ആദിത്യനും ചേച്ചിയും കൂടി ആ ഒരു രാത്രിയിൽ

വറീച്ചൻ ആദിത്യനോട് ഇത് പറഞ്ഞപ്പോൾ ജിജോ ചിരിച്ചു:

“തുറന്ന പൊത്തകമ്പോലെ സംശുദ്ധരാഷ്ട്രീയജീവിതം നയിക്കുന്ന എന്നെ പരിഹസിച്ചാ പാപങ്കിട്ടും അച്ചായാ!
എനിക്കഞ്ചുപൈസ വരുമാനമില്ല! ഭാര്യയ്ക്കു ജോലിയൊണ്ട്!
അവടെ വരുമാനാ ഇത്! മുഴ്വനും ലോണാ… സംശയമൊണ്ടേ പരിശോധിച്ചോ!”

കൂട്ടച്ചിരിയുടെ അകമ്പടിയോടെ അഞ്ചുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി…

വാതിൽ കടന്ന് അകത്ത് കയറിയതും ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു…

“കണ്ണിലെ കൃഷ്ണമണി പോലെ കാത്തിട്ടും കൈവിട്ടു പോയല്ലോ! അനീഷ്യ പാഞ്ഞ് വന്ന് ആദിത്യനെ പുണർന്നു…

“പോയമണി തിരിച്ചുകിട്ടിയില്ലേ ഇനി നീയൊന്നടങ്ങ്! ഈ തന്തേന്തള്ളേം കൂടെ അവനെയൊന്നു കാണട്ടെ അവർക്കൂടെ ഒരൽപ്പം അവകാശമൊക്കെ കൊടുക്കടീ”

അപ്പോഴാണ് സെറ്റിയിൽ നിർവ്വികാരനായി ഇരിക്കുന്ന അച്ചനേയും കണ്ണീരോടെ ഇരിക്കുന്ന അമ്മയേയും ആദിത്യൻ കണ്ടത്!

അവൻ ചേച്ചിയേയും ചേർത്ത് പിടിച്ച് അവരുടെ അടുത്തേയ്ക്ക് ചെന്നു…

വികാരനിർഭരമായ രംഗങ്ങൾക്ക് ഒരൽപ്പം അയവ്
വന്നതും ജിജോ പറഞ്ഞു:

“അവനൊരൽപ്പം വിശ്രമിക്കട്ടെ എടാ മോളിലോട്ടു കേറി ആ ആദ്യങ്കാണുന്ന മുറിയാ നിനക്കായി റെഡിയാക്കിയേ..
തുണിയൊക്കെ അവിടൊണ്ട്! കുളീങ്കഴിഞ്ഞ് അൽപ്പം വിശ്രമിച്ചിട്ടൊക്കെ പതിയെ ഇങ്ങു വന്നാമതി…”

ആദിത്യൻ മനസ്സില്ലാ മനസ്സോടെ ചേച്ചിയെ വിട്ട് മുകളിലേയ്ക്ക് കോണി കയറി….

അച്ചായന്മാർ അകത്തെ ഒരു ഇടനാഴിയിലേയ്ക്ക് അവരുടെ കാര്യത്തിന് പോയി!

ആദിത്യൻ ചെന്ന് വാതിൽ തുറന്നു…
മുറിയിൽ കൂരിരുട്ട്… പുറത്തെ നിലാവെളിച്ചം നോക്കി ഇരു കൈകളും ജനലിൽ പിടിച്ച് ഒരു ഇരുണ്ട രൂപം മുറിയിൽ…!

പാഞ്ഞ് ചെന്ന ആദിത്യൻ ആ കറുത്ത രൂപത്തെ ഒരേങ്ങലോടെ വലിച്ചെടുത്ത് വാരിപ്പുണർന്ന് ഉമ്മകൾ കൊണ്ട് മൂടി മുളംതണ്ട് ചീന്തുംപോലെ ഒരു സ്ത്രീശബ്ദം ആ രൂപത്തിൽ നിന്ന് ഉയർന്നു….

ആദിത്യന് ഏത് കൂരിരുളിൽ എത്ര വർഷം കഴിഞ്ഞാലും ഒരു സംശയവും തോന്നാതെ തിരിച്ചറിയാവുന്ന രൂപമായിരുന്നു ആ നിന്ന ആൾ…..

……….റൂബി!……

“ഈ ചൂടു ഞാനൊന്നറിഞ്ഞിട്ടിപ്പ…….”
പൂർത്തിയാക്കാനാവാതെ റൂബി പൊട്ടിക്കരഞ്ഞു….

താഴെ ഡൈനിംഗ് ടേബിളിൽ അത്താഴത്തിന് ഉള്ള വട്ടം കൂടി….

“ആ പെണ്ണിതേവരെയൊന്നുങ്കഴിച്ചിട്ടില്ല”

വിളമ്പിക്കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

“അതിനു നിനക്കെന്താ ചേതം? അവളു കഴിച്ചോ കഴിച്ചില്ലായോ കഴിച്ചില്ലേ കഴിപ്പിക്കണോ എന്നൊക്കെ അവൻ വേണേ നോക്കിക്കോളും”

ജിജോ പറഞ്ഞിട്ട് അപ്പുറത്ത് വിളമ്പുന്ന അനീഷ്യയെ നോക്കി…

“എടീയാ പെങ്കൊച്ചീ ഒരുവർഷങ്കൊണ്ടൊഴുക്കിയ കണ്ണൂനീരിന്ന് അഞ്ചാറു മണിക്കൂറുകൊണ്ടവനൊഴുക്കി! ഞാനൊഴുക്കിച്ചു!
അവളു പപ്പേടെ കൂടെപ്പോയി കല്യാണോങ്കഴിഞ്ഞെന്നു പറഞ്ഞു!
വാട്ടർസപ്ലേടെ മെയിൻപൈപ്പു പൊട്ടിയാ ഇതേപോലെ വെള്ളഞ്ചീറ്റില്ല!”

അവർ കഴിച്ച് കഴിഞ്ഞ് അനീഷ്യയുടെ അച്ചനും അമ്മയും ശ്രീക്കുട്ടിയും കൂടി കഴിച്ച് കഴിഞ്ഞ് അൽപ്പം കൂടി കഴിഞ്ഞാണ് ആദിയും റൂബിയും കൂടി ഇറങ്ങി വന്നത്…! ഇനി അവരും അനീഷ്യയും കൂടിയേ കഴിക്കാൻ ഉള്ളു!
വറീച്ചൻ സെലിനെ വിളിച്ച് തങ്ങൾ എത്തി എന്ന് പറഞ്ഞു!

“എടാ ആദീ… പപ്പ ഇവളെ വിട്ടുകിട്ടണോന്നു ഹൈക്കോടതീ കേസിനു പോയീന്നു പറഞ്ഞതൊക്കെ ശരിയാ! ഒർജിനൽ കല്യാണം ബുക്കേലായതു പപ്പ അറിഞ്ഞില്ലാരുന്നു! അത്രേം ശരിയാ അത്രേ ശരിയാകാവൂ! അതാ ഞങ്ങടെ പാർട്ടിനയം! അതങ്ങനല്ലാതെ പറഞ്ഞിരുന്നേ ഞാനച്ചടക്ക നടപടി നേരിടേണ്ടി വന്നേനേ….”

അവിടെ കൂട്ടച്ചിരി മുഴങ്ങി എല്ലാവരും കിടക്കുവാനായി പിരിഞ്ഞു വറീച്ചൻ ചെന്ന് വണ്ടി എടുത്തു….
ആദിത്യൻ റൂബിയുടെ കൈയ്യിൽ പിടിച്ച് കോണി കയറി…

അന്നാദ്യം ആൾക്കൂട്ടത്തിൽ നിന്ന് അവളെ കൈപിടിച്ച് കൊണ്ട് പോയത് പോലെ പ്രശ്നങ്ങൾ തീർന്ന കലങ്ങി തെളിഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് അവർ പടവുകൾ കയറി…….

——-ശുഭം——

Leave a Reply

Your email address will not be published. Required fields are marked *