വോയിസ് മെസേജിന് പിന്നാലെ ആ രണ്ട് ഫോട്ടോകളും മമ്മിയുടെ ഫോണിലേയ്ക്ക് വിട്ട് ഫോൺ സ്വിച്ചോഫ് ചെയ്തു!
പിറ്റേന്ന് കാലത്ത് പത്ത് മണിക്ക് സ്റ്റേഷനിൽ വിളിപ്പിച്ചു!
പ്രായപൂർത്തി ആയ റൂബിയുടെ ഇഷ്ടപ്രകാരം അവളെ ഭർത്താവിന് ഒപ്പം പോകാൻ അനുവദിച്ചു!
അച്ചൻ പാർട്ടിയിൽ എന്നത് പോലെ അമ്മ സമുദായത്തിലും സജീവമായത് ഗുണം കൂടി സ്റ്റേഷനിൽ നിന്ന് നേരേ സമുദായ ഓഫീസിൽ എത്തി ആചാരപ്രകാരം വിവാഹിതർ ആയതിന്റെ രേഖകളിൽ ഒപ്പ് വച്ചിട്ടാണ് ഞങ്ങൾ വീട്ടിലേയ്ക്ക് പോയത്!
നിയമപ്രകാരം സാധുത ഉള്ള എന്റെ ഭാര്യ ആയ ശേഷം റൂബി അന്ന് തന്നെ തേനിക്ക് പോയി!…..
പിന്നീട് ഒരു മൂന്ന് മാസങ്ങൾ കൂടി കഴിഞ്ഞാണ് പ്രശ്നങ്ങളുടെ തുടക്കം!
എനിക്ക് എന്റെ റൂബിയിൽ നിന്നും ഒളിക്കാൻ പലതും ഉണ്ടായി!
എന്റെ ഫോണിൽ നിന്ന് റൂബിയുടെ ഫിങ്കർപ്രിന്റ് ലോക്ക് ഞാൻ കളഞ്ഞു!
അതായിരുന്നു എന്റെ നാശത്തിന്റെ തുടക്കവും!
എന്റെ ആ രഹസ്യങ്ങൾ അവളെ
അവളുടെ പഠനം തീർന്ന് തേനിയിൽ നിന്ന് തിരികെ കൊണ്ടുപോരാൻ ഇറങ്ങിയ എന്നെ അന്ന് അവളെ ഉൾപ്പടെ എല്ലാം ഇട്ടെറിഞ്ഞ് ജീവിതത്തെ സമൂഹത്തെ ഭയന്ന് ഒളിച്ച് ഇവിടെ ഈ ആന്ധ്രയുടെ കുഗ്രാമത്തിൽ ഉമിത്തീയിൽ നീറിയുള്ള ഈ ഒളിവ് ജീവിതത്തിൽ വരെ കൊണ്ട് ചെന്ന് എത്തിച്ചു!
“ഓരോ ബോഞ്ചികളൊക്കെ കുടിച്ച് ഒന്നു പെടുത്തിട്ട് പോവാമപ്പീ…”
ഉറക്കം ഉണർന്ന ജിജോപ്പൻ കൈകൾ പൊക്കി ഒന്ന് മൂരി നിവർന്ന് വായിക്കോട്ടയും വിട്ട് പറഞ്ഞു….
“ബോഞ്ചിടൈമൊക്കെ കഴിഞ്ഞപ്പീ മണിയൊന്നരയായി! എല്ലാം നല്ല ഒറക്കം അതാ ഞാമ്മിണ്ടാഞ്ഞേ….”
“ഈയിരുന്നു മോങ്ങുന്നോനും ഒറക്കാരുന്നോ! മക്കളു കരഞ്ഞോ കരഞ്ഞു കരഞ്ഞങ്ങു ചെല്ലുമ്പ കരടൊന്നുങ്കാണരുത് എല്ലാം ഒഴുക്കിക്കോണം!”
ആദിയെ നോക്കി ജിജോപ്പൻ ചിരിച്ചു.
അടുത്ത ചെറുപട്ടണത്തിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ച ശേഷം അച്ചായന്മാർ ഓരോ ലാർജ്ജും വിട്ട് സംഘം വീണ്ടും യാത്രയായി!
“നീയാ കെട്ടാനിരുന്നയാ പെങ്കൊച്ചൊണ്ടല്ലോടാ… ആ കൊട്ടാരക്കരക്കാരി..? എന്താ ആ പെണ്ണിന്റെ പേര്…?”
ജിജോപ്പന്റെ ചോദ്യത്തിന് ആദി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….
“റൂബി….!”
“ആ…. റൂബി! അതിന്റെ കല്യാണത്തിന്റന്നാ! അന്ന് അനീഷ്യേടെയാ കരച്ചിലുമ്പറച്ചിലുങ്കണ്ടാ ആരും സഹിക്കൂല! നിന്നേം കരുതി എല്ലാമുപേക്ഷിച്ചു പോന്നവളാരുന്നെന്നും പറഞ്ഞ്!”
റൂബിയുടെ വിവാഹം എന്ന് കേട്ട ആദിത്യൻ ഇടിവെട്ടുന്ന ശബ്ദം കേട്ട പാമ്പ് എന്നത് പോലെ ശക്തമായി ഒന്ന് പുളഞ്ഞു!
“അതിന്റെ കെട്ടിന്റെ കാര്യമ്പറഞ്ഞപ്പ നീയെന്തിനാടാ മൈരേ ഞെട്ടുന്നേ…?
കുടുമ്മോം കുലോം തന്തേന്തള്ളേമെല്ലാം ഇട്ടെറിഞ്ഞു നിന്നെ വിശ്വസിച്ചു നിന്റൂടെ പോന്നയാ പാവത്തെ വേണ്ടാതായല്ലേടാ നാറീ നീയീ പോക്കു പോന്നേ…?”
ആദിത്യന്റെ ചുണ്ടിൻ കോണിൽ സ്വയം നിന്ദയിൽ നിന്നുള്ള ഒരു ചെറു മന്ദഹാസം ഉണ്ടായി!
“ആ കൊച്ചിന്റെ കാര്യമ്പറഞ്ഞപ്പ അടിച്ചതാവിയായിപ്പോയല്ലോ! ഒന്നു നിർത്തിക്കേടാ ആന്റപ്പാ ഒന്നൂടൂത്തട്ടെ!”
ഊണിന് ശേഷം വണ്ടി എടുത്ത ആന്റപ്പൻ വണ്ടി ഒതുക്കി!
ജോബിൻ രണ്ട് ഗ്ലാസുകളിൽ ഓരോന്ന് ഒഴിച്ച് സോഡയും മിക്സ് ചെയ്ത് കൊടുത്തു! ജിജോയും ലിജോയും അത് കുടിച്ചതും വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി…
ജിജോ തുടർന്നു…..
“കേട്ടോ ലിജോച്ചായാ… ഇവനീ പോരുന്നേനു രണ്ടുമാസം മുമ്പേ തൊട്ട് ആ കൊച്ചിനെ അവഗണിക്കാന്തൊടങ്ങിയതാ…. അതിനെ ഉപേക്ഷിച്ചാ ഇവനീ നാടുവിട്ടത്!
അതാണേ പാവം ഇവനുവേണ്ടി എല്ലാം വലിച്ചെറിയുവേഞ്ചെയ്തു!”
ആദി അരുതേ എന്ന യാചനയോടെ അതി ദയനീയമായി ജിജോയെ നോക്കി…. ജിജോപ്പൻ അത് കാണാത്ത മട്ടിൽ തുടർന്നു…
“ഇവനു സത്യത്തി വട്ടാരുന്നു.. ഇവനെന്തോ സ്വപ്നങ്കണ്ടു! അവടപ്പൻ അവളെ എങ്ങനോ വല്ലാണ്ടുപദ്രവിച്ചോ മറ്റോ കൊല്ലിക്കുന്നതായോ മറ്റോ! അവട ജീവൻ രക്ഷിക്കാനാ ഈ മണുക്കൂസൻ അവളെ ഉപേക്ഷിച്ച് ഓടിയത്!
അനീഷ്യയോടു മാത്രേ ഇവനീത്തരം ഒരു സൂചന പറഞ്ഞിട്ടൊള്ളു അല്ലേടാ..?”
ആദിത്യൻ ഒരു നിശ്വാസത്തോടെ തല കുലുക്കി! ജിജോ തുടർന്നു…
