ഇക്ക നമ്മൾ എവിടെക്കാ
കൊച്ചിക്ക്
ഞാൻ പറഞ്ഞില്ലേ ഒരാഗ്രഹം ബാക്കിയുണ്ടെന്ന് അതും കൂടി നിറവേറ്റണം
എന്താണിക്ക അത്
ഒരുപാട്ടുകാരിയില്ലേ അവൾ എന്റെ ഒരുമോഹമായിരുന്നു .ഒരുപാടു ഞാൻ അവളോട് ചോദിച്ചിരുന്നു അന്നൊന്നും അവൾ സമ്മതിച്ചില്ല .വലിയൊരു തുക ഞാൻ ഓഫർ ചെയ്തു ഇന്നവളെ കൂടി അനുഭവിച്ചാൽ എന്റെ ഈ ജന്മത്തിലെ ആഗ്രഹങ്ങൾ എല്ലാം കഴിഞ്ഞു .
ഇക്ക നിങ്ങൾക്ക് രണ്ടു പെണ്മക്കളാണ് അത് മറക്കരുത്
അവർക്കുള്ളത് ഞാൻ നേരത്തെ കൊടുത്തിട്ടുണ്ട്
ഇക്ക എന്നാലും ഇത് വേണോ
വേണം ഫാസി ..ഒരേഒരാഗ്രഹം മാത്രം ബാക്കി വച്ച് ജീവിച്ചാൽ ഒരുപക്ഷെ മരിക്കുവോളം മനസമാധാനം ഉണ്ടായില്ലെങ്കിലോ ..
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല .ഇക്കയുടെ ആഗ്രഹം ഇക്ക നിറവേറ്റി .കൊച്ചിയിൽ നിന്നും തിരികെ യാത്ര തിരിക്കുമ്പോൾ ഇക്ക പൂർണ സംതൃപ്തനായിരുന്നു .ആ മുഖത്തെ സന്തോഷത്തിന് അതിരില്ല എന്ന് എനിക്ക് തോന്നി .ഇക്കയോഴിച്ചു ആ വീട്ടിൽ ആർക്കും സന്തോഷം ഇല്ലായിരുന്നു .എല്ലാ മുഖങ്ങളിലും ദുഃഖം തളം കെട്ടിനിന്നിരുന്നു .കാറിന്റെ ചാവി ഇക്കയെ ഏൽപ്പിച്ചു തിരികെ പോരാൻ തുടങ്ങിയപ്പോൾ ഇക്ക എന്നെ തിരികെ വിളിച്ചു
ഫാസി ഇത് നിനക്കുള്ള വിസയാണ് നല്ല ജോലിയാണ് നീ പോണം ഇതിൽ കുറച്ചു പണവുമുണ്ട്
എനിക്ക് വേണ്ട ഇക്ക ..ഒരുപാടു നിങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട് തിരിച്ചു സഹായിക്കാൻ കഴിയുനില്ലലോ എന്ന വിഷമം മാത്രമേ എനിക്കുള്ളൂ
നിന്നെപോലൊരു സുഹൃത് എനിക്ക് വേറെ ഇല്ല .ഒരുപാടു പേര് ഞാൻ മൂലം അക്കരെ പോയി പലരും രക്ഷപെട്ടു .പലർക്കും എന്റെ അവസ്ഥ അറിയുകയും ചെയ്യും ആരും ഒന്ന് വിളിച്ചുപോലുമില്ല
ഒരുവാക്കുകൊണ്ടെങ്കിലും സഹായം അറിയിച്ചത് നീ മാത്രം .ഒന്നുമില്ലാതിരുന്ന എന്റെ കുടുംബം ഇന്ന് നല്ല നിലയിലാണ് .അനിയന്മാരും പെങ്ങന്മാരും അവരുടെ മക്കളും എല്ലാവരും എല്ലാവരും ഞാൻ നൽകിയ പണം കൊണ്ടും സഹായം കൊണ്ടും നന്നായവർ .ഒരുകാലത്തു ഈ വീട്ടിൽ ആളുകൾ ഒഴിയാറില്ല എന്റെ ബീവിക്ക് പോലും എന്നോട് പരിഭവം തോന്നിയിട്ടുണ്ട് എന്നെ തനിച്ചൊന്നു കാണാൻ സാധിക്കാത്തതിൽ .എന്തായാലും അവളുടെ പ്രാർത്ഥന ദൈവം കേട്ടു .ആളുകളില്ലാതെ ആരവങ്ങളില്ലാതെ ഇനിയെന്നും അവൾക്കൊപ്പം കഴിയാമല്ലോ എനിക്ക് .നീ ഇത് വാങ്ങണം നിന്റെ ടിക്കറ്റിനും മറ്റാവശ്യങ്ങൾക്കുമാണ് ഈ പണം കൂടുതൽ തരണം എന്നുണ്ട് തരാൻ ഇത്രയും മാത്രമേ എന്റെ കയ്യിൽ ബാക്കിയുള്ളു .വഴിവിട്ടു സമ്പാദിച്ച ഒന്നും ഇപ്പോൾ എന്റെ കയ്യിലില്ല ഈ നാടും നാട്ടുകാരും ഇനിമുതൽ എന്റെ ഓർമയിൽ മാത്രമായിരിക്കും ഫാസി
ഇക്ക എങ്ങോട്ടു പോകുന്നു
പോകുന്നു എങ്ങോട്ടാണെന്ന് തീരുമാനിച്ചിട്ടില്ല നാളെ ഈ വീടും കാറും കയ്യുമാറിയാൽ ഞാനായി ഉണ്ടാക്കിയ എല്ലാ കടങ്ങളും തീരും .ആദ്യം മുതൽ ആരംഭിക്കണം കഷ്ടപാടറിയിക്കാതെ മക്കളെ വളർത്തണം .ചെറുപ്പത്തിൽ ഞാൻ ഒരുപാദധ്വനിച്ചിട്ടുണ്ട് പല ജോലികളും ചെയ്തിട്ടുണ്ട് ഇനിയും ചെയ്യാൻ മടിയുമില്ല പടച്ചവൻ എല്ലാത്തിനും കൂടെ ഉണ്ടാകും .എന്നെങ്കിലും കാണാം ഫാസി .വൈകാതെ നീ പോകാൻ നോക്കണം ഈ ജോലി അത്രക്കും നല്ലതാണ് .നിനക്ക് നല്ലതു മാത്രം വരട്ടെ ..
ഇക്ക എന്നെ കെട്ടിപ്പുണർന്നു ഞാനും, കണ്ണുകൾ ഈറനണിഞ്ഞത് കൊണ്ട് ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല പിന്നെ ഞാൻ അവിടെ നിന്നില്ല നിൽക്കാനുള്ള മനക്കരുത്തു എനിക്കില്ലായിരുന്നു .യാത്ര പറയാൻ നിക്കാതെ ആ വലിയ വീട് വിട്ടു ഞാൻ ഇറങ്ങി നടന്നു .
പിന്നീടുള്ള ദിനങ്ങൾ തിരക്കിന്റേതായിരുന്നു ടിക്കറ്റും എടുത്തു അത്യാവശ്യം വസ്ത്രങ്ങളും വാങ്ങി യാത്ര പറച്ചിലും കഴിഞ്ഞു പോകാനുള്ള ദിവസത്തിന്റെ തലേ ദിവസം ഞാൻ ഇക്കയെ തേടി വീട്ടിലെത്തി .ഏതു പാതിരാത്രിയിലും കയറിച്ചെല്ലാൻ സ്വാതന്ത്രമുണ്ടായിരുന്ന ആ വലിയ വീട് പുറത്തുനിന്നും പൂട്ടിയിരുന്നു ഇക്കയുടെ തറവാട് വീട്ടിൽ ഞാൻ ചെന്നു .ഇക്കയുടെ ഒരു പെങ്ങളാണ് അവിടെ ഉണ്ടായിരുന്നത് അവർക്കും ഒന്നും അറിയില്ലായിരുന്നു .കുറെ ഞാൻ അന്വേഷിച്ചു ആർക്കും അറിയില്ല .ആരോടും പറയാതെ ഇക്ക എങ്ങോട്ടോ പോയി .അടുത്ത ദിവസം ഇക്ക തന്ന വിസയിൽ ഞാൻ അക്കരെ കടന്നു .ഞാൻ സ്വപ്നത്തിൽ പോലും കരുതാത്ത അത്രയും നല്ല ജോലിയാണ് എനിക്ക് ലഭിച്ചത് .നല്ല ശമ്പളം ഭക്ഷണം താമസം എല്ലാം ഉണ്ടായിരുന്നു എന്റെ കടങ്ങൾ എല്ലാം വീട്ടി .നല്ലൊരു വീടുണ്ടാക്കി പെങ്ങന്മാരെ സഹായിച്ചു എല്ലാവരും നല്ല നിലയിലായി എന്റെ മൂത്ത ഇത്തയുടെ വീട്ടിലാണ് ഞാൻ ഇപ്പോഴുള്ളത് .ഇത്ത പുതിയ വീട് വച്ച് മാറിയതാണ് .നേരത്തെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു ഇത്തയുടെ ഭർത്താവിന്റെ ഓഹരിയിലുള്ള സ്ഥലത്തു പുതിയ വീട് വച്ചു .ഇത്ത അച്ചാറ് കമ്പനിയിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു ഇപ്പൊ സ്വന്തമായി നടത്തുന്നു എട്ടുപത്തു പണിക്കാരുമുണ്ട് .ഇത്തയുടെ ഭർത്താവ് ഗൾഫിലാണ് ഞാന്തന്നെയാണ് കൊണ്ടുപോയതും .ഞാൻ നാട്ടിലില്ലാത്ത സമയത്താണ് ഇത്ത വീടുമാറിയത് ഇപ്പൊ ലീവിന് വന്നപ്പോളാണ് ഇത്ത നിർബന്ധിച്ചു ഇങ്ങോട്ടു വരുത്തിയത്
