അവിടെ ഒരു മരം നിൽക്കുന്നുണ്ട്. അതിന്റെ ചുവട്ടിലേക്ക് ഞാൻ അവളെയും കൊണ്ട് പോയി ഇരുത്തി. “ഇനി പറ…എന്നിട്ടു ഹോസ്പിറ്റലിൽ പോയ് ഡ്രസ്സ് ചെയ്യാം..”
“അതൊന്നും വേണ്ട.. കുറച്ചു ബീറ്റാടിൻ ഇട്ടാൽ ശരിയാകും. ഞാൻ പറയാറില്ലേ ഒരുത്തൻ എന്റെ പുറകെ നടക്കുന്നു എന്ന്?”
“ഉമ്മ്മ്മ്.. ഒരു ആൽബി? അല്ലെ? അവൻ ആണോ ഇത് ചെയ്തത്?”
“ലെറ്റ് മി കമ്പ്ലീറ്റ് അഭി…”
“ഉം പറ….” ഞാൻ ക്ഷമ നശിച്ചു പറഞ്ഞു.. ആൽബിയെ എനിക്കറിയാം. ഒരു 4 അംഗ ഗാങ്ങിന്റെ മെയിൻ പയ്യൻ. നല്ല അലമ്പത്തരം കയ്യിൽ ഉള്ളവൻ. അവൻ ഇവളുടെ പുറകെ നടക്കുകയായിരുന്നു. ഇവൾ നോ എന്ന് കുറെ പറഞ്ഞതും ആണ്. ഞാൻ അവനെപ്പറ്റി നന്നായി അന്വേഷിച്ചിരുന്നു..
അവൾ മെല്ലെ പറഞ്ഞു.. “അവൻ ഇന്ന് വീണ്ടും എന്നെ പ്രൊപ്പോസ് ചെയ്തു.. ഞാൻ കുറച്ചു ഹാർഷ് ആയാണ് സംസാരിച്ചത്.. കുറച്ചു കുട്ടികളുടെ ഇടയിൽ ഇട്ടു അവനെ അപമാനിച്ചു. അവൻ പകരം ചോദിക്കും എന്ന് പറഞ്ഞതാണ്. കോളേജ് വിട്ടു വരുന്ന വഴിയിൽ അവൻ ജീപ്പ് കൊണ്ടുവന്നു ബൈക്കിൽ ഇടിപ്പിച്ചു. ഹെൽമെറ്റ് ഇല്ലായിരുന്നു. അതാ നെറ്റി മുറിഞ്ഞത്.. ഒപ്പം ഉണ്ടായിരുന്ന പിള്ളേർ അവനെതിരെ പറയില്ല. സൊ കംപ്ലൈന്റ്റ് ചെയ്തിട്ടൊന്നും കാര്യമില്ല… അഭി.. ഐ വാണ്ട് ഹിം… “
അവൾ അത് പറഞ്ഞിട്ട് എന്റെ മുഖത്തു നോക്കി.. പക കത്തി എരിയുന്ന കണ്ണുകൾ.
ഞാൻ ഒന്നും മിണ്ടാതെ എന്റെ കൂട്ടുകാരനെ വിളിച്ചു. മെക്കാനിക് ആണ്. “ഡാ ബാങ്കിന്റെ മുൻപിൽ ഒരു bmw 310r കിടക്കുന്നുണ്ട്. നീ അതിന്റെ ഡാമേജ് ഒന്ന് നേരെ ആക്കി തരണം. വണ്ടി ആരെയെങ്കിലും വന്നു എടുത്തോളില്ലേ? … “ അവൻ അത് നോക്കിക്കോളാം എന്ന് പറഞ്ഞു.
ഞാൻ അവളുടെ കൈ പിടിച്ചു.. “നീ വാ.. വീട്ടിൽ പോകാം…”
“ഞാൻ വരില്ല.. ഐ വാണ്ട് റ്റു കില് ഹിം..” അവൾ തലകുടഞ്ഞു പറഞ്ഞു..
ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.. “വിശ്വാസമില്ലേ എന്നെ നിനക്ക്? വാ..” അത് പറഞ്ഞതും അവൾ പൂച്ചകുട്ടിയെപോലെ എന്റെ ഒപ്പം വന്നു. ഞാൻ ബൈക്കിൽ കയറി. അവളെയും കയറ്റി ഒരു നഴ്സിംഗ് ഹോമിൽ കയറി മുറിവ് ക്ലീൻ ചെയ്തു. പിന്നെ വീട്ടിലേക്കു വിട്ടു.
വണ്ടിയിൽ നിന്ന് ഇറങ്ങി അമ്മ അവളെ കണ്ടപ്പോൾ തന്നെ നിലവിളിച്ചു…
“മോളെ.. എന്താ സംഭവിച്ചേ? ദൈവമേ..” എന്നൊക്കെ പറഞ്ഞു വലിയ സീൻ.
“അമ്മെ ബൈക്കിൽ നിന്ന് ഒന്ന് വീണതാ.. അവൾക്കു കുഴപ്പം ഒന്നും ഇല്ല. അവള് കിടന്നോട്ടെ.. വേദനക്ക് ഗുളിക കൊടുത്തിട്ടുണ്ട്…”
റോസ് ആരോടും ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി. ഞാനും മുകളിലേക്ക് ചെന്നു. റോസ് റൂമിൽ കയറി എന്നെ നോക്കി “എന്നോട് മിണ്ടണ്ട…” എന്ന് പറഞ്ഞു കതകു വലിച്ചു അടച്ചു..
ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിൽ വന്നു ഡ്രസ്സ് മാറി.. പകരം ഒരു കറുത്ത ബനിയനും ഒരു ഇലാസ്റ്റിക് ടൈപ്പ് ജീൻസും, ഒരു ക്യാറ്റർപില്ലർ ബൂട്ടും എടുത്തിട്ടു.
എന്നിട്ടു ഫോൺ എടുത്തു എന്റെ കൂട്ടുകാരൻ അബ്ദുള്ളയെ വിളിച്ചു..
“അള്ളാ.. ഇയ്യിപ്പോ എന്നെ വിളിച്ചിട്ടു കുറച്ചു നാളായല്ലോ പഹയാ…” അബ്ദുവും ഞാനും ചെറുപ്പം മുതൽ ഒരുമിച്ചു പഠിച്ചു ബാംഗ്ലൂർ വരെ എത്തി നിന്ന സൗഹൃദം ആണ്. അവൾ ആളൊരു കട്ട ആണ്. ഒത്ത ശരീരവും പൊക്കവും എല്ലാം കൂടി ഒരു കിടു ചങ്ക്..
“ഡാ അബ്ദു.. ഒരു കാര്യം ഉണ്ട്.. അന്നൊരു ആൽബിയുടെ കാര്യം പറഞ്ഞില്ലേ? അവൻ നമ്മുടെ റോസിനിട്ടു ഒരു പണി കൊടുത്തു. ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.. “
“അള്ളാ! അവൾക്കിട്ടു അവൻ പിന്നെയും ചൊറിഞ്ഞോ? അല്ല അവൾ എന്നിട്ടു ഒന്നും ചെയ്തില്ലേ?”
“ഇല്ലടാ.. ബൈക്കിൽ ജീപ്പ് കൊണ്ടുവന്നു തട്ടി.. ഞാൻ അവളെ പറഞ്ഞു ഒതുക്കിയതാണ്.. നമുക്ക് ബാക്കി നോക്കാം.. അവൻ എവിടെ ഉണ്ടാകും?”
“നീ എന്റെ കടയിലേക്ക് വാ.. നമുക്ക് പോകാം. കുറെ നാളായല്ലോ ശരീരം ഒന്ന് അനക്കിയിട്ടു.. “
“അബ്ദു നീ ഒപ്പം വന്നാൽ മതി.. ഐ വിൽ ടേക്ക് കെയർ ഓഫ് ഇറ്റ്…”
“അത് മോശമായി.. സമയം കളയണ്ട.. ഇയ്യ് വാ മോനെ..”
ഇത്രയും പറഞ്ഞു അവൻ ഫോൺ വച്ചു. ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു തിരിഞ്ഞപ്പോൾ അച്ഛൻ നിൽക്കുന്നു. സംസാരിച്ചതൊക്കെ കേട്ടിട്ടുണ്ടാകും..
