ആദ്യാനുരാഗം 1

“ഞാന്‍ സങ്കടപ്പെടണ്ട എന്നെ ഇന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യും ഞാന്‍ നാളെ തൊട്ട് കോളേജില്‍ വരും”.ഞാന്‍ അവളെ നോക്കി പറഞ്ഞു

അവള്‍ ഒന്ന് ചെറുതായി ചിരിച്ചു,ഞാനും,അവള്‍ യാത്ര പറഞ്ഞു പോയി.അവള്‍ പോയി കഴിഞ്ഞപ്പോള്‍ അവള്‍ ഇഷ്ടമാണെന്ന് പറഞ്ഞതിന്‍റെ സന്തോഷത്തില്‍ ഞാന്‍ കൈയ്യില്‍ കുത്തിയിരുന്ന ഗ്ലുകോസ് വലിച്ചൂരി അവിടെ കിടന്നു തുള്ളിച്ചാടി,എന്‍റെ പ്രവര്‍ത്തി കണ്ട് അലകക്സും അഞ്ജലിയും പൊട്ടിച്ചിരിക്കുകയാണ്,എനിക്കെന്‍റെ സന്തോഷം നിയന്ത്രിക്കാന്‍ പറ്റിയില്ല,ഞാന്‍ അവരെ രണ്ടു പേരെയും ചെന്നു കെട്ടിപിടിച്ചു,അടുത്തത് ഞാന്‍ ചെയ്തതു എന്‍റെ അച്ഛനെയും അമ്മയെയും വിളിച്ച് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞു,അവര്‍ എന്നോട് പറഞ്ഞത് അവളെ വേഗം അവരുടെ മരുമകള്‍ ആക്കി വീട്ടിലോട്ടു കൊണ്ടുവരാന്‍ ആണ്,മതം രണ്ടും വേറെ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇവിടുത്തെ സി.ഐ അച്ഛന്റെ സുഹൃത്ത് ആണെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അദ്ധേഹത്തോട് പറഞ്ഞാല്‍ മതിയെന്നുമാണ്.അങ്ങനെ അഷറഫിനോട് നന്ദിയും പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി.

അന്ന് രാത്രി എനിക്ക് ഉറങ്ങനെ കഴിഞ്ഞില്ല,രാവിലെ അവളുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച് ആലോചിച്ചു വെറുതെ കിടന്നു,എങ്ങനെയെങ്കിലും നേരം വെളുത്ത മതി എന്നാ ഒറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു,അവളും ഇപ്പോള്‍ എന്നെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുക്കും എന്ന ചിന്ത എന്നില്‍ അതിയായ സന്തോഷം നല്‍കി.പിറ്റേ ദിവസം രാവിലെ ഒരിക്കലും ഇല്ലാത്ത സന്തോഷത്തോടെയും

ആവേശത്തോടെയും ആണ് ഞാന്‍ അവളെ കാണാന്‍ ആയി കോളേജിലോട്ടു പോയത്,പക്ഷെ അവളെ മാത്രം കൂട്ടുകാരികളുടെ ഒപ്പം കണ്ടില്ല,കാവ്യയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു

“ഏയ്‌ഞ്ചല്‍ എന്തിയെ”?

“അവള്‍ക്ക് തല വേദന ആണ് അതുകൊണ്ട് ഇന്നു വരില്ലെന്ന് പറഞ്ഞു”.കാവ്യാ പറഞ്ഞു.

ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ച അവസ്ഥയില്‍ ആയിരുന്നു ഞാന്‍ അപ്പോള്‍.എങ്ങനെയും ഏയ്‌ഞ്ചലിനെ കണ്ടേ പറ്റു എന്ന് ഉറപ്പിച്ചു ഞാന്‍ കാവ്യയോട്‌ ഞാന്‍ ഏയ്‌ഞ്ചലിന്‍റെ അഡ്രസ്‌ ചോദിച്ചു മനസ്സിലാക്കി,ഉടനെ തന്നെ ക്ലാസ്സില്‍ കയറാതെ ഞാന്‍ ബൈക്കില്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.അവളുടെ വീടിന്‍റെ അടുത്ത് ബൈക്ക് നിര്‍ത്തി അവളെ കാണുന്നത് ഉചിതമല്ല എന്ന് മനസ്സിലാക്കിയ ഞാന്‍ കുറച്ചു ദൂരെ മാറി ബൈക്ക് നിര്‍ത്തിയ ശേഷം ഞാന്‍ അവളുടെ വീടിനു മുന്‍പിലെ റോഡില്‍ കൂടി ഒന്ന് നടന്നു,അപ്പോള്‍ തന്നെ അവളുടെ അച്ഛനും അമ്മയും കാറില്‍ കയറി പുറത്തേക്കു പോയി,ഇതു തന്നെ അവളെ കാണാന്‍ പറ്റിയ സമയം എന്ന് ഞാന്‍ ഉറപ്പിച്ചു ചുറ്റിനും എന്നെ ആരേലും നോക്കുന്നുണ്ടോ എന്ന് ഒന്ന് കറങ്ങി നോക്കി,ഭാഗ്യത്തിന് ആരും ചുറ്റുപാടും ഇല്ല,ഏയ്‌ഞ്ചലിന് ഒരു അനിയത്തി ഉണ്ട് അവള്‍ എന്തായാലും ഈ സമയത്ത് സ്കൂളില്‍ പോയി കാണും എന്ന ഉറപ്പിനാലും ഞാന്‍ അവളുടെ വീട്ടിലേക്കു കയറി ചെന്നു,ഡോര്‍ തുറന്ന് കിടന്നതിനാല്‍ ഞാന്‍ നേരെ ഹാളിലേക്ക് കയറി ചെന്നു,അവിടെ നിന്നു കൊണ്ട് ഞാന്‍ അവളെ വിളിച്ചു

“ഏയ്‌ഞ്ചല്‍…. ഏയഞ്ചല്‍…”

എന്‍റെ ശബ്ദം കേട്ട് അവള്‍ റൂമില്‍ നിന്നും ഹാളിലേക്ക് വന്നു.ഒരു വെള്ള ടീഷര്‍ട്ടും നീല മിഡിയും ആയിരുന്നു അവളുടെ വേഷം,എന്നെ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി,എന്നെ അവള്‍ അവിടെ പ്രതീക്ഷിച്ചു കാണില്ല അതുകൊണ്ടാവാം.തലവേദന കൊണ്ടാവാം അവളുടെ മുഖത്തിന്‌ ക്ഷീണം ഉള്ളത് പോലെ കാണപെട്ടു,ആ സുന്ദരമായ മുഖം ചെറുതായി ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കാന്‍ പറ്റാത്ത വിധം ഞാന്‍ അവളെ

സ്നേഹിക്കുന്നു,എനിക്ക് വിഷമം തോന്നി ആ സുന്ദരമായ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോള്‍,അവള്‍ എന്‍റെ അടുത്ത് വന്നു എന്നെ അവിടെ കണ്ടതിനാല്‍ അവള്‍ക്ക് നല്ല പേടി ഉള്ളാതായി എനിക്ക് ആ മുഖത്ത് നിന്നും മനസ്സിലാക്കാന്‍ സാധിച്ചു,അവള്‍ എന്നോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *