സത്യത്തിൽ ഞാനതൊന്നും കേട്ടില്ല .ശൂന്യമായ മനസ്സുമായാണ് ഞാൻ ഇക്കയെ നോക്കിയത് ഒന്നും ഓർക്കാനോ ഒന്നും പറയാനോ ഒന്ന് ചിരിക്കാൻ പോലും കഴിയാതെ ആ മുഖത്തേക്ക് ഉറ്റു നോക്കി ഞാൻ അവിടെത്തന്നെ നിന്നു .
ഫാസി ..ഇരിക്ക്
ഇക്കയുടെ സ്വരം എന്നെ സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചു
വേണ്ടിക്കാ ഞാൻ ഇവിടെ നിന്നോളം
സൗകര്യങ്ങൾ കുറവാണ് തത്കാലം നീ ഇവിടിരിക്ക്
ഇക്കയുടെ മുന്നിൽ ഇരിക്കാൻ പണ്ടും എനിക്ക് മടിയാണ് .ഇക്ക പറയാതെ ഞാൻ ഇരിക്കാറില്ല
മടിച്ചു മടിച്ചു ഞാൻ ഇരുന്നു ..
സുഖാണോ ..
ഹമ് ..
ചായയുമായി മോളും ഷംസിയും ഞങ്ങൾക്കരികിലേക്കു വന്നു .പാത്രത്തിൽ ഞാൻ വാങ്ങിയ ബേക്കറികളിൽ ചിലതുമുണ്ട് …
ചായ കുടിക്ക് ഫാസി
ആവിപറക്കുന്ന ചായ ഞാൻ ഊതി കുടിച്ചു ..
ഉമ്മാക്ക് സുഖല്ലേ
ഹമ് ..
നീയെന്താ ഒന്നും പറയാതിരിക്കുന്നത് എന്നോട് ദേഷ്യം വല്ലതുമുണ്ടോ
എന്റെ കണ്ണുകൾ നിറഞ്ഞു എത്ര ശ്രമിച്ചിട്ടും എന്നെ നിയന്ധ്രിക്കാൻ എനിക്കായില്ല .വേദന കടിച്ചമർത്തുന്തോറും കൂടുതൽ തീവ്രത യോടെ അതെന്നിൽ പൊങ്ങി വന്നു .ഒന്നും പറയാൻ കഴിയാതെ ഞാൻ തല താഴ്ത്തി ഇരുന്നു ..
നിനക്ക് എന്നോട് പുച്ഛം തോന്നുന്നില്ലേ ഫാസി
വിതുമ്പി വിതുമ്പി ഞാൻ കരഞ്ഞു ഒന്നും പറയാതെ ഒന്നും മിണ്ടാതെ ഉള്ളിലെ സങ്കണ്ടം തീരുവോളം ഞാൻ കരഞ്ഞു ആരെങ്കിലും കാണുമെന്നോ ഇക്ക കാണുന്നുണ്ടെന്നോ ഞാൻ ഓർത്തില്ല എങ്ങനെയെങ്കിലും മനസ്സിൽ കെട്ടിനിർത്തിയ വേദന ഒഴുക്കി കളയണം എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ …
എന്താ ഫാസി ഇത് നീ എന്തിനാ കരയുന്നത്
അല്പം നേരം കൂടി ഞാൻ മൗനമായിരുന്നു പതിയെ ഞാൻ എന്റെ കയ്യ് ഇക്കയുടെ
കയ്യിൽ വച്ച് പതുകെ തഴുകി .എന്റെ ചുമലിൽ തട്ടി ഇക്ക എന്നെ ആശ്വസിപ്പിച്ചു .ഇക്കയുടെ മനസിന്റെ ബലം പോലും എനിക്കിലെന്നു ഞാൻ തിരിച്ചറിഞ്ഞു .ഇക്കയെ ആശ്വസിപ്പിക്കേണ്ട ഞാൻ ഇക്കയെ വേദനിപ്പിക്കുകയാണ് ചെയ്തത് ..
സാരമില്ലടാ ..എന്നും നല്ല സമയം ആവില്ലല്ലോ
ഇക്ക ഒരുവിവരം എന്നെ അറിയിക്കായിരുന്നില്ലേ ..അത്രക്കും അന്യനാണോ ഞാൻ നിങ്ങൾ തന്ന ജീവിതമാണ് എന്റേത് .എല്ലാ സൗഭാഗ്യങ്ങളും നിങ്ങളാണ് ഇക്ക എനിക്ക് തന്നത് .ഒന്നറിയിക്കാൻ പോലും തോന്നാത്തവിധം അകൽച്ച വന്നോ നമുക്കിടയിൽ ..
ആരെയും ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല …
എല്ലാവരെയും പോലെയാണോ ഞാൻ
എനിക്കറിയാം ..ഞാൻ എപ്പോഴും പറയാറുണ്ട് ഒരിക്കൽ നീ വരുമെന്ന്
ഞാനുണ്ട് ഇക്ക ..ഇക്കയെ എന്റെ പഴയ ഇക്കയായി എനിക്ക് കാണണം ,ഇക്കയാണ് എനിക്ക് ജീവിതം ഉണ്ടാക്കി തന്നത് .എന്റെ എല്ലാ സമ്പാദ്യങ്ങളും ഇക്കാക്ക് വേണ്ടി ചിലവാക്കാൻ എനിക്ക് സന്തോഷമേയുള്ളൂ ഇനിയും കഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല ..
വലിയൊരു മനസ്സ് നിനക്കുണ്ടെന്ന് എനിക്കറിയാം ..പറ നിന്റെ വിശേഷങ്ങൾ പറ കേൾക്കട്ടെ ..
സുഖമാണ് ഇക്ക
കല്യാണം കഴിഞ്ഞോ
ഇല്ല ഇക്ക
അതെന്തേ ഇത്രയും കാലമായി
നോക്കണം
എത്രയും പെട്ടന് പ്രായം കൂടി വരുകയാണ് നിനക്ക്
ഹമ്
ജോലി എങ്ങനെ
ആ ജോലി ഞാൻ ഒഴിവാക്കി ഇപ്പൊ സ്വന്തമായി കുറച്ചു ബിസിനസ് ഉണ്ട്
നന്നായി …നീ നന്നായി കണ്ടാൽ മതി ഒരുപാടു കഷ്ടപെട്ടതല്ലേ വീട് നന്നാക്കിയോ
അത് പൊളിച്ചു വേറെ വച്ചു
സന്തോഷം …..നല്ലനിലയിലായി എന്ന് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം
ഇത്ത വരാറായോ
അവൾ വരേണ്ട സമയം കഴിഞ്ഞു എന്റെ മരുന്ന് വാങ്ങാൻ പോയതായിരിക്കും ഇന്നത്തേക്ക് കൂടിയേ ഉണ്ടായിരുന്നുള്ളു
ഇനി ഇത്തയും മോളും ജോലിക്കു പോകേണ്ടി വരില്ല ഞാനുണ്ട് ഇക്ക എത്രയും പെട്ടന്ന് സർജറി നടത്തണം
അതൊന്നും വേണ്ടടാ വെറുതെ കാശുനശിപ്പിച്ചു എന്നെ പോലെ ആകരുത് നിയും
അങ്ങനെ പറയല്ലേ ഇക്ക .ഇക്ക പറഞ്ഞത് മുഴുവൻ അനുസരിച്ചേ ശീലമുള്ളൂ ഇത് മാത്രം ഇക്ക എന്നോട് ആവശ്യപ്പെടരുത് ഒരുപാടു എന്നെ ഇക്ക സഹായിച്ചിട്ടുണ്ട് തിരിച്ചു ചെയ്യാൻ അന്നെനിക്ക് കഴിവിലായിരുന്നു ഇക്കയുടെ കാരുണ്യം കൊണ്ട് ഇന്നെനിക്കു അതിനു കഴിയും എന്നെ തടയരുത് പ്രതിഫലം ആയല്ല എന്റെ കടമ നിർവഹിക്കാൻ ഇക്ക എന്നെ അനുവദിക്കണം ..
