ശരിയാണ് മോളെ ..ഇക്കയുടെ പണം പറ്റാത്ത ആളുകൾ ചുരുക്കമായിരിക്കും നമ്മുടെ നാട്ടിൽ ..എന്തിനാണെന്ന് ചോദിക്കാതെപോലും പലർക്കും പണം നൽകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് .ഇക്ക ധൂർത്തടിച്ചു പണം കളഞ്ഞതല്ലാതെ ആരെയും ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല സഹായിച്ചു മാത്രമേ ഞാൻ കണ്ടിട്ടുള്ളു എല്ലാവര്ക്കും ജീവിതത്തിൽ നല്ല സമയവും ചീത്തസമയവും ഉണ്ടാവുമല്ലോ .എല്ലാം ശരിയാകും പടച്ചവൻ എന്നും കഷ്ടപ്പാട് മാത്രം നൽകില്ല മോളെ
ഹമ്
പഴയ കാര്യങ്ങൾ ഓരോന്ന് പറഞ്ഞും ഇക്കയെക്കുറിച്ചു പറഞ്ഞും ഞങ്ങൾ നെടുംകണ്ടത്തെത്തി .വഴിയിൽ വണ്ടി നിർത്തി പഴങ്ങളും കുറച്ചു ബേക്കറി സാധങ്ങളും മിട്ടായിയും ഒക്കെ വാങ്ങി .മോൾ തടഞ്ഞെങ്കിലും ഞാനതു കാര്യമാക്കിയില്ല എന്താണ് വാങ്ങേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു .ഹോർലിക്‌സും ബൂസ്റ്റും പിന്നെന്തെക്കെയോ സാധനങ്ങൾ വേറെയും ഒക്കെ വാങ്ങിച്ചു .എത്ര ഉണ്ടായിട്ടും തീരെ കുറഞ്ഞത് പോലെ തോന്നി എനിക്ക് .മോൾ പറഞ്ഞ വഴിയേ ഞാൻ വണ്ടി മുന്നോട്ട് കൊണ്ടുപോയി .തീരെ ചെറിയ വീടുകളാണ് ആ പ്രദേശം നിറയെ .അന്നന്നത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്ന പട്ടിണി പാവങ്ങളാണ് ഭൂരിഭാഗവും മൺപാതയിലൂടെ മുന്നോട്ടു പോയി ചെറിയൊരു താഴ്ചയുടെ അടുത്തായി വണ്ടി നിർത്തി കുത്തനെ ഉള്ള ഇറക്കത്തിലൂടെ ഞാൻ മോൾക്കൊപ്പം താഴേക്കിറങ്ങി .ഷീറ്റുകൊണ്ടു മേഞ്ഞ ചെറിയൊരു വീട്ടിലേക്കു അവൾ എന്നെ കൊണ്ടുപോയി
കയറി വരൂ ഇക്ക
വരുന്നു മോളെ
ഉപ്പച്ചി ഇതാരാണ് നോകിയെ
താത്താ ഇതെന്താ ഒന്നും പറയാതെ
അകത്തെ ശബ്ദം ഷംസിയുടെ ആണെന്ന് എനിക്ക് മനസ്സിലായി .ഇക്കയുടെ ശബ്ദമൊന്നും ഞാൻ കേട്ടില്ല
മോൾക്കൊപ്പം ഷംസിയും പുറത്തേക്കു വന്നു .
ഇതാരാ ഇത്ത
നിനക്ക് മനസിലായില്ലേ
നല്ല പരിജയം തോന്നുന്നു
ഫാസി ഇക്കയാണ്
അവളുടെ കണ്ണുകൾ വിടരുന്നതും ആശ്ചര്യ ഭാവം നിറയുന്നതും ഞാൻ കണ്ടു അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു കയ്യിലെ പൊതികെട്ടുകൾ ഞാൻ അവൾക്കു നേരെ നീട്ടി .അതുവാങ്ങി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു
ഇക്ക ഇരിക്ക് ഉപ്പച്ചി ബാത്റൂമിലാ ഇപ്പൊ വരും
ഹമ്
ഇക്കാക്ക് കുടിക്കാൻ എന്താ വേണ്ടേ
ഒന്നും വേണ്ട മോളെ
അതൊന്നും പറ്റില്ല ആദ്യമായി ഇവിടെ വന്നിട്ട് ഒന്നും വേണ്ടന്നോ ഷംസി നീ ചായ ഉണ്ടാക്ക്
ഹമ് …
അവൾ അകത്തേക്ക് പോയി അല്പം കഴിഞ്ഞു അവൾ മോളെ വിളിച്ചു
ഇക്ക ഇപ്പൊ വരാം ഇക്ക ഇരിക്ക്
ഹമ്
ആരോ ചുമക്കുന്ന കേട്ടാണ് ഞാൻ നോക്കിയത് ഇക്കയെ പിടിച്ചു കൊണ്ട് മോൾ പുറത്തേക്കു വരുന്നു .ഞാൻ പോലുമറിയാതെ ഞാൻ എഴുനേറ്റു ഇക്കയുടെ രൂപം കണ്ട ഞാൻ ഞെട്ടി പോയി .വെളുത്തു തുടുത്തു സിനിമ നടനെപോലെ ഉണ്ടായിരുന്ന ഇക്ക മോളുടെ തോളിൽ പിടിച്ചു പതുക്കെ കാലുകൾ വച്ച് നടന്നു വരുന്ന കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .ശരീരമാകെ ക്ഷീണിച്ചു മുഖത്തെ പ്രസരിപ്പും തുടിപ്പും എല്ലാം നഷ്ടമായിരിക്കുന്നു .ഇക്കയുടെ രൂപമേ അല്ലാതായിരിക്കുന്നു എനിക്ക് പരിചയമല്ലാത്ത ആരോ ആണിത് .ഞാൻ തേടിയ ഇക്ക ഇതല്ല .ഒന്നും പറയാൻ കഴിയാതെ ഇക്കയെത്തന്നെ നോക്കി ഞാൻ നിന്നു ആ മുഖത്തൊരു ചിരി വിടരുന്നത് ഞാൻ കണ്ടു കണ്ണുനീരിനെ ഒളിപ്പിക്കാൻ ഞാൻ പ്രയാസപ്പെട്ടു ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇക്കയെ നോക്കി ഞാൻ പുഞ്ചിരിച്ചു .എന്റെ ഹൃദയത്തിൽ നിന്നുമുള്ള
പുഞ്ചിരി അല്ലായിരുന്നു അത് മനസുതുറന്നു ചിരിക്കാൻ എനിക്കാവിലായിരുന്നു .ഒരുമിനുട്ടു പോലും സമയമില്ലാതെ ഓടി നടന്നിരുന്ന ഇക്ക ..ആ ഇക്കയാണ് എന്റെ മുന്നിൽ മെലിഞ്ഞുണങ്ങിയ പരുവത്തിൽ ക്ഷീണിതനായി എന്റെ വേദന ഞാൻ കടിച്ചമർത്തി ഇക്കയുടെ മുന്നിൽ അത് കാണിക്കാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു ഉറക്കെ കരയാൻ ഞാൻ കൊതിച്ചു പോയി
ഫാസി …സ്നേഹം തുളുമ്പുന്ന വിറയുള്ള ഇക്കയുടെ സ്വരം
ഇക്കയെ പിടിച്ചു ഞാൻ ചാരുകസേരയിൽ ഇരുത്തി
ഇക്കയുടെ മുഖത്തേക്കു തന്നെ ഞാൻ നോക്കി നിന്നു
ഇരിക്ക് ഫാസി ..കസേരയിലേക്ക് കയ്യ് ചൂണ്ടി ഇക്ക എന്നോട് ഇരിക്കാൻ പറഞ്ഞു
