ഇണക്കുരിവികള്‍

” എന്റെപോന്നോ വേണ്ടേ, നീ ഒറ്റയ്ക്ക് ഓടിക്കണത് കണ്ടാ തന്നെ എനിയ്ക്കു പേടിയാകും, പിന്നെയാണോ ഇത്.!” ഞാൻ വെറുതെ അവളെ ശുണ്ടിയാക്കാനായി പറഞ്ഞു.!

” ഓഹ് വേണേൽ വന്നാൽ മതി.!” അവൾ പെട്ടെന്ന് ഗർവിച്ചുകൊണ്ടു സൈക്കിൾ മുന്നിലേക്കെടുത്തു,

” ശേ പിണങ്ങാതെ, ഞാനും വരാം.” ഞാൻ വേഗം അവളുടെ പുറകെ കയറിയിരുന്നു

അവൾ എന്നെയും വലിച്ചു പാടുപെട്ടു സൈക്കിൾ ചവിട്ടുന്നത് കണ്ടു എനിയ്ക്കു ചിരി വന്നു, അതും ആസ്വദിച്ചു ഞാൻ വെറുതെ അവളുടെ പുറകെ പിടിച്ചിരുന്നു.!

എന്റെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് ആകെ ഇരുപതു മിനുട്ടു സൈക്കിൾ ചവിട്ടാനെ ഉള്ളു , പക്ഷെ അവളുടെ ഏന്തിവലിച്ചുള്ള ചവിട്ടു കാരണം അത് അരമണിക്കൂറിലേറെയായി.!

സ്കൂളിലെത്തിയപ്പോഴേക്കും അവളാകെ വിയർത്തു കുളിച്ചിരുന്നു, കിതപ്പ് വേറെ.!

” ഓ എന്റെ പ്രിയപ്പെട്ടവൾ ആകെ വയ്യാണ്ടായല്ലോ, വൈകിട്ട് തിരിച്ചു ഞാൻ ഓടിച്ചോളാം ഇങ്ങനെ ആണേൽ .!” ഞാൻ എന്റെ കർചീഫ് കൊണ്ടവളുടെ മുഖം തുടച്ചുകൊണ്ട് പറഞ്ഞു

“ആ അതാവും എന്റെയും ആരോഗ്യത്തിന് നല്ലതു , കുറേശ്ശേ തിന്നണമെടാ ദുഷ്ടാ, ബാക്കിയുള്ളവരുടെ നടുവൊടിഞ്ഞു.!” സൈക്കിൾ ഷെഡിലേയ്ക്ക് വെച്ചുകൊണ്ടവൾ പറഞ്ഞു ചിരിച്ചു , ഞാനും ആ ചിരിയ്ക്കു വെറുതെ പങ്കുചേർന്നു

അന്നത്തെ ക്ലാസ്സിൽ എനിയ്ക്കു സത്യത്തിൽ ശ്രദ്ധിക്കാനേ പറ്റിയിരുന്നില്ല, വൈകിട്ട് അവളുടെ കൂടെ പോകുന്നതായിരുന്നു എന്റെ മനസ്സ് മുഴുവൻ.! സമയം ആമയുടെ സ്പീഡിനെക്കാളും കഷ്ടത്തിൽ ഇഴഞ്ഞു നീങ്ങി.!
അവസാന പീരിയഡിന്റെ ബെല്ലടി കാതിൽ വന്നടിച്ചപ്പോഴാണ് ഈ ശബ്ദത്തിനു ഇത്ര മാധുര്യമുള്ളതായി എനിയ്ക്കു തോന്നിയത് തന്നെ.!

ഞാനും അവളും ഒരുമിച്ചാണ് സൈക്കിൾ ഷെഡിലേയ്ക്ക് നടന്നത്, മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു, തണുത്ത കാറ്റടിച്ചപ്പോൾ അനു ഇടയ്ക്കു എന്നെ പറ്റിചേർന്ന് നടന്നു,

മഴ കനക്കുമോ എന്ന് ഭയന്ന് എല്ലാവരും പെട്ടെന്ന് വണ്ടിയെടുത്തു പോകുന്നുണ്ടായിരുന്നു, പക്ഷെ അനുവിനെയും പിടിച്ചുകൊണ്ടു ഇങ്ങനെ ഈ തണുപ്പത്തു ഈ ലോകാവസാനം വരെ നടക്കാമെന്നു എനിയ്ക്കു തോന്നി .!

രാവിലെ പറഞ്ഞുറപ്പിച്ചത് പോലെത്തന്നെ ഞാൻ സൈക്കിൾ എടുത്തു,

അനു എന്റെ പുറകെ കയറിയിരുന്നു,

മഴയെ ഭയന്ന് ഒട്ടൊരു ആൾക്കാരും പോയിരുന്നു,

ഞാൻ മെല്ലെ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചു, ഞങ്ങൾ കുറച്ചങ്ങു പോയപ്പോൾ തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു, ഞാൻ പെട്ടെന്ന് സൈക്കിൾ നിർത്തി

” എടി വാ നമുക്ക് തിരിച്ചു അങ്ങോട്ട് തന്നെ പോകാം, മഴ മാറിയിട്ട് പോയാൽ പോരെ.?”

ഞാൻ സൈക്കിളിൽ ഇരുന്നുകൊണ്ടുതന്നെ അവളോട് ചോദിച്ചു.,

തണുത്ത കാറ്റ് മെല്ലെ എന്നെയും അവളെയും തഴുകി ഇക്കിളിപെടുത്തുന്നുണ്ടായിരുന്നു .

അവൾ പെട്ടെന്ന് എന്നെ പുറകിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചു , അവളുടെ മുഖം എന്റെ പുറത്തേയ്ക്കു അമർത്തി വെച്ചു , ആ തണുത്ത കാറ്റിനെ തോല്പിക്കാനെന്ന വണ്ണം

” വേണ്ട ഈ തണുത്ത കാറ്റുമടിച്ചു, ഈ മഴയും കൊണ്ട്, നിന്നെയും ഇങ്ങനെ കെട്ടിപിടിച്ചു നമുക്ക് പതുക്കെ അങ്ങ് പോവാം, എനിയ്ക്കു ഈ മഴ എത്ര ഇഷ്ടമാണെന്നോ.! ഇതിപ്പോ നിന്റെ കൂടെയാണ് നനയ്യുന്നതു എന്നുള്ളതുകൊണ്ടു അതിലും ഇഷ്ടമാണ്..”! അവൾ ആ പിടി പിന്നെയും മുറുക്കിക്കൊണ്ടു എന്നോട് പറഞ്ഞു

” ഈ പെണ്ണിന് കാറ്റടിച്ചു വട്ടായോ, ആരേലും കണ്ടാൽ എന്ത് ചെയ്യും.? അല്ലേൽ വെല്ല വണ്ടിയും വന്നു തട്ടിയാൽ ഈ മുന്നിലിരിക്കുന്ന ഞാനെ വടിയാവു,.!”

ഞാൻ ഇത് പറഞ്ഞപ്പോഴേക്കും എന്റെ നടുവിന് ഒരു ഇടി കിട്ടിയതും ഒരുമിച്ചായിരുന്നു,

അനു പെട്ടെന്ന് എന്നെ വിട്ടു മാറി, സൈക്കിളിൽ നിന്നുമിറങ്ങി, എന്റെ സൈഡിൽ വന്നു എന്റെ നെഞ്ചത്തേയ്ക്കു പിന്നെയും ഇടിച്ചു, അവളുടെ കൈ പെട്ടെന്ന് ഞാൻ പിടിച്ചു വെച്ചു

ആഹ് തല്ലാതെ പെണ്ണെ, ഞാൻ വടിയായാൽ നീയും ഒപ്പം ചാവുമെന്നു എനിക്കറിയില്ലേ.!
ഞാൻ പെട്ടെന്ന് അവളെ എന്റെ നെഞ്ചിനോട് അടുപ്പിക്കാൻ ശ്രമിച്ചു,
അവൾ പെട്ടെന്ന് കുതറി മാറി ,

മഴകൊണ്ടൊ, അവൾ കരഞ്ഞതുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

അവൾ ആ കൈകൾ നിവർത്തി പിടിച്ചു മുകളിലേയ്ക്കു നോക്കി, കണ്ണുകളടച്ചു കുറച്ചു നേരം ആ മഴയുടെ സ്നേഹസ്പര്ശവും ആസ്വദിച്ചു മിണ്ടാതിരുന്നു,

അവളുടെ ഈ വട്ടു കാരണം വെല്ല ന്യൂമോണിയയും പിടിക്കുമോന്നുള്ള പേടിയായിരുന്നു എനിയ്ക്കു

അവൾ പെട്ടെന്ന് എന്നെ നോക്കി,

ഇല്ല നിനക്ക് ഒന്നും സംഭവിക്കില്ല, അഥവാ സംഭവിച്ചാൽ തന്നെ, ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദൈവം തന്ന ഈ ജീവിതം തീർക്കാൻ ആർക്കും അധികാരമില്ല,
ഞാൻ ജീവിയ്ക്കും ,
നിനക്ക് കൂടി വേണ്ടി ജീവിയ്ക്കും,
നിന്നെ ഓർത്തു മാത്രം ജീവിയ്ക്കും,
നിനക്ക് വേണ്ടി മാത്രമായി ജീവിയ്ക്കും.
മരണം എന്നെ വന്നു വിളിയ്ക്കുമ്പോൾ, അന്ന് ഞാൻ നിന്റെ അടുക്കലേക്കു എന്നട്ട് ഓടിവരും, എന്നും നിന്റെ മാത്രം അനുവായി !
അവൾ പിന്നെയും ആ കൈകൾ നിവർത്തിപ്പിടിച്ചു ആ മഴയുടെ അർദ്ധനാദം ആസ്വദിച്ചു നിന്നു

ആ ശെരി ശെരി നീ വേഗം വാ, അല്ലേൽ വെല്ല ന്യൂമോണിയയും വരും പെണ്ണേ.! ഞാൻ അവളെ എന്നിലേയ്ക്ക് അടുപ്പിച്ചുകൊണ്ടു പറഞ്ഞു

അവൾ പെട്ടെന്ന് എന്റെ കൈത്തട്ടി മാറ്റി, എന്നിട്ടു എന്റെ കൈ അവളുടെ തലയിൽ വെപ്പിച്ചു, ഇതെന്തു വട്ടെന്ന ഭാവത്തിൽ ഞാനവളെ നോക്കി

നീ ഇപ്പോൾ എനിയ്ക്കും സത്യം ചെയ്തു തരണം,
ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ,
നീ ഒരിക്കലും ആത്മഹത്യാ ചെയ്യില്ലെന്ന്,
ഞാൻ ബാക്കിവെച്ചു പോയ എന്റെ ജീവിതംകൂടി നീ ജീവിക്കണം,
ഈ ലോകത്തു ഞാൻ കാണാതെ പോയ കാര്യങ്ങൾ നീ എനിയ്ക്കു വേണ്ടി കാണണം,
ഞാൻ ഈ ലോകത്തു തൊട്ടറിയാതിരുന്നവ നീ എനിയ്ക്കു വേണ്ടി തൊട്ടറിയണം, നീ ഈ ലോകത്തു ഞാൻ സ്നേഹിച്ചു കൊതി തീരാത്തവ നീ എനിയ്ക്കു വേണ്ടി സ്നേഹിച്ചു കൊതി തീർക്കണം.!
ഇത് പറയുമ്പോൾ അവളുടെ കണ്ണുകളിലെ തീക്ഷണത എനിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

ഞാൻ എന്തു പറയണമെന്നറിയാതെ കുഴഞ്ഞു,
ആ സത്യം, വാ ഇനി വന്നു സൈക്കിളിൽ കയറു..! ഞാൻ അവളെ പിന്നെയും പിടിച്ചു സൈക്കിളിൽ ഇരുത്തി

അവൾ ഒരു കൊച്ചുകുട്ടിയെപോലെ പിന്നെയും സൈക്കിളിന്റെ പുറകെ വന്നിരുന്നു
ഞാൻ മെല്ലെ സൈക്കിൾ ചവിട്ടി നീങ്ങി, മഴയും ആ തണുത്ത കാറ്റും പിന്നെയും എന്നെയും അനുവിനെയും തഴുകികൊണ്ട്, എങ്ങോ ഓടിമറഞ്ഞു,
എന്റെ പുറകിൽ എന്നെ ശക്തിയായി കെട്ടിപ്പിച്ചുകൊടണ്ടു അനു ഇരുന്നിരുന്നു, അവൾ അവളുടെ തല എന്റെ പുറത്തായി ചാരിയാണ് വെച്ചിരുന്നത്

സുനി അവൾ മെല്ലെയെന്നെ വിളിച്ചു

എന്താടി വട്ടീ.. ഞാൻ സൈക്കിൾ ചവിട്ടലിൽ ശ്രദ്ധിച്ചു കൊണ്ടു വിളികേട്ടു

Leave a Reply

Your email address will not be published. Required fields are marked *