ഇണക്കുരിവികള്‍ 3

അവൾ മുറിയുടെ ഒരു മൂലയിലേക്ക് എന്നെ വിളിച്ചുകൊണ്ട് പോയി, ചുറ്റും ആരുമില്ല എന്ന് നോക്കി ഉറപ്പാക്കി.,

“എടാ സുനി, ഞാൻ മനപൂർവ്വമാണ് വേഷം വിട്ടുകളഞ്ഞതെന്നു നിനക്ക് തോന്നുന്നുണ്ടോ.?” അവൾ എന്നെ നോക്കി ചോദിച്ചു

ഞാൻ ഒന്നും മനസിലാവാതെ അവളെ നോക്കി

” എടാ എന്റെ ബേസ്ഡ് ഫ്രണ്ടാണ് അനു, അവൾ ഇന്നലെ സംഭവിച്ചതെല്ലാം എന്നോട് പറഞ്ഞു, ഇന്നലെ അവൾ ഒരുപാട് കരഞ്ഞു, അതും നിനക്ക് വേണ്ടി, എനിയ്ക്കു അത് കണ്ടു നിക്കാൻ പറ്റാത്തൊണ്ടാണ് ഞാൻ ഇന്ന് ടീച്ചറോട് അങ്ങനെ പറഞ്ഞത്, ഞാനൊരു കാര്യം പറയാം, ഇനി നീയായിട്ടു അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്ങാനും വീഴ്ത്തിയാൽ, അമ്മയാണെ നിന്നെ ഞാൻ തല്ലി കൊല്ലും,

പാവമാ എന്റെ അനു, മുൻശുണ്ഠി ഉണ്ടെന്നൊഴിച്ചാൽ, പൊന്നു പോലത്തെ മനസ്സാ അവളുടേത്.. അവളെ നീ ഒരിക്കലും വിഷമിപ്പിക്കല്ല്, എന്റെ അപേക്ഷയാണ്.!” അവൾ പെട്ടെന്ന് എന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു

എനിയ്ക്കു എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി,

അവൾ എന്റെ കൈയിൽ നിന്നും പിടി വിട്ടുകൊണ്ട് മാറി പോവാനൊരുങ്ങി

” ആ പിന്നെയൊരു കാര്യം, അവള് കുറച്ചു നാളായി എന്റെ വീട്ടിൽ വരുമ്പോൾ അമ്മച്ചിയുടെ കൂടെ കൂടി കുറെ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നത്, ഞാനും കരുതി അവളൊട്ടു കഴിക്കുന്നതുമില്ല, ഇതാർക്കുവേണ്ടിയാണ് എന്ന്, ഇപ്പോഴാണ് ആർക്കുവേണ്ടിയാണ് എന്ന് മനസിലായത്,

എന്റെ പൊന്നു സുനി, അവൾ ഇപ്പൊ നിന്നെ ഒരുപക്ഷെ അല്ല ഉറപ്പായും അവളുടെ ജീവനേക്കാൾ അധികം സ്നേഹിക്കുന്നുണ്ട്, എനിക്കവളെ അറിയാവുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്, നീ ഭാഗ്യം ചെയ്തവനാടാ, അവളേ പോലൊരു പെണ്ണിനെ കിട്ടാൻ..!”

ഇത്രയും പറഞ്ഞു താര തിരിഞ്ഞു നടന്നു.!

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അടുത്തുകണ്ട ബെഞ്ചിലേക്ക് ഇരുന്നുപോയി, എന്റെ വയറും ഹ്രദയുമായുള്ള പോരാട്ടത്തിൽ വയറു ദയനീയമായി പരാജയപ്പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു,

എനിയ്ക്കു അവളുടെ ഓരോ ചേഷ്ടകളും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെല്ലാമോ വികാരങ്ങളാണ് ഇത്രയും നാളും നൽകിയത്, പക്ഷെ ഇപ്പോൾ എല്ലാ അർത്ഥത്തിലും ഞാൻ അനുവിന്റെ മുന്നിൽ തോറ്റുപോകുന്നതായി എനിയ്ക്കു തോന്നി

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി, അപ്പോഴേക്കും കൂട്ടുകാരികളുടെ കൂടെ പോയ അനു തിരിച്ചു വന്നിരുന്നു, ഏറ്റവും പുറകിലുള്ള ബെഞ്ചിൽ ഞാൻ തരിച്ചിരിക്കുന്നത് കണ്ടു അവൾ വേഗം അങ്ങോട്ടേയ്ക്ക് ഓടി വന്നു,

എന്റെ മുഖത്തെ ഭാവമില്ലായ്മ കണ്ടു അവളാകെ പരവശയായി, അവൾ മെല്ലെ എന്റെ തലയിൽ അവളുടെ തണുത്ത കൈവെച്ചു നോക്കി.!

” പനിയില്ല, പിന്നെ എന്ത് പറ്റി .?”

അവൾ എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നുകൊണ്ട് ചോദിച്ചു, എനിയ്ക്കു ഇനിയും പിടിച്ചു നില്ക്കാൻ പറ്റിയില്ല, എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞൊഴുകി.,

ഇതുകണ്ട് അനു പെട്ടെന്ന് എന്റെ സൈഡിലായി ബെഞ്ചിലേയ്ക്കിരുന്നു.,

ഞാൻ അറിയാതെ അവളുടെ തോളത്തേയ്ക്കു ചാഞ്ഞു,

എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു,

അവൾ മെല്ലെ എന്റെ മുടിയിഴകളിലൂടെ കയ്യോടിച്ചു,

ഞാൻ ഇനിയും ഇങ്ങനെ ഇരുന്നാൽ പൊട്ടിക്കരയുമെന്നു എനിയ്ക്കു തോന്നിപോയി,

ഞാൻ മെല്ലെ അവളുടെ മടിയിലേക്കു ചാഞ്ഞു,

അവൾ എന്നെ ഒരു ‘അമ്മ തന്റെ കുട്ടിയെ എന്നവണ്ണം അവളുടെ മടിയിലേക്കു കിടത്തി, ഞാൻ എന്റെ കാലുകൾ മടക്കി ബെഞ്ചിൽ കയറ്റിവെച്ചു, ഒരു കുഞ്ഞി കുട്ടിയെ പോലെ ചുരുണ്ടു കൂടി അവളുടെ മടിയിൽ കിടന്നു..!

അവൾ മെല്ലെ മെല്ലെ എന്റെ തലമുടിയിലൂടെ വിരലുകൾ ഓടിച്ചു, അവളുടെ ആ തണുത്ത വിരലുകൾ എന്റെ തലയിലൂടെ അരിച്ചിറങ്ങിയപ്പോൾ എനിയ്ക്കു എന്തെല്ലാമോ തോന്നി.!

അവൾ, അവളുടെ തല മെല്ലെ എന്റെ തലയുടെ അടുത്തേയ്ക്കു അടുപ്പിച്ചു

” എന്ത് പറ്റിയട, എന്റെ വാവയ്ക്കു.? ഏഹ് എന്താ പറ്റിയേ.!?”

അവൾ മെല്ലെ എന്റെ പുറം തടവിക്കൊണ്ട്, എന്റെ മുടിയിഴയിലൂടെ കയ്യോടിച്ചു കൊണ്ട് ചോദിച്ചു,

എനിയ്ക്കു പിന്നെ ഒട്ടും പിടിച്ചു നില്ക്കാൻ പറ്റിയില്ല,

Leave a Reply

Your email address will not be published. Required fields are marked *