ആജീവനാന്തം – 2 2അടിപൊളി  

“””ഓ…ഹ്…. അടിപൊളി””” എന്നെ കണ്ടതും ചേച്ചി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…

 

“””ഞാൻ എന്തിട്ടാലും പൊളി ആയോണ്ട് കുഴപ്പമില്ല””” ചേച്ചി വാങ്ങി തന്ന ഡ്രസ്സ് ധരിച്ചപ്പോൾ ഒരു എക്സ്ട്രാ കോൺഫിഡൻസ് വന്നിട്ടുണ്ട്, ആ ഗമയിൽ ഞാൻ അടിച്ച് വിട്ടു…

 

“””പോ മോനെ…. ഇതെന്റെ സെലക്ഷന്റെ പവറാണ്… എന്തായാലും നല്ല രസമുണ്ട്””” ചേച്ചി എന്റെ ജാക്കറ്റിന്റെ കോളർ പിടിച്ച് നേരെയാക്കി കൊണ്ട് പറഞ്ഞു… ഒരു ഭാര്യ ഭർത്താവിനെ ശ്രദ്ധിക്കുന്നത് പോലെ ചേച്ചി എന്റെ മുടിയും ഡ്രെസ്സും എല്ലാം നേരെയാക്കി തന്നു…

“””എവിടെ വെച്ചിട്ടാണ് പാർട്ടി?”””

 

“””അത് മാർത്ഥഹള്ളി ഒരു ഹാളിൽ വെച്ചാ… ലൊക്കേഷൻ വാട്സാപ്പിൽ അയച്ച് തന്നിട്ടുണ്ട്”””

 

“””ഓ മാർത്ഥഹള്ളിയോ…. ട്രാഫിക്കില് അവിടെ എത്താൻ എന്തായാലും ഒന്നര മണിക്കൂർ കൺഫേം””” ട്രാഫികിൽ വണ്ടി ഓടിക്കുന്നത് ആലോചിച്ച് ഞാൻ വിഷമത്തോടെ പറഞ്ഞു

 

“””അത് കുഴപ്പമില്ല…. ഇപ്പൊ ആറര ആയിട്ടല്ലേ ഉള്ളു, ഏഴരയ്ക്ക് ആണ് പരിപാടി തുടങ്ങു… ഇപ്പൊ ഇറങ്ങിയാ നമ്മള് ഏകദേശം ടൈമിൽ തന്നെ അവിടെ എത്തും””” ചേച്ചി നിസ്സാരമായി പറഞ്ഞു… അല്ലേലും വണ്ടി ഓടിക്കുന്നവനല്ലേ അതിന്റെ വിഷമം നോക്കണ്ടു…

 

അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു… ഞാൻ പ്രതീക്ഷിച്ചത് പോലെ നല്ല ട്രാഫിക് ആയിരുന്നു… പോവുന്ന വഴിക്ക് ഞാൻ ഇന്നത്തെ പരിപാടിയെ കുറിച്ചും അതിന്റെ ആതിഥേയരെ കുറച്ചും എല്ലാം ഒന്ന് ചേച്ചിയോട് ചോദിച്ച് മനസിലാക്കി വെച്ചു…. അല്ല എന്തായാലും പൊട്ടൻ ചന്തയ്ക്ക് പോയ പോലെ ഒരു മൂലയിൽ വായനോക്കി നിൽക്കാനുള്ളതാണ്, എന്നാലും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ….

ഇന്ന് ആനിവേഴ്സറി ആഘോഷിക്കുന്ന ദിവ്യയും ഭർത്താവും, രണ്ട് പേരും മലയാളികളാണ്… അവരുടെ പത്താമത്തെ വെഡിങ് ആനിവേഴ്സറിയാണ് ഇന്ന്…. ചേച്ചിയുടെ ഓഫീസിലുള്ളവരെയും അവരുടെ ഫാമിലിയെയും അതുപോലെ ദിവ്യയുടെ ഭർത്താവിന്റെ ഓഫീസിലുള്ളവരെയും ഫാമിലിയെയും ആണ് പാർട്ടിക്ക് വിളിച്ചിരിക്കുന്നത്… ചേച്ചിയുടെ ഓഫീസിൽ പകുതി മുക്കാൽ ഭാഗം സ്റ്റാഫും മലയാളീസാണ്, അതുകൊണ്ട് എനിക്ക് സംസാരിച്ച് ഇരിക്കാൻ ആളെ കിട്ടും എന്നൊക്കെയാണ് പുള്ളിക്കാരി പറയുന്നത്, അതുകൂടെ കേട്ടപ്പോൾ ഞാൻ ശരിക്കും ചടച്ചു… പിന്നെ ആകെയുള്ള ഒരു ആശ്വാസം ഡ്രിങ്ക്സ് ഉണ്ടാവും, പക്ഷെ അതും ഓവർ വലിച്ചുവാരി അടിക്കാൻ നിൽക്കരുതെന്ന് നിർദേശം കിട്ടി കഴിഞ്ഞു….

അങ്ങനെ ഒന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ ലൊക്കേഷനിൽ കാണിച്ച ഹാളിന് മുന്നിൽ എത്തി….

കാർ ഒതുക്കി പാർക്ക് ചെയ്തപ്പോൾ ചേച്ചി ആദ്യം പുറത്തിറങ്ങി “””ഹലോ സൗമ്യാ””” കാറിൽ നിന്ന് ഇറങ്ങിയതും ചേച്ചിയെ കണ്ട് ഒരു മദ്യവയസ്ക്കൻ അടുത്തേക്ക് വന്നു… അതേ സമയം ഞാനും കാറിൽ നിന്ന് പുറത്തിറങ്ങി…

“””ഓ ഹസ്ബന്റിനെ കൂട്ടിയാണോ വന്നത്…. നൈസ്, തന്റെ ഹബ്ബിയെ ഇതുവരെ പരിചയപ്പെടാൻ പറ്റിയിട്ടില്ല”””

“””അല്ല സാർ…””” ചേച്ചി അയാളെ തിരുത്താൻ പോവുമ്പോഴേക്ക് അങ്ങേര് എന്റെ അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു…

“””ഹായ്”””

“””ഹായ്””” ഞാൻ അങ്ങേർക്ക് കൈ കൊടുത്തു

“””എന്റെ പേര് തോമസ് ഫിലിപ്…. ഞാൻ സൗമ്യേടെ ഓഫീസിലെ ഫിനാൻസ് മാനേജറാണ്….. ഇയാൾടെ പേര് എന്തായിരുന്നു?”””

“””ഗോകുൽ”””

“””ഓക്കെ ഗോകുൽ എന്താ ചെയ്യുന്നേ?”””

“””ഐ.ടി ഫീൽഡാണ്”””

“””തോമാച്ചാ…..””” കൃത്യം സമയത്ത് ആരോ അങ്ങേരെ വിളിച്ചു…

“””ആ ഇതാ വരുന്നു…. ഓക്കെ ഗോകുൽ, ഞാൻ അങ്ങോട്ട് ചെല്ലട്ടെ…. ഓക്കെ സൗമ്യ, കാണാം””” അതും പറഞ്ഞ് അങ്ങേര് വിളി വന്ന ഭാഗത്തേക്ക് പോയി…

 

“””നീയെന്താ അയാളോട് എന്റെ ഭർത്താവല്ലാന്ന് പറയാഞ്ഞത്?””” പുള്ളി പോയതും ചേച്ചി എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു

“””അയാള് എന്നോട് സൗമ്യേടെ ഭർത്താവ് ആണോന്ന് ചോദിച്ചില്ല…. പിന്നെ വെറുതെ കേറി ഞാൻ സൗമ്യേടെ ഭർത്താവല്ലാട്ടോന്ന് പറയാൻ എനിക്ക് വട്ടൊന്നുമില്ല””” ചേച്ചി ഒന്നും മിണ്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *