ഓരോന്നാലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി .രാവിലെ ഞാൻ ഉണർന്നു പ്രഭാത കർമങ്ങൾ കഴിഞ്ഞു ചായകുടിയും കഴിഞ്ഞു ഇത്തയുടെ അച്ചാറ് കമ്പനിയിൽ ചെന്നു .അവളെ ഞാൻ തിരഞ്ഞു .ഒരുപാടു മുഖങ്ങൾ കണ്ടെങ്കിലും അവളെ ഞാൻ കണ്ടില്ല .അവധിയായിരിക്കുമെന്ന് എനിക്ക് തോന്നി .അവളെ ഒരുനോക്കു കൂടി കാണാൻ ഞാൻ അതിയായി ആശിച്ചു .എന്തോ വല്ലാത്തൊരു ആകർഷണം എനിക്ക് അവളോടുള്ളതായി അനുഭവപെട്ടു പേരെന്തെന്നോ നാടേതെന്നോ ഒന്നും അറിയില്ലെങ്കിലും ഒന്ന് സംസാരിച്ചിട്ട് കൂടിയില്ലെങ്കിലും വല്ലാത്തൊരു അടുപ്പം എനിക്ക് തോന്നി .അവളെകുറിച്ചറിയാൻ എനിക്ക് ആകാംഷയായി ഇത്തയുടെ അടുക്കലേക്ക് ഞാൻ അവളെ തിരക്കി ചെന്നു
ഇത്ത ഇന്നലെ ഇവിടെ ഒരു കുട്ടി ഉണ്ടായിരുന്നല്ലോ
ആര്
നല്ല വെളുത്തിട്ട് കാണാൻ നല്ല മൊഞ്ചുള്ള ഒരു കുട്ടി
ആസിയ …എന്തെ
ആസിയ നല്ല പേര്
എന്താ ഫാസി
അല്ല ഇത്ത ഓളെന്തേ ഇന്ന് വരാഞ്ഞത്
ഇന്നുനല്ല അവളിനി വരില്ല
അതെന്താ
കാര്യം അറിയില്ല നാളെ തൊട്ടു വരില്ല എന്ന് പറഞ്ഞു
എവിടെയാ അതിന്റെ വീട്
വീടൊന്നും അറിയില്ല ഇവിടൊരു ഹോസ്റ്റലിൽ ആണ് താമസം .അതാരോടും അങ്ങനെ മിണ്ടുന്ന കൂട്ടത്തിലല്ല നല്ലോണം പണിയെടുക്കും അതികം സംസാരിക്കില്ല .ഒരനിയത്തി ഉണ്ട് ഉമ്മയും
ഉപ്പ ഇല്ലേ
ഉപ്പയുടെ കാര്യം ഒന്നും പറഞ്ഞിട്ടില്ല .ഇവിടെ പണിയുണ്ടോന്ന് ചോദിച്ചു ഞാൻ പണിക്കു വച്ചു നല്ല സ്വഭാവം ആണ് നല്ലോണം പണി ചെയ്യേമ് ചെയ്യും ഞാൻ കൂടുതൽ ഒന്നും അന്വേഷിക്കാൻ പോയില്ല അല്ലെങ്കിലും നമ്മളെന്തിനാ അതൊക്കെ നോക്കുന്നത്
ഏതു ഹോസ്റ്റലിലാ ഇത്ത
എന്താ ഫാസി അനക്ക് പറ്റിയത്
ഒന്നുല്ല ഇത്ത ..ഹോസ്റ്റൽ ഏതാ
ഇവിടെ ആകെ ഒരു ഹോസ്റ്റലെ ഉള്ളു
ഹമ് ..ഞാൻ ഇപ്പൊ വരാം
എങ്ങോട്ടാ ഫാസി
എങ്ങോട്ടുല്ല ഇപ്പൊ വരാം
വേഗം വരാണോട്ടോ
ഇത്തയോട് അതും പറഞ്ഞു വേഗം കാറുമെടുത്തു ഞാൻ ഹോസ്റ്റൽ തപ്പി ഇറങ്ങി .അതികം തിരക്കൊന്നുമില്ലാത്ത പ്രദേശമായതുകൊണ്ടു ഹോസ്റ്റൽ കണ്ടുപിടിക്കാൻ എളുപ്പമായി ഹോസ്റ്റലിൽ ചെന്ന് ഞാൻ ആസിയയെ തിരക്കി
നിങ്ങൾ ആരാ
ഞാൻ അവൾ ജോലിചെയ്യുന്ന സ്ഥലത്തെ ആളാ
അവൾ പോയല്ലോ
പോയോ എങ്ങോട്ട്
അതൊന്നും പറഞ്ഞില്ല
എപ്പോഴാ പോയത്
അര മണിക്കൂറായി
എവിടെയാ വീട് എന്ന് അറിയോ
അതൊന്നും അറിയില്ല
പ്ളീസ് അത്യാവശ്യമായൊരു കാര്യത്തിനാ
അവളുടെ റൂമിലുള്ള കുട്ടിക്ക് അറിയാമായിരിക്കും
ആ കുട്ടിയെ ഒന്ന് വിളിക്കോ
ഹമ് വിളിക്കാം
അവർ അവളുടെ റൂം മൈറ്റിനെ വിളിച്ചു
അനു ആസിയ എങ്ങോട്ടാ പോയതെന്ന് പറഞ്ഞിരുന്നോ
വീട്ടിലേക്കെന്ന പറഞ്ഞത്
കുട്ടിക്ക് ആസിയയുടെ വീട് എവിടെയാണെന്ന് അറിയാമോ
കൃത്യമായൊന്നും അറിയില്ല സ്ഥലം മാത്രം അറിയാം
എവിടെയാ
എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ
പ്രശ്നമൊന്നും ഇല്ല ,ഞങ്ങളുടെ കമ്പനിയിലാണ് ആസിയ ജോലിചെയ്തിരുന്നത് .ഇന്നലെ പോരുമ്പോൾ ശമ്പളം നൽകിയിരുന്നു കൂട്ടിയതിൽ തെറ്റ് വന്നതാ കുറച്ചാണ് നൽകിയത് ബാക്കി നൽകാനാണ്
ഇടുക്കിയിലാണ് വീട് കൃത്യമായി അറിയില്ല നെടുങ്കണ്ടം ആണ് സ്ഥലം ,അവിടെ എവിടെയാണെന്ന് അറിയില്ല
ശരി എന്നാൽ എവിടേലും വച്ച് കാണുകയാണെങ്കിൽ കൊടുക്കാം അവളുടെ നമ്പർ ഉണ്ടോ
അവൾക്ക് മൊബൈൽ ഇല്ല
പുറത്തുന്നാണ് വീട്ടിലേക്ക് വിളിക്കാറ് ഒരിക്കൽ എന്റെ ഫോണിൽ നിന്ന് വിളിച്ചിരുന്നു
ആ നമ്പർ ഉണ്ടോ
അത് കുറെ മുന്നെയാ ഞാൻ സേവ് ചെയ്തില്ല
ഓക്കേ എന്ന ശരി
അവിടെനിന്നും ഇറങ്ങി ഞാൻ നേരെ ബസ്സ്റ്റാൻഡിൽ എത്തി .എന്തായാലും ഇവിടെനിന്നും നെടുങ്കണ്ടം നല്ല ദൂരമുണ്ട് .അവിടെ വരെ പോവുക എന്ന് പറയുന്നത് മണ്ടത്തരമാണ് എവിടെ എന്ന് വച്ച് അന്വേഷിക്കും ഇത്ര തിടുക്കത്തിൽ അവൾ എന്തിനാവും ജോലി വേണ്ടാന്ന് വച്ച് പോയത് .അവളുടെ മുഖം മാത്രം മനസ്സ് നിറയെ. വണ്ടി ഒതുക്കി ഞാൻ ബസ്സ്റ്റാൻഡിൽ എത്തി .നെടുംകണ്ടതിന് ബസ് വല്ലതുമുണ്ടോന്ന് അന്വേഷിക്കാം .കൗണ്ടറിൽ ചെന്ന് അന്വേഷിച്ചു .
സാർ നെടുങ്കണ്ടം ബസ് വല്ലതും ഉണ്ടോ
ഒരെണ്ണം വരാനുണ്ട് ..ഇതുവരെ വന്നില്ല ഇപ്പൊ വരുമായിരിക്കും
അതെനിക്കൊരു പ്രത്യാശയുടെ നേരിയ വെട്ടം സമ്മാനിച്ചു .ബസ്സ്റ്റാൻഡ് മുഴുവൻ ഞാൻ അവൾക്കായി തിരഞ്ഞു .പ്രത്യാശയുടെ കിരണങ്ങൾ അസ്തമിച്ചു എന്ന് തിരിച്ചറിഞ്ഞു തിരികെ വണ്ടി എടുക്കാൻ വേണ്ടി
തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കാണ് .ജീവിതത്തിൽ അതിനുമുൻപ് ഒരിക്കൽ പോലും ഞാൻ അത്രയും സന്തോഷിച്ചിട്ടില്ല എന്ന് എനിക്ക് തോന്നിപോയി .വലിയ എന്തോ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനെ പോലെയായിരുന്നു ഞാൻ എന്ത് ചെയ്യണം എന്നറിയാൻ കഴിയാതെ ഞാൻ അവിടെത്തന്നെ നിന്നു അവളും എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.പതിയെ ഞാൻ അവൾക്കരികിലേക്കു നടന്നു .
ആസിയ അല്ലെ
