“തൊട്ട് പോകരുത് അവളെ ഇനി,ഞാനും ഏയ്‌ഞ്ചലും തമ്മില്‍ പ്രണയത്തില,ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു,അത് ഇപ്പോള്‍ നിങ്ങള്‍ എതിര്‍ത്താലും ഇല്ലെങ്കിലും ഞങ്ങള്‍ വിവാഹം കഴിക്കും”.
ഏയ്‌ഞ്ചല്‍ അപ്പോഴും തല കുനിച്ചു നിന്നു കരയുകയായിരുന്നു എന്തോ കുറ്റം ചെയ്തതു പോലെ,അവളുടെ അമ്മ അവളെ തല്ലാന്‍ ആയി വന്നപ്പോള്‍ ഞാന്‍ മുന്‍പില്‍ കയറി നിന്നു അത് തടഞ്ഞു.
“എടി ഒരുംപെട്ടവളെ കുടുംബത്തിന്‍റെ പേര് നീ കളഞ്ഞു പുളിച്ചല്ലോ,നിന്നെ പഠിക്കാന്‍ വിട്ടത് ഇതിനാണോടി”?അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു
ഏയഞ്ചലിന് പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ നിന്നു കരയുക മാത്രം ആണ് ചെയ്യുന്നത്.
“ഇനി ഞങ്ങള്‍ക്ക് ഒരു മകളെ ഉള്ളു,ഞങ്ങളെ സംബന്ധിച്ചിടത്തോളം നീ ഇന്നു കൊണ്ട് മരിച്ചു,ഇനി ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മകള്‍ ഇല്ല,ഞങ്ങള്‍ മരിച്ചാല്‍ പോലും നീ ഈ പടി ചവിട്ടി പോകരുത്”.എന്ന് അയാള്‍ അവളോട് പറഞ്ഞു.
അവള്‍ അയാളുടെ കാലില്‍ വീണു കരഞ്ഞു കൊണ്ട് പറഞ്ഞു
“അപ്പച്ചാ എന്നോട് ക്ഷമിക്കണം ഞാന്‍ ഇച്ചായനെ എന്‍റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു,എനിക്ക് ഇച്ചായനെ മറക്കാന്‍ കഴിയില്ല,ഇച്ചായനെ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചത പക്ഷെ എനിക്ക് കഴിഞ്ഞില്ല”. എനിക്ക് അത് കണ്ടപ്പോള്‍ നെഞ്ച് പൊട്ടി കീറുന്ന വേദന ഉണ്ടായി,എനിക്ക് വേണ്ടി അവള്‍ ഇത്രയും വേദന സഹിക്കുന്നത്,എന്നെ അവള്‍ അത്രയും സ്നേഹിക്കുന്നു
“നീ അവന്‍റെ കൂടെ അങ്ങ് പൊക്കോ,ഞങ്ങള്‍ക്ക് ഇനി ഇങ്ങനെ ഒരു മകള്‍ ഇല്ല”.എന്ന് പറഞ്ഞു കൊണ്ട് അവളുടെ അച്ഛനും അമ്മയും അവളുടെ അവളുടെ സാധനങ്ങള്‍ എല്ലാം വീട്ടില്‍ നിന്നും എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു,അവള്‍ അവിടെ താഴെ ഇരുന്നു കരയുകയാണ്,ഞാന്‍ അവളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു,അവര്‍ വീടിനു പുറത്ത് ഇറങ്ങി വന്നു
“ഇനി ഞങ്ങള്‍ക്ക് നിന്നെ കാണണ്ട,നീ ഇഷ്ടപ്പെടുന്നവന്റെ കൂടെ പോയി ജീവിക്ക്”.അവള്‍ടെ അമ്മ പറഞ്ഞു
അവളെ എന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു
“എനിക്കും ഉണ്ട് അച്ഛനും അമ്മയും പക്ഷെ അവര്‍ എന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്‍ക്കാറില്ല,ഒരു നല്ല അച്ഛനും അമ്മയും ആണെകില്‍ അവര്‍ മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കും,പക്ഷെ നിങ്ങള്‍ ഇവളോട് ചെയ്യുന്നതോ സ്വന്തം ഇഷ്ടങ്ങള്‍ അവള്‍ടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആണ് ശ്രെമിക്കുന്നത്,സ്വന്തം മകളുടെ മനസ്സ് മനസ്സിലാക്കാന്‍ പറ്റാത്ത നിങ്ങള്‍ മാതാപിതാക്കള്‍ക്ക് തന്നെ അപമാനം ആണ്,നിങ്ങള്‍ ഇവളെ ഉപേക്ഷിച്ച പോലെ എനിക്ക് എനിക്ക് ഇവളെ ഉപേക്ഷിക്കാന്‍ പറ്റില്ല ഇവള്‍ എന്‍റെ പെണ്ണ എന്‍റെ വീട്ടില്‍ ഇവള്‍ രാജകുമാരിയിയെ പോലെ ജീവിക്കും ഒരു കുറവും ഇല്ലാതെ”.ഇത്രയും അവരോട് പറഞ്ഞു കൊണ്ട് അവളുടെ കയ്യും പിടിച്ചു കൊണ്ട് ഞാന്‍ ബൈകിനു അടുത്തേക്ക് നടന്നു അവള്‍ അപ്പോഴും കരയുന്നുണ്ടായിരുന്നു
“നീ എന്തിനാ കരയുന്നെ അവര്‍ക്ക് നിന്നെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല,അവര്‍ക്കത് എന്ന് മനസ്സിലാകുന്നോ അന്ന് അവര്‍ നിന്നെ തേടി വരും,പിന്നെ ഇതു ഞാന്‍ നേരത്തെ പ്രതീക്ഷിച്ചത,ഞാനില്ലേ നിന്‍റെ കൂടെ ഇനി നീ കരയരുത്,നമുക്ക് എന്‍റെ വീട്ടില്‍ പോകാം അവിടെ എല്ലാരും നിന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയെ ഉള്ളു”.ഞാന്‍ പറഞ്ഞു, അവള്‍ എന്നെ തല ഉയര്‍ത്തി നോക്കി ഞാന്‍ അവളെയും കൂട്ടി വീട്ടിലേക്കു യാത്ര തിരിച്ചു,ഞാന്‍ അച്ഛനെയും അമ്മയെയും വിളിച്ച് നടന്ന കാര്യം എല്ലാം പറഞ്ഞു അവര്‍ പറഞ്ഞത് നാളെ തന്നെ അവളെ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍,അവര്‍ ഉടന്‍ തന്നെ നാട്ടില്‍ വരാം എന്നും.
ഞാന്‍ അലക്സിനെ വിളിച്ച് കാര്യം പറഞ്ഞു,ഞാന്‍ അവളെയും കൂട്ടി വീട്ടിലേക്കു ചെന്നു മുത്തശനോടും മുത്തശിയോടും അവളെ പറ്റി നേരത്തെ
പറഞ്ഞിരുന്നതിനാല്‍ അവര്‍ അവളെ സന്തോഷത്തോടെ സ്വീകരിച്ചു,അവള്‍ വീട്ടില്‍ വന്നു കുറെ കരഞ്ഞു അവള്‍ടെ അച്ഛനെയും അമ്മയേയും ഓര്‍ത്തു,ഞാന്‍ ഒരു വിധം അവളെ പറഞ്ഞു സമാധാനപ്പെടുത്തി,പിറ്റേ ദിവസം രാവിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു.അലക്സും കാവ്യയും പിന്നെ എന്‍റെ രണ്ടു സുഹൃത്തുക്കളും ആ ചടങ്ങിനു സാക്ഷി ആയി.ഏയഞ്ചലിന്‍റെ മുഖത്ത് കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ ദുഃഖം അപ്പോഴും ഉണ്ടായിരുന്നു.അവിടുത്തെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു വന്നു,അവളെ അവളുടെ അച്ഛനും അമ്മയും ഉടനെ നിന്നെ തേടി വരും എന്നൊക്കെ പറഞ്ഞു അവളെ ആ മൂഡില്‍ നിന്നും ഒരു പരിധി വരെ ഞാന്‍ മാറ്റി എടുത്തു,അങ്ങനെ ഞാന്‍ ആഗ്രഹിച്ച എന്‍റെ പെണ്ണിനോടോപ്പമുള്ള എന്‍റെ ആദ്യരാത്രി വന്നെത്തി.ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയും അവള്‍ കുറച്ചു വേദന സഹിച്ചും അവളെ എല്ലാ അര്‍ത്ഥത്തിലും എന്‍റെ സ്വന്തം ആക്കി മാറ്റി അന്ന് രാത്രി ഞാന്‍.പിറ്റേ ദിവസം രാവിലെ അവള്‍ ആണ് എനിക്ക് കുടിക്കാന്‍ ചായയുമായി റൂമില്‍ വന്നത്,ആ മുഖത്ത് മറ്റൊരു ദിവസവും ഇല്ലാത്ത ഒരു നാണം ഉണ്ടായിരുന്നു,ഒരു നീല സാരി ഉടുത്ത് തലയില്‍ നനഞ്ഞ മുടി തോര്‍ത്തു വെച്ച് കെട്ടി വെച്ച് പതുക്കെ എന്‍റെ മാലാഖ എന്‍റെ അടുത്തേക്ക് ചായയുമായി വന്നു,ഞ കട്ടിലില്‍ കിടന്നു ആ വരവ് ആസ്വദിക്കുകയായിരുന്നു,ആ സുന്ദരമായ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.ചായ ഞാന്‍ വാങ്ങി അടുത്തുള്ള ടേബിളില്‍ വെച്ചിട്ട്,അവളെ പിടിച്ചു എന്‍റെ അടുത്ത് ഇരുത്തി,എന്നിട്ട് താടിക്ക് പിടിച്ചു അവളുടെ തല ഉയര്‍ത്തി ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു
