ആത്മബന്ധം 2

ഫാസി നാളെ നമുക്കൊരു യാത്ര പോകണം

എങ്ങോട്ടാ ഇക്ക

മധുരയിൽ എനിക്കൊരു എസ്റ്റേറ്റ് ഉണ്ട് അവിടെ വരെ

പോകാം ഇക്ക
നീ വണ്ടി കൊണ്ടുപോയ്ക്കോ നാളെ വെളുപ്പിനെ വാ

ഹമ്

ഞാൻ വണ്ടിയുമായി വീട്ടിലേക്കു പൊന്നു .രാവിലെ കുളിച്ചൊരുങ്ങി അത്യാവശ്യം വസ്ത്രങ്ങൾ കരുതി ഇക്കയുടെ വീട്ടിലെത്തി .ഇക്ക അങ്ങനാണ് പോയാൽ എന്ന് വരുമെന്ന് അറിയാൻ കഴിയില്ല .ഞാൻ ചെന്നപ്പോഴേക്കും ഇക്ക ഒരുങ്ങിയിരുന്നു .മറ്റാരെയും ഞാൻ കണ്ടില്ല ഇക്ക കാറിൽ കയറി .മധുര ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു .ആഡംബരപൂർണമായ എസ്റ്റേറ്റ് ബംഗ്ലാവിൽ ഞങ്ങൾ എത്തി .യാത്രക്കിടയിൽ മദ്യവും സിഗരറ്റും ഭക്ഷണവും വാങ്ങി .പ്രതാപ കാലത്തേ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു ഇക്കയുടെ പെരുമാറ്റം .എന്താണ് ഇക്കയുടെ മനസ്സിലെന്നു എനിക്ക് അറിയാൻ കഴിഞ്ഞില്ല .

ഫാസി ഇത് എന്റെ കൂടെയുള്ള നിന്റെ അവസാനത്തെ ജോലിയാണ്

എന്താ ഇക്ക ഞാൻ എന്ത് ചെയ്തു

നീ ഒന്നും ചെയ്തില്ല

പിന്നെന്താ ഇക്ക

നിന്നെ ജോലിക്കു വെക്കാൻ മാത്രം ഞാൻ ധനികനല്ല ഫാസി

എന്താ ഇക്ക എന്താ ഇങ്ങനൊക്കെ പറയുന്നത്

അതെ ഫാസി

ഈ എസ്റ്റേറ്റ് മാത്രമാണ് എനിക്കിന്നുള്ളത്

അപ്പൊ വീടോ

അതൊക്കെ നേരത്തെ ഞാൻ പണയം വച്ചിരുന്നു

എന്തിന്

അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാകില്ല

ഇക്ക എനിക്കൊന്നും മനസ്സിലാകുന്നില്ല

സിനിമ പിടിക്കാൻ പണമില്ലാതെ വന്നപ്പോ ഞാൻ വീടും കാറും പണയം വച്ചിരുന്നു .സിനിമ വിജയിച്ചാൽ തിരിച്ചെടുക്കാം എന്നാണ് കരുതിയത്.ഇറക്കിയത് കിട്ടിയില്ല എന്ന് മാത്രമല്ല ഇനിയും വലിയൊരു തുക ആവശ്യമായി വരികയും ചെയ്തു .കടങ്ങൾ വീട്ടാൻ വേറെ വഴിയില്ല ഫാസി ഈ എസ്റ്റേറ്റ് ഇന്ന് വിൽക്കും വീട് വരെ പോകാൻ ഈ വണ്ടി കടമായി കിട്ടും .വീട്ടിലെത്തിയാൽ അതും ഇല്ല .വണ്ടിയില്ലാതെ എങ്ങനെ നിന്നെ ഡ്രൈവർ ആയി കൂടെ നിർത്തും .

ഇക്ക എന്തൊക്കെയാണ് പറയുന്നത്

സത്യം ….സത്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു

ഇത്രയധികം കടം വരാൻ എന്തുണ്ടായി

ജീവിതത്തിൽ ഒരുപാടാഗ്രഹങ്ങൾ എനിക്കുണ്ടായിരുന്നു അതിൽ ഒരെണ്ണം ഒഴികെ മറ്റെല്ലാം ഞാൻ സാധിച്ചു .
ആഗ്രഹങ്ങൾ സാധിക്കാൻ പണം അത്യാവശ്യമാണ് .അതിനായി ഞാൻ സമ്പാദിച്ചു .പല വഴിവിട്ട കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട് .അതുവച്ചു കുടുംബം പുലർത്തുന്നത് ശരിയല്ല .ഞാൻ നേരായ മാർഗത്തിൽ സമ്പാദിച്ചതെല്ലാം എന്റെ മക്കളുടെ പേരിലാണ് .എന്റെ പേരിലുള്ളത് മുഴുവൻ ഞാൻ വഴിവിട്ടു ഉണ്ടാക്കിയതാണ് .കാസിനോ കളിച്ചും അനധികൃത കച്ചവടം നടത്തിയും സമ്പാദിച്ചവ ഒരുനാൾ അതെല്ലാം എനിക്ക് നഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു .ഇന്നി എസ്റ്റേറ്റ് വിറ്റാൽ എന്റെ കടം കഴിച്ചു ബാക്കി ഉള്ള കാശ് മതി എനിക്കും കുടുംബത്തിനും സുഗമായി ജീവിക്കാൻ പക്ഷെ ഞാൻ അത് ചെയ്യില്ല .നിനക്ക് മാത്രമേ ഞാൻ ഒന്നും തരാത്തതുള്ളൂ നീ ഒന്നും ഇതുവരെ ആവശ്യപെട്ടിട്ടുമില്ല എന്റെ കൂടെ ഉണ്ടായിരുന്നവർ മുഴുവൻ സ്നേഹിച്ചത് എന്നെയല്ല എന്റെ പണത്തെയാണ് അതെനിക്കറിയാം .
അതെന്റെ ആഗ്രഹമായിരുന്നു ഞാൻ ഒരുപാടാഗ്രഹിച്ചിരുന്നു ഒരിക്കൽ നാടുമുഴുവൻ അടക്കി ഭരിക്കുന്ന കാലത്തെകുറിച്ചു .അത് ഞാൻ നേടി ഞാനില്ലാതെ ഞാൻ പറയാതെ ഒന്നും നടക്കാത്ത ഒരു കാലം നമ്മുടെ നാട്ടിൽ ഉണ്ടായില്ലേ .അതിനെല്ലാം പണം തന്നെ വേണ്ടേ .സിനിമ എടുത്തു സമ്പാതിക്കാനല്ല ഞാൻ കൊച്ചിയിൽ പോയത് എനിക്കറിയാമായിരുന്നു അവർ എന്നെ പറ്റിക്കുകയായിരുന്നു എന്റെ ലക്‌ഷ്യം ഒരുപാടുപേർ കൊതിച്ച സ്വപ്നി സുന്ദരി കാവ്യ ആയിരുന്നു ഞാൻ നേടി പക്ഷെ അതിനായി എനിക്ക് ചെലവാക്കേണ്ടി വന്നത്ഒരുപാട് ലക്ഷങ്ങൾ ആണ് .പലർക്കായും പലവഴിക്കായും ചിലവാക്കി വന്നപ്പോൾ എന്റെ വീടും വണ്ടികളും എനിക്ക് നഷ്ടമായി .ഒരു വിഷമവും ഇല്ല ഫാസി ഒരേഒരാഗ്രഹം മാത്രം ബാക്കി അതും സാധിക്കും .അതിനും കൂടിയാണ് ഈ വരവ് ..
എസ്റ്റേറ്റ് വിറ്റു, ആരൊക്കെയോ വന്നു, എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല എല്ലാം കഴിഞ്ഞു ഞങ്ങൾ അവിടെനിന്നും ഇറങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *