ഇംഗ്ലീഷ് റോസ് 2

“അഭി… എന്റെ മോളെ തൊട്ട അവൻ ഇനി ആരെയും തൊടരുത്… “ ഇതുപറഞ്ഞു അച്ഛൻ തിരിച്ചു പടി ഇറങ്ങി പോയി..

ഞാൻ താഴ്ത്തേക്കു ചെന്ന്.. ആരോടും ഒന്നും പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു.. നേരെ അബ്ദുവിന്റെ കടയിലേക്ക് വിട്ടു. മെൻ ഫാഷൻ സ്റ്റോർ ആണ് അബ്ദുവിന്റെ. അവിടെ എത്തിയതും അവൻ വേഗം വന്നു കയറി..

“നിനക്ക് ആ പകുതി പണി തീർന്നു കിടക്കുന്ന സ്റ്റേഡിയം അറിയില്ലേ? അവിടെ ഉണ്ടാകും അവന്മാർ…” എന്ന് അബ്ദു പറഞ്ഞു.

ഞാൻ വണ്ടി നേരെ അങ്ങോട്ടു വിട്ടു. പകുതി പണി കഴിഞ്ഞു ബാക്കി നടക്കാതെ ഇട്ട സ്റ്റേഡിയം ആണ്. ഒരു മതിൽ ഉണ്ട്. വലിയ എൻട്രൻസ് ഉണ്ട് എന്നാൽ ഗേറ്റ് ഇല്ല. ഒരു വശത്തു കുറച്ചു പേർക്ക് ഇരിക്കാനുള്ള പടികൾ ഉണ്ട്. അതിന്റെ അടുത്ത് ഒരു ചുവന്ന ജീപ്പും 4 ചെറുപ്പക്കാരും ഇരിക്കുന്നുണ്ട്. അതിൽ ഒരുത്തൻ ആൽബി ആണ്.

ഞാൻ വണ്ടി അങ്ങോട്ടു വിട്ടു. ജീപ്പിന്റെ അടുത്ത് എത്തി..

“ആഹാ ഇതാര് ആഞ്‌ജലീന ജോളിയുടെ ഏട്ടനോ? “ എന്ന് പറഞ്ഞു അവൻ എന്നെ പരിഹസിച്ചു.
അബ്ദു vവണ്ടിയിൽ നിന്ന് ഇറങ്ങി.. “ഞാൻ ഇടപെടട്ടെ?” എന്ന് എന്നോട് ചോദിച്ചു..

“വേണ്ട അബ്‌ദു.. ഞാൻ തീർത്തോളം…” എന്ന് പറഞ്ഞു ഞാൻ അവന്റെ അടുത്തേക്ക് നടന്നു.

അവൻ ഒരു പടിയുടെ മുകളിൽ ഇരിക്കുകയാണ്. എന്നെ കണ്ടതും അവൻ എണീറ്റ് നിന്നു. അബ്ദു നിരാശയോടെ മാറി നിൽക്കുന്നുണ്ട്.

“നീ എന്റെ പെങ്ങളെ വെറുതെ വിടില്ല അല്ലെ?” എന്ന് ഞാൻ അവനോടു മെല്ലെ ചോദിച്ചു.. “ഇല്ലടാ പട്ടി… അവളെ മാത്രം അല്ല.. നിന്നെയും….” എന്ന് പറഞ്ഞു അവൻ കാലു പൊക്കി എന്റെ നെഞ്ചിനു നേരെ ആഞ്ഞു തൊഴിച്ചു..

നിമിഷ നേരം കൊണ്ട് അത് മനസിലാക്കിയ ഞാൻ വെട്ടി ഇടത്തേക്ക് ചെരിഞ്ഞു അവന്റെ കാലിൽ പിടിച്ച ശേഷം ഇടം കാലു വലിച്ചു അവന്റെ നിലത്തു ഊന്നിയ കാലിന്റെ ബാക്കിൽ ആഞ്ഞു അടിച്ചു.

അവൻ നില തെറ്റി താഴ്ത്തേക്കു ചക്ക വീഴും പോലെ വീണു.

അനിയത്തി കിക്ക്‌ ബോക്സർ ആണെങ്കിൽ ഏട്ടൻ ഒട്ടും മോശക്കാരൻ ആയിരിക്കരുതല്ലോ… അതെ ഞാൻ തായ് ബോക്സിങ് കുറെ നാള് പഠിച്ചതാണ്.. അതും ഞാനും അബ്ദുവും ഒരുമിച്ചു.

അവൻ വീണു കിടന്നിടത്തു നിന്നും ചാടി എണീറ്റ് വലം കൈ എന്റെ നേരെ വീശി.. ആ കൈ ഞാൻ ഇടം കൈ കൊണ്ട് ബ്ലോക്ക് ചെയ്ത ശേഷം നിമിഷ നേരം കൊണ്ട് എന്റെ രണ്ടു കൈകൊണ്ടും അവന്റെ കഴുത്തിന്റെ ബാക്കിൽ പിടിച്ചു താഴ്ത്തലും ഒപ്പം എന്റെ വലത്തേ കാല്മുട്ട് മിന്നൽ പോലെ അവന്റെ താഴ്ന്നു വന്ന മുഖത്തിന്റെ മൂക്കും വായും ചേരുന്ന സ്ഥലത്തു അതിശക്തമായി പതിച്ചു..

പഴുത്ത ചക്കയിൽ ഇടിച്ച പോലെ ഒരു ശബ്ദത്തോടെ അവൻ നിലത്തു വീണു. അവന്റെ മൂക്കിൽ നിന്നും ചോര ചീറ്റി ഒഴുകി. ഇത് കണ്ടു മറ്റുള്ള മൂന്ന് പേരും ഒരുമിച്ചു നിലത്തേക്ക് ചാടി.. എന്റെ നേരെ ചാടിയ ഒരുത്തന്റെ കഴുത്തിലേക്ക് എന്റെ കിക്ക്‌ പാഞ്ഞു.. അവൻ ഒരു പതിഞ്ഞ നിലവിളിയോടെ നിലത്തു വീണു ശ്വാസം കിട്ടാത്തത് പോലെ പിടഞ്ഞു.

മറ്റൊരുത്തന്റെ വാരിയെല്ല് നോക്കി ഒരു പഞ്ചും, എന്നെ പുറകിൽ നിന്ന് പിടിച്ച മറ്റവനെ ഞാൻ വലിച്ചു തോളത്തു കയറ്റി സിമന്റ് പടികളിലേക്കു ഇട്ടു.. പൂരത്തിന് ഒരു ചവിട്ടും കൊടുത്തു..

സംഗതി ക്ലീൻ. നിലത്തു മുഖം പൊത്തി കിടന്ന ആൽബിയുടെ കാലു ഞാൻ പിടിച്ചു പടിയിൽ വച്ച് ഒരു ചവിട്ടു കൊടുത്തു. ചെയ്തത് വളരെ ക്രൂരം ആണെന്ന് എനിക്കറിയാം. പച്ച കപ്പ ഒടിയും പോലെ അവന്റെ കാലിന്റെ മുട്ടിൽ വച്ച് എല്ലു പൊട്ടി.. മുറിഞ്ഞ നിലവിളിയോടെ അവന്റെ ഒച്ച അവിടെ മുഴങ്ങി..

ഞാൻ മെല്ലെ കുനിഞ്ഞു അവനോടു പറഞ്ഞു..” ഇനി എന്റെ പെങ്ങളുടെ അടുത്ത് വന്നാൽ നീ ചാകും…” അവൻ കിടന്നു കരയുന്നതും നോക്കി ഞാൻ ഒരു നിമിഷം നിന്നു.

അടി കൊണ്ട ഒരുത്തൻ വയറും പൊത്തിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ബാക്കി രണ്ടുപേര് എണീറ്റ് ഇരുന്നു. അബ്ദു ഫോൺ പോക്കെറ്റിൽ ഇട്ടു ഒരുത്തന്റെ അടുത്തുപോയി അവന്റെ മുഖം നോക്കി ഒരു പഞ്ച് കൊടുത്തു.. അവൻ വാഴ വെട്ടിയിട്ടത് പോലെ നിലത്തു വീണു. എന്റെ കയ്യിൽ നിന്ന് കിട്ടുന്നതിന്റെ പത്തിരട്ടി ഫലം അബ്ദുവിന്റെ കയ്യിൽ നിന്ന് കിട്ടിയാൽ ഉണ്ടാകും എന്ന് ഞാൻ പുഞ്ചിരിയോടെ ആലോചിച്ചു. തായ് ബോക്സിങ് കോംപെറ്റീഷനിൽ കുറെ ട്രോഫികൾ നേടിയവൻ ആണ് അബ്ദു.

Leave a Reply

Your email address will not be published. Required fields are marked *