ആത്മബന്ധം

ഹലോ ഇത്താത്ത

നീ എവിടെയാണ് ഫാസി

ഞാൻ വരാൻ താമസിക്കും താത്ത

ഡാ നീ എവിടെ

താത്ത ഞാൻ വണ്ടി ഓടിക്കയാണ് പിന്നെ വിളികാം

ചോറുണ്ണാൻ വരില്ലേ നീ

ഇല്ല താത്ത ഞാൻ വൈകും

എങ്ങോട്ടാ പോണേ

അതൊക്കെ വന്നിട്ട് പറയാം

നീ എന്തേലും ചെയ്യ്

ഇത്താത്ത ദേഷ്യപ്പെട്ടു ഫോൺ വച്ചു .സമയത്തിന്റെ കാര്യം അപ്പോഴാണ് ഞാൻ ഓർത്തത് മോൾക്ക് വിശക്കുന്നുണ്ടോ എന്തെങ്കിലും കഴിച്ചതാകുമോ ഒന്നും ഞാൻ ചോതിച്ചിരുന്നില്ല ..

മോളെ വിശക്കുന്നില്ലേ

ഇല്ല ഇക്ക

അതൊന്നും പറഞ്ഞ പറ്റില്ല എന്തേലും കഴിക്കാം

എനിക്കൊന്നും വേണ്ട ഇക്ക

ഞാൻ അത് കേട്ടതായേ ഭാവിച്ചില്ല .അല്പം ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അത്യാവശ്യം വലിയൊരു ഹോട്ടൽ കണ്ടു അങ്ങോട്ട് വണ്ടി കയറ്റാൻ തുടങ്ങിയതും മോൾ എന്നെ തടഞ്ഞു

ഇവിടെ വേണ്ട

അതെന്തേ ഇഷ്ടായില്ല എന്ന നമുക്ക് വേറെ നല്ലതു നോക്കാം

അതല്ല ഇക്ക നമുക്ക് ചെറിയ ഏതെങ്കിലും ഹോട്ടൽ നോക്കാം

അതെന്താ മോളെ

ഞാൻ മാത്രം വിലകൂടിയ ഭക്ഷണം കഴിക്കുന്നത് ശരിയല്ല ,അവർക്കാർക്കും കൊടുക്കാതെ ഞാൻ മാത്രം കഴിക്കുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിയില്ല .എനിക്കിറങ്ങില്ല ഇക്ക .ഒരു നേരത്തെ ആഹാരത്തിന് ഇത്രയും അതികം കാശ് ചിലവാക്കുന്നത് എന്തിനാണ് ഇക്ക .സമൂഹത്തിൽ കാശില്ലാതെ ദുരിതം അനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങൾ ഉണ്ട് .ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വസ്ത്രത്തിനു വേണ്ടി .മരുന്നിനു വേണ്ടി .വിദ്യാഭ്യാസത്തിനു വേണ്ടി .പലരും അതൊന്നും ഓർക്കാറില്ല ഓർക്കാൻ പലർക്കും ഇഷ്ടവുമല്ല .വിലകൂടിയ ആഹാരങ്ങൾ എനിക്കിപ്പോൾ ഇഷ്ടമല്ല ഇക്ക .ഒരുനേരത്തെ വിശപ്പടക്കുക ജീവൻ നിലനിർത്തുക അതിനുള്ള ഭക്ഷണം മാത്രമേ ഞാൻ കഴിക്കാറുള്ളു .മറ്റുള്ളവരെ സഹായിക്കാൻ എനിക്കിപ്പോൾ കഴിയില്ല .വൃത്തിയുള്ള ഭക്ഷണം കഴിയുന്നതും കഴിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കാറുള്ളു .എന്റെ വാപ്പച്ചിയുടെ അസുഖം പൂർണമായും മാറണം .കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ കൊടുക്കണം .ആഗ്രഹങ്ങൾ ആണ് ഇക്ക ..മറ്റൊന്നിനോടും ആഗ്രഹമില്ല വിലകൂടിയ ഭക്ഷണം വസ്ത്രം ആഭരണം അങ്ങനെ ഒന്നിനോടും

സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി ,ഇക്കയുടെ ഏറ്റവും വലിയ സമ്പാദ്യം ഈ മോളാണ് എന്ന് എനിക്ക് തോന്നി .ഒരു വനിത ഹോട്ടലിൽ ഞാൻ കാറൊതുക്കി ഞങ്ങൾ അകത്തു പ്രവേശിച്ചു ഉച്ച സമയം ആയതു കൊണ്ട് ചോറുണ്ണാം എന്ന് പറഞ്ഞു അവൾ .കൂടുതലായി ഒന്നും അവൾ എടുത്തില്ല മീൻ വറുത്തതും ചിക്കൻ കറിയും ബീഫും എല്ലാം ഉണ്ടായിരുന്നു ഒന്നും അവൾ എടുത്തില്ല
സാമ്പാറും അച്ചാറും കൂട്ടി അവൾ കഴിച്ചു .എനിക്ക് ഭക്ഷണം ഇറങ്ങിയില്ല ചോറിനേക്കാൾ കൂടുതൽ കറികളായിരുന്നു ഒരിക്കൽ ഇവൾ കഴിച്ചിരുന്നത് ആടും പോത്തും കോഴിയും ഇല്ലാത്ത ഒരുദിവസം പോലും ആ വീട്ടിൽ ഇല്ലായിരുന്നു .ജീവിതത്തിൽ കഴിക്കാത്ത കാണാത്ത പല ഭക്ഷണവും ആദ്യമായി കാണുന്നതും കഴിക്കുന്നതും ഇക്കയുടെ കൂടെ കൂടിയതിനു ശേഷമാണ് .ആ ഇക്കയുടെ പുന്നാര മോളാണ് വെറും അച്ചാർ മാത്രം കൂട്ടി ചോറുണ്ണുന്നത് .സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച .മോളുടെ നല്ല കാലം രാജകുമാരിയെ പോലെ ജീവിച്ചിരുന്ന കാലം മാത്രം ഓര്മയിലുള്ള എനിക്ക് ചങ്കു പിടയുന്ന കാഴ്ച തന്നെയാണ് ഇത് .ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു ശീലിച്ച ഇവൾക്ക് എങ്ങനെ മാറാൻ കഴിഞ്ഞു .വിധി അല്ലാതെന്തു പറയാൻ .അല്ലെങ്കിൽ ഇന്ന് എങ്ങനെ കഴിയേണ്ട ആളാണ് .ഓരോന്നോർത്തു ഞാൻ എന്തെക്കെയോ കഴിച്ചെന്ന് വരുത്തി .ഭക്ഷണത്തിന്റെ വലിയൊരു ഭാഗം എന്റെ പാത്രത്തിൽ ബാക്കിയായിരുന്നു .മെല്ലെ ഞാൻ എഴുനേൽക്കാൻ തുടങ്ങി …

ഇക്ക മുഴുവനും കഴിക്കു

വേണ്ട മോളെ എനിക്ക് വിശപ്പില്ല

പ്ളീസ് ഇക്ക ഭക്ഷണം കളയരുത് ..ഒരുപക്ഷെ ഇക്കാക്ക് ഇതിന്റെ വില അറിയാത്തതു കൊണ്ടാകും ഞാൻ ശരിക്കും അറിഞ്ഞതാണ് ഇക്ക .ഇല്ലാതെ വരുമ്പോൾ നമുക്ക് മനസ്സിലാകും .ചെറുപ്പത്തിൽ ഒരുപാടു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ പാഴാക്കി കളഞ്ഞിരുന്നു .ഞാനും പലപ്പോഴും വേണ്ട എന്ന് പറഞ്ഞു ഒരുപാടു ഭക്ഷണം പാഴാക്കി കളഞ്ഞിട്ടുണ്ട് അന്നത്തിന്റെ വില അറിയില്ലായിരുന്നു .പലപ്പോഴും അതോർത്തു ഞാൻ വിഷമിച്ചിട്ടുണ്ട് പൊറുക്കാൻ കഴിയാത്ത വലിയ തെറ്റായിരുന്നു അത് എന്ന് ഇപ്പോൾ ഞാൻ മനസ്സിലാകുന്നു അതിന്റെ ശിക്ഷ ആയിരിക്കും പലപ്പോഴും ഞങ്ങൾ പട്ടിണി കിടന്നിട്ടുണ്ട് .പ്ളീസ് ഇക്ക അത് കഴിക്കു

അവൾ പറഞ്ഞത് ശരിയാണെന്നു എനിക്ക് മനസ്സിലായി ഒരിക്കൽ പട്ടിണികിടന്നിരുന്ന കാലം എനിക്കും ഉണ്ടായിരുന്നു .3 പെങ്ങന്മാരും ഉമ്മയും ഞാനും ഒരുനേരത്തെ ആഹാരം പലപ്പോഴും കഴിക്കാനില്ലാതെ കഴിഞ്ഞിരുന്ന കാലം .ഇന്ന് കാശുണ്ട് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു വലിയ വീടായി കാറായി ബാങ്കിൽ ബാലൻസായി .പഴയ ജീവിതവും കാലവും മറന്നു .എത്ര ഭക്ഷണമാണ് ഞാനും കളഞ്ഞിട്ടുള്ളത് ഒരിക്കൽ അതിന്റെ വില ഞാനും അറിഞ്ഞതാണ് എന്നിട്ടും തെറ്റാവർത്തിക്കുന്നു .എത്ര വലിയവളാണ് മോൾ വലിയവീട്ടിൽ ജനിച്ചത് കൊണ്ട് വലിയവൻ ആകുന്നില്ല .മനസ്സിന്റെ നന്മ കൊണ്ടാണ് ഒരാൾ വലിയവൻ ആകുന്നത് .ഇവൾ ഇപ്പോഴും കോടിശ്വരി ആണ് .അവളോടുള്ള എന്റെ ബഹുമാനം പതിന്മടങ്ങു വർധിച്ചു .ഒരുമിച്ചിരിക്കാൻ പോലും യോഗ്യത ഇല്ലെന്നു എനിക്ക് തോന്നി .വിശപ്പില്ലാഞ്ഞിട്ടും മുഴുവൻ ഭക്ഷണവും ഞാൻ കഴിച്ചു .മുഴുവൻ കഴിച്ചു ഞാൻ അവളെ നോക്കി .സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞു .
ഭക്ഷണം കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു എത്രയും പെട്ടന്ന് ഇക്കയെ കാണാൻ എന്റെ മനസ്സ് തുടിക്കയായിരുന്നു .ആ കാഴ്ച കാണാനുള്ള മനോബലം എനിക്കുണ്ടോ എന്ന് പോലും അറിയില്ല എന്നാലും ഇക്കയെ കാണുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ .

ഇക്ക എന്താ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്

ഞങ്ങൾക്കിടയിലെ മൗനം ഇല്ലാതാക്കി അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി

സമയവും സന്ദർഭവും ഒത്തുവന്നില്ല മോളെ

ഹമ്
കടങ്ങൾ ഒരുപാടുണ്ടായിരുന്നു ,ഉമ്മയുടെ ചികിത്സ പെങ്ങന്മാരുടെ പ്രസവം അങ്ങനെ പ്രശ്നങ്ങൾ ഒരുപാടായിരുന്നു എല്ലാം തീർത്തു വീടും വച്ചപ്പോൾ കാലം ഒരുപാടു മുന്നോട്ട് പോയി .ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം ഒരുവിധം തീർന്നു .ഇനി ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കണം

എന്നെ എന്താ പ്രൊപ്പോസ് ചെയ്തേ

അയ്യോ അത് ഞാൻ ആളറിയാതെ ചെയ്തതാ മോളെ

അതല്ല ഇക്ക എന്താ കാരണം

എന്തോ കണ്ടപ്പോൾ വല്ലാത്ത അടുപ്പമുള്ള ആരോ പോലെ തോന്നിച്ചു .എന്തോ വല്ലാത്തൊരു ഇഷ്ടം മനസ്സിൽ .

ഹമ്

മോള് മനസ്സിൽ വെക്കരുത് ഇക്കയോട് പറയേം ചെയ്യരുത്

അതെന്താ

മോളെ അത്രക്കും നന്ദി കെട്ട ആളല്ല ഞാൻ

ഹമ്

Leave a Reply

Your email address will not be published. Required fields are marked *