ഇണക്കുരിവികള്‍

” ഇവനെക്കൊണ്ടൊക്കെ ഞാൻ എങ്ങനെ നാടകം അവതരിപ്പിക്കും എന്റെ ദൈവമേ” ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു

” ആ എടാ സുനി നീയാണ്, ദുഷ്യന്തൻ , അതായതു നീയാണ് നായകൻ എന്ന് .” ടീച്ചർ എന്നെനോക്കി പറഞ്ഞു
” ഞാനോ ?” ഞാൻ ഞെട്ടലോടെ ചോതിച്ചു
” എന്റെ പൊന്നു ടീച്ചറെ ഈ ഷമീറിനെ പിടിച്ചാക്കു ” ഞാൻ അവനെ മുന്നിലേക്ക് തള്ളി നീക്കികൊണ്ടു പറഞ്ഞു

” ആരെ എന്തൊക്കെ ആക്കണമെന്ന് എനിക്ക് അറിയാം.” ടീച്ചർ തെല്ലു ഗൗരവത്തോടെ പറഞ്ഞു
ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല
” ആ താര നീയാണ് ശകുന്തള, അനു നീ അനുസൂയ, സ്‌റ്റെഫി നീയാണ് പ്രിയംവദ, അഭിരാമി നീയാണ് കണ്വ മഹർഷി , ഷമീറെ നീയാണ് ദുർവാസ് മഹർഷി”

അത് പൊളിച്ചു, തനി നാടൻ കോഴിക്കോടൻ ഭാഷ പറയുന്ന ദുര്വ്വാസ് മഹർഷിയെ ഓർത്തു എനിക്ക് ചിരി പൊട്ടി
“എന്താടാ ഇത്ര ചിരിക്കാൻ , ഞങ്ങളോടും കൂടെ പറ, ഞങ്ങളും ചിരിക്കട്ടെ “എന്റെ ചിരി കണ്ടു രജിത ടീച്ചർ ചോദിച്ചു
” അല്ല ടീച്ചറെ , നിക്കട കള്ള ഹിമാറെ , എന്ന് ദുർവാസാവ്‌ മഹർഷി പറയുന്ന രംഗം ഓർത്തു ചിരിച്ചു പോയതാ ” ഞാൻ ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു , എന്റെ സംസാരം കേട്ട് എല്ലാരും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, ഞാൻ ഷമീറിനെ നോക്കി, നീ പോടാ എമ്പോക്കി എന്ന മട്ടിൽ അവനെന്നെ ഒന്ന് നോക്കി
” അതൊക്കെ നമുക്ക് ശെരിയാകാം, ഇതാ ഇതാണ് ഡയലോഗ് നാളെ ഇതെല്ലാവരും പടിച്ചോണ്ടു വേണം വരാൻ ” ടീച്ചർ കയ്യിലുണ്ടായ ഫോട്ടോസ്റ്റാറ്റുകൾ എല്ലാര്ക്കും വീതിച്ചു നൽകി, ഞാൻ എന്റെ ഭാഗം നോക്കി കണ്ണ് തള്ളി , മിനിമം ഒരു നൂറു ഡയലോഗ് കാണും, എന്നാലും എന്നോടിത് വേണ്ടായിരുന്നു എന്റെ രജിത ടീച്ചറെ

” ആ എന്തായാലൂം ഇന്ന് ഓരോ കലാപരിപാടികളുടെ പ്രാക്ടിസ് ആയതോണ്ട് ക്ലാസ്സൊന്നും കാണില്ല, നിങ്ങൾ ഈ ഡയലോഗെല്ലാം ഒന്ന് പഠിക്കു ” ടീച്ചർ ഇതും പറഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി , എനിക്ക് സന്തോഷമായി , പാഞ്ചാലി വസ്ത്രരാക്ഷേപം കണക്കെ ഡയലോഗ് ഉണ്ടേലും ഞാൻ താരയുടെ നായകൻ കം ഭർത്താവ് ആണല്ലോ, രജിത ടീച്ചർക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നി
ഞാൻ മെല്ലെ പേപ്പർ ചുമ്മാ ഓടിച്ചു നോക്കി

” സുനി, ഇനിയിപ്പോ എന്റെ നായകൻ ആണല്ലോ, ഇനി ഞാൻ സുനിയേട്ടാ എന്ന് വിളിയ്ക്കണ്ട വരുമോ?” താര എന്റെയടുക്കൽ വന്നു ചിരിച്ചോണ്ട് ചോദിച്ചു
ഹോ എന്തൊരു ഭംഗിയാണ് അവളുടെ ചിരിയ്ക്കു നല്ല തുടുത്ത കവിളും നിരയൊത്ത പല്ലുകളും, അവൾ ചിരിയ്ക്കുമ്പോൾ അവളുടെ നുണ കുഴി അവളുടെ ഭംഗി ഇരട്ടിപ്പിച്ചു..
” ആ ചെലപ്പോ വിളിക്കണ്ട വരും ” ഞാൻ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു
” ആ സുന്ദരനായ നിന്നെ പിന്നെ അങ്ങനെ വിളിച്ചാലും കുഴപ്പമില്ല ” അവൾ മെല്ലെ ഒരു കണ്ണിറുക്കി കാണിച്ചു
എനിക്കാണേൽ ആ സുഹിപ്പിക്കൽ അങ്ങ് ബോധിച്ചു, എനിക്ക് എന്റെ അമ്മയുടെ പോലെ നല്ല നിറമാണ് പക്ഷേ സൗന്ദര്യം അച്ഛനെറെയാണ് കിട്ടിയത് അതുകൊണ്ടു തന്നെ ആര് കണ്ടാലും കുറ്റം പറയാത്ത ഒരു ഭംഗിയൊക്കെ എനിക്ക് ഉണ്ടായിരുന്നു, പക്ഷെ ഇത്ര സുന്ദരിയായ താര അത് പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം നന്നേ കൂടി

” എന്ന ഞാൻ ഭാരതനാട്ട്യത്തിന്റെ പ്രാക്ടിസിനു പോവാണ് , പോയി വരാം എന്ന പ്രാണനാഥ.” അവൾ ചിരിച്ചും കൊണ്ടു അവളുടെ കൂട്ടുകാരികളുടെ കൂടെ തിരിഞ്ഞു നടന്നു, പ്രാണനാഥനോ.! കൊള്ളാലോ ആ വിളിയുടെ സുഖവും പേറി നടന്നകലുന്ന അവളുടെ ചന്തികളുടെ ചലനവും നോക്കി ഞാൻ നിന്നു, എന്താ അതിന്റൊരു മുഴുപ്പ്,, ആഹാ

ഞാൻ അപ്പോഴാണ് എന്നെത്തന്നെ ദേഷ്യത്തോടെ നോക്കി നില്കുന്ന അനുവിനെ ശ്രെദ്ധിച്ചതു, ഞാൻ എന്താടി എന്ന് കണ്ണുരുട്ടി അവളോട് കണ്ണുകൊണ്ടു ചോദിച്ചു, പോടാ എന്ന് അതേ രീതിയിൽ അവളും മറുപടി തന്നു, സത്യത്തിൽ അവൾക്കു ഇത് എന്തിന്റെ കേടാണെന്നു എനിക്ക് യാതൊരു പിടിയും കിട്ടിയില്ല

കിട്ടിയ സന്ദർഭത്തിൽ ഞാൻ ഡയലോഗു പഠിക്കാൻ ശ്രെമം തുടങ്ങി, ക്ലാസ്സിൽ ടീച്ചറില്ലാത്തതു കൊണ്ട് പെണ്പിള്ളേരുടെ കലപില കാരണം എനിക്ക് ഒരക്ഷരം പഠിക്കാൻ പറ്റുന്നില്ല, സഹിക്കെട്ട ഞാൻ എണീറ്റു

“ഡാ ഷമീറെ, ഞാനാ ലൈബ്രറിയില്ലെങ്ങാനും പോയി ഇരിക്കാൻ പോവാണ് നീ വരുന്നുണ്ടോ .”
ഞാനെന്തോ അരുതാത്ത പറഞ്ഞെന്നപോലെ അവനെന്നെ ഒന്ന് നോക്കി

” ഒന്ന് പോയെടാ, ഇവിടെ രണ്ടു ബുക്ക് കാണുമ്പോൾ തന്നെ എനിക്ക് ബോധക്കേട് വരും, ഇനിയവിടെ വന്നു അത്രേം ബുക്ക് ഒരുമിച്ചെങ്ങാനും ഞാൻ കണ്ട, എന്റ ള്ളോ വെല്ല ഹാർട്ട് അറ്റാക്ക്കും വന്നു ഞാൻ മയ്യത്താവും , അതോണ്ട് മോൻ ഒറ്റയ്ക്കങ്ങു പോയേച്ച മതി..” അവൻ പിന്നെയും ഉറങ്ങാനായി ബെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു

ഞാൻ പിന്നെ ഒന്നും പറയാതെ അ പേപ്പറും എടുത്തുകൊണ്ടു ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു, ഞങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ സംഭവം ലൈബ്രറിയാണ് ലക്ഷക്കണക്കിന് ബുക്കുകളായി ആറോ ഏഴോ മുറികളുടെ വലുപ്പമുള്ള ഒരു വിശാലമായ റൂം, ഓരോ വിഭാഗത്തിനും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചട്ടുണ്ട്, ലൈബ്രറിയുടെ കേറി വരുന്ന റൂമിൽ രണ്ടോ മൂന്നോ പേർ എന്തോ വായിച്ചുംകൊണ്ടു ഇരിക്കുന്നുണ്ട്, ഞാൻ കേറിവന്നട്ടു പോലും ആരും ഒന്ന് തലപൊക്കി പോലും നോക്കിയില്ല, ഇവിടെ ഒരു ബോംബ് ഇട്ടാലും ഇവറ്റകളൊക്കെ ഇതെന്താ പുക എന്നെ ചോദിക്കു എന്ന് എനിക്ക് തോന്നി, അവിടിരുന്ന ലൈബ്രേറിയനോട് ഞാൻ മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു

” മാഡം ഇവിടെ അഭിജ്ഞാനശാകുന്തളം എവിടാ.?” നല്ല പ്രായമുള്ള ആ സ്ത്രീ വായിചിരുന്ന ബുക്കിൽ നിന്ന് മെല്ലെ എന്റെ മുഖത്തേക്ക് നോക്കി , എന്റെ ചോദ്യം ഇഷ്ടപെടാത്തപോലെ എന്നെയൊന്നു നോക്കിയിട്ടു അവര് പറഞ്ഞു
” സംസ്കൃത നാടകകൃതികളുടെ കൂടെ കാണും , ഇവിടുന്നു നേരെ കേറി ഇടത്തോട്ടു തിരിഞ്ഞു പിന്നെ വലത്തോട്ട് തിരഞ്ഞാൽ ഏറ്റവും അറ്റത്തു കാണുന്ന സെക്ഷൻ അതാണ് !”

അവർ ഇത്രയും പറഞ്ഞു പിന്നെയും ബുക്കിലേക്ക് വീണു

ഞാൻ മെല്ലെ ചുറ്റുപാടും ഒന്നുകൂടി നോക്കിയിട്ടു അവര് പറഞ്ഞപോലെ നടന്നു കുറെ അലമാരകൾ ഇരുവശത്തും നിരത്തി വെച്ചട്ടുണ്ടു , ഓരോ സെക്ഷനെയും ഓരോ മുറികളായി തിരിച്ചിരുന്നു,
ഞാൻ തപ്പി പിടിച്ചു സംസ്കൃതം സെക്ഷനിലെത്തി ഒരു വലിയ മുറിയുടെ ഇരുവശമായി നിരയിൽ കുറെ അലമാരകൾ , അവിടമാകെ പഴയ ബുക്കുകളുടെ മണം തങ്ങിനിന്നിരുന്നു , ഇവിടെ നിന്ന് മുൻവശത്തേയ്ക്കു ഉറക്കെയൊന്ന് വിളിച്ചാൽ പോലും ആരും കേൾക്കില്ലലോ എന്റെ ദൈവമേ എന്ന് എനിക്ക് തോന്നി, ഈയൊരു മൂകത എനിക്ക് വല്ലാത്തൊരു ഭയം നൽകി

ഞാനപ്പോഴാണ് നിരത്തി ഇട്ടേക്കുന്ന കുറെ ബെഞ്ചുകളുടെ പുറകിലായി അനു ഇരിക്കുന്നത് ശ്രെദ്ധിച്ചതു, അവൾ ഏതോ പുസ്തകം മേശയിൽ വെച്ച് വളരെ ശ്രെദ്ധയൊടെ വായിക്കുകയാണ്,
സത്യത്തിൽ എനിക്ക് വേറൊരു അവസരത്തിൽ അവളോട് സംസാരിക്കാൻ പോയിട്ട് അടുത്ത് പോവാൻ തന്നെ താല്പര്യം തോന്നില്ല പക്ഷേ ഈ ഭീകര മൂകതയുള്ള സ്ഥലത്തു എനിക്ക് വേറെ വഴികളൊന്നും തോന്നിയില്ല,
അതുമാത്രമല്ല ഈ സാഗരം പോലെ കിടക്കുന്ന ബുക്കുകളുടെ ഇടയിൽ നിന്ന് ഞാൻ എനിക്കുവേണ്ട അഭിജ്ഞാനശാകുന്തളം എങ്ങനെ തപ്പിയെടുക്കാൻ?
സ്വതവേ പുസ്തക പുഴുവായ അവൾക്കു അത് എളുപ്പം സാധിക്കുമെന്ന് എനിക്ക് തോന്നി, ഞാൻ മെല്ലെ നടന്നു അവളുടെ അടുത്തെത്തി, അവൾ ഞാൻ വന്നതുപോലും അറിയാതെ ഭയങ്കര വായനയിൽ മുഴുകിയിരിക്കാണ്, ഞാൻ മെല്ലെ മുരടനക്കി , എന്റെ ശബ്‍ദം കേട്ടാട്ടോ എന്തോ അവൾ പെട്ടെന്ന് ഞെട്ടിയെണീറ്റു
ഞാനപ്പോഴാണ് അവളുടെ കണ്ണുകൾ ശ്രെദ്ധിച്ചതു, കണ്മഷിയിട്ട ആ കണ്ണുകൾ നിറഞ്ഞിരുന്നു, ഒന്നുരണ്ടു തവണ തുടച്ചിരുന്നതുകൊണ്ടോ എന്തോ അവളുടെ കണ്മഷി ചെറുതായി പടർന്നിരുന്നു, അവളുടെ ആ ഭാവം കണ്ടപ്പോൾ എനിക്ക് അവളോട് തോന്നിയ ദേഷ്യം പെട്ടെന്ന് സഹതാപത്തിലേക്കു വഴിമാറി

Leave a Reply

Your email address will not be published. Required fields are marked *