ആജീവനാന്തം – 2 2അടിപൊളി  

“””അല്ല… ചേച്ചി എന്താ പറയാഞ്ഞത് ഞാൻ ഭർത്താവല്ലാന്ന്?”””

“””അതിന് അയാള് ഗ്യാപ്പ് തരണ്ടേ””” ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു… ചേച്ചിയും ചിരിച്ചുപോയി…

 

“””ചേച്ചിയുടെ ഓഫീസിൽ ആരും ഏട്ടനെ ഇതുവരെ കണ്ടിട്ടില്ലേ?”””

“””ഇല്ല”””

“””ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലേ?”””

“””ചാൻസില്ല”””

“””എന്നാൽ ഇന്ന് ഫുൾ ഞാനാണ് ചേച്ചിയുടെ ഭർത്താവ്… കേട്ടോ”””

“””ഏയ് അതൊന്നും ശരിയാവില്ല”””

“””എന്തുകൊണ്ട്?”””

“””ശരിയാവില്ല…. അത്ര തന്നെ”””

“””പ്ലീസ് ചേച്ചീ…. ചേച്ചി എന്തായാലും ഓഫീസിൽ ആരോടും അത്ര ക്ലോസ് ഒന്നുമല്ല…. പിന്നെ ഏട്ടന്റെ സ്വഭാവം വെച്ച് അങ്ങേര് ഒരിക്കലും ചേച്ചിടെ ഓഫീസിൽ ഒരു പരിപാടിക്കും വരാനും സാധ്യതയില്ല…. അതോണ്ട് ആരും അറിയാൻ പോണില്ല”””

“””ഏയ്… അത് ശരിയാവില്ല””””

“””എന്ത് ചേച്ചി, ശരിക്കും എനിക്ക് ചേച്ചിയുടെ ഭർത്താവാവാൻ പറ്റിയില്ല… ഇപ്പൊ കുറച്ച് നേരത്തേക്ക് എങ്കിലും ഇവിടെ വന്നിട്ടുള്ള ആൾക്കാര് അങ്ങനെ വിചാരിച്ചോട്ടെ, അതുകൊണ്ട് ആർക്കും ഒരു നഷ്ടവും വരാനില്ല…. പ്ലീസ്”””

“””ഗോകു…. “””

“””കൂടുതൽ ആലോചിച്ച് തല പുകയ്ക്കണ്ട, നോർമലായി ബിഹേവ് ചെയ്‌താൽ മതി…. ആരോടും അങ്ങോട്ട് ചാടികേറി ഇതെന്റെ ഭർത്താവാണെന്ന് ഒന്നും പറയണ്ട, ആരെങ്കിലും ഇങ്ങോട്ട് ചോദിച്ചാൽ അല്ലാന്ന് പറയാഞ്ഞാ മാത്രം മതി… ഓക്കെ?”””

“””ഉം””” ചേച്ചി ആത്മവിശ്വാസം ഇല്ലാത്തൊരു മൂളല് മൂളി…

ഒടുക്കം ഞങ്ങൾ അകത്തേക്ക് നടന്നു…. ലൈറ്റിങ്ങും ഡെക്കറേഷനും എല്ലാം ചെയ്ത ഒരു വലിയ ഹാൾ, അമ്പതിനും നൂറിനും ഇടയിൽ ആൾക്കാർ ഒത്തുകൂടിയിട്ടുണ്ട്…. ഹാളിന്റെ അകത്തേക്ക് കടക്കുന്ന നിമിഷം ഞാൻ ചേച്ചിയുടെ കൈ കോർത്ത് അല്പം കൂടി ചേർന്ന് നടന്നു…. പുള്ളിക്കാരി ഒന്ന് ഞെട്ടിയ ശേഷം എന്നെ കണ്ണുരുട്ടി നോക്കിയെങ്കിലും കൈ വിടീപ്പിക്കാനോ മാറി നടക്കാനോ നിന്നില്ല….. ഞങ്ങൾ ഒരുമിച്ച് കൈ കോർത്ത് അകത്തേക്ക് കയറുമ്പോൾ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്…. ഞാൻ ചേച്ചിയുടെ മൃദുലമായ കൈയിൽ ഒന്നൂടെ മുറുക്കി പിടിച്ച് നടന്നു, ഓഫീസിൽ പല നാറികളും കണ്ണ് കൊണ്ട് നോക്കി ബോഗിക്കുന്ന ഈ ശരീരത്തിനും അവനൊന്നും എത്ര തലകുത്തി നിന്നാലും കീഴടക്കാൻ കഴിയാത്ത മനസ്സിനും എല്ലാം അവകാശിയായ ആൾ എന്ന ഭാവത്തിൽ ഞാൻ ഞെളിഞ്ഞ് നടന്നു…

 

“””സൗമ്യാ…. വാ വാ…. നിന്നെ കാണാതായപ്പൊ ഞാൻ കരുതി നീ വരില്ലാന്ന്””” എന്നൊക്കെ പറഞ്ഞ് ദിവ്യ ചേച്ചിയെ സ്വാഗതം ചെയ്തു…

“””ഹായ്””” ചേച്ചിയെ സ്വീകരിച്ച ശേഷം അടുത്ത് നിന്ന എന്നെ നോക്കിയപ്പോൾ ഞാൻ ഒരു ഹായ് അങ്ങ് കൊടുത്തു…..

“””ഹായ്….. ഞാൻ ഇവളോട് പ്രത്യേകം പറഞ്ഞിരുന്നു ഇന്ന് വരുമ്പൊ ഭർത്താവിനെ എന്തായാലും കൊണ്ടുവരണമെന്ന്, പക്ഷെ ഭർത്താവ് ഇവിടെ സ്ഥലത്തില്ല എന്നൊക്കെയാണ് ഇവള് പറഞ്ഞത്….. എന്തായാലും വന്നല്ലൊ, അത് മതി””” ദിവ്യയും ഞാൻ ചേച്ചിയുടെ ഭർത്താവാണെന്ന് കരുതി…. അപ്പൊ ശരിക്കും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവും ആയി തോന്നും അല്ലേ…. ഇനി ഈ പരിപാടി കഴിയുന്ന വരെ ഞാൻ ഉത്തമനായ ഭർത്താവായി പൂണ്ട് വിളയാടും!!!! വീണ്ടും കുറച്ച് നേരം ദിവ്യയോട് സംസാരിച്ചു… അത് കഴിഞ്ഞ് അവരുടെ ഭർത്താവിനെയും പരിചയപ്പെട്ട ശേഷം ചേച്ചി വേറെ രണ്ടുപേരോട് സംസാരിക്കാൻ പോയപ്പോൾ ഞാനൊരു മൂലയിലേക്ക് മാറി നിന്നു…

“””ഹായ് സൗമ്യയുടെ ഭർത്താവല്ലേ?””” പെട്ടെന്ന് ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പശുനക്കിയ പോലുള്ള മുടിയുള്ള കണ്ണാടി ഒക്കെ വെച്ച ഒരു പൊട്ടൻ

“””ആ അതെ”””

“””ഞാൻ സൗമ്യേടെ കൊളീഗ് ആണ്, ഹർഷൻ”””

“””ഗോകുൽ””” ഞാൻ തിരിച്ച് പേര് പറഞ്ഞിട്ട് കൈ കൊടുത്തു…

“””ഒറ്റയ്ക്ക് നിന്ന് പ്രാന്ത് പിടിക്കുന്നുണ്ടാവും അല്ലേ…. ഒരു ഡ്രിങ്ക് കഴിക്കുന്നോ?”””

“””ഏയ് ഇല്ല… വേണ്ട””” ഞാൻ ചിരിച്ചുകൊണ്ട് അത് നിരസിച്ചു

“””അടി ഇല്ലേ?”””

“””അടിയുണ്ട്… ഇപ്പൊ വേണ്ട”””

Leave a Reply

Your email address will not be published. Required fields are marked *