ആദിത്യനും ചേച്ചിയും കൂടി ആ ഒരു രാത്രിയിൽ 5

“പോര… എനിക്കു പറയണം! എനിക്കെല്ലാമ്പറയണം!”

നേരേ കിടന്ന ആദിത്യൻ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി വാശിയോടെ പറഞ്ഞു…

അനീഷ്യ പൂനിലാവ് തെളിയുംപോലെ ചിരിച്ചു…

കഥ കിട്ടിയത് മുതൽ ഉള്ള കാര്യങ്ങൾ ദൈവത്തിന്റെ മുന്നിൽ എന്നത് പോലെ ആദിത്യൻ തന്റെ ചേച്ചിയോട് ഏറ്റ് പറഞ്ഞു!
തുണിമാറുന്നത് കാണാൻ ശ്രമിച്ചതും മുഷിഞ്ഞ ബ്രായും ഷഡ്ഡിയും എടുത്തതും ഉൾപ്പടെ സർവ്വതും!

“ആവിശ്യമില്ലാത്തതൊക്കെ നോക്കാമ്പോയിട്ടല്ലേ സാരവില്ല ഇനിയതെല്ലാമ്മറന്ന് അപ്പനേമമ്മേം ജാതീമ്മതോമെല്ലാം കളഞ്ഞിട്ടു നിന്നെ വിശ്വസിച്ചിറങ്ങിപ്പോന്ന നിന്റെ പെണ്ണിനെപ്പറ്റി മാത്രം ചിന്തിക്ക്…”

മടിയിൽ കിടന്ന് കരഞ്ഞ് തളർന്ന് ഉറങ്ങിയ ആങ്ങളയ്ക്ക് അന്ന് ഉറങ്ങാതെ കാവൽ ഇരുന്നു അനീഷ്യ!

അവൻ വല്ല കടുംകൈയ്യും കാട്ടുമോ എന്ന് ഭയന്ന് കതക് തുറന്നിട്ട് നിന്നാണ് അന്ന് കുളിച്ചത് പോലും ആ എക്സാം എഴുതിയുമില്ല!
അവൾ നിഴൽ പോലെ അവന് ഒപ്പം ഉണ്ടായി..
ഒരാഴ്ച ആയി ആദി ഏകദേശം നോർമ്മൽ ആയി എന്ന ഒരു ധാരണ വന്നപ്പോൾ ആണ് ഒരു ചെയ്ഞ്ച് ആവട്ടെ എന്ന് കരുതി റൂബിയെ കൊണ്ടുവരുവാനായി ഒറ്റയ്ക്ക് വിട്ടത്…!

അനുദിനം ഈ ചേച്ചിയൊടാണല്ലോ ഈ റൂബിയോടാണല്ലോ താൻ ഇങ്ങനൊക്കെ എന്ന് ചിന്തിച്ച ആദിത്യൻ അടക്കാനാവാത്ത കുറ്റബോധത്തോടെ അന്ന് ഓടി ഒളിച്ചതാണ്…!

വണ്ടി ബ്രേക്ക് ചെയ്ത് നിന്ന കുലുക്കത്തിൽ ആണ് അഗാധമായ നിദ്രയിൽ നിന്നും ആദിത്യൻ കണ്ണ് തുറന്നത്! അവൻ ഒന്ന് നേരേ പുറത്തേയ്ക്ക് നോക്കി…

മുന്നിൽ ഒരു ആഡംബരബംഗ്ലാവ്!
ലൈറ്റുകൾ എല്ലാം തെളിഞ്ഞ് വാതിൽ തുറന്ന് കിടക്കുന്നു…
വണ്ടിയുടെ ഡിസ്പ്ലേയിൽ മണി പതിനൊന്ന്!

“ഇത്താ മലയോര കോൺഗ്രസ് നേതാവ് ജിജോ പാലായുടെ മണിമാളിക!
ഇവിടെ വരുമ്പോളെല്ലാം കഷ്ടപ്പെട്ട് പഠിച്ച നമ്മളൊക്കെ എത്ര മണ്ടന്മാർ എന്ന് ചിന്തിച്ച് പോവാറുണ്ട്!”

വറീച്ചൻ ആദിത്യനോട് ഇത് പറഞ്ഞപ്പോൾ ജിജോ ചിരിച്ചു:

“തുറന്ന പൊത്തകമ്പോലെ സംശുദ്ധരാഷ്ട്രീയജീവിതം നയിക്കുന്ന എന്നെ പരിഹസിച്ചാ പാപങ്കിട്ടും അച്ചായാ!
എനിക്കഞ്ചുപൈസ വരുമാനമില്ല! ഭാര്യയ്ക്കു ജോലിയൊണ്ട്!
അവടെ വരുമാനാ ഇത്! മുഴ്വനും ലോണാ… സംശയമൊണ്ടേ പരിശോധിച്ചോ!”

കൂട്ടച്ചിരിയുടെ അകമ്പടിയോടെ അഞ്ചുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി…

വാതിൽ കടന്ന് അകത്ത് കയറിയതും ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു…

“കണ്ണിലെ കൃഷ്ണമണി പോലെ കാത്തിട്ടും കൈവിട്ടു പോയല്ലോ! അനീഷ്യ പാഞ്ഞ് വന്ന് ആദിത്യനെ പുണർന്നു…

“പോയമണി തിരിച്ചുകിട്ടിയില്ലേ ഇനി നീയൊന്നടങ്ങ്! ഈ തന്തേന്തള്ളേം കൂടെ അവനെയൊന്നു കാണട്ടെ അവർക്കൂടെ ഒരൽപ്പം അവകാശമൊക്കെ കൊടുക്കടീ”

അപ്പോഴാണ് സെറ്റിയിൽ നിർവ്വികാരനായി ഇരിക്കുന്ന അച്ചനേയും കണ്ണീരോടെ ഇരിക്കുന്ന അമ്മയേയും ആദിത്യൻ കണ്ടത്!

അവൻ ചേച്ചിയേയും ചേർത്ത് പിടിച്ച് അവരുടെ അടുത്തേയ്ക്ക് ചെന്നു…

വികാരനിർഭരമായ രംഗങ്ങൾക്ക് ഒരൽപ്പം അയവ്
വന്നതും ജിജോ പറഞ്ഞു:

“അവനൊരൽപ്പം വിശ്രമിക്കട്ടെ എടാ മോളിലോട്ടു കേറി ആ ആദ്യങ്കാണുന്ന മുറിയാ നിനക്കായി റെഡിയാക്കിയേ..
തുണിയൊക്കെ അവിടൊണ്ട്! കുളീങ്കഴിഞ്ഞ് അൽപ്പം വിശ്രമിച്ചിട്ടൊക്കെ പതിയെ ഇങ്ങു വന്നാമതി…”

ആദിത്യൻ മനസ്സില്ലാ മനസ്സോടെ ചേച്ചിയെ വിട്ട് മുകളിലേയ്ക്ക് കോണി കയറി….

അച്ചായന്മാർ അകത്തെ ഒരു ഇടനാഴിയിലേയ്ക്ക് അവരുടെ കാര്യത്തിന് പോയി!

ആദിത്യൻ ചെന്ന് വാതിൽ തുറന്നു…
മുറിയിൽ കൂരിരുട്ട്… പുറത്തെ നിലാവെളിച്ചം നോക്കി ഇരു കൈകളും ജനലിൽ പിടിച്ച് ഒരു ഇരുണ്ട രൂപം മുറിയിൽ…!

പാഞ്ഞ് ചെന്ന ആദിത്യൻ ആ കറുത്ത രൂപത്തെ ഒരേങ്ങലോടെ വലിച്ചെടുത്ത് വാരിപ്പുണർന്ന് ഉമ്മകൾ കൊണ്ട് മൂടി മുളംതണ്ട് ചീന്തുംപോലെ ഒരു സ്ത്രീശബ്ദം ആ രൂപത്തിൽ നിന്ന് ഉയർന്നു….

ആദിത്യന് ഏത് കൂരിരുളിൽ എത്ര വർഷം കഴിഞ്ഞാലും ഒരു സംശയവും തോന്നാതെ തിരിച്ചറിയാവുന്ന രൂപമായിരുന്നു ആ നിന്ന ആൾ…..

……….റൂബി!……

“ഈ ചൂടു ഞാനൊന്നറിഞ്ഞിട്ടിപ്പ…….”
പൂർത്തിയാക്കാനാവാതെ റൂബി പൊട്ടിക്കരഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *