ആത്മബന്ധം

ഇക്കയുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ഠം ഇടറുന്നത് ഞാൻ കണ്ടു .പുഞ്ചിരിക്കാൻ ഇക്ക പാടുപെടുന്നത് ഞാൻ മനസിലാക്കി

നീ ചായ കുടിക്ക് …ഇനിയും വച്ച് അതാറേണ്ട .

ഹമ് ..ഞാൻ ചായ കുടിച്ചു ,ഇക്കയും .

അതൊക്കെ എടുത്തു കഴിക്കു

വേണ്ടിക

പിന്നെന്തിനു വാങ്ങിച്ചതാ നീ

ഞാൻ എന്തോ ഒരു പലഹാരം കഴിച്ചെന്നു വരുത്തി

അൽപനേരം ഞാനും ഇക്കയും എന്തൊക്കെയോ സംസാരിച്ചിരുന്നു അപ്പോഴേക്കും ഇത്തയും ജോലി കഴിഞ്ഞു
വന്നു .

ആ രുപം കണ്ടു ഞാൻ ഞെട്ടിപ്പോയി വെളുത്തു തുടുത്തിരുന്ന ഇത്ത കറുത്ത് കരിവാളിച്ചിരുന്നു ക്ഷീണം ആ മുഖത്തു പ്രകടമായിരുന്നു .ഒരുപാടു മാറിയിരുന്നു ഇത്ത മുഷിഞ്ഞ വസ്ത്രങ്ങളും പൊടിയും ചെളിയുമുള്ള മുഖവുമായി ഇത്തയെ കാണേണ്ടി വന്നതിൽ ഞാൻ വല്ലാതെ സങ്കടപ്പെട്ടു

റുഖി ഇതാരാണെന്നു നോക്ക്

എന്നെ നോക്കി ഇത്ത പുഞ്ചിരിച്ചു ..ഫാസി എപ്പോ വന്നു

കുറച്ചു നേരമായി ഇത്ത

എങ്ങനെ അറിഞ്ഞു ഞങ്ങൾ ഇവിടുണ്ടെന്ന്

മോളെ കണ്ടിരുന്നു …

ആണോ മോളും വന്നിട്ടുണ്ടോ

ഹമ്

ഞാനൊന്നു കുളിച്ചിട്ടു വരാം പണികഴിഞ്ഞു നേരെ വരുകയാ മുഴുവൻ അഴുക്കാണ് നീ ഇരിക്ക്

ഹമ്
കുളികഴിഞ്ഞു ഇത്ത വരുന്നത് വരെ ഞാൻ ഇക്കയുമായി സംസാരിച്ചിരുന്നു .സമയം പോകുന്തോറും ഞങ്ങൾക്കിടയിൽ തളം കെട്ടിനിന്ന വേദന അല്പാല്പമായി കുറഞ്ഞു .ഇടയ്ക്കു ചിരിക്കാനും തുടങ്ങി ഇക്ക എന്റെ സാമീപ്യം വല്ലാത്തൊരു ആശ്വാസം ഇക്കയിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു .സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഇത്ത കുളികഴിഞ്ഞു വേഷം മാറി ഞങ്ങൾക്കടുത്തേക്ക് വന്നു

കുറെ കാശ് ചിലവാക്കിയല്ലോ ഫാസി …എന്തിനായിരുന്നു ആവശ്യമില്ലാതെ അതൊക്കെ വാങ്ങിയത്

അതൊന്നും സാരമില്ല ഇത്ത ….ഇത്ത വിളമ്പി തന്ന ഭക്ഷണത്തിന്റെ ഒരംശം പോലുമാകില്ല അതൊന്നും പട്ടിണി മാറിയതും നല്ല ആഹാരം കഴിച്ചതും നിങ്ങൾ കാരണമാണ് അതൊന്നും മറക്കുന്ന ആളല്ല ഞാൻ

അതൊക്കെ കഴിഞ്ഞ കാലമല്ലേ ഫാസി

ആണ് ഇക്ക കഴിഞ്ഞുപോയ കാലത്തിൽ അങ്ങേനെയും ഒരു ജീവിതം ഉണ്ടായിരുന്നു .മോൾ പറഞ്ഞു കുറെ ഒക്കെ അറിയാം .ഇത്ത ഇനിയും വൈകിക്കാതെ ഇക്കയെ പഴയ പോലെ ആക്കണം എത്രയും പെട്ടന്ന് സർജറി നടത്തണം

അതിനൊക്കെ ഒരുപാടു പണച്ചിലവുണ്ട് മോനെ

ഇക്കസഹായിച്ചു പണത്തിന് എനിക്ക് ബുദ്ധിമുട്ടില്ല ഇത്ത

ഞാൻ സഹായിച്ചിട്ടല്ല നീ സമ്പാദിച്ചത് നിന്റെ അധ്വാനവും കഴിവും കൊണ്ടാണ് നീ സമ്പാദിച്ചത്

അല്ല ഇക്ക ..ഇക്കയില്ലായിരുനെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ആവില്ലായിരുന്നു

ആയിരിക്കാം ..പക്ഷെ എനിക്കുവേണ്ടി കളയാനുള്ളതല്ല നിന്റെ സംബാധ്യം

ഇത്ത ഇക്ക പറയുന്നത് കേട്ടില്ലേ ..എന്നെ അന്യനായി കാണരുതെന്ന് പറയു .നന്ദി കാണിക്കാൻ എന്നെ അനുവദിക്കാൻ പറയു ഇത്ത ..മനസമാധാനം കിട്ടണമെങ്കിൽ എന്റെ ഇക്കയെ എനിക്ക് പഴയ പോലെ കാണണം .ആരോഗ്യമുള്ള ചുറുചുറുക്കുള്ള പ്രസരിപ്പുള്ള എന്റെ പഴയ ഇക്കയെ ..അനുവദിക്കണം ഇഷ്ടത്തോടെ സമ്മതിക്കണം എത്രയും പെട്ടന് ഇക്ക പഴയ ജീവിതത്തിലേക്ക് മടങ്ങി വരണം എന്റെ അപേക്ഷയാണ് ..അല്പമെങ്കിലും സ്നേഹം എന്നോടുണ്ടെങ്കിൽ ഇക്ക തടസ്സം നിക്കരുത് .സഹായമല്ല പലപ്പോഴായി ഇക്ക എനിക്ക് തന്നത് ഞാൻ മടക്കി തരുന്നതായി കണ്ടാൽ മതി .ഒരു ഡ്രൈവറിന്റെ കയ്യിൽ നിന്നും വാങ്ങുന്നതായി കാണരുത് ഒരനിയനായി എന്നെ കാണണം …ഇക്കയുടെ പണമാണ് ഞാൻ തരുന്നത് .ഇക്കയുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ മണമുള്ള പണം ..സ്വീകരിക്കണം ..
ഇത്രയും പറഞ്ഞതല്ലേ ഇക്ക ..ഇനിയും അവനെ അന്യനായി കാണരുത് .ഇക്ക സമ്മതിക്കണം .ഇക്കതന്നെയല്ലേ പറയാറ്‌ കൂടെ പിറന്നില്ലന്നെ ഉള്ളു അനിയനായാണ് ഫാസിയെ കാണുന്നത് എന്ന് .സ്വന്തം കൂടപ്പിറപ്പുകളെക്കാൾ അവൻ ഇക്കയെ സ്നേഹിക്കുണ്ട് .അവനെ വിഷമിപ്പിക്കാതിരിക്കാനെങ്കിലും സമ്മതിക്കണം
അവനോട് സ്നേഹം ഉള്ളതുകൊണ്ടാണ് ഞാൻ സമ്മതിക്കാഞ്ഞത്

അതെന്താണ് ഇക്ക .

അവൻ അധ്വാനിച്ചു നേടിയത് എനിക്ക് വേണ്ടി കളയാനുള്ളതല്ല

ഇക്ക അങ്ങനെ മാത്രം പറയരുത് ഇക്ക തന്ന ജീവിതമാണ് എന്റേത് ഇക്കാക്ക് വേണ്ടിയല്ലാതെ പിന്നർക്കു വേണ്ടിയാണ് ഞാൻ ചിലവാക്കേണ്ടത് .എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം ഇക്കയാണ് ഒരുപാട് ആഗ്രഹിക്കുന്നു ഇക്കയെ പഴയ ആളായി കാണാൻ .പടച്ചവന്റെ കൃപയിൽ അതിനുവേണ്ട സമ്പാദ്യം ഇന്നെനിക്കുണ്ട് ഇനിയും മറുത്തു പറയരുത് ഇക്ക

ഉപ്പച്ചി ഇത്രയും പറയുന്നതല്ലേ പരിചയമില്ലാത്ത ആളൊന്നുമല്ലല്ലോ ഇക്കയുടെ സ്വന്തം അനിയനല്ലേ പറയുന്നത് .സഹായമായി തോന്നുന്നെങ്കിൽ ഉപ്പച്ചി കടമായി വാങ്ങിയാൽ മതി .അസുഖം മാറി നമുക്ക് തിരിച്ചു നൽകാം .ഞങ്ങൾക്കും കൊതിയുണ്ട് ഞങ്ങളുടെ പഴയ ഉപ്പയെ കാണാൻ ..സമ്മതിക്കു ഉപ്പച്ചി

ഹമ് സമ്മതിക്കാം .എന്റെ മക്കളും ഭാര്യയുമാണ് എനിക്കെല്ലാം .അവരുടെ ആഗ്രഹങ്ങൾ സന്തോഷം അതാണ് എനിക്ക് പ്രധാനം .ഇവനെ ഞാനിനി അനിയനായി കാണുന്നില്ല മകനായെ കാണുന്നുള്ളൂ .എനിക്കില്ലാതെ പോയ ആണ്തരി ..

ഇക്ക എന്തോ അർഥം വച്ച് പറഞ്ഞതാണോ എന്ന് എനിക്ക് സംശയം തോന്നി .അതുവരെ അനിയനായി എന്ന് പറഞ്ഞിരുന്ന ഇക്ക പെട്ടന്ന് മകൻ എന്ന് പറഞ്ഞപ്പോ മോളെങ്ങാനും ഇക്കയോട് ഞാൻ കല്യാണം ആലോചിച്ചത് പറഞ്ഞോ എന്ന് എനിക്കൊരു സംശയം ഉണ്ടായി .ഞാനതു പ്രകടിപ്പിക്കാൻ നിന്നില്ല .ഓരോരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി .നാട്ടിലെ വിശേഷങ്ങൾ ഇക്ക തിരക്കി .സല്മത്ത പലതവണ വിളിച്ചു കാര്യം ഞാൻ പറഞ്ഞില്ല .തിരക്കാണ് പിന്നീട് വിളിക്കാം എന്നൊക്കെ പറഞ്ഞു വീണ്ടും വീണ്ടും വിളി വന്നപ്പോൾ ഫോൺ ഞാൻ ഓഫാക്കി .എന്തായാലും അന്ന് രാത്രി ഞാൻ അവിടെ തങ്ങി .ഇത്തയുടെ ആഹാരത്തിന്റെ രുചി വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ അറിഞ്ഞു .മറ്റെന്തു ഭക്ഷണത്തേക്കാളും രുചിയുള്ളതായി എനിക്ക് തോന്നി
എന്നോട് കൂടുതൽ ഇടപഴകി മോൾ സംസാരിക്കുന്നതായി എനിക്ക് അനുഭവപെട്ടു .ഒരിക്കയെന്ന അടുപ്പമായേ
ഞാൻ കണ്ടുള്ളു .അല്ലെങ്കിലും മനസ്സ് കൊണ്ട് ഞാൻ ഇന്നും ഇക്കയുടെ ഡ്രൈവർ മാത്രമാണ് .പിറ്റേന്ന് ഞാൻ ഇക്കയെയും കൂട്ടി ആശുപത്രിയിൽ പോയി .ഡോക്ടറെ വിളിച്ചു സർജറിക്ക്‌ തയ്യാറാണെന്ന് പറഞ്ഞു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില ടെസ്റ്റുകൾ നടത്തി .റിസൾട്ട് വന്നതിനു ശേഷം സർജറിയെ കുറിച്ച് തീരുമാനം അറിയിക്കാം എന്ന് പറയുകയും ചെയ്തു .ഇക്കയെ വീട്ടിലാക്കി ഞാൻ നാട്ടിലേക്കു തിരിച്ചു സല്മത്തയുടെ വീട്ടിൽ കയറി കുറെ ചീത്ത കേട്ടെങ്കിലും കുറെ നുണകൾ പറഞ്ഞു തടി തപ്പി .2 ദിവസം എടുത്തു റിസൾട്ടുകൾ കിട്ടാൻ .പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല എപ്പോൾ വേണമെങ്കിലും സർജറി നടത്തം .ഒട്ടും വൈകിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു .എത്രയും വേഗം പൂർവസ്ഥിതിയിൽ ഇക്കയെ കാണാൻ ഞാൻ കൊതിച്ചു .8 ദിവസങ്ങൾക്കു ശേഷം തയ്യാറായി ആശുപത്രിയിൽ എത്താൻ ഡോക്ടർ നിർദ്ദേശിച്ചു സർജറി പറഞ്ഞിരുന്ന ദിവസത്തിന്റെ രണ്ടു ദിവസം മുന്നേതന്നെ ഞാൻ ഇക്കയെയും ഇത്തയെയും മോളെയും ഷംസിയെയും കൂട്ടി വെല്ലൂരെത്തി .അവിടെ ഒരു ഹോട്ടലിൽ ഞങ്ങൾ മുറിയെടുത്തു .ഇക്കയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു .രാത്രിയിൽ ആണുങ്ങൾ മാത്രമേ കൂടെ നില്ക്കാൻ അനുവദിക്കൂ എന്നത് കൊണ്ട് ഇക്കയോടൊപ്പം ഞാൻ രാത്രി ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ചു ഇക്കയോടൊപ്പം കഴിഞ്ഞു .പകൽ സമയങ്ങളിൽ ഇത്തയും മക്കളും ഇക്കക്കൊപ്പം ഉണ്ടായിരുന്നു .സർജറി നടത്തേണ്ട ദിവസത്തിന്റെ തലേ രാത്രിയിൽ ഞാനും ഇക്കയും സംസാരിച്ചിരിക്കയാരിരുന്നു

Leave a Reply

Your email address will not be published. Required fields are marked *