണ്ടിട്ടുമില്ല!
അശ്വതിയുടെ മുന്നിൽ കാശിന് വേണ്ടി മാത്രം ഞാൻ സ്നേഹം അഭിനയിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന് ഞാൻ ഒരുവിധം രേവതിചേച്ചിയെ പറഞ്ഞ് പറഞ്ഞ് ബോദ്ധ്യപ്പെടുത്തി! നൂറ് ശതമാനവും അങ്ങോട്ട് ഏറ്റില്ല എങ്കിലും!
എന്റെ ചരിത്രങ്ങൾ മുഴുവനും
മനസ്സിലാക്കിയ ചേച്ചി ചേച്ചിയുടെ കുടുംബജീവിതത്തെ പറ്റി ചോദിച്ചാൽ പിടിതരാതെ ഒഴിഞ്ഞ് മാറി!
ഞങ്ങൾ നിന്നെപ്പോലല്ല പരസ്പരം നല്ല സ്നേഹത്തോടാ ജീവിയ്കുന്നത് എന്ന് മാത്രം പറഞ്ഞ് ചിരിച്ച് വിഷയം മാറ്റും!
അങ്ങനെ അശ്വതി എത്താറായി. ഞങ്ങൾ വീട്ടിലേയ്ക് തിരിച്ചു. ഞങ്ങൾ ചെന്ന് മൂന്നാം ദിവസം അശ്വതിയുമെത്തി!
സ്വതവേ ഉള്ള വലിയ വയറിന്റെ കൂടെ ഗർഭവും കൂടായപ്പോൾ അത് എനിക്ക് വല്ലാത്ത മനം മടുപ്പിയ്കുന്ന വൈകൃതമായി!
ഗർഭാലസ്യം മുഖത്തും നിഴലിച്ചപ്പോൾ അവൾ യധാർത്ഥ “മറുത” തന്നായി.
എന്നെ അതിശയിപ്പിച്ചതും അസ്വസ്ഥതപ്പെടുത്തിയതും അതൊന്നുമായിരുന്നില്ല!
സത്യം പറഞ്ഞാൽ അശ്വതിയുമായി എന്റെയോ അവളുടെയോ വീടുകളിലോ ബന്ധുവീടുകളിലോ പോകുന്ന കാര്യം എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു…!
വർഷത്തിൽ 30 ദിവസങ്ങൾ മാത്രം നാട്ടിൽ കഴിയുന്ന അവൾ വീട്ടിലും നാട്ടിലുമെല്ലാം അശ്വതിയല്ല അവരുടെയെല്ലാം സ്വന്തം അച്ചു ആയിരുന്നു!
സുന്ദരനായ എന്നെ നോക്കി ഒന്ന് പുഞ്ചിരിയ്കുക പോലും ചെയ്യാത്ത മൈരുകൾ ആ മറുതായെ അച്ചൂ…. അച്ചുമോളേ അച്ചൂചേച്ചീ അച്ചുവാന്റീ… ഇങ്ങനെ തേൻപുരട്ടി മാത്രം വിളിയ്കുന്നത് കേൾക്കുമ്പോൾ എനിക്ക് സഹിയ്കുമോ!
മരപ്പട്ടിയുടെ മോന്തയും മാക്കാച്ചിത്തവളയുടെ രൂപവും കരിമന്തിയുടെ നിറവുമുള്ള അവളെ എല്ലാരും പൊന്നുപോലെ സ്നേഹിച്ചു! ഓറഞ്ചിന്റെ നിറവും പുരുഷന്മാർ പോലും അസൂയയോടെ നോക്കുന്ന സൌന്ദര്യവും ഉറച്ച ആരോഗ്യമുള്ള ശരീരവുമുള്ള എന്നെയാകട്ടെ ജനം വെറുത്തു! ഇതെന്തൊരു ലോകം!
സുന്ദരനായ എന്റെയൊപ്പം വിരൂപയായ അവൾ അപകർഷതയോടെ നടക്കുമെന്ന എന്റെ ധാരണ അപ്പാടെ തെറ്റി!
