ആദ്യാനുരാഗം 1

“ഇച്ചായന്‍ എന്ത ഇവിടെ”?

“നിന്നെ ഒന്ന് കാണാതെ എനിക്ക് കോളേജില്‍ നില്‍ക്കാന്‍ എനിക്ക് മനസ്സ് വന്നില്ല അതാ ഇങ്ങു വന്നത്,കാവ്യാ പറഞ്ഞു നിനക്ക് തലവേദന ആണെന്ന് ഇപ്പോള്‍ എങ്ങനെ ഉണ്ട്”?ഞാന്‍ ചോദിച്ചു

“ഇപ്പോ കുഴപ്പമില്ല,ഇച്ചായന്‍ ഇവിടെ ഇപ്പോള്‍ വരണ്ടായിരുന്നു ആരെങ്കിലും കണ്ടാല്‍ അപ്പനോട് പറഞ്ഞു കൊടുക്കും”.അവള്‍ പേടിക്കുന്നതിന്‍റെ കാരണം പറഞ്ഞു.

“നിന്നെ ഒരു നോക്ക് കാണാതെ എനിക്ക് മനസമാധനമായിട്ടു ഇരിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ?,പിന്നെ ആരെങ്കിലും കാണും എന്നാ ഭയം ആണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ അച്ഛനും അമ്മയും ഇതു അറിയും,അതുകൊണ്ട് കുറച്ചു നേരത്തെ അറിയുന്നത നല്ലത്”.ഞാന്‍ അവളുടെ കവിളുകള്‍ കൈകുമ്പിളില്‍ ആക്കി ആ മനോഹരമായ മാന്‍പേട മിഴികളിലേക്കു നോക്കി ചോദിച്ചു,ആ കണ്ണുകളില്‍ എനിക്ക് എന്നോടുള്ള അവളുടെ പ്രണയം വ്യക്തമായി കാണാന്‍ സാധിച്ചു.ആ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ എനിക്ക് അറിയാന്‍ സാധിച്ചു,ഞാന്‍ അവളെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തുകൊണ്ട് അവളുടെ ചെവിയില്‍ പറഞ്ഞു.

“നീ എന്‍റെ പെണ്ണ എന്‍റെ മാത്രം നിന്നെ ഒരാള്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ മാത്രം ആയിരിക്കും അത് നിന്‍റെ അച്ഛനും അമ്മയും എതിര്‍ത്താലും”.
അവള്‍ തലയുയാര്‍ത്തി എന്നെ നോക്കി,ആ കണ്ണുകള്‍ നിറഞ്ഞു തുളുംമ്പാറായിരുന്നു,ഞാന്‍ ആ നെറ്റിയില്‍ ഒരു ചുടു ചുമ്പനം നല്‍കി,അവളുടെ തലയില്‍ തലോടി കൊണ്ട് എന്‍റെ ദേഹത്തോട് അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

“നിന്‍റെ അച്ഛനും അമ്മയും നമ്മുടെ ബന്ധത്തിന് എതിര്‍ത്താല്‍ ഞാന്‍ വിളിച്ചാല്‍ നീ എന്‍റെ കൂടെ ഇറങ്ങി വരുമോ”?

“എനിക്ക് ഇച്ചായന്‍റെ സ്ഥാനത്ത് ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല,ഇച്ചായന്‍ വിളിച്ചാല്‍ ഞാന്‍ ഞാന്‍ എവിടെക്കായാലും ഇറങ്ങി വരും”.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു,ഞാന്‍ അവളെ നെഞ്ചോടു ചേര്‍ത്ത് നെറുകയില്‍ ഒരു മുത്തം നല്‍കികൊണ്ട് പറഞ്ഞു

“എനിക്ക് അത്രയും അറിഞ്ഞാല്‍ മതി,ഇനി നമ്മളെ തമ്മില്‍ പിരിക്കാന്‍ ആരെകൊണ്ടും കഴിയില്ല”.
അവള്‍ എന്‍റെ നെഞ്ചില്‍ ഒരു കൊച്ചു കുട്ടിയെ പോലെ മുഖമമര്‍ത്തി എന്നെ കെട്ടിപിടിച്ചു നിന്നു,പെട്ടന്നവള്‍ പിറകോട്ടു മാറിയിട്ട് പറഞ്ഞു

“ഇച്ചായാ ഇപ്പോള്‍ അപ്പനും അമ്മയും വരും ഇച്ചായന്‍ പെട്ടന്ന് പൊക്കോ”.

“അവരു വരട്ടെടി ഞാന്‍ അവരോട് സംസാരിക്കാം”.ഞാന്‍ പറഞ്ഞു

“ഇച്ചായാ പ്ലീസ് ഇപ്പോള്‍ ഒന്നും പറയണ്ട”.എന്ന് പറഞ്ഞു അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറക്കിയതും അവളുടെ അപ്പനും അമ്മയും കാറില്‍ വന്നു ഇറങ്ങിയതും ഒന്നിച്ചായിരുന്നു,എന്‍റെ കയ്യില്‍ ഉള്ള അവളുടെ പിടി മുറുകി,പാവം പേടിച്ചു വിറച്ചു കരയാറായി നില്‍ക്കുകയാണ്,എന്‍റെ കയ്യും പിടിച്ചു അവള്‍ നില്‍ക്കുന്നത് കണ്ട് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കോപം ഇരച്ചു കയറി.അവര്‍ കാറില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു,അവള്‍ പേടിച്ചു എന്‍റെ കയ്യില്‍ ഉള്ള മുറുക്കം പിന്നെയും കൂട്ടി,എനിക്ക് അവരെ കാണുമ്പോള്‍ പ്രത്യേകിച്ചു ഒരു വികാരവും തോന്നാത്തത് കൊണ്ട് ഞാന്‍ സാധാരണ ഗതിയില്‍ തന്നെ നിന്നു,അവളുടെ അച്ഛന്‍ ഞങ്ങളുടെ അടുത്ത് നിന്നു നിന്നു അവളോട്‌ ദേഷ്യത്തില്‍ ചോദിച്ചു

“ആരാടി ഇവന്‍”?

അവള്‍ ഒന്നും മിണ്ടിയില്ല പേടിച്ചു വിറച്ചു നില്‍ക്കുകയാണ്,അതിന്‍റെ കൂടെ അവള്‍ കരയാനും തുടങ്ങി.അവള്‍ ഒന്നും മിണ്ടിയില്ല,അടുത്ത സെക്കന്റ്‌ അവളുടെ കരണത്ത് അയാളുടെ കൈ പതിഞ്ഞു,ആ മുഖത്തു അടി കൊണ്ട പാട് ചുമന്നു കിടന്നു,എനിക്ക് അയാളെ തല്ലി കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു,പിന്നെ ഏയഞ്ചല്‍ അച്ഛന് അവളെ തല്ലാന്‍ ഉള്ള അധികാരം ഉണ്ട് എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അടങ്ങി.അയാള്‍ പറഞ്ഞത് കേട്ടില്ലേ ആരാടി ഇവന്‍?,എന്ന് ചോദിച്ചു കൊണ്ട് വീണ്ടും അടിക്കാനായി കൈ ഓങ്ങി,ഞാന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *