ആജീവനാന്തം – 2അടിപൊളി  

“””സാരി ഉടുക്കാൻ സഹായിക്കണോ?””” മുറിയിലേക്ക് നോക്കി ഞാൻ ചോദിച്ചപ്പോൾ ഒറ്റടിക്ക് പുള്ളിക്കാരി നോ പറഞ്ഞു

“””ഞാൻ അങ്ങോട്ട് വരട്ടെ?”””

“””ഉം””” ചേച്ചി സമ്മതം മൂളിയതും ഞാൻ വേഗം ചേച്ചിയുടെ മുറിയിൽ കയറി കട്ടിലിൽ ചാടികേറി ഇരുന്നു…

ചേച്ചി എന്നെ മൈൻഡ് ചെയ്യാതെ ഒരു കറുപ്പിൽ ഗോൾഡൻ ഡിസൈൻ വരുന്ന സാരി എടുത്ത് ഞൊറിഞ്ഞ് ഉടുത്തു…. ഞാൻ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിച്ച് ഇരുന്നു…. ഈ സാരിയുടുക്കുന്നത് കണ്ടിരിക്കുക എന്ന് വെച്ചാൽ നല്ല രസമുള്ള സംഭവമാണ്… എന്താ ഫീൽ!!!

പെട്ടെന്ന് ഉടുത്തു കഴിഞ്ഞത് പോലെ തോന്നി…. ഒന്നൂടെ ഊരി ഉടുക്കുമോ എന്ന് ചോദിക്കാൻ തോന്നി, അപ്പോഴേക്കും ചേച്ചി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി…. പക്ഷെ ഞാൻ കുറച്ച് നേരം അവിടെ തന്നെ ഇരുന്നു

 

കുറച്ച് നേരം കഴിഞ്ഞപ്പോൾ ചേച്ചി ഒരു ഷർട്ടും പാന്റും കൊണ്ടുവന്ന് എന്റെ കൈയിൽ തന്നു… “””ഇതാ… ഈ ഷർട്ടും പാന്റും ഇട്ട് നോക്ക്”””

“””ഇതാരതാ?”””

“””നിനക്ക് ഇഷ്ടപ്പെട്ടാൽ നിന്റെത്””” ചേച്ചി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

 

“””ഏഹ്?”””

 

“””എടാ ചെക്കാ ഇത് നമ്മള് ഇന്നലെ മാളിൽ പോയപ്പൊ ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ…. ഇട്ട് നോക്കിയിട്ട് ഇഷ്ടായോന്ന് പറ””” അപ്പോഴാണ് എനിക്ക് സംഭവം കത്തിയത്, ഇന്നലെ ആടിനെ പറമ്പിൽ പുല്ല് തിന്നാൻ വിട്ടിട്ട് ആട്ടിടയൻ വിശ്രമിക്കുന്നത് പോലെ ചേച്ചിയെ ഷോപ്പിംഗിന് വിട്ടിട്ട് ഞാൻ ഫോണിൽ തോണ്ടി ഇരുന്ന സമയത്ത് വാങ്ങിയതാണ്….

“””എനിക്ക് വേണ്ടി ചേച്ചി വാങ്ങിയതല്ലേ, ഇട്ട് നോക്കാതെ തന്നെ ഇഷ്ടായി”””

“””ഓ… അത്രയ്ക്ക് വേണ്ട, ഇട്ട് നോക്കിയിട്ട് പറ”””

ഞാൻ ഷർട്ടും പാന്റും നിവർത്തി എങ്ങനെയുണ്ടെന്ന് നോക്കി… ഒരു ബ്ലാക്ക് ജീൻസും ബ്ലാക്ക് ബനിയനും അതിന് മുകളിൽ ഇടാൻ ഡാർക്ക് ഗ്രീൻ ഡെനിം ജാക്കറ്റും…. ഞാൻ പൊതുവെ ഇങ്ങനത്തെ വേഷം ഒന്നും കെട്ടാറില്ല, സാധാ ഷർട്ടും പാന്റും ആണ് എനിക്ക് ഇഷ്ടം… പിന്നെ ചേച്ചി ആദ്യമായി വാങ്ങി തന്നതല്ലേ, വിഷമിപ്പിക്കണ്ട എന്ന് കരുതി ഇടാൻ തീരുമാനിച്ചു…

“””ഞാൻ പോയി ഇട്ടിട്ട് വരാം”””

“””അതെന്തേ എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറ്റാൻ കുറവാണോ?””” ഡ്രസ്സും എടുത്ത് മുറിയിലേക്ക് പോവാൻ ഒരുങ്ങിയ എന്നെ നോക്കി ചേച്ചി ചോദിച്ചു

“””ഏയ് ഞാൻ വേണേ ഇവിടെ നിന്ന് മാറ്റും, പക്ഷെ അടിയിൽ ഒന്നും ഇല്ലാത്തോണ്ട് ചേച്ചി ചിലപ്പോ സുനാപ്പി കണ്ട് പേടിക്കും”””

“””വൃത്തിക്കെട്ടവൻ…. പോയി മാറ്റി വാ”””

ഞാൻ മുറിയിൽ പോയി ഒന്ന് ഫ്രഷായിട്ട് ചേച്ചി തന്ന ഡ്രസ്സ് എടുത്തിട്ടു…. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് നോക്കി…. ദൈവമേ!!! ഇത് ഞാൻ തന്നെയാണോ എന്ന് തോന്നി പോയി… സ്വയം പൊക്കി പറയുകയാണ്, ഡ്രസ്സ് എനിക്ക് നന്നായി ചേരുന്നുണ്ട്…. ലുക്കിങ് കൂൾ സ്പ്രെയും വാരി പൂശി ഞാൻ ചേച്ചിയെ കാണിക്കാൻ ഇറങ്ങി… പുള്ളിക്കാരി ഒരുങ്ങി റെഡിയായി സോഫയിൽ എന്നെ കാത്ത് ഇരിപ്പാണ്… അണിഞ്ഞൊരുങ്ങി മനുഷ്യനെ കൊല്ലുന്ന ലുക്കിലാണ് പെണ്ണ്… ഇന്നത്തെ ഷോസ്റ്റീലർ ആവാൻ കച്ചകെട്ടി ഇറങ്ങിയതാണെന്ന് തീർച്ച, പക്ഷെ അതിന് ഇങ്ങനെ ഒരുങ്ങേണ്ട ആവശ്യമൊന്നുമില്ല… വെറുതെ പോയി നിന്നാൽ മതിയല്ലോ!!!

“””ഓ…ഹ്…. അടിപൊളി””” എന്നെ കണ്ടതും ചേച്ചി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…

 

“””ഞാൻ എന്തിട്ടാലും പൊളി ആയോണ്ട് കുഴപ്പമില്ല””” ചേച്ചി വാങ്ങി തന്ന ഡ്രസ്സ് ധരിച്ചപ്പോൾ ഒരു എക്സ്ട്രാ കോൺഫിഡൻസ് വന്നിട്ടുണ്ട്, ആ ഗമയിൽ ഞാൻ അടിച്ച് വിട്ടു…

 

“””പോ മോനെ…. ഇതെന്റെ സെലക്ഷന്റെ പവറാണ്… എന്തായാലും നല്ല രസമുണ്ട്””” ചേച്ചി എന്റെ ജാക്കറ്റിന്റെ കോളർ പിടിച്ച് നേരെയാക്കി കൊണ്ട് പറഞ്ഞു… ഒരു ഭാര്യ ഭർത്താവിനെ ശ്രദ്ധിക്കുന്നത് പോലെ ചേച്ചി എന്റെ മുടിയും ഡ്രെസ്സും എല്ലാം നേരെയാക്കി തന്നു…

“””എവിടെ വെച്ചിട്ടാണ് പാർട്ടി?”””

 

“””അത് മാർത്ഥഹള്ളി ഒരു ഹാളിൽ വെച്ചാ… ലൊക്കേഷൻ വാട്സാപ്പിൽ അയച്ച് തന്നിട്ടുണ്ട്”””

 

“””ഓ മാർത്ഥഹള്ളിയോ…. ട്രാഫിക്കില് അവിടെ എത്താൻ എന്തായാലും ഒന്നര മണിക്കൂർ കൺഫേം””” ട്രാഫികിൽ വണ്ടി ഓടിക്കുന്നത് ആലോചിച്ച് ഞാൻ വിഷമത്തോടെ പറഞ്ഞു

 

“””അത് കുഴപ്പമില്ല…. ഇപ്പൊ ആറര ആയിട്ടല്ലേ ഉള്ളു, ഏഴരയ്ക്ക് ആണ് പരിപാടി തുടങ്ങു… ഇപ്പൊ ഇറങ്ങിയാ നമ്മള് ഏകദേശം ടൈമിൽ തന്നെ അവിടെ എത്തും””” ചേച്ചി നിസ്സാരമായി പറഞ്ഞു… അല്ലേലും വണ്ടി ഓടിക്കുന്നവനല്ലേ അതിന്റെ വിഷമം നോക്കണ്ടു…

 

അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു… ഞാൻ പ്രതീക്ഷിച്ചത് പോലെ നല്ല ട്രാഫിക് ആയിരുന്നു… പോവുന്ന വഴിക്ക് ഞാൻ ഇന്നത്തെ പരിപാടിയെ കുറിച്ചും അതിന്റെ ആതിഥേയരെ കുറച്ചും എല്ലാം ഒന്ന് ചേച്ചിയോട് ചോദിച്ച് മനസിലാക്കി വെച്ചു…. അല്ല എന്തായാലും പൊട്ടൻ ചന്തയ്ക്ക് പോയ പോലെ ഒരു മൂലയിൽ വായനോക്കി നിൽക്കാനുള്ളതാണ്, എന്നാലും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ….

ഇന്ന് ആനിവേഴ്സറി ആഘോഷിക്കുന്ന ദിവ്യയും ഭർത്താവും, രണ്ട് പേരും മലയാളികളാണ്… അവരുടെ പത്താമത്തെ വെഡിങ് ആനിവേഴ്സറിയാണ് ഇന്ന്…. ചേച്ചിയുടെ ഓഫീസിലുള്ളവരെയും അവരുടെ ഫാമിലിയെയും അതുപോലെ ദിവ്യയുടെ ഭർത്താവിന്റെ ഓഫീസിലുള്ളവരെയും ഫാമിലിയെയും ആണ് പാർട്ടിക്ക് വിളിച്ചിരിക്കുന്നത്… ചേച്ചിയുടെ ഓഫീസിൽ പകുതി മുക്കാൽ ഭാഗം സ്റ്റാഫും മലയാളീസാണ്, അതുകൊണ്ട് എനിക്ക് സംസാരിച്ച് ഇരിക്കാൻ ആളെ കിട്ടും എന്നൊക്കെയാണ് പുള്ളിക്കാരി പറയുന്നത്, അതുകൂടെ കേട്ടപ്പോൾ ഞാൻ ശരിക്കും ചടച്ചു… പിന്നെ ആകെയുള്ള ഒരു ആശ്വാസം ഡ്രിങ്ക്സ് ഉണ്ടാവും, പക്ഷെ അതും ഓവർ വലിച്ചുവാരി അടിക്കാൻ നിൽക്കരുതെന്ന് നിർദേശം കിട്ടി കഴിഞ്ഞു….

അങ്ങനെ ഒന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ ലൊക്കേഷനിൽ കാണിച്ച ഹാളിന് മുന്നിൽ എത്തി….

കാർ ഒതുക്കി പാർക്ക് ചെയ്തപ്പോൾ ചേച്ചി ആദ്യം പുറത്തിറങ്ങി “””ഹലോ സൗമ്യാ””” കാറിൽ നിന്ന് ഇറങ്ങിയതും ചേച്ചിയെ കണ്ട് ഒരു മദ്യവയസ്ക്കൻ അടുത്തേക്ക് വന്നു… അതേ സമയം ഞാനും കാറിൽ നിന്ന് പുറത്തിറങ്ങി…

“””ഓ ഹസ്ബന്റിനെ കൂട്ടിയാണോ വന്നത്…. നൈസ്, തന്റെ ഹബ്ബിയെ ഇതുവരെ പരിചയപ്പെടാൻ പറ്റിയിട്ടില്ല”””

“””അല്ല സാർ…””” ചേച്ചി അയാളെ തിരുത്താൻ പോവുമ്പോഴേക്ക് അങ്ങേര് എന്റെ അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു…

“””ഹായ്”””

“””ഹായ്””” ഞാൻ അങ്ങേർക്ക് കൈ കൊടുത്തു

“””എന്റെ പേര് തോമസ് ഫിലിപ്…. ഞാൻ സൗമ്യേടെ ഓഫീസിലെ ഫിനാൻസ് മാനേജറാണ്….. ഇയാൾടെ പേര് എന്തായിരുന്നു?”””

Leave a Reply

Your email address will not be published. Required fields are marked *