ആദിത്യനും ചേച്ചിയും കൂടി ആ ഒരു രാത്രിയിൽ 5

“ഹോ! ഒന്ന് പറഞ്ഞു മനസ്സിലാക്കാമ്പെട്ട പാട്! ചായേമിഡലീമൊക്കെ തെലുങ്കിലും ചായേം ഇഡ്ഡലീം തന്നാ ജിജോച്ചായാ! പാവം അതറിയാഞ്ഞല്ലേ ഓടി രക്ഷപെട്ടത്…?”

ആന്റോ ജിജോപ്പനെ കളിയാക്കി!

കഴിച്ച് കഴിഞ്ഞ് കടയിൽ നിന്ന് ഇറങ്ങി വണ്ടിയ്ക്ക് നേരേ നടക്കുമ്പോൾ ജിജോ ചോദിച്ചു…

“ലിജോച്ചായാ… ആ സപ്ലയറെ കണ്ടിട്ട് അച്ചായനെന്തു തോന്നുന്നു…”

“ഒരു ചെറിയ മലയാളിലുക്ക്! പക്ഷേയല്ല! നമ്മളീ പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല!”

ജിജോയുടെ ചോദ്യത്തിന് ലിജോ മറുപടി പറഞ്ഞപ്പോൾ ലിജോയുടെ വെള്ള ഫോർച്ച്യൂണറിലേയ്ക്ക് കയറി ഡോർ അടച്ച് കൊണ്ട് ജിജോ ചിരിച്ചു!

അവൻ ആദിത്യൻ!
പന്തളം സ്വദേശി!
ഓറഞ്ചും ബുള്ളറ്റും ബംഗാളിയും കഴിഞ്ഞാൽ കേരളത്തിന്റെ നിരത്തുകൾ കൈയ്യടക്കിയ ബി-ടെക്ക് കാരിൽ ഒരുവൻ!

“ആ തെണ്ടി…അവൻ മലയാളിയോ? എന്നിട്ടാണോ അവനെന്നെയിട്ടീ കൊരങ്ങുകളിപ്പിച്ചേ…?”

ആന്റപ്പൻ ചൂടായി!

“എൻജിനീയർ…! ഈ ഗ്രാമത്തിൽ ചായക്കടപ്പണി?”

വറീച്ചൻ സംശയഭാവത്തിൽ ജിജോയെ നോക്കി…

“നാടുവിട്ടതാ… എന്താ കാരണമെന്ന് വീട്ടുകാർക്കോ നാട്ടുകാർക്കോ കൂട്ടുകാർക്കോ ആർക്കും ഇന്നും അറിയില്ല!
വർഷം ഒന്നായി!

അനീഷ്യ ഇവന്റെ പെങ്ങളാ! അതല്ലേ ഞാനാ പാട്ടു പാടിയേ…
അതു കേട്ടപ്പ അവൻ ഞെട്ടിയയാ ഞെട്ടലു കണ്ടോ! കഴുവേറിയതു വിദഗ്ധമായി മറച്ചു!”

“നിനക്കെങ്ങനാ ഇവനെ അറിയാവുന്നേ…? പാർട്ടിക്കണക്ഷനാണോ? നിന്നെയവനു മനസ്സിലായുമില്ലല്ലോ?”

ജിജോ പറഞ്ഞപ്പോൾ ലിജോ ചോദിച്ചു…. ജിജോപ്പൻ തുടർന്നു….
“ശ്രീക്കുട്ടീടെ കൂടെ ജോലി ചെയ്യുന്ന, അവളുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാ ഈ അനീഷ്യ!

ഇവഞ്ചാടിപ്പോന്നുകഴിഞ്ഞാ അവക്കാ ജോലി കിട്ടുന്നേ…
ഞങ്ങളും ഇവന്റെ ഫോട്ടോകളേ കണ്ടിട്ടുള്ളു!

അവന്റെ ആ മുടി നിറോമ്മാറ്റി ഹെയർസ്റ്റെലുമ്മാറ്റിയാലും ആ കണ്ണിനടീലെ കുരുമുളകു പോലൊള്ളയാ മറുക്!
അതാ സംശയം തോന്നിയേ…
അനീഷ്യക്കും ഇതേ മറുകുണ്ട്!

പാവാ പെണ്ണിനു കണ്ണീരൊഴിഞ്ഞൊരു ദിവസമില്ല! ആകെയൊള്ളൊരു കുഞ്ഞാങ്ങളയല്ലേ!
സംശയന്തീർക്കാൻ ഞാനൊന്നു കൊളുത്തിട്ടു നോക്കിയതാ ആ പാട്ട്! അതേറ്റു!
സാംബന്റെ കഥേലുള്ള അവന്റപ്പന്റെ ഭ്രാന്താ മോൾ അനീഷ്യ ആയത്!”

“ജോബിനേ നീയൊറങ്ങിക്കോ ഞങ്ങളു രണ്ടെണ്ണം വീശാമ്പോവാ… ഇവിടൽപ്പം താമസോണ്ട്!
ഒന്നുകൊടുത്താ കഴുവേറിയേം കൊണ്ടുവേണമ്പോകാൻ!”

“നീയെന്തുചെയ്യാനാ പോണേ…? അവനോടൊന്നുമ്മിണ്ടീമില്ല?”

ജിജോ പറഞ്ഞപ്പോൾ വറീച്ചൻ ചോദിച്ചു!

“എന്റെ വറീച്ചായാ നിങ്ങക്കീ വിദ്യാഭ്യാസമൊണ്ടന്നേയൊള്ളു വെറുമ്പൊട്ടനാ അല്ലേ?

കിന്റലുചാക്കു പോലത്തെ ആ തെലുങ്കമ്മാരെ കണ്ടില്ലേ? നല്ലതല്ലു പാലായി കിട്ടുവല്ലോ പിന്നിവിടുന്നു വാങ്ങണോ?

എനിക്കവനെ മനസ്സിലായീന്നവനു പിടികിട്ടിയാ അവൻ മുങ്ങും! ഏതു ഭാഷേലീ മൈരമ്മാരെ നമ്മളു കാര്യമ്പറഞ്ഞു മനസ്സിലാക്കും?.
അവൻ പറയുന്നകേട്ടവരു നമ്മളെ എടുത്തിട്ടു ചാമ്പില്ലേ?”

“പിന്നെന്താ നിന്റെ പ്ലാൻ…?”

“അതല്ലേ ഞാഞ്ചായ കുടിക്കാൻ വരാന്താമസിച്ചേ!
ആ പി. ഏ യെ വിളിച്ചപ്പ ജോച്ചായനെ ഭാഗ്യത്തിനു ലൈനിക്കിട്ടി!
ഞാൻ വിവരങ്ങൾ ചുരുക്കിപ്പറഞ്ഞു. അങ്ങേരിവടത്തെ എംപിയെ കോണ്ടാക്ട് ചെയ്ത് തെലുങ്കുദേശോ ഏതോ കോപ്പിന്റെ ഇവിടത്തെ ഇംഗ്ലീഷറിയാവുന്ന നേതാക്കളെ ഉടനെ ഈ വണ്ടി നോക്കി ഇങ്ങോട്ടു വിടും!
അവരു വന്നവരോടു കാര്യം പറഞ്ഞേച്ചവരുമായി വേണമവനെ പൊക്കാൻ!”

ജിജോ പറഞ്ഞ് തീർന്നില്ല മൂന്ന് സൂമോ പാഞ്ഞ് വന്ന് ഫോർച്ച്യൂണറിന് മുന്നിലും പിന്നിലും പെട്ടയ്ക്കുമായി നിന്ന് കടാമുട്ടന്മാർ പടപടാ ചാടിയിറങ്ങി വണ്ടി വളഞ്ഞു!
“ജോബിനുമാന്റോയൂടവൻ സംശയന്തോന്നി മുങ്ങാതെ നോക്കടാ…?”

ജിജോ വിളിച്ച് പറഞ്ഞു!

തെലുങ്ക് എംപിയുടെ ആൾക്കാരിൽ നേതാവ് എന്ന് തോന്നിയവനോട് ലിജോ കാര്യങ്ങൾ പറഞ്ഞ് ജിജോപ്പൻ നേതാവിനെ പരിചയപ്പെടുത്തി!

“മോനിങ്ങു വന്നേടാ കുട്ടാ… അച്ചായഞ്ചോതിക്കട്ടെ…”

എല്ലാവരുമായി ചായക്കടയിലേയ്ക്ക് കയറി ചെന്ന ജിജോപ്പൻ ഒരു മേശയിൽ പാതി കയറി ഇരുന്ന് ആദിത്യനെ മാടി വിളിച്ചു!

Leave a Reply

Your email address will not be published. Required fields are marked *