“””അതെന്താ നമ്മുടെ കൂടെ ഒന്നും അടിക്കില്ലേ?”””
“””ഏയ് അതല്ല…. ഡ്രൈവ് ചെയ്യാനുള്ളതാ””” ഞാൻ അയാളെ ഒഴുവാക്കാൻ ഒരു തള്ള് തള്ളി…. വെള്ളം അടിച്ച് വണ്ടി ഓടിക്കാത്ത ഒരു നല്ല മോൻ ആണല്ലോ ഞാൻ
“””ഓക്കെ…. എന്നാൽ ഞാൻ നിർബന്ധിക്കുന്നില്ല…. പിന്നെ വേറെ എന്തൊക്കെയാ വിശേഷം?”””
“””സുഖം””” സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഒറ്റവാക്കിൽ ഉത്തരം നൽകി…. പക്ഷെ ആ നാറി എന്റെ താല്പര്യമില്ലായിമ മനസിലാക്കാതെ ഓരോന്നും ചോദിച്ച് വെറുപ്പിച്ചുകൊണ്ടിരുന്നു…. പതിയെ പൊതുവായുള്ള കാര്യങ്ങളിൽ നിന്ന് വഴുതി മാറി അവൻ ചേച്ചിയെ കുറിച്ച് ഓരോന്നും സംസാരിക്കാൻ തുടങ്ങി… സൗമ്യയെ എങ്ങനെയാ പരിചയപ്പെട്ടത്, അവള് വീട്ടിൽ എങ്ങനെയാ, എന്നൊക്കെ ചോദിച്ച് തുടങ്ങിയിട്ട് മെല്ലെ അവൻ ചേച്ചിയെ പറ്റി എന്നോട് ദുഷിപ്പ് പറയാൻ തുടങ്ങി… ഭാര്യയെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, അമിതമായി വിശ്വസിക്കരുത് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വെറുതെ കേട്ട് തിരിച്ചൊന്നും പറയാതെ നിന്നു… ഒടുക്കം സഹികെട്ടപ്പോൾ ഞാൻ മറുപടി കൊടുത്തു…
“””ഇത്ര സുന്ദരിയായ ഭാര്യയെ പണിക്ക് വിട്ടിട്ട് ഒന്നിങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാത്തത് എന്താ? നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?””” എന്ന് ആ നായിന്റെമോൻ എന്നോട് ചോദിച്ചു
“””ഹർഷന്റെ കല്യാണം കഴിഞ്ഞതാണോ?””” ഉള്ളിൽ ചവിട്ടി കൂട്ടാൻ തോന്നുന്നുണ്ടെങ്കിലും ഞാൻ പുറമേ ചിരിച്ചുകൊണ്ട് ചോദിച്ചു
“””ഉവ്വ്”””
“””എന്നിട്ട് ഭാര്യ എവിടെ?”””
“””കൊണ്ടുവന്നിട്ടില്ല… വീട്ടിലാണ്”””
“””ഓ… ഇത്ര ആള് കൂടുന്ന സ്ഥലത്ത് കൊണ്ടുവന്നാൽ ആരുടെയെങ്കിലും കൂടെ ഓടി പോവുമെന്ന് കരുതിയാവുമല്ലേ കൊണ്ടുവരാഞ്ഞത്””” ഞാൻ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ അവന്റെ മുഖം മാറി… ഇളിഞ്ഞ ഭാവം വിരിയുന്നത് കണ്ട് ഞാൻ പുറമേ ചിരിക്കുന്നതിലും ഉറക്കെ ഉള്ളിൽ ചിരിച്ചു… അവൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ എന്തോ പറഞ്ഞ് മുങ്ങിയപ്പോൾ സൈഡിൽ നിന്ന സ്ത്രീ എന്നെ നോക്കി ചിരിച്ചു…. ഞാൻ അവരോടും ചിരിച്ച് കാണിച്ചിട്ട് വീണ്ടും ആ മൂലയിൽ പോസ്റ്റടിച്ച് നിന്നു…
കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി എന്റെ അടുത്തേക്ക് വന്നു
“””പോസ്റ്റ് ആയല്ലേ… സോറി”””
“””ഹേയ് ചിൽ…. എന്റെ ഭാര്യയ്ക്ക് വേണ്ടി അല്ലേ, ഈ പോസ്റ്റ് ഒക്കെ ഞാൻ അങ്ങ് സഹിക്കും””” ചേച്ചി ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി…
അപ്പോഴേക്ക് ഒരു പട തന്നെ ഞങ്ങൾക്ക് ചുറ്റും കൂടി…. അഞ്ച് ആണുങ്ങളും നാല് സ്ത്രീകളും വന്ന് “ഹായ് സൗമ്യ, ഇൻട്രൊഡ്യൂസ് അസ് ടു യുവർ ഹബ്ബി” എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടാൻ വന്നു… നാറികൾ, കുറച്ച് നേരം ചേച്ചിയുടെ കൂടെ ഒറ്റയ്ക്ക് നിൽക്കാൻ സമ്മതിക്കില്ല…
“””ഗോകു ഇത് സന്ദീപ് സാർ, ഇത് അർജുൻ, വൈശാഖ്, ജിൻസൺ, ചിതബരം, അർച്ചന, ഫാത്തിമ, ചാരു, ഇത് നാൻസി ചേച്ചി””” ചേച്ചി എനിക്ക് ഓരോരുത്തരെ ചൂണ്ടി കാണിച്ച് പേര് പറഞ്ഞ് പരിചയപ്പെടുത്തി തന്നു… എനിക്ക് ഈ കേട്ടതിൽ പല പേരുകളും വളരെ പരിചിതമായിരുന്നു, കാരണം ചേച്ചി പറയുന്ന ഓരോ കഥകളും കേട്ട് കേട്ട് പല പേരുകളും ഓർമ്മയുണ്ട്…. അതൊക്കെ ഒന്ന് മുതലെടുക്കാൻ ഞാൻ തീരുമാനിച്ചു…
“””എല്ലാരെയും നേരിട്ട് കണ്ടിട്ടില്ലേലും ഇവള് പറഞ്ഞ് ഒരുവിധം എല്ലാരെയും എനിക്ക് അറിയാം…. സന്ദീപ് സാറിന്റെ മോൻ ഈയടുത്ത് ജർമനിയിൽ പഠിക്കാൻ പോയില്ലേ? അവന്റെ വിശേഷമെന്താ, എങ്ങനുണ്ട് അവിടെ?””” കൂട്ടത്തിൽ സീനിയറായിട്ടുള്ള ആളായത് കൊണ്ട് അങ്ങേരെ പറ്റി എനിക്ക് ഓർമ്മയുള്ള കാര്യം എടുത്ത് ചോദിച്ചു….
“””ഓ…. അവൻ സുഖമായിട്ട് ഇരിക്കുന്നു മോനെ””” അങ്ങേര് എന്നെ വിളിച്ച മോനെ വിളിയിൽ തന്നെ ഉണ്ടായിരുന്നു എന്നെ ബോധിച്ചു എന്ന്…
അങ്ങനെ കുറേ നേരം അവരോട് എല്ലാരോടുമായി സംസാരിച്ച് നിന്നു…. എല്ലാത്തിനെയും ഞാൻ മടക്കി പോക്കറ്റിലാക്കി….. ഞാൻ അവരോടെല്ലാം കുറേകാലമായി പരിചയമുള്ളത് പോലെ സംസാരിക്കുന്നത് കണ്ട് ചേച്ചി കണ്ണും തള്ളി നിൽപ്പായിരുന്നു…. ആ സമയംകൊണ്ട് പാർട്ടിക്ക് വന്ന ഒരുവിധം എല്ലാവരും അത്യാവശ്യം ഫോമിൽ ആയിരുന്നു, സാധരണ പരിപാടിക്ക് പോയാൽ ഈ സമയംകൊണ്ട് ഞാനും നാലഞ്ചെണ്ണം മിനിക്കേണ്ടതാണ്, പക്ഷെ ഇന്ന് എന്താന്ന് അറിയില്ല, അതിനേക്കാൾ എല്ലാം കിക്ക് എനിക്ക് ചേച്ചിയുടെ കൂടെ നിൽക്കുമ്പോൾ കിട്ടുന്നുണ്ട്…. അതും ഭർത്താവിന്റെ പോസ്റ്റിൽ!!!…
