“ഉം,എല്ലാം കൊള്ളാം പക്ഷെ ഹോസ്പിറ്റലില്‍ എങ്ങനെ ആണ് അഡ്മിറ്റ് ആകണേ”?അലക്സ് ചോദിച്ചു
“എന്‍റെ ഫ്രണ്ട് അഷറഫ് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്,അവനോട് വിളിച്ച് ഞാന്‍ രാവിലെ കാര്യങ്ങള്‍ എല്ലാം സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്,അവന്‍റെ പ്രേമ വിവാഹം ആയിരുന്നു അതിനു ഞാനും എന്‍റെ കുറച്ചു ഫ്രണ്ട്സും കൂടിയ അവനെ സഹായിച്ചത്,അതുകൊണ്ട് അവന്‍ മറിച്ചൊന്നും പറഞ്ഞില്ല,അങ്ങ് ചെല്ലാന്‍ ബാക്കി എല്ലാം അവന്‍ നോക്കി കൊള്ളാം എന്ന് പറഞ്ഞു”.
“എട ഇതു ഏക്കുമൊ”?അഞ്ജലി ചോദിച്ചു
“തീര്‍ച്ചയായും,നമ്മള്‍ ചെയ്യാന്‍ പോകുന്നത് ചെറ്റത്തരം തന്നെ ആണ്,പക്ഷെ അവളെ സ്വന്തമാക്കാന്‍ എനിക്ക് വേറെ വഴി ഇല്ല,കാവ്യാ നീ ക്ലാസ്സിലോട്ടു പൊയിക്കോ,ഞാന്‍ പറഞ്ഞ പോലെ തന്നെ നീ ചെയ്യണം,ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹോസ്പിറ്റലിലോട്ട് പോവാ”.ഞാന്‍ പറഞ്ഞു
“ശരി”.കാവ്യാ തലയട്ടികൊണ്ട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി
ഞങ്ങള്‍ ബൈക്കില്‍ കയറി ഹോസ്പിറ്റലിലേക്ക് വിട്ടു,അവിടെ ചെന്നപ്പോള്‍ അഷറഫ് പറഞ്ഞപോലെ എല്ലാം റെഡി ആക്കിയിട്ടുണ്ടായിരുന്നു,എന്നെ ഗ്ലുകോസ് കുത്തി അവിടെ ഒരു ബെഡ്ഡില്‍ കിടത്തി അവന്‍,എന്നിട്ട് അവന്‍ അങ്ങ് പോയി,എന്‍റെ കിടപ്പ് കണ്ടിട്ട് അലക്സ് വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു,ഇവന്‍ എല്ലാം കുളമാക്കും എന്ന് ഞാന്‍ മനസ്സില്‍ കരുതി
“ദയവ് ചെയ്തു നീ ഈ കാര്യത്തില്‍ മാത്രം തമാശ എടുക്കരുത്,ഇതു എന്‍റെ ജീവിത പ്രശ്നമാണ്,നീ കരയാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ലെല്ലോ ഒരു ഭാവവും ഇല്ലാതെ അങ്ങ് നിന്ന മതി,അവര്‍ ഇപ്പോ വരും”.ഞാന്‍ പറഞ്ഞു അലക്സ് ചിരി നിര്‍ത്തി സീരിയസ് ആയി തലയാട്ടി
ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഏയ്‌ഞ്ചല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടി എന്‍റെ അടുത്തേക്ക് വന്നു,അവളുടെ കണ്മഷി പടര്‍ന്നിരുന്നു,അവള്‍ എന്‍റെ അടുത്ത് വന്നു നിന്നു കരയുന്നത് കണ്ടപ്പോള്‍ അഞ്ജലിയും അലക്സും കാവ്യയും അവളുടെ പുറകില്‍ നിന്നു ഓകെ എന്ന് കൈ കൊണ്ട് സിംബല്‍ കാണിച്ച്,ഞാന്‍ ഏയ്‌ഞ്ചല്‍ കാണാതെ അവരോട് പുറത്ത് പോകാന്‍ എന്ന് കണ്ണ് കൊണ്ട് കാണിച്ച്,ഏയ്‌ഞ്ചല്‍ അപ്പോഴും തലകുനിച്ചു നിന്നു കരയുകയായിരുന്നു.
“ഞങ്ങള്‍ പുറത്ത് നില്‍ക്കാം നീ തന്നെ അവനോട് സംസാരിക്ക്”. എന്ന് ഏയ്‌ഞ്ചലിനോട് പറഞ്ഞിട്ടു അഞ്ജലി അലക്സിനെയും കാവ്യയെയും വിളിച്ച് കൊണ്ട് റൂമിന് പുറത്ത് ഇറങ്ങി ഡോര്‍ അടച്ചു
എന്തിനാ ഇങ്ങനെ കരയുന്നെ.ഞാന്‍ ചോദിച്ചു
എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തെ?അവള്‍ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു
എന്നെ നിനക്ക് ഇഷ്ടമാല്ലെല്ലോ പിന്നെ ഞാന്‍ ചത്താലും ജീവിച്ചാലും നിനക്ക് എന്ത?ഞാന്‍ ചോദിച്ചു
ഇഷ്ടമാണ്.അവള്‍ കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു
എന്താ ഒന്ന് കൂടി പറഞ്ഞെ.ഞാന്‍ പറഞ്ഞു
അതിനു മറുപടി ആ കരഞ്ഞു വാടിയ മുഖത്തൊരു ചെറു പുഞ്ചിരി ആയിരുന്നു,അത് കണ്ട് ഞാന്‍ ഈശ്വരനോട് ഞാന്‍ മനസ്സില്‍ ഞാന്‍ നന്ദി പറഞ്ഞു.
അപ്പോള്‍ നീ രാവിലെ ഇഷ്ടമല്ലെന്ന് പറഞ്ഞത് നിന്‍റെ അച്ഛനെ ഭയന്നല്ലേ?ഞാന്‍ ചോദിച്ചു
ഉം.അവള്‍ മൂളി
ആ കണ്ണ് തുടച്ചു എന്‍റെ അടുത്ത് വന്നിരിക്ക്.ഞാന്‍ ബെഡ്ഡിന്‍റെ സൈഡില്‍ തൊട്ട് കൊണ്ട് അവളോട് പറഞ്ഞു
അവള്‍ കണ്ണ് തുടച്ചു എന്‍റെ അടുത്ത് വന്നിരുന്നു.
എന്ത് പറഞ്ഞു ക്ലാസ്സില്‍ നിന്നു പുറത്ത് ചാടിയത്?ഞാന്‍ ചോദിച്ചു
ഫ്രണ്ടിനു അപകടം പറ്റി എന്ന് പറഞ്ഞു.അവള്‍ പറഞ്ഞു
“എടി കള്ളി അപ്പൊ നിനക്ക് കള്ളം പറയാന്‍ ഒക്കെ അറിയാം അല്ലെ”?ഞാന്‍ ചോദിച്ചു
അതിനു മറുപടി ഒരു പുഞ്ചിരി ആയിരുന്നു,അതുകണ്ട് ഞാനും കൂടെ ചിരിച്ചു,അങ്ങനെ അന്ന് വയ്കുന്നേരം വരെ ഏയ്‌ഞ്ചല്‍ എന്‍റെ കൂടെ ആ മുറിയില്‍ ഉണ്ടായിരുന്നു,അവള്‍ മനസ്സു തുറന്ന് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു അവളുടെ വീട്ടുകാരെ കുറിച്ചും അവളെ കുറിച്ചും ഞാന്‍ തിരിച്ചും അതുപോലെ തന്നെ പറഞ്ഞു,ആ ഒരു ദിവസം കൊണ്ട് ഞങ്ങള്‍ ശരിക്കും അടുത്തു,അങ്ങനെ വയ്കുന്നേരം ആയപ്പോള്‍ അവളെ കാവ്യയുടെ കൂടെ പറഞ്ഞു വിട്ടു,പോകാന്‍ നേരം അവള്‍ എന്നെ സങ്കടത്തോടെ ഒന്ന് നോക്കി
