ഇംഗ്ലീഷ് റോസ് 2

കുളിച്ചു വന്നു മനസും ദേഹവും ശുദ്ധമായി ഞാൻ അവൾ വാങ്ങിയ ബനിയൻ എടുത്തു ധരിച്ചു. ഒരു ട്രാക്ക് പാന്റും ബൂട്ടും ഇട്ടു അവളുടെ റൂമിലേക്ക് ചെന്നു. അവൾ ഒരു കറുത്ത ബനിയനും ജാക്കറ്റും, ജീൻസും വെളുത്ത ഷൂസും ഇട്ടു മുടി കെട്ടി വെക്കുകയാണ്..

“ആഹാ ഇതാര് ജെയിംസ് ബോണ്ട് പടത്തിലെ നായികയോ?” ഞാൻ അവളെ കളിയാക്കി. എന്നാലും ഇവൾ എന്ത് ഇട്ടാലും വല്ലാത്തൊരു ചേർച്ച ആണ്. പുറത്തിറങ്ങുമ്പോൾ കുറെ കണ്ണുകൾ ഇവളെ കൊത്തി വലിക്കാറുണ്ട്. അവളും മൈൻഡ് അക്കാറില്ല. ഞാനും.

“എങ്ങിനെ ഉണ്ട്?” അവൾ എന്റെ മുൻപിൽ പോസ് ചെയ്തു നിന്നു. “എന്റെ അനിയത്തി അല്ലെ.. മോശം വരുമോ? എന്ന് പറഞ്ഞു ഞാൻ അവളെ എടുത്തു പൊക്കി ഒന്ന് വട്ടം കറക്കി… അവൾ ചിരിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഉമ്മ വച്ചു..

“ബൈക്കിൽ പോകാം, “ എന്ന് പറഞ്ഞു അവൾ ഹെൽമെറ്റ് എടുത്തു.

“എങ്ങോട്ടാ രണ്ടെണ്ണവും കൂടി?”

നാട് വിടുകയാ..വരുന്നോ അമ്മെ?”

“ഹോ ഈ പെണ്ണിന്റെ ഒരു നാക്കും..” അമ്മ വീണ്ടും തുടങ്ങി..

“എന്റെ അമ്മെ ഒന്ന് കറങ്ങിയിട്ടു വരാം..” ഞാൻ പറഞ്ഞു പുറത്തേക്കു വന്നു.

അവൾ ബൈക്കിന്റെ ചാവിയും എടുത്തു പുറത്തേക്കു വന്നു. ബുള്ളറ്റ് എടുക്കാതെ ജി310 അവൾ സ്റ്റാർട്ട് ആക്കി. ഞാൻ പുറകിൽ കയറി ഇരുന്നു.

ഇവിടെ നിന്ന് കുറച്ചു അടുത്ത് തന്നെയാണ് സൺ റൈസ് വാലി. ഒരു പാറക്കെട്ട് ആണ്. അവിടെ ഇരുന്നാൽ അങ്ങ് ഊട്ടിയിലെ മലനിരകൾ വരെ കാണാം. നല്ല രസമാണ്.

അവൾ ബൈക്ക് നല്ല സ്പീഡിൽ വിട്ടു. ഞാൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു ഇരുന്നു.

അവിടെ എത്തി വണ്ടി പാർക്ക് ചെയ്തു. രണ്ടു ഡ്യൂക്ക് കിടക്കുന്നുണ്ട് അവിടെ. ഞങ്ങൾ മുകളിലേക്ക് നടന്നു ഒരു നിരപ്പായ സ്ഥലത്തു നിന്ന് ഫോട്ടോ എടുത്തു. ഞങ്ങളെ കണ്ടാൽ ആങ്ങളയും പെങ്ങളും ആണെന്ന് ആരും പറയില്ല. ലവേഴ്സ് ആണെന്ന് തോന്നും.. കുറേപേർ ചോദിച്ചിട്ടും ഉണ്ട്.
മുകളിൽ നിന്ന് മൂന്ന് ചെറുപ്പക്കാർ ഇറങ്ങി വരുന്നുണ്ട്. അവരെ കണ്ടപ്പോൾ തന്നെ എനിക്ക് പിശക് തോന്നി. എല്ലാത്തിന്റെയും കണ്ണ് ചുവന്നിരിക്കുന്നു. എന്തോ അടിച്ചു കയറിയോ എന്നൊരു തോന്നൽ. സാധാരണ ആളുകൾ കൂടുതൽ വരുന്ന സ്ഥലം ആണ്. ഇന്നാണെങ്കിൽ ആരെയും കാണാനും ഇല്ല.

അവർ ഇവൾ പോസ് ചെയ്യന്നത് കണ്ടിട്ട് അവിടെ നിന്ന് ഒരുത്തൻ മറ്റവരോട് എന്തോ പറഞ്ഞു. അവൾ ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.. ഇത് പണി ആകും.. എന്ന് എന്റെ മനസ് പറഞ്ഞു.

“സെറ്റപ്പ് കൊള്ളാമല്ലോ? എവിടുന്നു ഒപ്പിച്ചു?” അതിൽ ഒരുത്തൻ എന്നോട് ചോദിച്ചു..

“ഡാ.. മര്യാദക്ക് സംസാരിക്കു.. എന്റെ പെങ്ങൾ ആണ്.” എന്ന് ഞാൻ മാന്യമായി പറഞ്ഞു. എന്നിട്ടു പുഞ്ചിരിച്ചു.

“എവിടുന്നോ ഒരുത്തിയെ കൊണ്ടുവന്നിട്ടു പെങ്ങളാണ് പോലും മൈ%%%. ഇവിടെ ആണും പെണ്ണും വരുന്നത് എന്തിനാണെന്ന് ഞങ്ങൾക്ക് അറിയാം…”

ചെക്കന്മാർ വിടാൻ ഉദ്ദേശം ഇല്ല..

“എന്താ അഭി?” എന്ന് ചോദിച്ചു അവൾ എന്റെ അടുത്ത് വന്നു തോളിൽ കൈ വച്ചു..

“അഭിയോ? ഏത് പെങ്ങൾ ആടാ ഇങ്ങനെ പേര് വിളിക്കുക? “

അവൻ കുറച്ചു കൂടി കലിപ്പിച്ചു. അത് കേട്ട് റോസിന് ദേഷ്യം വന്നു..

“ഇനി ഞാൻ ഇവന്റെ ആരെങ്കിലും ആകട്ടെ.. നീ ആരാടാ അത് ചോദിയ്ക്കാൻ? ഇറ്സ് നോൺ ഓഫ് യുവർ ബിസിനസ്..” എന്ന് അവൾ ശബ്ദം ഉയർത്തി പറഞ്ഞു.

“നിന്നെയൊക്കെ ഞാൻ വൈറൽ ആക്കി തരാം പൂ## മോളെ “ എന്ന് പറഞ്ഞു അവൻ അവന്റെ ഫോൺ എടുത്തു കാമറ ഓൺ ആക്കി.

ഞാൻ അവന്റെ ഫോൺ പിടിച്ചു വാങ്ങി.. അവൻ ഉടനെ എന്നെ ഒരു തള്ളു തള്ളി “നിന്റെ അമ്മയുടെ പൂ…. “ ഇത് പറഞ്ഞു മുഴുപ്പിക്കാൻ അവനു അവസരം ലഭിച്ചില്ല. പടക്കം പൊട്ടുന്നതുപോലെ ഒരു ശബ്ദം അവിടെ മുഴങ്ങുകയുംഅവൻ വാഴ വെട്ടി ഇട്ടതു പോലെ അവിടെ വീഴുകയും ചെയ്തു..

ഞാൻ അല്ല… റോസ് ആണ്.. ഇനി ഞാൻ പറയാം. അവൾ അവന്റെ പെടലിക്കിട്ടു ഒരു റൌണ്ട് കിക്ക്‌ അടിച്ച ശബ്ദം ആണ് അവിടെ കേട്ടത്. റോസിനെ പറ്റി ഞാൻ മുഴുവൻ പറഞ്ഞില്ലല്ലോ. അവൾ ഏഴാം ക്ലാസ് മുതൽ കിക്ക്‌ ബോക്സിങ് പഠിക്കുന്നുണ്ട്. ഇനി ഞാൻ അതികം ഒന്നും പറയണ്ടല്ലോ അല്ലെ?

Leave a Reply

Your email address will not be published. Required fields are marked *