ഇംഗ്ലീഷ് റോസ് 2

“ഇത് പോലീസിൽ പറഞ്ഞാൽ നിന്റെ കാലു മാത്രം അല്ല.. എല്ലാം ചവുട്ടി ഓടിക്കും മൈരേ…” എന്ന് അബ്ദു ആൽബിയോട് പറഞ്ഞു..
ഞാൻ വണ്ടിയിൽ കയറി. അബ്ദു കയറിയപ്പോൾ ഞാൻ വണ്ടി എടുത്തു. അവനെ ഷോപ്പിൽ വിട്ടു ഞാൻ ഒരു ലേഡീസ് ഷോപ്പിലേക്ക് പോയി. ഒരു ഇളം വയലറ്റ് കളർ സാരി വാങ്ങി. പിന്നെ നേരെ ചികിങ് ഔട്ട് ലെറ്റിലേക്കു പോയി രണ്ടു ബക്കറ്റ് ചിക്കൻ ഫ്രൈയും ഐസ് ക്രീമും വാങ്ങി വീട്ടിലേക്കു ചെന്നു..

ഇനി അവളെ ആശ്വസിപ്പിക്കണമല്ലോ എന്ന് ആലോചിച്ചു വണ്ടി പാർക്ക് ചെയ്തു ഇറങ്ങിയ എന്റെ നേരെ റോസ് ഓടി വന്നു എന്റെ ദേഹത്തേക്ക് ചാടി കയറി… ഞാൻ അമ്പരന്നു നിന്നു, കയ്യിൽ നിന്ന് കവറുകൾ താഴെ വീണു..

“ഐ ലവ് യു അഭി..” എന്ന് പറഞ്ഞു അവൾ എന്നെ മുറുകി പുണർന്നു…

അയലത്തെ ഒരു ചേച്ചി ഇതൊക്കെ കണ്ടു നിന്ന് ചിരിക്കുകയുമാണ്. “പെണ്ണിനെ കെട്ടിച്ചു വിടാൻ ആയിട്ടും ഏട്ടന്റെ തോളിൽ ആണല്ലോ” എന്ന് പറഞ്ഞു..

അത് കേട്ടതോടെ അവൾ നിലത്തിറങ്ങി നാണത്തോടെ അവരെ നോക്കി ചിരിച്ചു.. ഞാൻ കവറുകൾ എടുത്തു അവൾക്കു കൊടുത്തു. എന്നിട്ടു ഞങ്ങൾ അകത്തേക്ക് നടന്നു..

“ഡാ.. വല്ല കുഴപ്പവും ഉണ്ടാകുമോ?” അമ്മ പരിഭ്രമത്തോടെ എന്നോട് ചോദിച്ചു..

എനിക്ക് ഒന്നും മനസിലായില്ല.. “എന്ത് കുഴപ്പം? ബത്തേരി ci എന്റെ കൂട്ടുകാരന്റെ മകൻ ആണ്. കലക്കി മോനെ..” എന്ന് അച്ഛൻ പറഞ്ഞു.. എനിക്ക് ശരിക്കും ഒന്നും മനസിലായില്ല.

അത് മനസിലാക്കി റോസ് അവളുടെ ഫോൺ എടുത്തു എന്നെ കാണിച്ചു.. ഞാൻ ഞെട്ടിപ്പോയി.. ഞാൻ അവന്മാരെ അടിക്കുന്ന വീഡിയോ.. “എടാ അബ്ദു…” എന്ന് ഞാൻ അറിയാതെ വിളിച്ചുപോയി..

അവൻ ഫോൺ പോക്കറ്റിൽ ഇട്ടിട്ടാണ് ഒരുത്തനു ഇടി കൊടുത്തത് എന്ന് ഞാൻ ഓർത്തു.. എത്രനേരം അവൻ അത് റെക്കോർഡ് ചെയ്തു റോസിന് അയച്ചു കൊടുത്തിരിക്കുന്നു.. അപ്പോൾ അതാണ് കാര്യം..

ഇതിപ്പോ സിനിമയിലൊക്കെ നായകൻ അടിക്കുന്നത് നായിക കാണുന്നതുപോലെ..

ഞാൻ റോസിന്റെ മുഖത്തേക്ക് നോക്കി. വല്ലാത്ത സന്തോഷം.. ഞാൻ ആ പാക്കറ്റിൽ നിന്ന് അവൾക്കു സാരി എടുത്തു കൊടുത്തു. കുറച്ചു നാള് മുൻപേ പറഞ്ഞ കാര്യം ആയിരുന്നു. ഞങ്ങൾ വിട്ടുപോയത് ആണ്. അവൾ സന്തോഷം കൊണ്ട് എന്റെ മുഖത്തു വീണ്ടും ഉമ്മ വച്ചു. എന്നിട്ടു ഓടിപോയി ചിക്കൻ എടുത്തു തിന്നാൻ തുടങ്ങി..

“വന്നപ്പോൾ കേറി റൂമിൽ ഇരുന്നതാ.. സന്തോഷം കണ്ടില്ലേ? ഇതൊക്കെ ആണായി ജനിക്കേണ്ടതായിരുന്നു…” അമ്മയുടെ വക..

“അമ്മെ അവളെ ഞാൻ മനഃപൂർവം അവന്റെ അടുത്തേക്ക് വിടാത്തതാണ്.. അവൾ ആണെകിൽ എന്നെപോലെ മയത്തിൽ ഒന്നും അടിക്കില്ല…” ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.

“ഓഹോ എന്റെ പൊന്നുമോൻ ഒരുത്തന്റെ കാല് ചവുട്ടി ഓടിച്ചതാണോ മയം എന്ന് പറഞ്ഞത്?” അമ്മ ചെറിയൊരു ദേഷ്യത്തിൽ ചോദിച്ചു.. “ഇനി ഇതിന്റെ പുറമെ എന്തൊക്കെ ഉണ്ടാകുമോ എന്തോ…”

“അമ്മെ അവൾ വീണു വല്ലതും പറ്റിയിരുന്നെങ്കിൽ? നമ്മളൊക്കെ ജീവിക്കുന്നത് തന്നെ അവൾക്കു വേണ്ടി അല്ലെ?” അത് ചോദിച്ചപ്പോൾ എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു..

അത്ര നേരം ചിക്കൻ കഴിച്ചു കൊണ്ടിരുന്നവൾ അത് നിർത്തി എന്നെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു ഒരു നിമിഷം… അമ്മയും ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
അച്ഛൻ പുറത്തു നിന്ന് വന്നു. “ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. അവൻ കേസും ആയി പോയാൽ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. “ എന്ന് പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി.

ഞാൻ അവളുടെ തലമുടിയിൽ ഒന്ന് തലോടി.. “അഭി..”.എന്ന് പറഞ്ഞു അവൾ കടിച്ചതിന്റെ ഒരു ഭാഗം എന്റെ വായിൽ വച്ച് തന്നു..

***

കുളി കഴിഞ്ഞു ഒരു മുണ്ടും ബനിയനും ഇട്ടു ഞാൻ വെറുതെ ബെഡിൽ കിടന്നു. നല്ല ക്ഷീണം. ശരീരം നന്നായി അനങ്ങിയതിന്റെ ആണ്. ഞാൻ പ്രാക്ടീസ് ചെയ്യാറില്ല. അതിന്റെ ആണ്. എന്നാലും പഠിച്ചതൊന്നും വിട്ടു പോകില്ലല്ലോ..

റോസ് റൂമിലേക്ക് ഒരു പാത്രത്തിൽ മൊത്തം ഏതൊക്കെയോ പഴങ്ങൾ നുറുക്കിയതും ആയി വന്നു. ചിരിച്ചു കൊണ്ട് അവൾ ഒരു ആപ്പിളിന്റെ പീസ് എന്റെ വായിൽ വച്ച് തന്നു ഒരു കസേര ബെഡിന്റെ അടുത്തേക്ക് വലിച്ചിട്ടു അതിൽ ഇരുന്നു കാലുകൾ എന്റെ മടിയിൽ കയറ്റി വച്ചു..

Leave a Reply

Your email address will not be published. Required fields are marked *